ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 2 June 2011

നിങ്ങള്ക്ക് പൊതുവിജ്ഞാനമുണ്ടോ?












ഐ എ എസിന് തയാറെടുക്കുകയാണോ ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ മനസാക്ഷിക്കനുസരിച്ച്  (ഉണ്ടെങ്കില്‍) ഉത്തരങ്ങളെഴുതൂ. നിങ്ങളുടെ പൊതുവിജ്ഞാനം അളക്കൂ.




1. ഒരു കുഞ്ഞു ഏറ്റവും ആദ്യം പഠിക്കുന്ന മലയാളം വാക്കേതു? 
a. പീഡനം, b.ഐസ്ക്രീം, c.റിയാലിടി ഷോ .

2. ഞരമ്പ്‌ രോഗത്തിന് ഏറ്റവും നല്ല പ്രതിവിധി എന്ത് ?
a. ഐസ്ക്രീം, b.പീഡനം, c.കൈക്കൂലി  

3. ഒരു മലയാളം സിനിമ വിജയിക്കാന്‍ മിനിമം എത്ര നായകന്മാര്‍ വേണം?
a. അഞ്ച്, b.ആറ്‌, c.ഏഴ് 

4. ഒരു മലയാളം സിനിമ വിജയിക്കാന്‍ മിനിമം എത്ര നായികമാര്‍ വേണം?
a. പൂജ്യം, b.ഒന്നുമില്ല, c.ഐറ്റം  ഡാന്‍സ് ചെയ്യാന്‍ തയാറാണെങ്കില്‍ ഒരെണ്ണം.

5. എല്‍ കെ ജി കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല കോഴ്സ്?
a. ക്രിക്കറ്റ്‌, b.റിയാലിടി ഷോ, c.രാഷ്ട്രീയം.

6. താഴെപ്പറഞ്ഞവയില്‍  ഏറ്റവും അഴിമതി വിമുക്തമായത് ഏതു?
a. ക്രിക്കറ്റ്‌, b.രാഷ്ട്രീയം, c.സര്‍ക്കാര്‍ ജോലി

7. താഴെപ്പറഞ്ഞവയില്‍ ഏറ്റവും പെട്ടന്ന് ഓര്‍മ നഷ്ടപ്പെടാന്‍ സാധ്യതയുള്ളത് ആര്‍ക്കു?
a. പത്രക്കാര്‍ക്ക്, b.കോടതിയ്ക്ക്, c.പൊതുജനത്തിന്.

8. അഴിമതി കേസില്‍ ആരോപിക്കപ്പെട്ടവരുടെ  ഭാവിയെന്തു?
a. ഒരാഴ്ച ജെയിലില്‍ , b.ഒരാഴ്ച മാധ്യമശ്രദ്ധയില്‍ , c.ഒരാഴ്ച ഒളിവില്‍ 

9. രണ്ടു ലക്ഷം കോടി രൂപ അടിച്ചു മാറ്റിയവര്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ എന്ത്?
a. മന്ത്രി പദവി നഷ്ടം, b.ഒരാഴ്ച ജെയില്‍ വാസം, c.ജീവിത കാലം മുഴുവന്‍ വിദേശവാസം 

10. താഴെപ്പറഞ്ഞവയില്‍ ഏറ്റവും ബുദ്ധി കുറഞ്ഞ ജീവി
a. കഴുത, b.പൊതുജനം, c.രണ്ടും ഒന്ന് തന്നെ  

answers

1-7,  a ലഭിക്കുകയാണെങ്കില്‍ -  congratulations, നിങ്ങളുടെ പൊതുവിജ്ഞാനം സാധാരണയിലും അധികമാണ്.
നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോട് നിങ്ങള്‍ ഇഴുകിച്ചേര്‍ന്ന് പോകും
1-7,  b ലഭിക്കുകയാണെങ്കില്‍ - നിങ്ങള്ക്ക്  medium പൊതുവിജ്ഞാനമാനുള്ളത്. കുറച്ചും കൂടി ശ്രമമെടുത്തു പത്രം വായിച്ചാല്‍ നിങ്ങള്ക്ക് ഒന്നാമത്തെ category യില്‍ എത്താം
1-7,  c ലഭിക്കുകയാണെങ്കില്‍ - നിങ്ങള്‍ നന്നായി അധ്വാനിക്കേണ്ടിയിരിക്കുന്നു. പത്രം വായനയോടൊപ്പം prime time news കാണുന്നതും നിങ്ങള്‍ ശീലമാക്കണം.    

പൊതുവിജ്ഞാനം അളക്കാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അയയ്ക്കാം.

13 comments:

  1. ഒരു ഗുമ്മില്ല ട്ടോ മായാവി.. പണ്ടത്തെ പോസ്റ്റുകളുടെ അത്രേം പോര.. :(

    ReplyDelete
  2. ഹ... ഹ... ഹ...
    ചോദ്യങ്ങള്‍ അസ്സലായി, ഉത്തരങ്ങളും.

    ReplyDelete
  3. ഹ ഹ കൊള്ളാം

    ReplyDelete
  4. thank you everybody.

    ശാലിനി, പോസ്റ്റു അത്ര നന്നായില്ലെന്നറിയാം. എന്റെ കയ്യിലെ സ്റ്റോക്ക് തീര്‍ന്നു. ഇത് തിരക്കിട്ട് തട്ടിക്കൂട്ടിയതാ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. എന്തിനാ മായെ കഷ്ട്ടപ്പെട്ടു തട്ടിക്കൂട്ടുന്നത് !!!!
    ഇപ്പൊ പോസ്റ്റ്‌ കൊള്ളാം, ഇഷ്ടായി എന്ന് പറഞ്ഞവരൊക്കെ ആരായി !

    ReplyDelete
  7. lipi, അയ്യോ സോറി. ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. ഒരിത്തിരി വിനയം കാണിചെന്നെയുള്ളൂ . അത് കുരിശായോ. ഇനി മുതല്‍ മഹാ അഹങ്കാരമായിരിക്കും

    ReplyDelete
  8. ഹോ..നന്നായി..ആദ്യം കേറി..നന്നായിരിക്കുന്നു...ഇതേപോലെ ഒന്നും ഈയിടെ വായിച്ചിട്ടില്ല എന്നൊക്കെ കേറി അലക്കാഞ്ഞത് !

    ReplyDelete

Related Posts Plugin for WordPress, Blogger...