ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday, 18 July 2011

പെണ്ണ് കാണാന്‍ പോകുന്നവര്‍ക്ക് ഒരു ഗൈട്‌

ദാമ്പത്യ മൂല്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് നല്ല ഒരു കുടുംബ ജീവിതത്തിനു ആദ്യം വേണ്ടത് നല്ല ഒരു പെണ്ണിനെ  കണ്ടു  പിടിയ്ക്കുക എന്നതാണ്. പെണ്ണ് കാണാന്‍ പോകുമ്പോള്‍, ഒറ്റക്കാഴ്ചയില്‍ പെണ്‍കുട്ടി നിങ്ങള്ക്ക് ചേരുന്നവളാണോ എന്ന് എങ്ങനെ അറിയും?  അവള്‍ സുശീലയാണോ, സാവിത്രിയാണോ, ശീലാവതിയാണോ എന്ന് എങ്ങനെ തീര്‍പ്പാക്കും?  വിഷമിയ്ക്കേണ്ട, നിങ്ങളുടെ പ്രിയപ്പെട്ട പുരുഷമാഗസിന്‍ 'ഇക്കിളിപ്പെണ്ണ്' നിങ്ങളുടെ സഹായത്തിനെത്തിയിരിയ്ക്കുന്നു. ww.maayalokam.blogspot.com

സ്ത്രീ മനശാസ്ത്രത്തില്‍ അമേരിയ്ക്കേന്നു ഉന്നത ബിരുദം നേടിയ പ്രശസ്ത സ്ത്രീ മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വട്ടക്കുഴി സദാശിവന്‍ രെട്ടി തയാറാക്കിയ  ഈ  മാര്‍ഗനിര്‍ദേശങ്ങള്‍ ‍സല്സ്വഭാവിയും അടക്കമൊതുക്കമുളളവളുമായ ഒരു പെണ്ണിനെ കണ്ടെത്തുവാന്‍ നിങ്ങളെ സഹായിയ്ക്കും.
പെണ്ണ് കാണാന്‍ പോകുമ്പോള്‍  

1. പെണ്ണ് കാണുന്ന സമയത്ത് പെണ്‍കുട്ടി ധരിച്ചിരിയ്ക്കുന്ന വസ്ത്രം ശ്രദ്ധിയ്ക്കുക. പെണ്‍കുട്ടിയുടെ മനസിന്റെ ആഴങ്ങളിലെ ആന്ദോളനമാണ് വസ്ത്രധാരണത്തിലും പ്രതിഫലിയ്ക്കുന്നത്. സാരി ധരിച്ചവരാണ് ഉത്തമം.  അത്തരം പെണ്‍കുട്ടികള്‍ അടക്കമൊതുക്കമുള്ളവരായിരിയ്ക്കും. വയറു കാണുന്ന വിധത്തിലാണോ സാരി ധരിച്ചിരിയ്ക്കുന്നതെന്നു പ്രത്യേകം നോക്കണം. തൊണ്ണൂറു ഡിഗ്രീ  ചെരിഞ്ഞു നോക്കുമ്പോള്‍ വയറു കാണുന്നുണ്ടെങ്കില്‍ അതത്ര നല്ല കുടുംബമല്ല. ചുരിദാര്‍   ധരിയ്ക്കുന്നവര്‍ സ്വതവേ കേമികളാണ്. പക്ഷെ കയ്യൂക്കുള്ള ആണുങ്ങള്‍ക്ക് അവരെ നിലയ്ക്ക് നിര്താവുന്നതെയുള്ള് . ജീന്‍സിട്ട പെണ്ണുങ്ങളെ വീട്ടില്‍ കേറ്റാന്‍ കൊള്ളുകേല.www.maayalokam.blogspot.com

2. പെണ്‍കുട്ടിയോട്  അവളുടെ പ്രിയപ്പെട്ട സിനിമാ നടന്‍ ആരാണെന്ന് ചോദിയ്ക്കുക. മോഹന്‍ലാല്‍ ഫാന്സാണ് കല്യാണം കഴിയ്ക്കാന്‍ അത്യുത്തമം. അത്തരക്കാര്‍ രൂപത്തിലുമധികം  കഴിവിന് പ്രാധാന്യം കൊടുക്കുന്നവരാണ്‌. കല്യാണത്തിന് ശേഷം അവളുണ്ടാക്കുന്ന ചിക്കനും ബീഫുമടിച്ചു നിങ്ങള്‍ പോണ്നതടിയനും കുടവയറനുമായാലും   സ്കൂളീപ്പടിയ്ക്കുമ്പോ ഓട്ടമത്സരത്തിനു കിട്ടിയ ഗപ്പിന്റെ കാര്യം പറഞ്ഞു അവള് നിങ്ങളെ ആരാധിച്ചോളും.  കൊച്ചു വെളുപ്പാന്‍ കാലത്ത് കുട്ടിനിക്കറുമിട്ടു റോട്ടിക്കൂടി ഓടാന്‍ താല്പര്യമുള്ളവര്‍ മാത്രം പ്രിഥ്വി രാജിന്റെ ആരാധകരെ സെലെക്ട്ടു ചെയ്യുക. 

3.നിങ്ങളിന്നു  വരെ വായിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ നീല കഥയുടെ പേര് പറഞ്ഞിട്ട് അത് വായിച്ചിട്ടുണ്ടോ എന്ന് ചോദിയ്ക്കുക. 'ഹെഹ്, എന്താ', എന്നാണുതരമെങ്കില്‍ അവള്‍ക്കതിനെക്കുരിച്ചു ഒന്നുമറിയില്ലെന്ന് ഉറപ്പിയ്ക്കാം. 'ശേ, വഷള്, അതെനിയ്ക്കിഷ്ട്ടമായില്ല' എന്നാണുതരമെങ്കില്‍  അപ്പ ഉപേക്ഷിയ്ക്കണം ആ ആലോചന.  അത്തരം പുസ്തകങ്ങളെ ക്കുറിച്ച് കേട്ടിട്ട് കൂടിയുണ്ടെങ്കില്‍ അവള്‍ നമുക്ക് ചേര്‍ന്നതല്ല.  www.maayalokam.blogspot.com

4.പെണ്‍കുട്ടിയുടെ ദേഹത്ത് കൊന്ത, ഏലസ്, ചരട് മുതലായവ ഉണ്ടോയെന്നു പ്രതേയ്കം നോക്കണം.  നല്ല സംസ്ക്കാരത്തില്‍ വളര്‍ന്ന പെണ്‍കുട്ടികളുടെ ലക്ഷണമാണതു. സ്ഥിരമായിട്ട് പള്ളീലോ അമ്പലത്തിലോ പോകുന്ന പെണ്‍കുട്ടിയാണെന്ന് വീട്ടുകാര്‍ പറയുകയാണെങ്കില്‍ മടക്ക വഴിയില്‍ അവിടെയൊന്ന് കേറി, പൂജാരി/കൊച്ചച്ചന്‍ ഏതു പ്രായക്കാരനാണെന്ന് നോട്ടു ചെയ്യണം. സൂക്ഷിച്ചാല്‍ ദുഖിയ്ക്കേണ്ട. 

5.ചായ തരുമ്പോള്‍ വലതു കയ്യില്‍ നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടോ എന്ന് നോക്കണം. അടുക്കളയില്‍ക്കേറി   നന്നായിട്ട്  പണിയുന്ന പെണ്ണാണെങ്കില്‍ ഒന്നുകില്‍ നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടാവില്ല, അല്ലെങ്കില്‍ അത് അവിടെയും ഇവിടെയുമൊക്കെ പൊളിഞ്ഞു പോയിട്ടുണ്ടാകും. നന്നായി നെയില്‍ പോളിഷ് ഇട്ട പെണ്ണിനെ കെട്ടിയാല്‍ കഞ്ഞി കുടിച്ചു ജീവിയ്ക്കാന്‍ കഴിയില്ല.

6.പെണ്‍കുട്ടിയുടെ മേയ്ക്ക് അപ്പിനും  അവളുടെ സ്വഭാവത്തിനും അഭേദ്യമായ  ബന്ധമുണ്ട്. ലിപ്സ്റ്റിക്ക്  ഇടുന്നവര്‍ അഹങ്കാരികളാണ്. അത്തരക്കാരെ വല്ല സിനിമായ്ക്കുമൊക്കെ  കൊണ്ടു പോകാംഎന്നല്ലാതെ  കല്യാണം കഴിച്ചു വീട്ടിലിരുത്താന്‍ കൊള്ളില്ല. തലമുടിയില്‍ തുളസിക്കതിര്‍ ഒരു നല്ല ലക്ഷണമാണ്. മുടിയില്‍നിന്നു വെള്ളം ഇറ്റിറ്റു വീഴുന്നത് അത്യുത്തമം. നെയില്‍ പോളിഷിന്റെ കാര്യം നേരത്തെ പരാമര്ശിച്ചല്ലോ. കാലില്‍ നെയില്‍ പോളിഷ് ആകാം. കണ്ണെഴുതുന്നത് ശാലീനതയുടെ ലക്ഷണമാണ്. പക്ഷെ കണ്പോളകള്‍ക്ക് മേലെ  വേണ്ട.

7.പെണ്‍കുട്ടിയുടെ അമ്മയെ ഒന്ന് പ്രതേയ്കം ശ്രദ്ധിയ്ക്കണം. എന്താണ് ആ മുഖത്തെ ഭാവം? വിനയമാണെങ്കില്‍  ആലോചനയുമായി മുന്നോട്ട് പോകാം. അതല്ല, നിങ്ങളുടെ കെട്ടുംമട്ടും സംസാരവും  ചുഴിഞ്ഞു നോക്കുകയാണെങ്കില്‍ ആ ബന്ധം ശരിയാവില്ല.

8.ചായ തരുമ്പോള്‍ പെണ്‍കുട്ടിയുടെ കയ്യ് വിറയ്ക്കുന്നുണ്ടോയെന്നു നോക്കുക. കുലീനതയുടെ അത്യുത്തമ ലക്ഷണമാണത്.    കയ്യ് വിറയ്ക്കുന്നില്ലെങ്കില്‍ അവളെ ഒന്ന് തറപ്പിച്ചു നോക്കുക. എന്നിട്ടും കയ്യ് വിറയ്ക്കുന്നില്ലെങ്കില്‍ അവളെ കെട്ടിയാല്‍ വിറയ്ക്കുന്നത് താനായിരിയ്ക്കും എന്നറിയുക.
9.'എന്നാപ്പിന്നെ ചെക്കനും പെണ്ണും ഒന്ന് സംസാരിയ്ക്കട്ടെ' എന്ന് പെണ്ണിന്റെ അച്ഛന്‍ പറയുമ്പോള്‍ അവള്‍ നാണിയ്ക്കണം, കാല്‍ നഖം കൊണ്ടു കളം വരയ്ക്കണം.  പെണ്‍കുട്ടിയോട് തനിച്ചു സംസാരിയ്ക്കുമ്പോള്‍ അവള്‍ മുഖത്ത് നോക്കാന്‍ പാടില്ല. ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന പെണ്ണിനെ വേണ്ടെന്നു പറയാതെ തന്നെ അറിയാമല്ലോ. www.maayalokam.blogspot.com

happy married life......
ഡോക്ടര്‍ വട്ടക്കുഴി സദാശിവന്‍ രെട്ടി (ABC, DEFG, HIJK, London)
free:  ഈ ലക്കം ''ഇക്കിളിപ്പെണ്ണ്''   വാരികയില്‍ പ്രശസ്ത ഹോളിവുഡ് നടി പമേല ആണ്ടെരസന്റെ സെന്റെര്‍ പേജു.

32 comments:

 1. ശ്ശോ..അങ്ങേരിത് അറിയാതെ പോയല്ലേ..
  പെണ്ണുകാണാന്‍ വന്നപ്പോ..

  ReplyDelete
 2. മുമ്പുകാലത്ത് പെണ്‍ മക്കളെ നല്ല അടക്കവും ഒതുക്കവും ഉള്ളവരായി അമ്മമാര്‍ വളര്‍ത്തിയിരുന്നു.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ആഹാരകാര്യങ്ങളിലും എന്നുവേണ്ടാ എല്ലാ മേഖലയിലും അമ്മമാരുടെ ശ്രദ്ധയുണ്ടായിരുന്നു.മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയക്കുന്നതിനും വിവാഹശേഷവും അവരുടെ കാര്യങ്ങളില്‍ ഒരു കണ്ണുവയ്ക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു. ഇന്നോ...സോറി വിഷയത്തീന്ന്‍ മാറിപ്പോയി...അപ്പം ആരാ വട്ടക്കുഴീ സദാശിവന്റെ പെണ്ണുകാണല്‍ അല്ലേ..നടക്കട്ടെ..മൊഖത്ത് ഒന്നരയിഞ്ച് കനത്തില്‍ മേക്കപ്പിടാത്ത, ഹൈഹീല്‍ഡ് ചെരുപ്പിട്ട് തന്നന്നം കളിക്കാത്ത, നാണം കുണിങ്ങി കാല് വിരലാല്‍ ചിത്രമെഴുതുന്ന, കണ്ടാല്‍ തന്നെ ഒരിത് തോന്നുന്ന ഡ്രെസ്സ് ധരിക്കുന്ന, സര്‍വ്വോപരി ഒരു "പെണ്ണ്‍" തന്നെയായ ഉരുപ്പടിയെ ടിയാനു കിട്ടട്ടെ...

  ReplyDelete
 3. BTW, ബെര്‍ളിച്ചന്റെ പോസ്റ്റിന്നാ ഇങ്ങോട്ടെത്തിയേ..
  ഇങ്ങനെ ഒരു പെണ്‍(?)പുലി ഇവിടിരുന്ന് കിടീലന്‍ ഐറ്റംസ് പെടക്കണ കാര്യം ഇപ്പോഴാ അറിഞ്ഞേ...ഒറ്റ ഇരിപ്പിനു കുറേ എണ്ണം വായിച്ചു തീര്‍ത്തു...നന്നായിരിക്കുന്നു..ആശംസകള്‍ !!!

  ReplyDelete
 4. തൊണ്ണൂറു ഡിഗ്രീ ഒക്കെ ചെരിഞ്ഞു നോക്കിയാല്‍ ചിലപ്പോ മുഖത്തിന്റെ ഷേപ്പ് അതുപോലെ തിരിച്ചു കളഞ്ഞാലോ മ്യായാവീ ?

  ഹോ ഇപ്പോഴത്തെ പിള്ളാരുടെ ഒക്കെ ഒരു ഫാഗ്യം ! ഞ്ന്മാന്റെ കാലത്തൊന്നും ഇതൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ലലോ എന്റെ ഫഗവാനേ !

  ReplyDelete
 5. മായേ ഇത് കുറച്ചു നേരത്തെ ആയിരുന്നേല്‍ ഉപകാരം ആയിരുന്നു..ഇപ്പോള്‍ പെണ്ണ് കണ്ടു കല്യാണം ഉറപ്പിച്ചു പോയല്ലോ !! എന്തായാലും പെണ്ണ് കാണാന്‍ പോവുന്ന പയ്യന്മാര്‍ക്ക് ഡോക്ടര്‍ വട്ടക്കുഴിയുടെ ഉപദേശങ്ങള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. കൊള്ളാം, ഈ 'ഇക്കിളിപെണ്ണ്‍' മാസികയുടെ വരിക്കാരനാകണം!!

  ReplyDelete
 7. ബ്ലോഗിൽ കൊടുത്തിരിക്കുന്ന നമ്മുടെ കഥാനായികയ്ക്ക്‌ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ നല്ലഗുണങ്ങളും ഉണ്ടായിരുന്നൂ. ഹണിമൂൺ തീരുന്നതിനുമുൻപുതന്നെ അങ്ങേർക്കിട്ട്‌ ഒരു പണീം കൊടുത്ത്‌ അവൾ നാടുവിട്ടു എന്നണു് അറിയുന്നത്‌.

  ReplyDelete
 8. ലേശം വൈകി പോയി, അല്ലെങ്കില്‍ ഇതൊക്കെ പരീക്ഷിക്കാമായിരുന്നു.

  ReplyDelete
 9. ഹോ! വന്നല്ലോ കിടിലന്‍ പൊസ്റ്റുമായ്!

  ഞനിത് ലിങ്ക് ആക്കി ഗ്രൂപ്പില്‍ കൊടുക്കുന്നു..
  എല്ലാവരും വായിച്ച് ആര്‍മാദിക്കട്ടെ!!!!

  പുതിയ പൊസ്റ്റിടുമ്പോള്‍ ലിങ്ക് മെയിലയച്ചാല്‍ ഇത് പോലെ വൈകില്ല..

  ReplyDelete
 10. പോസ്റ്റ് അത്ര രസകരമായില്ലാ
  കുറച്ചു കൂടി നന്നാകാമായിരുന്നു

  ReplyDelete
 11. ഇനി എത്ര തരം 'ഗൈഡ് ' കള്‍ സ്റ്റോക്കുണ്ടാവും ...!

  ReplyDelete
 12. പെണ്ണുകാണാന്‍ എനിക്ക് സമയമാവുന്നെ ഉള്ളു ഈ പറഞ്ഞതൊക്കെ ഞാന്‍ നോക്കാം അടി കിട്ടുമോ

  ReplyDelete
 13. അണ്ണാ കിടിലൻ പോസ്റ്റ്.. സൂപ്പർ

  ReplyDelete
 14. ഇപ്പറഞ്ഞ ലക്ഷണങ്ങളില്‍ പെടാത്ത പെണ്ണുങ്ങളെ നോക്കൂ.
  തസ്നി ബാനുവിനെ പോലെ തല്ലു കൊള്ളും അവറ്റകള്‍ക്ക്.
  നാട്ടിലും വീട്ടിലും ചീത്തപ്പേര് വേറെ.
  ആണുങ്ങളുടെ കെണിയില്‍ വീഴാനുമുണ്ട് സാധ്യത.
  അതിനാല്‍ അത്തരം ദുശãീലങ്ങളില്‍നിന്നെല്ലാം
  കരുണാമയനായ ദൈവം നമമളെ കാത്തുരക്ഷിക്കട്ടെ...

  ReplyDelete
 15. കൊള്ളാം.
  ഈ ഗൈഡും നോക്കി പോകുന്നവന്‍ പെണ്ണ് കെട്ടാതെ വീട്ടില്‍ നില്‍ക്കുകയേ ഉള്ളു

  ReplyDelete
 16. ഓരോ യോഗം പോലിരിക്കും....അല്ലാതിപ്പോ എന്താ പറയ്യാ..!!

  ReplyDelete
 17. അഭിപ്രായങ്ങള്‍ക്ക് നന്ദി.

  @paachu, ഇത്തരം ഇനിയും ഒത്തിരി ഗയിടുകള്‍ സ്ടോക്കുണ്ട്. ഈ ബ്ലോഗ്‌ അതിനു മാത്രമായി നീക്കി വെച്ചാലോ എന്നാനാലോചിയ്ക്കുന്നത്.

  ReplyDelete
 18. പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ ...അവള്‍ മുഖത്തേക്ക് തന്നെ നോക്കിയിരുന്നാല്‍ എന്നതാ കൊച്ചെ അര്‍ഥം?!!!

  ReplyDelete
 19. ഞാന്‍ ഇതുവരെ പെണ്ണുകാണല്‍ എന്നാ ചടങ്ങിനു പോയിട്ടില്ല... പക്ഷേ ഈ ഗൈഡ് വായിച്ചിട്ട് പെണ്ണ് കെട്ടുന്നവന്റെ കാര്യം സ്വാഹാ....
  പണ്ടൊരിക്കല്‍ എന്‍റെ സുഹുര്‍ത്ത് കണ്ട പെണ്ണ് കാണല്‍ ഞാന്‍ എന്‍റെ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ട്.

  ReplyDelete
 20. സകലമാന വഷളതരങ്ങളും കാട്ടി നടക്കുന്നവനും കെട്ടുമ്പോ ശീലാവതിയെതന്നെ വേണം എന്ന കാര്യം ചൂണ്ടിക്കാനിയ്ക്കാനാണ് ഈ പോസ്റെഴുതിയത്. അതത്ര ഫലിച്ചില്ലെന്നു തോന്നുന്നു. ചിലരൊക്കെ ഇത് സീരിയസായി എടുത്ത പോലെ

  ReplyDelete
 21. ഇഷ്ടമായി ... ! എന്നാലും ചിലതൊക്കെ ട്രൈ ചെയ്യണമെങ്കില്‍ പെണ്ണ് കാണാന്‍ പുള്ളാര്‍ ആംബുലന്‍സില്‍ പോണ്ടി വരില്ലേ എന്ന് ശങ്ക !!! ഒരു ഗ്ലാസ്‌ അകതാക്കിയാലെ ഈ പറഞ്ഞവയില്‍ ചിലതൊക്കെ ചോദിക്കാന്‍ പറ്റൂ...! ഒരു കാര്യം ഉറപ്പു !കെട്ടിക്കഴിഞ്ഞാല്‍ പിന്നെ പെമ്പില്ലെര്‍ക്ക് ധൈര്യം കൂടും .. അതാ ആണുങ്ങളുടെ ഒരു പവര്‍ ! കല്യാണം കഴിയുന്നതിനു മുനമ്പ് ഇമ്മാതിരി ഒരു പോസ്റ്റു ഇടാന്‍ ഈ കൊച്ചിന് ധൈര്യമുണ്ടാകുമായിരുന്നോ ..? ഏതു സ്ത്രീയുടെ ധൈര്യത്തിന് പിന്നിലും ഒരു പുരുഷനുണ്ട് എന്ന് വാസു .. പുള്ളിക്കാരന് വാസുവിന്റെ അഭിവാദ്യങ്ങള്‍ ( ക്രെഡിറ്റ് മായക്കല്ല ! ) :-))

  ReplyDelete
 22. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമ്പോള്‍ പെണ്ണ് എന്തൊക്കെയാവും തിരിച്ചു ശ്രദ്ധിക്കുക എന്നും അവള്‍ തന്നെക്കുറിച്ചും തന്റെ നോട്ടത്തെക്കുറിച്ചും മനസ്സിലാക്കാതെ എങ്ങിനെ വിജയകരമായി തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം എന്നും പറയാത്തിടത്തോളം ഇത് ഒരു പെണ്‍പക്ഷ പോസ്റ്റ്‌ മാത്രമാണ്. പെണ്ണ് കാണാന്‍ പോകുന്നവര്‍ ഇത് വായിച്ചു വഞ്ചിതരാകരുതെന്നു ആഹ്വാനം ചെയ്യുന്നു.

  ReplyDelete
 23. ഗൈഡു ഉപകാരപ്പെടും എന്ന് വിശ്വസിക്കാം അല്ലെ ......

  ReplyDelete
 24. ITHEZHUTHIYA MAYA AANO ATHO PENNO ENNANU ENTE SAMSHAYAM!!!!!!!!!!!!!!!!!!!!

  ReplyDelete
 25. ഞാന്‍ ഏതായാലും ഇത് കാണാതെ പഠിച്ചതിനു ശേഷമേ പെണ്ണുകാണാന്‍ പോകുന്നുള്ളൂ.

  ReplyDelete
 26. ###കയ്യ് വിറയ്ക്കുന്നില്ലെങ്കില്‍ അവളെ ഒന്ന് തറപ്പിച്ചു നോക്കുക. എന്നിട്ടും കയ്യ് വിറയ്ക്കുന്നില്ലെങ്കില്‍ അവളെ കെട്ടിയാല്‍ വിറയ്ക്കുന്നത് താനായിരിയ്ക്കും എന്നറിയുക.###

  ഹ ഹ ഹ ഹ :) ചിരിപ്പിച്ചു! നല്ല രസമായിട്ടുണ്ട് :)

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. പെണ്ണ് കാണാൻ അനേകം തവണ പോയിട്ടുണ്ട്.(സഹോദരങ്ങൾക്ക്) പെണ്ണിനെ കാണാൻ വേണ്ടി ധാരാളം ആളുകൾ എന്റെ വീട്ടിൽ വന്നിട്ടും ഉണ്ട്.(എനിക്ക്, സഹോദരിക്ക്, എന്റെ മക്കൾക്ക്) അതിൽ ചിലത് പോസ്റ്റ് ആക്കിയിട്ടും ഉണ്ട്. മായാലോകം നന്നായി, ഇനിയും വരാം.
  അതിൽ ലെയിറ്റസ്റ്റ്,,,
  http://mini-mininarmam.blogspot.com/2011/07/blog-post_31.html

  ReplyDelete

Related Posts Plugin for WordPress, Blogger...