ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 8 June 2011

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്?


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്? ആരെടാ ഇത് ചോദിച്ച പരമ വിഡ്ഢി എന്നാവും. അതെ, ഈ ഇന്ത്യാ മഹാരാജ്യത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ് എന്ന് ചോദിയ്ക്കുന്നവന്‍ പരമ വിഡ്ഢി തന്നെ. ഇവിടുത്തെ പട്ടിയ്ക്കും പൂച്ചയ്ക്കും പോലുമറിയാം ആരാണ് സച്ചിനെന്ന്.

ഇന്ത്യന്‍ ക്രിക്കറ്റ് എന്ന് വെച്ചാല്‍ സച്ചിനാണ്. സച്ചിനെന്ന് വെച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റും. അത് കൊണ്ട് തന്നെ സച്ചിനെന്ന് വെച്ചാല്‍ ദൈവവുമാണ്. കോടിക്കണക്കിനു ഇന്ത്യക്കാരുടെ ക്രിക്കെറ്റ് ദൈവം. പക്ഷെ ദൈവം ഒരു നടനുമാനെന്നുള്ളത് വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകര്‍ അറിയാതെ പോയ  നടന വൈഭവം പുറത്തു കൊണ്ടുവന്നത് ആദായ നികുതി വകുപ്പാണ്. ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ചുണ്ടാക്കിയ കാശിനു ആദായ നികുതിയും ചുമതിക്കൊണ്ട് ചെന്നപ്പോളാണ് സച്ചിന്‍ ടെണ്ടുല്‍ക്കാരുടെ  ബഹുമുഖ വ്യക്തിത്വത്തിന്റെ അധികമാരും കാണാത്ത ആ വശം അവര്‍ കണ്ടത്. 

സംഗതികളുടെ കിടപ്പ് ഇങ്ങനെയാണ്. 2001-2002 കാലഖട്ടത്തിലും, 2004-5 കാലഖട്ടതിലും സച്ചിന്‍ ടെലിവിഷന്‍ പരസ്യങ്ങളിലൂടെ  സച്ചിന്‍ സമ്പാതിച ഉദ്ദേശം ആറു കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പ് രണ്ടു കൊടിയും ചില്വാനോം നികുതി ചുമത്തി.    സച്ചിനുണ്ടോ വിട്ടുകൊടുക്കുന്നു, ക്യാമെറയുടെ  മുന്നില്‍ നിന്ന് വിയര്‍പ്പൊഴുക്കി, സ്റ്റുഡിയോ ലൈറ്റിന്റെ വെളിച്ചത്തില്‍ വാടി, കണ്ട പെപ്സീം ബൂസ്റ്റും വലിച്ചു കേറ്റി വയറിളകി,  കഷ്ട്ടപ്പെട്ടു സമ്പാതിച്ച രണ്ടു കോടി അങ്ങനെ വെറുതെ വിട്ടുകൊടുക്കാന്‍ സചിനോരുക്കമല്ലായിരുന്നു. കണ്ടവന്റെ കാശ് കൊണ്ട് അങ്ങനെ സമ്പാതിച്ചു സമ്പാതിച്ചു പണക്കാരാവാന്‍ അവരെന്താ രാഷ്ട്രീയക്കാരോ? അങ്ങനെ സച്ചിന്‍ പോരിനിറങ്ങി. കൊടുത്തു അപ്പീലൊന്നു. വന്നു വിധി. നടനായ് സച്ചിന്‍  ടെണ്ടുല്‍ക്കരിനു തന്റെ എളിയ മോടെലിംഗ് ശ്രമങ്ങളില്‍ നിന്നും കിട്ടുന്ന കാശിന്മേല്‍ ടാക്സ്‌ ഇളവു അനുവദിച്ചിരിക്കുന്നു. income tax act ഇന്റെ section 80RR പ്രകാരമാണ് സച്ച്നു ടാക്സ് ഇളവനുവധിചിരിക്കുന്നത്. ഈ സെക്ഷന്‍ പ്രകാരം, എഴുത്തുകാര്‍, സംഗീതജ്ഞര്‍, നടന്മാര്‍, തുടങ്ങിയവര്‍ക്കൊക്കെ അവരവരുടെ പ്രോഫെഷനില്‍ നിന്ന് ലഭിയ്ക്കുന്ന സമ്പാധ്യത്തിന്മേല്‍ ടാക്സ്‌ ഇളവു ലഭിയ്ക്കുന്നതാണ്. അങ്ങനെ രണ്ടു കോടി രൂപ, ടാക്സ്‌ ഇളവു മൂലം സച്ചിന് ലാഭം കിട്ടിയിരിക്കുന്നു. നല്ല കാര്യം തന്നെ, സന്തോഷം. എനിയ്ക്ക് പരാതിയില്ല.

പക്ഷെ, വിവരം കേട്ട ആദായ നികുതിക്കാര്‍ സച്ചിന്റെ ജോലിയുടെ യഥാര്‍ത്ഥ രൂപത്തെക്കുറിച്ച്  ചോദിച്ചപ്പോള്‍ master blaster' പറഞ്ഞത് അദ്ദേഹം ഒരു പോപ്പുലര്‍ മോഡല്‍ ആണെന്നാണ്‌. അദ്ധേഹത്തിന്റെ ശരിയായ പ്രോഫെഷനും അതാണെത്രേ. ക്രിക്കെട്ടില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനത്തെ 'അതെന്റെയൊരു വെറും സൈട് ബിസിനെസാണെന്നെ' എന്നാണദ്ധേഹം വിശേഷിപ്പിച്ചത്‌. അപ്പോള്‍ ഈ സൈട് ബിസിനെസ്സും കണ്ടോണ്ടിരുന്നു 'ആയ് പൂയ്, സച്ചിന്‍ കീ ജെയ് ' എന്ന് വിളിചോണ്ടിരുന്ന നമ്മളെല്ലാം ഇപ്പൊ ആരായി? 

നിക്കറില്‍ മൂത്രമൊഴിച്ച കുട്ടിയുടെ മുഖഭാവത്തോടെ 'ബൂസ്റ്റ്‌ ഈസ് ധ സീക്രെട്ട് ഓഫ് മൈ എനെര്‍ജി' എന്ന് പറയുന്നതോ, അതോ ക്രിക്കെട്ടു ഗ്രൌണ്ടില്‍ കാണിക്കുന്നതോ, ഏതാണ് ശരിയായ ആക്ടിംഗ്?    

5 comments:

 1. ഈ പറഞ്ഞത് വാസ്തവമാണോ???!!
  കളിമികവുകൊണ്ട് മാത്രമല്ല., കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എല്ലാവരുടെയും ഹ്രുദയത്തില്‍ ഇടം നേടിയതാണ് സച്ചിന്‍.
  തികച്ചും അവിശ്വസനീയമായ കാര്യങ്ങള്‍..

  ReplyDelete
 2. ഗുല്‍മോഹര്‍ , സംഗതി ഉള്ളതാണ്. tax break for sachin എന്ന് നെറ്റില്‍ പരതി നോക്കിയേ

  ReplyDelete
 3. ഏതാണ് ശരിയായ ആക്ടിംഗ്?

  സംശയമില്ല, അത് ആദായ നികുതിക്കാരുടെ മുന്നില്‍ കണ്ടതല്ലേ? നല്ല മോഡല്‍ മാത്രമല്ല, നല്ല ആക്ടറും കൂടി ആണെന്ന്. (വാര്‍ത്ത സത്യമാണെങ്കില്‍മാത്രം കമന്‍റ് ആപ്പ്ലിക്കബിള്‍)

  ReplyDelete
 4. കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാരും കണക്കാ..ഇപ്പറഞ്ഞത്‌ സത്യമാണേല്‍ അറിയാത്ത ഒരു പുതിയ ഇന്‍ഫോമേഷന്‍ പറഞ്ഞ്തന്നതിനു നന്ദി...

  ReplyDelete

Related Posts Plugin for WordPress, Blogger...