ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday 9 June 2011

എന്ന് മോഹന്‍ലാലിനു സ്വന്തം ആരാധിക.




ലോകത്തെവിടെയാണെങ്കിലും ഒരു ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിയ്ക്ക്, തന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍   പിന്നെ ഏറ്റവും പ്രിയമുള്ളവര്‍ രണ്ടുപേരായിരിക്കും. യേശുദാസ് എന്ന ഗായകനും, മോഹന്‍ലാല്‍ എന്ന നടനും. ഒരാള്‍ ഭൂമിയിലേക്ക്‌ കണ്‍തുറന്നപ്പോള്‍  മുതല്‍ കേട്ടുതുടങ്ങിയ താരാട്ട്. മറ്റെയാള്‍ അറിവുവെച്ചപ്പോള്‍ മുതല്‍ മനസിലുള്ള നായകന്‍. 

തമിഴന്റെയും തെലുങ്കന്റെയും നായകനല്ല മലയാളിയുടെ നായകന്‍.  അയാള്‍ പത്തിരുപതു വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചു പപ്പടമാക്കുന്നില്ല. ഹെലികൊപ്റെരില്‍ നിന്നും ഓടുന്ന ട്രെയിനിന്റെ മുകളില്‍ ചാടിക്കയരുന്നില്ല. ബ്രെക്ടാന്‍സ് എന്ന പേരില്‍ കോമാളിത്തരം കാണിക്കുന്നില്ല. ചന്ദനക്കുറിയണിഞ്ഞ,  വെള്ളമുണ്ട് ചുറ്റിയ നായകന്‍. കുടുംബഭാരം ചുമക്കുന്ന, കഷ്ട്ടപ്പെടുന്ന, ആ കഷ്ട്ടപ്പാടിനിടയിലും നമ്മളെ ചിരിപ്പിക്കുന്ന, വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചെറിയ നായകന്‍. ആ നായകനായിരുന്നു മോഹന്‍ലാല്‍.

വരവേല്‍പ്പില്‍ ഗള്‍ഫ് മലയാളിയായി, നാടോടിക്കാറ്റില്‍ തൊഴില്‍രഹിതനായി, ചിത്രത്തില്‍ ഒളിച്ചുതാമാസിക്കുന്ന കൊലപാതകിയായി മോഹന്‍ലാല്‍ മലയാളിയുടെ   മനസ്സില്‍ ചിരിയായി, വാത്സല്യമായി, നൊമ്പരമായി. മോഹന്‍ലാല്‍ സിനിമകള്‍ സാധാരണക്കാരന്‍ മലയാളിയുടെ ജീവിതത്തിന്റെ കണ്ണാടിയായി. 'അത് ഞാനായിരുന്നു' എന്ന ആത്മഗതമായി. അതുകൊണ്ട് തന്നെ മലയാളികള്‍ , മമ്മൂട്ടിയെ ഇഷ്ടപ്പെട്ടപ്പോള്‍ , മോഹന്‍ലാലിനെ സ്നേഹിച്ചു. 
തങ്ങളിലൊരുവനെപ്പോലെ .

അങ്ങനെ മോഹന്‍ലാലിനെ സ്നേഹിച്ച ഒരു മലയാളിയാണ് ഞാന്‍. കഥാപാത്രവും നടനും ഒന്നല്ല എന്നറിഞ്ഞിട്ടും തിരിച്ചുവിത്യാസം കാണിക്കാതെ സ്നേഹിച്ച ഒരു മലയാളി. ആദ്യകാലങ്ങളില്‍ മോഹന്‍ലാല്‍ എന്റെ സ്നേഹമായിരുന്നു, പിന്നെ അഭിമാനമായി. but now, he is an embarrassment. 

ഇപ്പോഴത്തെ മോഹന്‍ലാല്‍ സിനിമകള്‍ കാണുമ്പോള്‍ ഒരു വൈക്ലബ്യമാണ്. എന്റെ പ്രിയനടനാണോ ഈ കാണിക്കുന്നത്? അന്നത്തെ അനായാസ അഭിനയം എവിടെ, ഇന്നത്തെ കാട്ടിക്കൂട്ടലുകള്‍ എവിടെ? തടികൂടിയതും മുഖം ചീര്‍ത്തു ഇരിക്കുന്നതുമല്ല  പ്രശ്നം. ആ തടിച്ച ശരീരവും ചീര്‍ത്ത മുഖവും താങ്കള്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് ചേരുന്നില്ല എന്നതാണ്. താങ്കളെപ്പോലെയിരിക്കുന്ന ഒരു കോളേജു  കുമാരനെങ്കിലും ഈ ലോകത്തുണ്ടോ? എന്തിനു, നാല്പതു വയസിനു താഴെയുള്ള  ഒരു കഥാപാത്രമായി താങ്കള്‍  അഭിനയിച്ചാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഭ്രമരത്തിന്റെ ഹാന്‍ഗ് ഓവരില്‍നിന്നു താങ്കള്‍ ഇനിയും  വിമുക്തനായിട്ടില്ല എന്ന് തോന്നുന്നു.   ഇപ്പോളിറങ്ങുന്ന മിക്കവാറും പടങ്ങളില്‍ താങ്കള്‍ ഹാസ്യം അഭിനയിക്കുമ്പോള്‍ അത് ചെറിയ mental problem ഉള്ള ഒരാള്‍ ചെയ്യുന്ന പോലെയാണ് തോന്നുന്നത്.  ദുഃഖ രംഗങ്ങളില്‍ താങ്കളുടെ മുഖത്ത് പലപ്പോഴും നിര്‍വികാരതയാണ്‌. പത്തിരുപതു ആളുകളെ താങ്കള്‍ ഒറ്റയ്ക്ക് ഇടിച്ചിടുന്നത് കാണുമ്പോള്‍, ഈ പ്ലുന്തന്‍ തടിയന്‍ എങ്ങനെ ഇത് ചെയ്യും എന്ന അവിശ്വസനീയതയാണ്.

എത്രത്തോളം   ദുഖത്തോടെയാണ്  ഇതെഴുതുന്നതെന്ന് പറയാന്‍ വയ്യ. മമ്മൂട്ടിയുടെ   ആരാധകരുടെ മുന്നില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പറഞ്ഞു നില്‍ക്കാന്‍ വയ്യാതെയായി. മമ്മൂട്ടി മെച്ചമാന്നെന്നല്ല. അറ്റ്‌ലീസ്റ്റ്, അങ്ങേരെ നോക്കിയിരുന്നാല്‍ കണ്ണ് വേദനിക്കില്ല. 

അതുകൊണ്ട്, പ്രിയ  നായകാ,  നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കിവെച്ച് അരങ്ങോഴിയൂ.  

എന്ന്, ചൈനാ ടൌന്‍ കണ്ട ഒരു  ആരാധിക.

13 comments:

  1. മുഖത്ത് ഒന്നര ഇഞ്ച് കനത്തില്‍ പുട്ടി തേച്ചു പിടിപ്പിച്ചു വച്ചിരിക്കുകയല്ലേ. പിന്നെ എങ്ങനെ ഭാവം പുറത്തുവരും.

    ReplyDelete
  2. കാലത്തെ കൊടികെട്ടിയ മോഹന്‍ലാല്‍ ആരാധകരില്‍ നിന്ന് മേടിച്ചു കെട്ടണം എന്ന് നിര്‍ബന്ധം ഉണ്ടല്ലേ.. !


    ഈയിടെ ഷാരോണ്‍ എന്നാ ബ്ലോഗര്‍ എഴുതിയത്..സമയം പോലെ വായിക്കു
    http://urakke.blogspot.com/2011/04/blog-post.html

    ReplyDelete
  3. മലയാളിയുടെ സ്വോപ്ന നായകന്‍ ഓച്ചിറ കാളയെപ്പോലെ തടിച്ചുകൊഴുത് ഫ്രൈമില്‍ നിന്ന് ഫ്രൈമിലേക്ക് മുക്രയിറ്റൊണ്ട് പാഞ്ഞുനടക്കുന്നു.ദശരഥം പോലുള്ള പഴയ ചിത്രങ്ങള്‍ വീണ്ടും കണ്ടു നെടുവീപ്പിടാനാണ് നമ്മുടെ വിധി.
    വെട്ടത്താന്‍ (vettathan.blogspot.com)

    ReplyDelete
  4. മമ്മൂട്ടി മെച്ചമാന്നെന്നല്ല..അതെനിക്കിഷ്ടായില്ലട്ടോ :-)

    ReplyDelete
  5. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താന്‍ ആര്‍ക്കും വയ്യ.

    ReplyDelete
  6. മലയാള സിനിമയുടെ വസന്ത കാലത്ത് വന്നു പെട്ടു, എന്നതാണ് മോഹന്‍ലാല്‍ എന്ന നടന്റെ ഭാഗ്യം .പേരെടുത്ത സംവിധായകരും എഴുത്തുകാരും പകച്ചു നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ മോഹന്‍ലാല്‍ എന്ന നടന് ഒന്നും ചെയ്യാന്‍ ഇല്ല എന്നതാണ് സത്യം .

    ReplyDelete
  7. സത്യം ! പീറ്റ് സാമ്പ്രാസിന്റെയും സച്ചിൻ തെണ്ടുൽക്കരുടെയും മോഹൻലാലിന്റെയും കാലത്തു ജനിച്ചു ജീവിക്കാൻ പറ്റിയതാണ്‌ മഹാഭാഗ്യം എന്ന് വീമ്പിളക്കിയിട്ടുണ്ട് പണ്ട്.....ഗതകാലമധുരസ്മരണകൾ

    ReplyDelete
  8. LAALAPPAA POYI CHAAVEDA ....
    MAMMOKKA KI JAI...............

    ReplyDelete
  9. "ലോകത്തെവിടെയാണെങ്കിലും ഒരു ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിയ്ക്ക്, തന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍. പിന്നെ ഏറ്റവും പ്രിയമുള്ളവര്‍ രണ്ടുപേരായിരിക്കും. യേശുദാസ് എന്ന ഗായകനും, മോഹന്‍ലാല്‍ എന്ന നടനും. ഒരാള്‍ ഭൂമിയിലേക്ക്‌ കണ്‍തുറന്നപ്പോള് മുതല്‍ കേട്ടുതുടങ്ങിയ താരാട്ട്. മറ്റെയാള്‍ അറിവുവെച്ചപ്പോള്‍ മുതല്‍ മനസിലുള്ള നായകന്‍. "..

    ഇപ്പോഴാണ്‌ ഈ ബ്ലോഗ്‌ കണ്ടത്. പോസ്റ്റുകള്‍ കിടു. പറയതെ വയ്യ. പക്ഷെ ഈ എഴുതിയത് തീര്‍ത്തും ഒരു സുഖമില്ല . എല്ലാ മലയാളിക്കളും ഇങ്ങനെ ആവാന്‍ തരമില്ല. :)

    ReplyDelete
  10. ne arada lalettane kuttam parayan...ne mammootiyude old movies kanditlle... athil climaxil ephozhum vere arudengilum wifeneyum kochineyum adopt chyallale pani airunnad...ennita avante oke oru kuttam parachilll...

    ReplyDelete
  11. "'Klopp reveals the team is not playing well>> Happy to got three points"

    ReplyDelete

Related Posts Plugin for WordPress, Blogger...