ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Sunday, 1 May 2011

ഒരു മധുര പ്രണയത്തിന്റെ ഓര്‍മയ്ക്ക്

മോളെയുംകൊണ്ട് പാര്‍ക്കിലിരിക്കുകയായിരുന്നു  ഞാന്‍.  മന്നുവാരിക്കളിയാണ് അവളടെ  പരിപാടി.  ഞാനടുത്ത് ഒരു ബെഞ്ചിലിരുന്നു പ്രപഞ്ചത്തിലെ ഖോരപ്രശ്നങ്ങല്ലെക്കുരിച്ചു   മനനം ചെയ്യും. 'ഇന്ന് എന്ത് കറിയുണ്ടാക്കണം, നാളെരാവിലെ ദോശ മതി. പുട്ട് അവള്‍ക്കിഷടമില്ല. രാത്രി കിടക്കുന്നതിനു മുന്‍പ് എലിപ്പെട്ടി വയ്ക്കാന്‍ മറക്കരുത്. കള്ള എലി എന്റെ വാഷിംഗ്‌ മെഷിന്റെ വയറെല്ലാം കടിച്ചു പറിച്ചു. അലക്കാന്‍ ഹെല്പ് ചെയ്യാന്‍ പറഞ്ഞാല്‍ അതിയാന്‍ കേള്‍ക്കുമോ? '    

ഇടയ്ക്കൊന്നു പരിസരം നോക്കിയപ്പോളുണ്ട്, മൂന്നു പയ്യന്മാര്‍. ഒരു പതിമൂന്നു വയസ്സില്‍ കൂടില്ല. അതിലൊരുത്തന്‍ നല്ല കുട്ടപ്പനായി ഡ്രസ്സ്‌ ചെയ്തിരിക്കുന്നു. നെറ്റിയിലേക്ക് വീഴുന്ന മുടി ഇടയ്ക്കിടയ്ക്ക് കൊതിയോതുക്കുന്നു. ഏതോ സിനിമയിലെ പോസ്റ്റര്‍ പോലെ ഒരു കയ്യ് മതിലില്‍ താങ്ങി ജയനെപ്പോലെ, മതില്‍ വീഴാതിരിക്കാന്‍ പിടിച്ചുനിര്തിയിരിക്കുന്ന പോലെ നില്‍പ്പ്. ഇടയ്ക്ക് പോസുമാറ്റി കയ്യുകെട്ടി കാല്‍ പുറകില്‍ മതിലില്‍ തൊട്ടു വയ്ക്കുന്നു. ആകപ്പാടെ ഒരു പ്രേംനസീര്‍ ലുക്ക്‌ മുഖത്ത്. ശെടാ, ഇതെന്തു തമാശ എന്ന് ഞാന്‍ ചുറ്റും നോക്കി. അപ്പോഴല്ലേ,  തൊട്ടടുത്ത്‌ ഓവര്‍ മേയ്ക്ക് അപ്പ്‌ ചെയ്ത ഒരു പെണ്‍കുട്ടി ഷട്ടില്‍  കളിക്കുന്നു.     അപ്പോള്‍ ഇതാണ് പ്രേംനസീര്‍ ലുക്ക്‌ ഇന്റെ കാരണം. അവളൊന്നു നോക്കാന്‍ വേണ്ടി അവന്‍ 'ഞാന്‍ കാറ്റ് കൊള്ളുകയല്ലേ '  എന്ന മട്ടില്‍ കോര്‍ട്ടിന്റെ പലഭാഗത്തായി ജയന്‍ സ്റ്റൈലില്‍ പോയിനില്‍ക്കുന്നു.    അവളോ? പെരുംകള്ളി. പെന്നുങ്ങളോളം പൂത്ത കള്ളികള്‍ ലോകത്തില്ല.പയ്യന്റെ രോഗം അവള്‍ക്കു നന്നായി അറിയാം. എന്നാലും ഒന്നും തനിക്കു മനസിലാകുന്നില്ല എന്നാ മട്ടിലാണ് അവള്‍ടെ നില്‍പ്പ്. അവള്‍ ഷട്ടില്‍ കളിക്കുന്നു, അത് നിലത്തു വീഴുമ്പോള്‍ അയ്യോ എന്ന് ചിണുങ്ങുന്നു. അനാവശ്യമായി ചിരിക്കുന്നു. കൂട്ടുകാരിയോട് സംസാരിക്കുകയെന്ന വ്യാജേന അവനെ ഒളിഞ്ഞു നോക്കുന്നു. 

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സ്കൂള്‍ മൈതാനം ഞാനോര്‍ത്തുപോയി.കാലമില്ലാത്ത, കളങ്കമില്ലാത്ത പ്രണയം. ഇന്നലെ മൊട്ടായി, ഇന്ന് വിരിഞ്ഞു, നാളെ വാടിപ്പോകുന്ന ഭംഗിയുള്ള ഒരു പൂവുപോലെ. ഇത് കൌമാരക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്നത്. പ്രായവും പക്വതയും നല്‍കുന്ന നിസ്വംഗതയ്ക്കിടയിലും  ചുണ്ടില്‍ ഒരു ചിരിവിരിയിക്കാന്‍ കഴിയുന്ന മധുരതരമായ ഒരു ഓര്‍മ.      

3 comments:

  1. ഇവിടെ എത്താന്‍ താമസിച്ചു പോയി എന്നാലും പറയുകയാ


    ഡഗ ഡഗ

    ReplyDelete

Related Posts Plugin for WordPress, Blogger...