ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 7 June 2011

ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ പണിഷ് ചെയ്യണോ?




ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  പണിഷ് ചെയ്യണം. ആവശ്യം സാക്ഷാല്‍ സുകുമാര്‍ അഴിക്കൊടിന്റെയാണ്. കേരളം വംശ ദ്രോഹികളുടെ നാടാവുകയാണെന്നും ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  'പണിഷ്' ചെയ്യണമെന്നും കേരള സംസ്കാരത്തിന്റെ മൊത്തം കുത്തകയെടുത്ത ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടിരിക്കുന്നു.  ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ 'ശിക്ഷിക്കണമെന്ന്' അദ്ദേഹം പറയാതതെന്തെന്നു എന്നോട് ചോദിക്കരുത്.

ഗവേഷകര്‍ കവിതയെഴുതുന്നത് ഡിക്ഷ്ണറി നോക്കിയാനെന്നും , അത് നിരോധിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കാലികറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തിന്റെ നാല്പതാം വാര്ഷികാഖോഷത്തില്‍  സംസാരിക്കുകയായിരുന്നു   അദ്ദേഹം. മാതൃഭാഷ ദൈവത്തിന്റെ ഭാഷയാണ്‌. അഭ്യസ്തവിധ്യര്‍   യുക്തിയില്ലാതെ സംഭാഷണത്തില്‍ ഇംഗ്ലിഷ് ഉപയോഗിക്കുകയാണ്. അഹങ്കാരവും അപമാന ഭാരവും മൂലമാണിത്. 

ഒരു തരത്തില്‍ നോക്കിയാല്‍ നമ്മള്‍ മലയാളികള്‍ അഴികോട് മാഷിനോട് വളരെ കടപ്പെട്ടിരിക്കുന്നു. കാലാ കാലങ്ങളായി നമുക്ക് ചിന്തിക്കാനും, ചിരിക്കാനും, പരിഹസിക്കാനും, 'ഈ കെളവന് വട്ടാണോ' യെന്നു ആശ്ച്ചര്യപ്പെടാനും അദ്ദേഹം ധാരാളം  വഴിയുണ്ടാക്കി തന്നിട്ടുണ്ട്.   പത്രത്തില്‍ പുതുതായി അഴിക്കോടിന്റെ ഒരു പ്രസ്താവന വന്നാല്‍ ഒരു സന്തോഷമായി. ഇനി മറു പ്രസ്താവനയായി,  പരസ്പരം നാമവല്‍ക്കരണങ്ങളായി   (ഇംഗ്ലിഷില്‍ തെറി വിളിയെന്ന് പറയും), ശകാരങ്ങളായി, വക്കീല്‍ നോട്ടീസായി, അങ്ങനെ കലാപരിപാടികള്‍ മുന്നോട്ട് പോകും. ഒരു ശരാശരിക്കാരന്‍ മലയാളിയ്ക്ക് കൊച്ചു വെളുപ്പാന്‍ കാലത്ത് ഇതിലും നല്ലൊരു എന്റര്‍ട്ടെയിന്മേന്റ്റ്, സോറി, മാഷ്‌ ക്ഷമിക്കുക, വിനോദം വേറെയില്ല. 

 സംഗതിയുടെ ഗുട്ടന്‍സ് എന്തെന്നാല്‍, മിക്കവാറും കേസില്‍ അഴിക്കോട് പറയുന്നതില്‍ കാര്യമുണ്ട്. പക്ഷെ മിതത്വം എന്നൊന്ന് അങ്ങേര്‍ക്കു ശീലമില്ല. കുറെ കടുകട്ടി മലയാളം വാക്കുപയോഗിച്ചു അങ്ങോട്ടലക്കുക തന്നെ. കറുപ്പും വെളുപ്പുമല്ലാതെ വേറെയും നിറങ്ങള്‍ അങ്ങേരെ സംബന്ധിച്ച് ഇല്ല. കളങ്കമില്ലാത്ത മനസിന്റെ പ്രകടനമാണെന്നൊക്കെ   കടുത്ത ആരാധകര്‍ക്ക് (അങ്ങനെയൊരു കൂട്ടര്‍ ഉണ്ടെങ്കില്‍) പറയാം. പക്ഷെ വിവേകശൂന്യതയും മറുപക്ഷത്തിന്റെ വശങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനസില്ലായ്മയും പിന്നെ എന്നിലും വലിയൊരു കേമനില്ല എന്ന വിനയവും ആണ് ശരിയായ പ്രശ്നം എന്നാണെന്റെ അഭിപ്രായം. 

ഇന്നത്തെ പ്രസ്താവന തന്നെ നോക്കൂ. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ , മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍' എന്ന് ഞാനും വിശ്വസിക്കുന്നു. അയലത്തെ ആന്റിയ്ക്ക് അമ്മയേക്കാള്‍ കൂടുതല്‍ കളറുണ്ടായത്‌  കൊണ്ടു കൂട്ടുകാര്‍ വരുമ്പോ അവരെക്കേറി  അമ്മയാണെന്ന് പരിചയപ്പെടുത്തുന്നത് തന്തയില്ലായ്മതരം തന്നെ. മാതൃഭാഷ അറിയില്ല എന്നത് ഒരിക്കലും അഭിമാനിയ്ക്കാവുന്ന കാര്യമല്ല. പക്ഷെ അത് ഒരു പാപവുമല്ല. ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ കുഞ്ഞുങ്ങളെ നോക്കൂ. മക്കള്‍ മാതൃഭാഷ അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധത്തോടെ മാതാപിതാക്കള്‍ അത് പഠിപ്പിക്കാന്‍ മുന്‍കയ്യെടുത്തില്ലെങ്കില്‍  എങ്ങനെ അവര്‍ അത് പഠിക്കും? പുറത്തു പഠിയ്ക്കുന്ന കുട്ടികള്‍ക്ക് ഇന്ഗ്ലിഷിനും  ഹിന്ദിയ്ക്കും പുറമേ പ്രാദേശിക ഭാഷയും പഠിയ്ക്കേണ്ടി വരുന്നു.  തിരിച്ചു കേരളത്തിലേയ്ക്ക് വരാന്‍ പ്ലാനോന്നുമില്ലെങ്കില്‍ മലയാളം പഠിയ്ക്കുക എന്ന് പറയുന്നത് അവരെ സംബന്ധിച്ച് ഒരു അനാവശ്യ വ്യായാമമാണ്. അറ്റകയ്ക്കു മലയാളം സംസാരിയ്ക്കാന്‍ പഠിയ്ക്കുമായിരിക്കും.        

         അതുപോകട്ടെ. മലയാളം പറയുന്നതല്ല, ഇംഗ്ലിഷ് പറയുന്നതാണ് അഴിക്കോട് മാഷിന്റെ പ്രശ്നം. കേരളത്തിനുള്ളില്‍ പോലും എത്ര പ്രായോഗികമാണ് അത്? good morning എന്നും മറ്റും പറയുന്നത് മാറ്റി ശുഭ ദിനം എന്നോ മറ്റോ ആക്കാം. പക്ഷെ അങ്ങനെ മാറ്റാന്‍ പറ്റാത്ത എത്രയോ പദങ്ങള്‍  ഉണ്ട്. പണ്ട് സിംഹവാലന്‍  മേനോന്‍ എന്നൊരു സിനിമയില്‍ കണ്ടത് പോലെ KSRTC super fast bus ഇന് 'ഹരിതവര്‍ണ ത്വരിത രാജശകടം' എന്നൊക്കെ പറയുക നടപ്പുള്ള കാര്യമാണോ? മലയാളം എന്നത് മലയാളികള്‍ എന്ന ഒരു വിഭാഗം മനുഷ്യര്‍ മാത്രം സംസാരിയ്ക്കുന്ന ഭാഷയാണ്‌. നാം എത്ര കണ്ടില്ലെന്നു നടിച്ചാലും ലോക ഭാഷയായി ഇംഗ്ലിഷ് വളര്ന്നുവെന്നത് ഒരു സത്യമാണ്.    ഈ കേരളമെന്ന ഇട്ടാവട്ടതിനപ്പുറത്തു മലയാളിയ്ക്ക് അന്നം കിട്ടണമെങ്കില്‍ ഇന്ഗ്ലിഷ് അറിഞ്ഞേ തീരു.  'അഭ്യസ്തവിധ്യര്‍   യുക്തിയില്ലാതെ സംഭാഷണത്തില്‍ ഇംഗ്ലിഷ് ഉപയോഗിക്കുകയാണ്' എന്നദ്ദേഹം പറഞ്ഞതില്‍ ലേശം കാര്യമില്ലാതെയില്ല. യാതൊരു കാര്യവുമില്ലാതെ ആഷ് പുഷ് പ്രയോഗിക്കേണ്ട കാര്യമില്ല.  പക്ഷെ മാഷ്‌ ഒന്ന് മറക്കുന്നു. മാഷിന്റെ ചെറുപ്പകാലമല്ല ഇത്. മൊബൈല്‍ ഫോണിനു ഒരു മലയാള പദമുണ്ടോ? 'ഇന്നലെ ഞാന്‍ നിനക്ക് മൊബൈലില്‍  നാല് മിസ്സ്‌ കാള്‍ തന്നിട്ട് നീയെന്താ തിരിച്ചു വിളിക്കാതിരുന്നതെന്ന്നു' ഒരു പാരഗ്രാഫില്‍ കുറയാതെ മലയാളത്തില്‍ പറയാന്‍ കഴിയുമോ?    

ഇന്ഗ്ലിഷില്‍ സംസാരിയ്ക്കുക എന്നത് ഒരാവശ്യമായി മാറിയിരിക്കുകയാണ്. മലയാളം മീഡിയത്തിലാണ്  ഞാന്‍ പഠിച്ചത്. കോളേജില്‍ ഇന്ഗ്ലിഷിലാന്കിലും അതൊന്നും ഈ കേരളത്തിന്റെ പുറത്തു ജീവിയ്ക്കാന്‍ നമ്മളെ പര്യാപ്തമാക്കുന്നില്ല. തമിഴ് നാട്ടില്‍ വന്ന ആദ്യ വര്‍ഷങ്ങളില്‍ എന്റെ 'മംഗ്ലിഷിനു' ഞാന്‍ അനുഭവിച്ച നാണക്കേടിന് കണക്കില്ല. ഞാന്‍ ഒത്തിരി കഷ്ട്ടപ്പെട്ടു. ഇന്ഗ്ലിഷ് മെച്ചപ്പെടുത്താന്‍. അത് കൊണ്ടു ഞാന്‍ മലയാളം മറന്നുവെന്നു അര്‍ത്ഥമില്ല. എന്റെ കുഞ്ഞു നന്നായി ഇന്ഗ്ലിഷ് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. ഇവിടെ ജീവിയ്ക്കാന്‍ അവള്‍ക്കു അതാവശ്യമുണ്ട്. പക്ഷെ 'അമ്മെ' യെന്നെ എന്നെ അവള്‍ വിളിയ്ക്കാവൂ. മലയാളമേ വീട്ടില്‍ സംസാരിയ്ക്കാവൂ. അതെന്റെ നിര്‍ബന്ധമാണ്‌. ഇത് എത്രത്തോളം പ്രായോഗികമാണ് എന്നറിഞ്ഞു കൂടാ. ഇംഗ്ലിഷ് എന്ന സുനാമിയ്ക്ക് മുന്നില്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകള്‍ കീഴടങ്ങിക്കൊണ്ടിരിയ്ക്കുകയാനെന്നത് ഒരു സത്യമാണ്. കാലത്തിനൊത് മാറുന്നു എന്ന അപരാധമേ മിക്ക മലയാളികളും ചെയ്യുന്നുള്ളൂ. 
മാറ്റമില്ലാത്തത് മാറ്റതിനൊന്നു  മാത്രം. 

എന്ന് അപമാന ഭാരത്താല്‍ തലകുനിച്ചു കൊണ്ടു അഭ്യസ്തവിദ്യയായ ഒരു മലയാളി   

20 comments:

  1. മലയാളം എന്നത് നമ്മുടെ ഭക്ഷണം പോലെ..
    നമ്മുടെ ആചാര ശീലങ്ങള്‍ പോലെ നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒന്നാണു..
    അത് പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ തന്നെ ഇംഗ്ലീഷ് ഭാഷയാണു കേരളത്തിനു അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത് നമ്മെ രക്ഷിക്കുന്നത് എന്നും നാം മറക്കരുത്..

    ReplyDelete
  2. 100% ഞാന്‍ യോജിക്കുന്നു.. ഞാനും പഠിച്ചത് മലയാളം മീഡിയം ആണ്.. ഇപ്പൊ തമിഴ് നാട്ടില്‍ B-Tech പഠിച്ചുകൊണ്ടിരിക്കുന്നു.. English ഭാഷ വശമില്ലെങ്കില്‍ ഇനിയങ്ങോട്ട് ജീവിതം മുന്നൊട്ട് കൊണ്ട് പോവുക നടപ്പുള്ള് കാര്യമല്ല. മേല്‍പ്പറഞ്ഞ അമ്മാവനെ കുറിച്ച് ആലോചിക്കുമ്പൊ വിഷമം തോന്നുന്നു. ഈ അടുത്ത കാലത്ത് വാര്‍ത്തചാനലുകളില്‍ കയറി പറ്റാന്‍ അങ്ങെരു നടത്തുന്ന കലാപരിപാടികള്‍ കാണുമ്പൊള്‍ ചിരി വരും. പ്രായമേറെ ആയില്ലെ കാര്‍ന്നോരെ ഇനി രാമനാമം ജപിച്ച് ഇരുന്ന് കൂടെ..

    ReplyDelete
  3. അവനവന് വഴങ്ങുന്ന ഭാഷയില്‍ വൃത്തിയായി സംസാരിക്കാനാണ് പഠിക്കേണ്ടത്.

    രണ്ടു മലയാളികള്‍ തമ്മില്‍ മലയാളത്തില്‍ സംസരിക്കുനത് കൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഇതേ രണ്ടു പേര്‍ മലയാളം അറിയാമായിരുന്നിട്ടും മറ്റു ഭാഷകളില്‍ മാത്രമേ സംസാരിക്കൂ എന്ന ശാട്യം ആണ് ഇല്ലടവേണ്ടത്.

    മലയാളത്തിനോടൊപ്പം തന്നെ മറ്റു ഭാഷകളും പഠിക്കുന്നത് ആഗോളവത്കരണത്തിന്‍റെ ഈ കാലത്ത് നല്ലതാണ്

    ReplyDelete
  4. എനിക്ക് ഇംഗ്ലീഷ് അറിയില്ല :(

    ReplyDelete
  5. കേരളം വംശ ദ്രോഹികളുടെ നാടാവുകയാണെന്നും ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ 'പണിഷ്' ചെയ്യണമെന്നും...


    ഹി ഹി ..ഇതില്‍ 'പണിഷ്' പുള്ളി ശരിക്കും പറഞ്ഞതാണോ?

    ReplyDelete
  6. മലയാളിക്ക് മലയാളം 'പെറ്റമ്മ' യും ഇംഗ്ലീഷ് 'പോറ്റമ്മ ' യുമാണ്‌ .....അതൊക്കെ അവിടെ നില്‍ക്കട്ടെ... ഒരു വക്കീല്‍ നോട്ടീസിനുള്ള വകുപ്പ് ഇതില്‍ കാണുന്നുണ്ട് !

    ReplyDelete
  7. വളരെ നല്ല ചോദ്യങ്ങള്‍. എല്ലാം പ്രസക്തമായവ. ഈ പറയുന്ന സുകുമാര്‍ എന്നത് തന്നെ സുകുമാരന്‍ എന്ന, തികഞ്ഞ സൌകുമാര്യം ഉള്ള ഒരു നല്ല മലയാളം പേരിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ അല്ലേ? ഭാഷയുടെ പ്രധാന ലക്‌ഷ്യം എന്നത് ആശയ വിനിമയം അതായത് communication ആണ്. ഈ പറയുന്ന അഴീക്കോട് മലയാളം എന്ന് അവകാശപ്പെടുന്ന ഭാഷയില്‍ പ്രസംഗിക്കുന്നത് പലതും ഇവിടെ എത്ര മലയാളികള്‍ക്ക് മനസ്സിലാവുന്നുണ്ട്? അതിനേക്കാള്‍ കൂടുതല്‍ മനസ്സിലാവും ഇവിടെയുള്ള സാമാന്യജനങ്ങള്‍ക്ക് ഇംഗ്ലീഷ് കേട്ടാല്‍. ആശാന് എപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കണം, അത്രയേ ഉള്ളൂ. ഇങ്ങനെ ഒരാള്‍ ഇപ്പോഴും മേലോട്ട് പോവാതെ ജീവനോടെ ഉണ്ടെന്ന് ജനങ്ങള്‍ അറിയണമല്ലോ. അതിന് ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് പറയും.

    @ villageman : എന്നിട്ട് താങ്കള്‍ എന്തേ പേര് ഗ്രാമീണമനുഷ്യന്‍ എന്ന് ആക്കിയില്ല. (അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ, അടികൂടാനല്ല.)

    ReplyDelete
  8. @ sony : പ്രസക്തമായ ചോദ്യമാണ് ! ഗ്രാമീണ മനുഷ്യന്‍ ഒരു ബ്ലോഗിന് ചേര്‍ന്ന പേരല്ല എന്ന് " അന്ന്" തോന്നി. അത്രേ ഉള്ളു...

    പിന്നെ അടികൂടാന്‍ എനിക്കും തീരെ താല്പര്യമില്ല!

    ReplyDelete
  9. സോറി ഞാന്‍ ചപ്പാത്തിയും പൊറോട്ടയും കഴിക്കാറില്ല..അതുകൊണ്ടുതന്നെ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാനുമറിയില്ല.പിന്നെ കൊരച്ച് കൊരച്ച് മലാലം പരയുന്ന മലാലീസിനെ കണ്ടും കൂടാ....കണ്ട്രി..ഇഡിയറ്റ് ..ഫൂ..റാസ്ക്കല്‍സ്....

    ReplyDelete
  10. @ ശ്രീക്കുട്ടന്‍ : ഹ... ഹ.... കൊള്ളാം. ആകെ അറിയുന്ന ഇംഗ്ലീഷ് വാക്കുകള്‍ എടുത്തു ഇവിടെ പ്രയോഗിച്ചു, അല്ലേ?

    ReplyDelete
  11. എത്ര വലിയ പുലി ആയിരുന്നാലും വയസ്സായിക്കഴിഞ്ഞാല്‍ എല്ലാവരും ഇങ്ങനെ ഒക്കെ അന്നേ.. പിന്നെ അങ്ങേര്‍ക്കു ഈ നല്ലകാലത്ത് ചില കാര്യങ്ങള്‍ നടക്കാതെ പോയതിന്‍റെ ചില പ്രശ്നങ്ങള്‍ കൂടെ ഉണ്ട്. ക്ഷമിച്ചുകള..

    ReplyDelete
  12. മായാവി,
    ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ 'പണിഷ്' ചെയ്യണമെന്ന സുകുമാര്‍ അഴിക്കോടിന്റെ അഭിപ്രായം മണ്ടത്തരമാണ്..വെറും ഒരു വൃദ്ധന്റെ ചെല്പനങ്ങള്‍..ഇംഗ്ലീഷില്‍ ആയാലോ മലയാളത്തില്‍ ആയാലോ വിഷ് ചെയ്യുമ്പോള്‍ വിഷ് ചെയ്യുന്നവരുടെ ആത്മാര്‍ത്ഥയാണ് നോക്കേണ്ടത്..അല്ലാതെ അവരുടെ ഭാഷയല്ല..ഓരോരുത്തരും അവരവര്‍ക്ക് കൂടുതല്‍ അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഭാഷ ഉപയോഗിക്കുന്നു..അത്രേം കരുതിയാല്‍ മതി..മലയാളത്തിന്റെ മഹത്വം പ്രസംഗിക്കുന്നവര്‍ 'സ്വിച്ചിനു' പകരം 'വൈദ്യുത ആഗമന നിഗമന നിയന്ത്രണ യന്ത്രം ' എന്ന് ഉപയോഗിക്കുമോ? കമ്പ്യൂട്ടര്‍നു പകരം എന്ത് വാക്ക് ഉപയോഗിക്കും? ഈ കാലഘട്ടത്തില്‍ മലയാളം മാത്രം പഠിച്ചിരുന്നാല്‍ കേരളത്തിന്‌ പുറത്തു പോയിട്ട് കേരളത്തില്‍ തന്നെ ജോലി കിട്ടില്ല..സുകുമാര്‍ അഴിക്കോട് ഇങ്ങനെയൊക്കെ പ്രസംഗിച്ചു നടക്കും. എല്ലംകഴിഞ്ഞു പോകുമ്പോള്‍ പുള്ളിക്ക് വഴിച്ചെലവടക്കം കവര്‍ കിട്ടുകയും ചെയ്യും :-)

    ReplyDelete
  13. ഈ സുകുമാര്‍ അഴിക്കോടിനെ കൊണ്ട് തോറ്റു...

    ReplyDelete
  14. എന്റെ മായാവി.. അങ്ങേരുടെ കാര്യം പറഞ്ഞു വെറുതെ സമയം കളഞ്ഞൂലോ :( എഴുതിയ മായവിടെം,വായിച്ച എന്റെം.. കമന്റ്‌ എഴുതാതെ സ്ഥലം വിടാം ന്നു വിചാരിച്ചതാ.. പിന്നെ മായാവിടെ ബ്ലോഗില്‍ വന്നിട്ട് കമന്റ്‌ ഇടാതെ പോകുന്നത് മോശമല്ലേ..

    ReplyDelete
  15. താങ്ക് യു ശാലിനി.

    'പിന്നെ മായാവിടെ ബ്ലോഗില്‍ വന്നിട്ട് കമന്റ്‌ ഇടാതെ പോകുന്നത് മോശമല്ലേ..' ഈയൊരു സ്നേഹവും സഹാനുകമ്പയും, ഉദാത്തതയും വിശാല മനസ്കതയുമാണ് ഞാനെന്റെ വായനക്കാരില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നത്. ഇതുവരെ ഒരു കമെന്റുമെഴുതി എന്നെ പ്രോത്സാഹിപ്പിക്കാത്തവര്‍ ശാലിനിയെ കണ്ടു പഠിയ്ക്കുക. എന്ത് നല്ല കുട്ടി.

    ReplyDelete
  16. hai mayav,ippozhanu njan thangalude blog kandathu.athinu shesham mudangathe vayikkunnu.very interesting.namam mempodiyakki marmathu kuthunna style super.keep it up.njangal vayanakkar kude undu.laksham laksham pinnale.

    ReplyDelete
  17. ellavarum "wish" malayalamakkiyo atho "punish" mathramano english?
    mash english parayathathanu nallathe.....allenkil lokam muzhuvanum case ayene

    ReplyDelete
  18. "'Arteta explains why Willian stood in front of the bullseye..>> Because want to create the game"

    ReplyDelete

Related Posts Plugin for WordPress, Blogger...