ഓഫിസിലെ ആവശ്യത്തിനു വേണ്ടി ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ച് ഒരു ലേഖനമെഴുതുകയായിരുന്നു ഈയാഴ്ച. അതില്‍ ചേര്‍ക്കാന്‍ കുറച്ചു പടങ്ങള്‍ക്കായി ചുമ്മാ gm crops എന്ന് ഗൂഗിള്‍ ഇമെജസില്‍ ടൈപ്പ് ചെയ്തപ്പോള്‍ കിട്ടിയ ഫലങ്ങളില്‍ 95 % ഉം, ഒരു സയന്റിസ്റ്റ് എന്ന നിലയില്‍ വളരെ നിരാശപ്പെടുതുന്നവയായിരുന്നു. ചില സാമ്പിളുകള്‍ ഇതാ.
ജനിതക മാറ്റം വരുത്തിയ വിളകള്‍ എന്ത്, എന്തിനു എന്ന കാര്യത്തെക്കുറിച്ച് പൊതുജനത്തിന് ഇപ്പോഴും വലിയ പിടിപാടില്ലെന്നതാണ് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. സുഹൃത്തുക്കളെ, ഇതല്ല, ജനിതക മാറ്റം. ഇത് മോര്ഫിങ്ങാണ്. കമ്പ്യുട്ടെരില്‍ ചെയ്യുന്നത്. ഇത്തരം പടങ്ങള്‍ കണ്ട കുറെയേറെ സൈറ്റുകളില്‍ ഞാന്‍ പോയി വായിച്ച് നോക്കി. മിക്കവര്‍ക്കും ഇതിന്റെ ശാസ്ത വശത്തെക്കുറിച്ച് പിടിയില്ല. പത്രങ്ങളിലും മറ്റും വാലും മുറിയും കണ്ടു, സ്വന്തം മനോധര്‍മതിനനുസരിച്ചു അങ്ങെഴുതി വിട്ടവയാണ് മിക്ക ആര്‍ട്ടിക്കിളും. ഒരു സയന്റിസ്റ്റ് എന്ന നിലയില്‍ , വരും തലമുറയ്ക്ക് ഭക്ഷണം നല്‍കാന്‍ ഏറ്റവും ആവശ്യമുള്ള ടെക്നോലോജി എന്ന് ഞാന്‍ വിശ്വസിയ്ക്കുന്ന, ശാസ്ത്രത്തിന്റെ ഈ മഹത്തായ കണ്ടുപിടുത്തം ഇത്രയധികം താറടിയ്ക്കപ്പെട്ടതെങ്ങനെയാണ് ? എന്താണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം?
ജനിതക മാറ്റം വരുത്തിയ വിളകള്‍ എന്താണ്?
ഒരു ജീവിയുടെ gentic material അഥവാ, DNA യില്‍ കൃത്രിമമായി മാറ്റം വരുതുമ്പോഴാനു ജനിതക മാറ്റം വന്ന ജീവിയായി കണക്കാക്കുന്നത്. പ്രതെയ്ക സ്വഭാവ സവിശേഷതകള്‍ക്ക് കാരണമായ ജീനുകള്‍ പുതുതായി ചേര്‍ക്കുകയോ, നീക്കം ചെയ്യുകയോ ചെയ്തു ഈ മാറ്റങ്ങള്‍ വരുത്താം. ഒരേ വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ക്കിടയില്‍ sexual interaction ഇലൂടെ ജീനിന്റെ വിവിധ രൂപങ്ങള്‍ കയ്യ് മാറ്റം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ആ ജീവി വര്‍ഗത്തില്‍ ഇല്ലാത്ത ഒരു സ്വഭാവം അതിനു വരുത്തണമെങ്കില്‍ ആ സ്വഭാവമുള്ള ഒരു ജീവിയില്‍ നിന്നും ജീനെടുക്കണം. ജീനെടുക്കുക എന്ന് പറഞ്ഞാല്‍, അതിനെ കൊന്നു, ജീന്‍ വലിച്ചൂരിയെടുത്തു മറ്റേ ജീവിയില്‍ ഫിറ്റു ചെയ്യുകയെന്നല്ല. എല്ലാ ജീവികളുടെയും DNA യില്‍ നാല് അടിസ്ഥാന ഖടകങ്ങളെയുള്ളൂ. ആ ഖടകങ്ങളുടെ arrangement മനസിലാക്കിയ ശേഷം അത് കൃത്രിമമായി ലാബില്‍ സൃഷ്ട്ടിചെടുത്തു പുതിയ ജീവിയിലെയ്ക്ക് മാറ്റുകയാണ്. അത് കൊണ്ടു തന്നെ പന്നിയുടെ ജീനെടുത്തു വെണ്ടയ്ക്കയില്‍ വെച്ചാല്‍, ആ വെണ്ടയ്ക്ക കഴിയ്ക്കുന്നവര്‍ മാംസം തീനികളാകുന്നില്ല. പന്നിയിലും വെണ്ടയ്ക്കയിലും മനുഷ്യനിലും ഒരേ അടിസ്ഥാന ഖടകങ്ങലാണ്. അവയുടെ ജീനുകളിലെ arrangement ഇല്‍ മാത്രമാണ് വിത്യാസമുള്ളത്. ഈ വിത്യാസം പല തരത്തിലുള്ള പ്രോടീനുകളായി പ്രതിഫലിയ്ക്കുന്നു. ഓരോ സ്വഭാവ സവിശേഷതകള്‍ക്കും പിന്നില്‍ ഈ പ്രോടീനുകലാണ്.
ഉദാഹരണത്തിന് ബി ടി വഴുതനങ്ങയുടെ കാര്യമെടുക്കാം. അതിന്മെലാണല്ലോ ഇപ്പൊ എല്ലാരും കടിപിടി കൂടുന്നത്. Bacillus thuringiensis എന്ന ബാക്ടീരിയയുടെ ജീനാണ് ബി ടി വഴുതനങ്ങയിലുള്ളത്. ഈ ജീനില്‍ നിന്നുണ്ടാകുന്ന പ്രോടീന്‍ കീടാനുക്കളുടെ ആമാശയത്തില്‍ തുളകളുണ്ടാക്കി അവയെ കൊല്ലുന്നു. ബി ടി വഴുതനങ്ങ കഴിച്ചാല്‍ നിങ്ങടെ ആമാശയത്തിലും തുള വീഴില്ലേ എന്ന് പേടിയ്ക്കേണ്ട. proteins are highly specific in their action. ഒരു പ്രതെയ്ക ഇനത്തില്‍പ്പെട്ട കീടാണുക്കളിലല്ലാതെ വേറെയോന്നിലും ഈ പ്രോടീന്‍ പ്രവര്ത്തിയ്ക്കില്ല. മറ്റു ജീവികളുടെ ശരീരത്തില്‍ അത് വെറുതെ ദഹിച്ചു പോവുകയേ ഉള്ളൂ. ലിറ്റര്‍ കണക്കിന് കീടനാശിനികലടളിയ്ക്കുന്നതിലും ആ കീട നാശിനി കലര്‍ന്ന ഭക്ഷണം കഴിയ്ക്കുന്നതിലും എത്ര മെച്ചമാണത്. ഈ Bacillus thuringiensis ബാക്ടീരിയയെ വളര്‍ത്തി ചെടികള്‍ക്ക് മേലെ തളിയ്ക്കുന്നത് പണ്ട് തൊട്ടേയുള്ള ഒരു കീടാനു നിരോധന മാര്‍ഗമാണ്. അതിലും എളുപ്പമാണിത്. എന്നുമെന്നു ചെയ്യുകയും വേണ്ട.
ജനിതക മാറ്റമെന്നാല്‍ ബി ടി യാണെന്ന് വിശ്വസിയ്ക്കുന്നവരാണ് മിക്കവരും. ബി ടി വിളകള്‍ ഒരു വശം മാത്രം. അത് പോലെ എല്ലാ ജനിതക മാറ്റം വരുത്തിയ വിളകളിലും ബാക്ടീരിയയില്‍ നിന്നെടുത്ത ജീനല്ല. നമുക്കാവശ്യമായ ചില പ്രതെയ്ക ക്യാരക്റെര്‍ മാത്രമാണ് മാറാം വരുത്തുന്നത്. മറ്റെല്ലാ കാര്യങ്ങളിലും ഈ വിളകള്‍ സ്വാഭാവിക വിളകലെപ്പോലെ തന്നെയായിരിയ്ക്കും. മുകളിലെ പടങ്ങളില്‍ കാണുന്നത് പോലത്തെ വിചിത്ര ജീവികള്‍ ജനിതക മാറ്റത്തിന്റെ ഫലമല്ല, മോര്ഫിങ്ങിന്റെ ഫലമാണ്.
ഈ ടെക്നോലോജി കൊണ്ട് എത്രയെത്ര സ്വഭാവ സവിശേഷതകളുള്ള വിളകള്‍ സൃഷ്ടിയ്ക്കാന്‍ കഴിയും. രോഗപ്രതിരോധ ശേഷിയുള്ളവ, കുറഞ്ഞ വെള്ളത്തില്‍ വളരാന്‍ കഴിയുന്നവ, ഉപ്പു വെള്ളത്തില്‍ വളരുന്നവ, iron, vitamin എന്നിവ കൂടുതലുള്ളവ, മണ്ണില്‍ നിന്നു ഖനലോഹങ്ങളെ വലിച്ചെടുക്കാന്‍ ശേഷിയുള്ളവ. genetic engineering ഇന്റെ സാധ്യതകള്‍ അപാരമാണ്.
ഈ ടെക്നോലോജി കൊണ്ട് എത്രയെത്ര സ്വഭാവ സവിശേഷതകളുള്ള വിളകള്‍ സൃഷ്ടിയ്ക്കാന്‍ കഴിയും. രോഗപ്രതിരോധ ശേഷിയുള്ളവ, കുറഞ്ഞ വെള്ളത്തില്‍ വളരാന്‍ കഴിയുന്നവ, ഉപ്പു വെള്ളത്തില്‍ വളരുന്നവ, iron, vitamin എന്നിവ കൂടുതലുള്ളവ, മണ്ണില്‍ നിന്നു ഖനലോഹങ്ങളെ വലിച്ചെടുക്കാന്‍ ശേഷിയുള്ളവ. genetic engineering ഇന്റെ സാധ്യതകള്‍ അപാരമാണ്.
എന്ത് കൊണ്ടു ഇത്ര എതിര്‍പ്പ്.
എനിയ്ക്ക് തോന്നുന്ന കാരണങ്ങള്‍ ഇവയാണ്
ഇതിനെക്കുറിച്ച് ശരിയായ അറിവില്ലാത്തത്
സ്ഥാപിത താല്പര്യങ്ങള്‍
അന്താരാഷ്ട്ര കമ്പനികള്‍ ചൂഷണം ചെയ്യുകയാനെന്നുള്ള ഭയം
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ന്നു പോകുമെന്നുള്ള, അറിവില്ലായ്മയില്‍ അധിഷ്ടിതമായ ഭയം.
എന്താണ് പരിഹാരം
genetic engineering ഇന്റെ ഗുണങ്ങള്‍ പൊതുജനതിലെയ്ക്ക് എത്തിയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്‍കയ്യെടുക്കണം.
ധാരാളം നിയമങ്ങളും quality checking ഉം ഉണ്ട് ഇത്തരം experiment ഉകള്‍ക്ക്. അവ പാലിയ്ക്കുന്നുണ്ടോയെന്നു കര്‍ശനമായ ചെക്കിംഗ് വേണം.
ചെറുകിട കര്‍ഷകന്റെ അവകാശങ്ങള്‍ ലംഖിയ്ക്കപ്പെടരുത്.
കാലാവസ്ഥാ മാറ്റം ദൃതഗതിയിലായിക്കൊണ്ടിരിയ്ക്കുന്
അവസാനമായി, ഓരോ ജനിതക മാറ്റം വരുത്തിയ വിളയും ഒരുപാട് അധ്വാനത്തിന്റെ ഫലമാണ്. വര്‍ഷങ്ങളോളം രാവെന്നും പകലെന്നുമില്ലാത്ത അധ്വാനത്തിന്റെ ഫലം. തങ്ങളുടെ ലാഭം മാത്രം മനസ്സില്‍ വെച്ചു technology ഉപയോഗിയ്ക്കുന്ന കമ്പനികള്‍ ഉണ്ടാകാം. പക്ഷെ താന്‍ നേടിയ അറിവ് കൊണ്ടു സഹജീവിയ്ക്ക് നന്മ വരുത്തണമെന്ന് വിചാരിയ്ക്കുന്നവരും ഉണ്ട്. ബഹുരാഷ്ട്ര കമ്പനികളോടുള്ള സമരത്തിനിടയില്‍ ഇവരുടെ പ്രയത്നങ്ങളും പാഴായിപ്പോകുന്നുവെന്നു അറിയുക.
നന്നായി.well said...!!..
ReplyDeleteമായ, വളരെ പ്രസക്തമായ ലേഖനമാണിത്. കുറച്ചുകൂടി ദീര്‍ഘിപ്പിക്കാമായിരുന്നു എന്ന് തോന്നി. നമ്മുടെ നാട്ടില്‍ അശാസ്ത്രീയമായ ധാരണകളും വിശ്വാസങ്ങളുമാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ശാസ്ത്രസമൂഹം ഇതിനെ പ്രതിരോധിക്കുകയോ സത്യം ജനങ്ങളോട് പറയുന്നുമില്ല. അവര്‍ മൌനത്തിലാണ്. ശാസ്ത്രത്തിന്റെ ലേബലില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമാകുന്ന ലേഖങ്ങള്‍ എല്ലാം തന്നെ അര്‍ദ്ധസത്യങ്ങളോ അസത്യങ്ങളോ ആണ്. ജനറ്റിക്ക് മോഡിഫൈഡ് വിള എന്ന് പറയുമ്പോള്‍ തന്നെ ജി.എം.പരുത്തിച്ചെടിയുടെ ഇലകള്‍ ഭക്ഷിച്ച് കന്നുകാലികള്‍ ചത്തോടുങ്ങിയെന്നും അവിടത്തെ പരിസ്ഥിതി നശിച്ചും എന്നും മറ്റുമാണ് അഭ്യസ്ഥവിദ്യര്‍ പോലും പ്രചരിപ്പിക്കുന്നത്.
ReplyDeleteഒരേ സമയം കീടനാശിനികളെയും ജി.എം.വിളകളെയും എതിര്‍ക്കുന്ന വിചിത്രമായ നിലപാടാണ് ഇവിടത്തെ പരിസ്ഥിതിവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. രാസവളം, കീടനാശിനികള്‍ , ജി.എം.വിളകള്‍ ഇതൊന്നും പറ്റില്ല എന്നും ജൈവകൃഷി മാത്രമേ പറ്റൂ എന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നെറ്റില്‍ നോക്കിയാലും ഇമ്മാതിരി ലിങ്കുകള്‍ മാത്രമേ കാണാനുള്ളൂ. ശരിയായ ശാസ്ത്രസത്യങ്ങള്‍ പ്രതിപാദിക്കുന്ന ലിങ്കുകള്‍ നെറ്റില്‍ കാണാനേയില്ല. ഈ പ്രചാരണകോലാഹലങ്ങള്‍ നിമിത്തം രാഷ്ട്രീയനേതൃത്വത്തിനും ശാസ്ത്രീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഖേദകരം.
ഇവിടത്തെ പരിസ്ഥിതിതീവ്രവാദികള്‍ നാടിന്റെ പുരോഗതിയെ പിറകോട്ട് പിടിച്ചു വലിക്കുകയാണ്. സയന്‍സ് ഇന്ന് സ്ക്കൂളിലും കോളേജിലും മന:പാഠം പഠിച്ച് പരീക്ഷ എഴുതി പിന്നെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് സയന്റിഫിക്ക് ഔട്ട്ലുക്ക് ആര്‍ക്കുമില്ല. അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ കാര്‍ഷികരംഗത്തും ചികിത്സാരംഗത്തും ജനറ്റിക്ക് എഞ്ചിനീയറിങ്ങ് കൊണ്ട് സാധിക്കും. പക്ഷെ ജനങ്ങളും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഈ ശാസ്ത്രസാധ്യതകള്‍ക്ക് നേരെ പുറം തിരിഞ്ഞ് നിന്നാല്‍ എന്ത് ചെയ്യും....
മായ,
ReplyDeleteവളരെ വിജ്ഞാനപ്രദമായ ലേഖനം..താങ്കള്‍ ഒരു ശാസ്ത്രജ്ഞ ആണെന്നറിയില്ലയിരുന്നു..സത്യം പറഞ്ഞാല്‍ BT വഴുതനങ്ങയെ പറ്റി ധാരാളം കേട്ടിട്ടുണ്ട്..പക്ഷെ കൂടുതലായി ഒന്നും അറിയില്ലായിരുന്നു..ഇപ്പോഴാണ് സംഭവം പിടി കിട്ടിയത്..താങ്കളില്‍ നിന്നും ഇതുപോലെ വിജ്ഞാനപ്രദമായ ശാസ്ത്ര ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ..
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteസുകുമാരന്‍ സര്‍ , എന്റെ ബ്ലോഗ് ലിങ്ക് താങ്കളുടെ ബ്ലോഗില്‍ കൊടുത്തതിനു പ്രതേയ്കം നന്ദി.
genetic engineering ഇന്റെ ശാസ്ത്ര വശത്തെയ്ക്കുരിച്ചു പറഞ്ഞു തുടങ്ങിയാല്‍ ഇതിലൊന്നും തീരില്ല. ബോറടിപ്പിയ്ക്കാതെയും കൂടുതല്‍ ടെക്നിക്കല്‍ ആകാതെയും കാര്യം പറയാനാണ് ശ്രമിച്ചത്. ഉപകാരപ്രദമായിട്ടുന്ടെന്നു വിശ്വസിയ്ക്കുന്നു.
its very good darling,
ReplyDeleteമദ്യമങ്ങള്‍ സത്യങ്ങള്‍ പറയുന്നതിന് പകരം സമരം ചെയുന്നവരെ പൊക്കി പറയാന്‍ ആണ് ശ്രമിക്കുന്നത്.
ReplyDeleteസത്യം അവര്‍ മനസ്സിലാക്കി ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നില്ല
മായ..,
ReplyDeleteBT വഴുതങ്ങയെ കുറിച്ചുള്ള കോലാഹലങ്ങള്‍ക്കിടയില്‍ ആകെ കന്ഫ്യുഷനിലായിരുന്നു, എന്താണ് സത്യമെന്ന്. കാര്യങ്ങള്‍ വളരെ ലളിതമായി, ക്ലിയര്‍ ആയി വിശദീകരിച്ചു. നന്ദി!
തീരെ പിടിയില്ലായിരുന്ന ചില കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി.
ReplyDeleteഎന്നാലും, "പന്നിയിലും വെണ്ടയ്ക്കയിലും മനുഷ്യനിലും ഒരേ അടിസ്ഥാന ഖടകങ്ങലാണ്" കണ്ടപ്പോള്‍ ഞെട്ടി കേട്ടോ. അപ്പോള്‍ ഞാനും ഈ പറഞ്ഞ സാധനങ്ങളുമൊക്കെ... ച്ഛായ്... ലജ്ജാവഹം.
Its really suberb, As a scientist its your duty to tell the truth to the public. keep it up..
ReplyDeleteഉപരിപ്ലവമായി എന്തോ പറഞ്ഞിരിക്കുന്നു, ജി എം വിളകളെ പറ്റി ലോകമെമ്പാടും നടക്കുന്ന സംവാദങ്ങളെ പ്രതിരോധിക്കുന്ന എന്തെങ്കിലും കാണും എന്ന്‍ കരുതി വന്നതാണ്.
ReplyDeleteകൊള്ളാം ട്ടോ പെണ്ണേ കലക്കി ....
ReplyDeleteഅനില്‍@ബ്ലോഗ് // anil: താങ്കളെ നിരാശപ്പെടുതിയതില്‍ ഖേദമുണ്ട്. ജനിതക വിളകളെപ്പറ്റിയും, genetic enigneering ഇനെപ്പറ്റിയും ആഴത്തില്‍ അറിയണനമെന്നുന്ടെങ്കില്‍ http://www.ncbi.nlm.nih.gov/pubmed/ ഇല്‍ കീ വേര്‍ഡ് കൊടുത്തു സര്‍ച്ച് ചെയ്‌താല്‍ മതി. ഇത് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പോസ്ടാനു. കൂടുതല്‍ ടെക്നിക്കല്‍വല്ക്കരിച്ചു ആശയക്കുഴപ്പതിലാക്കണ്ട എന്ന് കരുതി.
ReplyDeleteവളരെ നന്നായിട്ടുണ്ട്... പിന്നെ ആകെ ഒരു ആശയക്കുഴപ്പം ഉള്ളത് ഇതാണ്... genetically engineered സാധനങ്ങള്‍ക്ക് പ്രശങ്ങള്‍ ഒന്നും ഇല്ലെങ്കില്‍, സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഇതൊക്കെ വിശദമാക്കാന്‍ ആരും ശ്രമിക്കാത്തത് എന്താണ്? ചിലപ്പോള്‍ ഇതിനു പുറകിലും താങ്കള്‍ പറഞ്ഞ മാതിരി ലോബികള്‍ ആവും.
ReplyDelete@ ഏപ്രില്‍ ലില്ലി, സര്‍ക്കാരില്‍ ഉള്ളത് ശാസ്ത്രജ്ഞന്മാര്‍ അല്ലല്ലൊ. ജനങ്ങള്‍ ആവശ്യപ്പെടുന്നത് നിര്‍വ്വഹിച്ചുകൊടുക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുക. മുരളിമനോഹര്‍ ജോഷി മാനവവിഭവശേഷി മന്ത്രി ആയപ്പോള്‍ വാസ്തുശാസ്ത്രത്തില്‍ B.Arch. ബിരുദം സര്‍വ്വകലാശാലകളില്‍ തുടങ്ങി.ജനാധിപത്യത്തില്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന സര്‍ക്കാരല്ലെ ഉണ്ടാവൂ...
ReplyDeleteസുഹൃത്തേ , മനുഷ്യന്‍ മാറ്റത്തെ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ഭയപ്പെടുക കൂടി ചെയ്യുന്നു .. എല്ലാം ഈ ജനിതക സംഭവങ്ങളുടെ കുഴപ്പം തന്നെ , കാരണം ഭയതിനടിസ്ഥാനവും ജനിതകം തന്നെ ആണല്ലോ .. :-) ഭയമില്ലെങ്കില്‍ എങ്ങനെ നില നില്‍പ്പ് സാധ്യമാകും ..? അപ്പോള്‍ ഈ കാണുന്നതൊക്കെ ആരോഗ്യകരം തന്നെ , പതുക്കെ പതുക്കെ ഒക്കയെ ആദ്യം മാറ്റം ഉണ്ടാകൂ... പിന്നീടത് ഒരു മല വെള്ള പ്പച്ചില്‍ ആയി മാറും , നമ്മുടെ നാട്ടിലെ മൊബൈല്‍ പോലെ...എക്സ്പോനെന്ഷിയാല്‍ റേറ്റില്‍ ആണ് മാറ്റത്തിന്റെ ഒരു രീതി ..എന്തായാലും നിങ്ങളുടെ പങ്കു നിങ്ങള്‍ നിര്‍വ്വഹിക്കുന്നു , നന്നായി
ReplyDelete:) മായ, പബ്മെഡില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ “ഹെല്‍ത്ത് പ്രോബ്ലം” എന്ന് കൂടി കീ വേര്‍ഡില്‍ ചേര്‍ത്ത് നോക്കാമല്ലോ... എന്നിട്ട് റിവ്യൂസ് നോക്കുക. എളുപ്പം അതാണല്ലോ. :)
ReplyDeleteദീര്‍ഘ കാലം ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല എന്നായിരിക്കും മിക്ക റിവ്യൂസും പറയുക. അതിനര്‍ത്ഥം എന്തായിരിക്കാം എന്ന് സയന്‍സ് ഫീല്‍ഡിലുള്ള മായയോട് പറയേണ്ടതില്ലല്ലോ :)
കെ.പി.എസ്സ്.ന്റെ ബ്ലോഗില്‍ നിന്ന് അനില്‍ വഴി ഒരു ആര്‍ട്ടിക്കിള്‍ കണ്ടു http://www.sciencedirect.com/science/article/pii/S0890623811000566
“പക്ഷെ താന്‍ നേടിയ അറിവ് കൊണ്ടു സഹജീവിയ്ക്ക് നന്മ വരുത്തണമെന്ന് വിചാരിയ്ക്കുന്നവരും ഉണ്ട്.“
:)മായയ്ക്ക് എത്ര പേറ്റന്റ് ഉണ്ട്? എല്ലാവരും പേറ്റന്റിന്റെ പുറകേ പോകുന്നത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു കൂട്ടി ചേര്‍ക്കല്‍ കൂടി... ജി.എം.വിളകള്‍ പോലെയല്ല ഓര്‍ഗാനിക്ക് ഫുഡ് വേറെ എഴുതി വെച്ചിട്ടുണ്ടാകും. കൂടുതല്‍ പണം എണ്ണി വാങ്ങണ്ടേ.... പക്ഷേ ജി.എം.വിളകള്‍ ഉണ്ടെന്ന് അറിഞ്ഞ് തന്നെ മറ്റ് ഗത്യന്തരം ഇല്ലാതെ ദിവസവും ഭക്ഷണം കഴിക്കുന്ന ഒരു സാധാരണക്കാരന്‍... :)
ReplyDeleteThis comment has been removed by the author.
ReplyDeleteകൊള്ളാം, , സത്യം എന്നും വിജയിക്കട്ടെ. സുകുവേട്ടന് വായിക്കാന് പറഞ്ഞു, വായിച്ചു. പിന്നെ ലേഖനം എഴുതി ഒന്നു വായിച്ചു നോക്കി അക്ഷര പിഴവുകള് (ടൈപ്പിങ്) തിരുത്തിയാല് ഒരല്പം ഭംഗി കൂടും. ലേഖനത്തില് മാത്രമല്ല, ബ്ലോഗിന്റെ തലക്കെട്ടിലും ഉണ്ട് ചെറിയ ഒരു പിശക്,‘യാദൃശ്ചികം’ ആയിരിക്കാം അല്ലേ?
ReplyDeleteഅങ്ങിനെ പൂച്ച പുറത്തു ചാടി.മായ ശാസ്ത്റഞ്ഞ ആണല്ലേ."മാതൃഭൂമി" വാരികയില്‍ ജീവന്‍ ജോബ് തോമസ് എന്നൊരു "കഥയെഴുതുകാരന്‍" ജി.എം.വിളകല്‍ക്കെതിരെ നടത്തുന്ന കപട അഭ്യാസങ്ങള്‍ക്കു ഒരു മറുപടി കൊടുക്കാമോ.?
ReplyDelete"വരള്‍ച്ചയിലും ക്ഷാമത്തിലും വലഞ്ഞ ജനങ്ങള്‍ക്ക് The World Food Programme (WFP) നല്‍കിയ ജനിതക മാറ്റം വരുത്തിയ ഭക്ഷണം 2003 ഇല്‍ zambia നിരാകരിച്ചു."
ReplyDeleteകുറച്ചു കാലം മുന്‍പ് തിരുവനന്തപുരം RCC യില്‍ നമ്മള്‍ മറ്റു ചിലത് നിരോധിച്ചില്ല. ഓര്‍മ്മയുണ്ടായിരിക്കുമല്ലൊ
ബഹുരാഷ്ട്രകുത്തകകള്‍ പാവങ്ങള്‍
അവര്‍ സ്നേഹം മൂക്കുമ്പോള്‍ ചെയ്യുന്ന ഇത്തര്‍ം നല്ല പ്രവൃത്തികള്‍ മനസിലാകാന്‍ ഈ കഴുതകള്‍ക്കു കഴിയുന്നില്ല അല്ലെ കഷ്ടം
ആഫ്രിക്കയിലെ ആ പടത്തിനു പോംവഴി ജി.എം ആണത്രെ. കുറെ ശാസ്ത്രജ്ഞന്മാരും ശാസ്ത്രജ്ഞമാരും!!!!
ReplyDeleteചേച്ചി ഒരു ചെറിയ ഡൌട്ട്..
ReplyDeleteഈ BT വിത്തുകള്‍ ഉപയോഗിച്ചാല്‍ അവയില്‍ നിന്നും ഉള്ള വിളകള്‍ ഉപയോഗിച്ച് അടുത്ത തലമുറ ഉണ്ടാക്കാന്‍ പറ്റില്ല എന്നു പറയുന്ന കേട്ടു..ഓരോ തവണയും കമ്പനിയില്‍ നിന്നും വിത്ത് വാങ്ങിക്കണം പോലും...
ഇതില്‍ വല്ല സത്യവും ഉണ്ടോ?
ഓരോ വര്‍ഷവും തന്‍റെ കയ്യില്‍ ഉള്ള വിത്ത് ഉപയോഗിക്കാന്‍ കഴിയാതെ കമ്പനി പറയുന്ന വിലക്ക് വിത്ത് വാങ്ങുന്ന ഒരു നെല്‍കര്‍ഷകനെ സങ്കല്‍പ്പിച്ചു നോക്കൂ...അയാള്‍ എപ്പോള്‍ നിറുത്തി എന്നു ചോദിച്ചാല്‍ മതി...
ഉല്‍പാദനത്തില്‍ അധികം വന്ന ഗോതമ്പ് ഈ കുത്തകക്കള്‍ മുതല്‍ക്കണ്ണീര്‍ ഒഴുക്കിക്കൊണ്ട് അറ്റ്‌ലാന്റിക്കില്‍ ഒഴുക്കിയ കഥകള്‍ പുതിയ തലമുറയ്ക്കറിയില്ലായിരിക്കും
ReplyDeleteഅയ്യൊ അന്ന് ഡിജിറ്റല്‍ ക്യാമറ ഇല്ലായിരുന്നു അല്ലെ ഈ പട്ടിണിപ്[പാവങ്ങളുടെ പടം പിടിക്കാന്‍ ഫൂ
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage : സുഹൃത്തേ, നിങളുടെ രോഷം മനസിലാക്കുന്നു. ഞാന്‍ ശാസ്ത്രതെക്കുരിച്ചു മാത്രമാണ് പറഞ്ഞത്. ബഹുരാഷ്ട്ര കമ്പനികളെക്കുറിച്ചും, അവരുടെ കുത്തകകളെക്കുറിച്ചും മുതലക്കണ്ണീര്‍നെക്കുറിച്ചും പറയാന്‍ ഞാന്‍ ആളല്ല. വളെയെരധികം potential ഉള്ള ഈ ശാസ്ത്ര ശാഖ നാം പ്രയോജനപ്പെടുതനമെന്നു മാത്രനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. പോസ്റ്റു താങ്കള്‍ ശരിയ്ക്കു വായിച്ചിരുന്നുവെങ്കില്‍ എന്റെ ചില നിര്‍ദേശങ്ങളും കണ്ടേനെ.
ReplyDelete'ധാരാളം നിയമങ്ങളും quality checking ഉം ഉണ്ട് ഇത്തരം experiment ഉകള്‍ക്ക്. അവ പാലിയ്ക്കുന്നുണ്ടോയെന്നു കര്‍ശനമായ ചെക്കിംഗ് വേണം.
ചെറുകിട കര്‍ഷകന്റെ അവകാശങ്ങള്‍ ലംഖിയ്ക്കപ്പെടരുത്'.
ധാരാളം നിയമങ്ങളും, labeling ഉം ആവശ്യമുണ്ട് ജനിതക വിളകള്‍ക്ക്. അത് പക്ഷെ ശാസ്ത്രജ്ഞരുടെ പണിയല്ല.
പിന്നെ, ഒരു പട്ടിണിക്കോലതിന്റെ പടം കൊടുത്തത്. അത് നിങ്ങളുടെ സഹതാപത്തിന് വേണ്ടിയല്ല. ഇങ്ങനെയും ചിലരുന്ടെന്നു ഒര്മിയ്പ്പിയ്ക്കാന്‍ വേണ്ടിയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ സമരം ചെയ്തോളൂ. പക്ഷെ അതുകാരണം ഇത്തരക്കാരുടെ പട്ടിണിയ്ക്ക് നിങ്ങള്‍ ഉത്തരവാദിയാവരുത്. അന്നം നിഷേധിച്ചു കൊണ്ടു മറ്റെന്തവാകാശമാണ് സുഹൃത്തേ നിങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നത്?
ajith : കാര്യമറിയാതെ പുചിയ്ക്കുന്നത് നിങ്ങളുടെ വില കളയുകയെ ഉള്ളൂ.
Joymon: അത്തരം വിത്തുകള്‍ മോണ്‍സാന്റോ ഒരിയ്ക്കല്‍ പുറത്തിറക്കിയിരുന്നു. പ്രതിഷേധം കാരണം നിറുത്തലാക്കുകയും ചെയ്തു. എല്ലാ ജനിതക വിളയും അങ്ങേനെയല്ല.
മായാവി സീരിയസ് ആയല്ലോ :)
ReplyDeleteവായിച്ചു.. പോസ്റ്റില്‍ കൊടുത്തത് പോലെ ജനിതക മാറ്റം വരുത്തിയ "മോര്‍ഫിംഗ്" ചിത്രങ്ങള്‍ കണ്ടു ഞാനും കുറച്ചു വിരണ്ടിട്ടുണ്ട്.. കാണുമ്പോ ആകെ ഒരു വല്ലായ്ക.. മനുഷ്യനല്ലേ പേടിക്കാന്‍ വളരെ കുറച്ചു കാരണങ്ങള്‍ മതി.. :(
This comment has been removed by the author.
ReplyDeleteതമ്പുരാനെ ഒന്ന് പോക്കികളയാം എന്ന് കരുതി കള്ള സാക്ഷ്യം പറയുന്ന ഭക്തരെ പോലെയാണ് പല പ്രകൃതി വാദികളും.പഴയ കൊക്കോ കൊല വിവാദം ഓര്‍ത്താല്‍ മതി.കൊക്കോ കൊല വിഷം കലക്കി ജനങ്ങളെ കൊല്ലുന്നു എന്നായിരുന്നു പ്രചാരണം.ഭൂഗര്‍ഭ ജലത്തിലെ മൂലകങ്ങള്‍ അനുവദനീയമായ ലെവലില്‍ ആയിരുന്നു എന്നാ കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ച്.സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്ന ജലത്തിന്റെ പതിനായിരതിലൊരു അംശം മാലിന്യം അതിലുണ്ടായിരുന്നില്ല.
ReplyDeleteസുപ്രീം കോടതി ആ കേസ് ചുമ്മാ തള്ളി കളഞ്ഞു.അറിവില്ലായ്മ കൊണ്ടും,രക്ഷ്ട്രീയം കൊണ്ടും ഇത്തരക്കാര്‍ ഉണ്ടാക്കുന്ന ശബ്ദം കുറച്ചൊന്നുമല്ല.പലര്‍ക്കും ഇതൊരു നല്ല ബിസിനസ്സും ആണ്.ഗ്രീന്‍ സംഘടനകളില്‍ നിന്നു നല്ല വരുമാനമുള്ള ആളുകളെ എനിക്കറിയാം.എന്തെങ്കിലും പറയുന്നവരെ ഈ വ്യാജന്മാര്‍ ശബ്ദ ഘോഷത്ത്തില്‍ ഇരുത്തി കളയും.അവര്‍ക്ക് പലപ്പോഴും അതിനു ശമ്പളവും കിട്ടുന്നുണ്ട്.
What Maya is trying to say is very clear here, BT is a new strand of scince, like any other tehcnologies, the benefit depends on the hands of the people who use it, Maya, kick out those lousy and idiotic comments from loosers.
ReplyDeleteanonymous: you said it
ReplyDeleteതീർച്ചയായും ജെനറ്റിക് എഞ്ചിനീയറിങ്ങിലെ നല്ല നിലക്ക് ഉപയോഗപെടുത്തുന്നതിൽ തെറ്റില്ല. കഴിഞ്ഞ എട്ടുവർഷത്തിൽ അധികമായി അമേരിക്കയിൽ ജനറ്റിക് എഞ്ചിനീയറിങിലൂടെ വികസിപ്പിച്ചെടുത്ത പച്ചകറികൾ ഉപയോഗിക്കുന്നു. ആർക്കും വല്ലെ ദോശവും ഇതുവരെ റിപോർട്ട് ചെയ്യപെട്ടിട്ടില്ല എന്നതാണ് സത്യം.
ReplyDeleteപണ്ട് കമ്പ്യൂട്ടര്‍ നെ പല്ലും nagavum വെച്ച് എതിര്‍ത്തവര്‍ ഇപ്പോള്‍ ലാപ്ടോപ്പും sattellite ചാനലും കൊണ്ട് നടക്കുകയാണ്. BT വഴുതനങ്ങയുടെ കാര്യവും അത്രയേ ഉള്ളൂ. കുറെ നാള്‍ കഴിയുമ്പോള്‍ ഈ വിവരധോഷികളുടെ തീന്‍ മേസകളിലും BT ഫുഡ് നിറയും.
ReplyDeleteGM foods ന്റ്റെ കാര്യത്തില്‍ കാര്യങ്ങള്‍ മുഴുവനും science ന്റ്റെ രീതിക്കല്ല പോകുന്നത് എന്നതാണ് ഈ controversies ന്റ്റെ കാരണം. Monsanto യുടെ കാശിന്റെ മിടുക്കാണ് പലതിലും നിഴലിക്കുന്നത്. ഒരു main ആരോപണം: A GM plant is so different from regular plant that patenting of the plant is allowed. But a GM plant is so similar to regular plant that no special labeling of GM food is needed.
ReplyDeleteGM foods scientifically proven ആണെങ്ങില്‍ (ദോഷം ഒന്നും ഇല്ല എന്ന്) പിന്നെ food GM ആണെന്ന് label ചെയ്യാന്‍ Monsanto എന്തിന് മടിക്കണം? The closest thing to GM industry is the nuclear industry. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ പ്രായോഗികമായി ഉപയോഗിക്കുമ്പോള്‍ അതിന്റെ മെച്ചം ദോഷത്തേക്കാള്‍ കൂടുതല്‍ ആവണം. അത് പോലെ തന്നെ alternatives എല്ലാം ആയി compare ചെയ്യണം. GM food ന്റ്റെ കാര്യത്തില്‍ അങ്ങിനെ അല്ല എന്നതാണ് എന്റെ അഭിപ്രായം.
സുഹൃത്തെ,ഇത്തരം ഒരു ജനിതക മാറ്റം ആവിശ്യം ഉണ്ടോ എന്തിനു പട്ടിണി മാറ്റാന്‍ വഴുതന ഉത്പാദിപ്പിക്കണം?എന്ത് വേണേലും എത്ര വേണേലും ഉത്പാദിപ്പിക്കാം,എങ്കില്‍ഊര്‍ജ്ജം നേരിട്ട് സൂര്യനില്‍ നിന്നും സ്വീകാരിച്ചാല്‍ പോരെ .
ReplyDeleteഏതെങ്കിലും പാരാമീറ്ററിലുണ്ടാകുന്ന ചെറിയ വ്യതിചലനം,കാലക്രമത്തില്‍ ബഹുഗുണിച്ച് വ
ലിയ മാറ്റമാകുന്നു. അതുമനസ്സിലാക്കാന്‍ -ഭൌതീക ശാസ്ത്രം,ഗണിതം,രസതന്ത്രം, ജീവ ശാസ്ത്രം ,മെഡിസിന്‍, സോഷ്യോളജി,സൈക്കോളജിപോളിറ്റികസ്,വാനശാസ്ത്രം,സമുദ്ര ശാസ്ത്രം ഇവഏല്ലാംബന്ധിപ്പിച്ച് പഠിക്കണം. വ്യതിചലനത്തിന്‍റെ മര്‍മ്മംഏന്ന് അറി ഞ്ഞിരിക്കണം,അതിന്‍റെ പ്രത്യാഘാതം ഏതെല്ലാം രൂപത്തില്‍ എന്നും അറിയണം. നാളിതുവരെ മനുഷ്യ വംശം ഇതിനെ എല്ലാം അതിജീവിച്ചാണ് പോന്നത്.അതിജീവിനത്തിനു കഴിയാതെ ചിലഗോത്ര സമൂഹങ്ങള്‍ ,അന്യം നിന്നുപോയത് എന്തുകൊണ്ട് എന്ന്കൂടി പഠനവിഷയമാക്കണം.
എനിക്ക് ഇവിടെ രണ്ടു കാര്യങ്ങള്‍ ആണ് പറയാനുള്ളത്. ഒന്ന് മുകളിലെ ഫോട്ടോ, ദാരിദ്ര്യത്തിനെ പറ്റി പറയുമ്പോള്‍ കുറേ അഫിക്കക്കാരുടെ ഫോട്ടോകള്‍ ഇടും. അവിടെ പട്ടിണി ഉണ്ട് അതിനു കാരണം നല്ല മണ്ണ് ഇല്ലാത്തതോ നല്ല കാലാവസ്ഥ ഇല്ലാത്തതോ ബിടി ഇല്ലാത്തതോ അല്ല. അവിടെ നല്ല ഒരു ഭരണകൂടം ഇല്ലാത്തതാണ്. എപ്പോഴും തമ്മില്‍ തല്ലാന്‍ മാത്രമേ സമയം ഉള്ളൂ.
ReplyDeleteരണ്ടാമത്തേത് ബിടി ഒട്ടുമുക്കാള്‍ ബിടി പ്രൊഡക്ടുകളും അന്തക വിത്തുകള്‍ ആണ്, മോന്‍റാസ പോലുള്ള കമ്പനികളുടെ ഒരു പ്രൊഡക്റ്റിനും പ്രത്യുല്‍പാദന ശേഷി ഇല്ല. അപ്പോള്‍ എങ്ങിനെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയും. ഒരു കാലത്ത് കൊട്ടിഘോഷിച്ച ബിടി കോട്ടന് എന്തുകൊണ്ട് ഇപ്പോള്‍ പഴയ വിളവ് കിട്ടുന്നില്ല? കീടണുക്കള്‍ അതിനും പ്രതിരോധ ശേഷി ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.പിന്നെ ചൊറിച്ചാല്‍ ഉണ്ടാക്കുന്ന കോട്ടനും കിട്ടി.
ഇതുപോലെ ഒരുകലത്ത് നമ്മള്‍ കളനാശിനി കീട നാശിനി രാസവളം എന്നിവയെ ഒരുപാട് പ്രോല്‍സാഹിപ്പിച്ചിരുന്നു, അതിന്‍റെ പ്രതിഫലം നമുക്ക് കിട്ടി, ഉദാഹരണം കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിത കുട്ടികള്‍, ഒരു കാലത്ത് വയനാട്ടില്‍ രണ്ടും മൂന്നും എനിപ്പാടു വരെ വളര്ന്നു നിന്നിരുന്ന കുരുമുളക് വംശനാശം വന്നു.
ഇന്നിപ്പോള്‍ നാട്ടില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്, കേരളത്തിലെ ജനങ്ങള്‍ ജൈവ കൃഷി യിലേക്ക് തിരിഞു തുടങ്ങി , ജൈവ കീടനാശിനികള്‍ കണ്ടത്തി കഴിഞ്ഞു, അത് മാത്രം ആണ് ഇനിയുള്ള ആകെ പ്രതീക്ഷ.