മാന്യമഹാജനങ്ങളെ, മാക്കാച്ചിക്
ഈയുള്ളവള്‍ ബൂലോകത്തില്‍ വന്നുപെട്ടിട്ടു ഒരു മാസം തികഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍, ഞാനെഴുതുന്ന കൂതറ പോസ്റ്റുകള്‍ വായിക്കുകയും, അരിശതോടെയാനെങ്കിലും കമെന്റുകള്‍ എഴുതുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. കഴിഞ്ഞ ഒരു മാസം ഈ ബ്ലോഗിന് ലഭിച്ച പ്രതികാരങ്ങള്‍, ശേ, പ്രതികരണങ്ങള്‍ പരിശോദിച്ച് ഞാന്‍ ചില നിഗമനങ്ങളിലെതിയിരിക്കുന്നു. (ഞമ്മള്‍ ഒരു റിസര്‍ചര്‍ ആണേ. നിഗമനങ്ങളിലെത്ത്തുക എന്നത് എന്റെ ഒരു ശീലമായിപ്പോയി. ഷമി)
കണക്കുകള്‍ ഇങ്ങനെ./month
ടോട്ടല്‍ വിസിറ്റെര്സ് - മൂവായിരത്തോളം
ഇന്ത്യയില്‍ നിന്നുള്ളവര്‍ - 1398
വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ - 1600` ഇല്‍ പരം
ഫോലോവേര്‍സ് - 31
കമെന്റുകള്‍ - 123 (ഇതില്‍ എത്രയെണ്ണം എന്റെ മറുപടികലായിരുന്നെന്ന് ഞാന്‍ പറയില്ല)
ടോപ് കംമെന്റെര്സ് - villagemaan
page views ഇല്‍ പ്രധാനപ്പെട്ടത് ഇങ്ങനെ
എന്റെ ദയട്ടിംഗ് പരീക്ഷണങ്ങള്‍ (പരീക്ഷകള്‍) - 240 |
പച്ചതവളകള്‍ എവിടെ? - 104 നിഗമനങ്ങള്‍ 1. ഇന്ത്യയില്‍ ഉള്ളതിലും കൂടുതല്‍ ഇന്ത്യാക്കാര്‍ ഗള്‍ഫിലാനുള്ളത്. 2. അതില്‍ മൂവായിരത്തോളം പേര്‍ക്കുമാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയൂ. 3. അതിലും നൂറില്‍താഴെ പേര്‍ക്ക് മാത്രമേ കമ്പ്യുട്ടെരില്‍ ടൈപ്പ് ചെയ്യാന്‍ അറിയൂ. 4. ഈ ലോകത്ത് നല്ല മനസുള്ള മനുഷ്യര്‍ ആകെ മുപ്പത്തി ഒന്നേയുള്ളൂ. 5. ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ വളരെ നല്ല മനുഷ്യരാണ്. 6. പോസ്റ്റില്‍ മോഹന്‍ലാലിനെ ഉള്‍പ്പെടുത്തിയാല്‍ ധാരാളം പേര്‍ വന്നു നോക്കും. 7. മലയാളികളുടെ ഏറ്റവും വലിയ പ്രശ്നം തടിയാണ്. ഒന്ന് മോഹന്‍ലാലിന്റെ, മറ്റൊന്ന് പെണ്ണുങ്ങളുടെ. 8. മലയാളികളുടെ ദാമ്പത്യ ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങളുണ്ട്. 9. മാര്യെജു കൌണ്സിലെര്‍ എന്നൊരു കോഴ്സ് കോളേജുകളില്‍ ഉള്‍പ്പെടുത്തിയാല്‍ കണക്കില്ലാതെ ക്യാപിറ്റേഷന്‍ വാങ്ങാം. 10. ഈയടുത്ത് തന്നെ നൂറ്റി ഇരുപത്തിഒന്‍പതു പേര്‍ ആത്മഹത്യചെയ്യാന്‍ സാധ്യതയുണ്ട്. 11. ആണുങ്ങള്‍ ഒരുപാട് ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്‌നങ്ങള്‍ കാണാറുണ്ട്. 13. ബ്ലോഗ് വായനക്കാരുടെ താല്‍പര്യക്കുറവു കൊണ്ടാണ് പച്ചതവളകള്‍ നശിച്ചു പോകുന്നത്. 14. എന്നുമെന്നും പോസ്റ്റിയാല്‍ ഉള്ള മുപ്പത്തിയൊന്നു പേരുടെ കൂടി ക്ഷമ നശിച്ചു പോകും. |
കണക്കൊന്നും നോക്കാന്‍ മിനക്കെടേണ്ടെന്നേ... തുടര്‍ന്നും എഴുതുക, വായനക്കാരൊക്കെ വന്നുകൊള്ളും. ആശംസകള്‍!
ReplyDeletethank you shree
ReplyDeleteകിടിലന്‍ ബ്ലോഗ് :) #ഫീട്ബാക്
ReplyDeleteഎന്നെപ്പോലെ ഒന്നും മിണ്ടാതെ, വായിച്ച്, ചെറിയ ഒരു പുഞ്ചിരി ചുണ്ടില്‍ ഒതുക്കി, യാത്ര പോലും പറയാതെ പോകുന്നവരും ഉണ്ടാകാം....
ReplyDelete... ഇനിയും ഇത് പോലുള്ള ബ്ലോഗുകള്‍ വരട്ടെ എന്ന് ആശംസിച്ച്......
.....ആശംസകള്‍....
alla ippol ezhutharille?
ReplyDeletePlease dont stop writing... u r doing excellent work.... :)
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteทางเข้าเว็บ UFABET เเทงบอลออนไลน์ เว็บแทงบอล คืออะไร "