ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 23 June 2011

ഓര്‍മ്മകള്‍ ഉറങ്ങട്ടെഒരു സര്ടിഫിക്കെട്ടിനു  വേണ്ടി പഴയ പെട്ടിയില്‍ തപ്പിയപ്പോഴാണു കോളേജിലെ ഓട്ടോഗ്രാഫ് ബുക്ക്‌ കയ്യില്‍ തടഞ്ഞത്. എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ കാലഖട്ടത്തിന്റെ ബാക്കിപത്രമാണാ ബുക്ക്‌. ഓര്‍മ്മകള്‍ ചിത്രശലഭങ്ങളെപ്പോലെയാണ്. പല വര്‍ണങ്ങളില്‍ , വലിപ്പത്തില്‍ . മനസ്സില്‍ ഒരു പുഞ്ചിരി വിരിയിയ്ക്കാന്‍ കഴിയുന്ന ചിത്ര ശലഭങ്ങള്‍ . പക്ഷെ അല്പപായുസ്സുക്കള്‍ .  ബോര്‍ഡില്‍ , മൊട്ടുസൂചിയാല്‍ തടവിലാക്കപ്പെട്ട ചിത്ര ശലഭങ്ങളെയെന്ന  പോലെ, ഒരിയ്ക്കലും കയ്മോശം വരാതെ, ഓര്‍മകളെ തടവിലാക്കിയിരിയ്ക്കുകയാണതില്‍ . ആ താളുകള്‍ ഒന്ന് മറിയ്ക്കുകയെ വേണ്ടു, ഞാന്‍ പഴയ കോളേജ്  വിദ്യാര്തിനിയാവാന്‍. 

Wednesday, 22 June 2011

കൊച്ചി ബാംഗ്ലൂര്‍ ആയാല്‍ .


കേരളമെന്ന ദൈവത്തിന്റെ സ്വന്തം  നാടിനെ അതിന്റെ സകല സാംസ്കാരിക തനിമയോടും കൂടെ നിലനിര്‍ത്തണമെന്ന വാശിയുള്ള സാംസ്കാരിക നായകന്മാര്‍ കൊച്ചിയിലുന്ടെന്നു ഇന്നത്തെ പത്രത്തില്‍ വായിച്ചറിഞ്ഞു.  രാത്രി ഡ്യൂടിയ്ക്ക്  ഐ ടി അനുബന്ധ സ്ഥാപനതിലെയ്ക്ക് പോകാന്‍ സുഹൃത്തായ യുവാവ്നോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചു മലയാള സംസ്കാരം  തകര്‍ക്കാന്‍ ശ്രമിച്ച    തസ്നി ബാനു എന്ന  യുവതിയെ ചില സാംസ്കാരിക നായകന്മാര്‍ തടയുകയും കൊച്ചിയ്ക്ക് ചീത്തപ്പെരുണ്ടാക്കി  വെയ്ക്കരുതെന്നു നല്ല ഭാഷയില്‍ ഉപദേശിയ്ക്കുകയും ചെയ്തു.

Thursday, 16 June 2011

ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും
ഓഫിസിലെ ആവശ്യത്തിനു വേണ്ടി ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ച്  ഒരു ലേഖനമെഴുതുകയായിരുന്നു ഈയാഴ്ച. അതില്‍ ചേര്‍ക്കാന്‍ കുറച്ചു പടങ്ങള്‍ക്കായി ചുമ്മാ gm crops എന്ന് ഗൂഗിള്‍ ഇമെജസില്‍ ടൈപ്പ് ചെയ്തപ്പോള്‍   കിട്ടിയ ഫലങ്ങളില്‍ 95 % ഉം, ഒരു സയന്റിസ്റ്റ് എന്ന നിലയില്‍ വളരെ നിരാശപ്പെടുതുന്നവയായിരുന്നു. ചില സാമ്പിളുകള്‍ ഇതാ.

Wednesday, 15 June 2011

ബലാല്‍സംഗം ചെയ്യാന്‍ പറ്റിയ പെണ്ണ്.
ബലാല്‍സംഗം യഥാര്‍ത്ഥത്തില്‍ ആരുടെ കുറ്റമാണ്? അത് ചെയ്ത ആണിന്റെയോ, അതോ, അതിനിനിടയാക്കിയ പെണ്ണിന്റെയോ?

Monday, 13 June 2011

ചെറിയ ചെറിയ സന്തോഷങ്ങള്‍

ചെറിയ ചെറിയ സന്തോഷങ്ങള്‍ 
(പ്രതെയ്കിച്ചൊരു ക്രമമില്ലാതെ)


******************************മതിവരുവോളം കിടന്നുറങ്ങുന്നത്


രാവിലെകളില്‍ യേശുദാസിന്റെ മധുരശബ്ദം കേട്ടുണരുന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ലൊരു ചൂട് ചായ കിട്ടുന്നത്

തിരക്കില്ലാതെ, വെപ്രാളമില്ലാതെ അത് കുടിയ്ക്കാന്‍ പറ്റുന്നത്. 

ചുളിവു വീഴാത്ത, പുത്തന്‍ പേപ്പറിന്റെ മണമുള്ള പത്രം ആദ്യം വായിയ്ക്കാന്‍ കഴിയുന്നത്‌.

ജനല്‍ തുറക്കുമ്പോള്‍ ഇലകള്‍ തങ്ങി നിറഞ്ഞ ഒരു മരം കാണുന്നത്.

Thursday, 9 June 2011

എന്ന് മോഹന്‍ലാലിനു സ്വന്തം ആരാധിക.
ലോകത്തെവിടെയാണെങ്കിലും ഒരു ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിയ്ക്ക്, തന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍   പിന്നെ ഏറ്റവും പ്രിയമുള്ളവര്‍ രണ്ടുപേരായിരിക്കും. യേശുദാസ് എന്ന ഗായകനും, മോഹന്‍ലാല്‍ എന്ന നടനും. ഒരാള്‍ ഭൂമിയിലേക്ക്‌ കണ്‍തുറന്നപ്പോള്‍  മുതല്‍ കേട്ടുതുടങ്ങിയ താരാട്ട്. മറ്റെയാള്‍ അറിവുവെച്ചപ്പോള്‍ മുതല്‍ മനസിലുള്ള നായകന്‍. 

തമിഴന്റെയും തെലുങ്കന്റെയും നായകനല്ല മലയാളിയുടെ നായകന്‍.  അയാള്‍ പത്തിരുപതു വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചു പപ്പടമാക്കുന്നില്ല. ഹെലികൊപ്റെരില്‍ നിന്നും ഓടുന്ന ട്രെയിനിന്റെ മുകളില്‍ ചാടിക്കയരുന്നില്ല. ബ്രെക്ടാന്‍സ് എന്ന പേരില്‍ കോമാളിത്തരം കാണിക്കുന്നില്ല. ചന്ദനക്കുറിയണിഞ്ഞ,  വെള്ളമുണ്ട് ചുറ്റിയ നായകന്‍. കുടുംബഭാരം ചുമക്കുന്ന, കഷ്ട്ടപ്പെടുന്ന, ആ കഷ്ട്ടപ്പാടിനിടയിലും നമ്മളെ ചിരിപ്പിക്കുന്ന, വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചെറിയ നായകന്‍. ആ നായകനായിരുന്നു മോഹന്‍ലാല്‍.

Wednesday, 8 June 2011

ഈ മനസ്ഥിതി എന്ന് മാറും?ഇന്ന് times of india യില്‍ കണ്ട വാര്‍ത്തയാണ്. സല്‍വ അല്‍ മുടെയ്റി   എന്നാ കുവൈറ്റ് വനിതാ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു ഒരു നല്ല മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഒരിയ്ക്കല്‍ കുവൈറ്റ്‌ പാര്ലമെന്റിലെയ്ക്ക് മത്സരിച്ച സല്‍വയുടെ അഭ്പ്രായത്തില്‍, ലൈംഗികാവശ്യങ്ങള്‍ക്കായി  ഒരു അടിമയെ വാങ്ങുന്നതാണ്  ഏറ്റവും നല്ല മാര്‍ഗം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്? ആരെടാ ഇത് ചോദിച്ച പരമ വിഡ്ഢി എന്നാവും. അതെ, ഈ ഇന്ത്യാ മഹാരാജ്യത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ് എന്ന് ചോദിയ്ക്കുന്നവന്‍ പരമ വിഡ്ഢി തന്നെ. ഇവിടുത്തെ പട്ടിയ്ക്കും പൂച്ചയ്ക്കും പോലുമറിയാം ആരാണ് സച്ചിനെന്ന്.

Tuesday, 7 June 2011

ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ പണിഷ് ചെയ്യണോ?
ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  പണിഷ് ചെയ്യണം. ആവശ്യം സാക്ഷാല്‍ സുകുമാര്‍ അഴിക്കൊടിന്റെയാണ്. കേരളം വംശ ദ്രോഹികളുടെ നാടാവുകയാണെന്നും ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  'പണിഷ്' ചെയ്യണമെന്നും കേരള സംസ്കാരത്തിന്റെ മൊത്തം കുത്തകയെടുത്ത ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടിരിക്കുന്നു.  ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ 'ശിക്ഷിക്കണമെന്ന്' അദ്ദേഹം പറയാതതെന്തെന്നു എന്നോട് ചോദിക്കരുത്.

Saturday, 4 June 2011

പെണ്ണെഴുത്തും ആണെഴുത്തുംശ്രീ വി എസ നൈപാളിന്റെ ചില കമെന്റുകളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. സര്‍ വിദ്യാധര്‍ സുരാജ്പ്രസാദ് നൈപാള്‍ ഇന്ത്യന്‍  വംശജനായ  ബ്രിട്ടീഷ്‌ പൌരനാണ്.   ഇന്ഗ്ലിഷ് സാഹിത്യത്തില്‍ നിലവിലുള്ള എഴുത്തുകാരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന നൈപാള്‍, ധാരാളം സാഹിത്യ പുരസ്കാരങ്ങളുടെ ജേതാവുമാണ്.  നോബല്‍ അടക്കം. അദ്ദേഹം റോയല്‍ ജിയോഗ്രാഫിക് സോസൈടിയ്ക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  ഏതെങ്കിലും സ്ത്രീ എഴുത്തുകാരിയെ തനിക്കു തുല്യയായി കണക്കാക്കുന്നുണ്ടോ എന്നാ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ   ഉത്തരം.  അവരുടെ ചപലമായ   ആഗ്രഹങ്ങളും വീക്ഷണങ്ങളും തനിക്കൊരിക്കലും മനസിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയിന്‍ ഒസ്ടെന്‍ പോലും തനിക്കു തുല്യയല്ല എന്നദ്ദേഹം കരുതുന്നു.

Thursday, 2 June 2011

നിങ്ങള്ക്ക് പൊതുവിജ്ഞാനമുണ്ടോ?
ഐ എ എസിന് തയാറെടുക്കുകയാണോ ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ മനസാക്ഷിക്കനുസരിച്ച്  (ഉണ്ടെങ്കില്‍) ഉത്തരങ്ങളെഴുതൂ. നിങ്ങളുടെ പൊതുവിജ്ഞാനം അളക്കൂ.


Related Posts Plugin for WordPress, Blogger...