ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Saturday, 4 June 2011

പെണ്ണെഴുത്തും ആണെഴുത്തും



ശ്രീ വി എസ നൈപാളിന്റെ ചില കമെന്റുകളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. സര്‍ വിദ്യാധര്‍ സുരാജ്പ്രസാദ് നൈപാള്‍ ഇന്ത്യന്‍  വംശജനായ  ബ്രിട്ടീഷ്‌ പൌരനാണ്.   ഇന്ഗ്ലിഷ് സാഹിത്യത്തില്‍ നിലവിലുള്ള എഴുത്തുകാരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന നൈപാള്‍, ധാരാളം സാഹിത്യ പുരസ്കാരങ്ങളുടെ ജേതാവുമാണ്.  നോബല്‍ അടക്കം. അദ്ദേഹം റോയല്‍ ജിയോഗ്രാഫിക് സോസൈടിയ്ക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  ഏതെങ്കിലും സ്ത്രീ എഴുത്തുകാരിയെ തനിക്കു തുല്യയായി കണക്കാക്കുന്നുണ്ടോ എന്നാ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ   ഉത്തരം.  അവരുടെ ചപലമായ   ആഗ്രഹങ്ങളും വീക്ഷണങ്ങളും തനിക്കൊരിക്കലും മനസിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയിന്‍ ഒസ്ടെന്‍ പോലും തനിക്കു തുല്യയല്ല എന്നദ്ദേഹം കരുതുന്നു.
പെണ്ണെഴുത്ത്‌ ആണെഴുത്തില്‍ നിന്നും തികച്ചും വിത്യസ്തമാനെന്നാണ് നൈപാളിന്റെ അഭിപ്രായം. ഒരു ബുക്കിന്റെ ആദ്യത്തെ പാരഗ്രാഫ്  വായിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്  മനസിലാവുമത്രേ അതെഴുതിയിരിക്കുന്നത് പുരുഷനോ സ്ത്രീയോ എന്ന്. സ്ത്രീകളുടെ ചപലതയും അവരുടെ ഇടുങ്ങിയ ലോക വീക്ഷണവും എഴുത്തിലും പ്രതിഫലിക്കുന്നു. കുടുംബ ഭരണത്തിന്റെ ചെങ്കോല്‍ സ്ത്രീയുടെ കയ്യിലല്ലാത്തത് കൊണ്ട് അവളുടെ എഴുത്തിലും അതറിയാം. അതിനാല്‍ ആദ്യത്തെ പാരഗ്രാഫില്‍ തന്നെ അറിയാം അത് പുരുഷനാണോ സ്ത്രീയാണോ എന്ന്. സ്വന്തന്‍ പബ്ലിഷെര്‍ ആയ ഡയാന അതിലിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി 'അവര്‍ നല്ല വിമര്‍ശകയും എഡിടരുമാണ്. പക്ഷെ സ്വയം എഴുതുകാരിയായപ്പോഴോ, അത് വെറും ചവരായിരുന്നു.'

നൈപാളിന്റെ ഈ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്ക് വളരെയധികം എതിര്‍പ്പും വിരോധവുമാണ്‌ ലോകത്തിന്റെ നാനാകോണില്‍  നിന്നുമുണ്ടാകുന്നത്. 'അഹങ്കാരം, വിഡ്ഢിത്തം , ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു കിളവന്റെ പാഴ് ശ്രമം' എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

പക്ഷെ നൈപാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം. പെണ്ണെഴുത്ത്‌ എന്നൊന്നുണ്ട്. അത് പോലെ തന്നെ ആണെഴുത്തും. പുരുഷന്റെയും സ്ത്രീയുടെയും ലോക വീക്ഷണം  രണ്ടും രണ്ടാണ്. പണ്ട് തൊട്ടേ നിലന്നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയാണ് അതിനു കാരണമെന്നുള്ളത് വേറെ കാര്യം.  ഇവരുടെ സ്വഭാവ സവിശേഷതകള്‍ വേറെയാണ്. പുരുഷന് പ്രാധാനമായതല്ല  സ്ത്രീയ്ക്ക് പ്രാധാനം.  അതിന്റെ പ്രതിഫലനം എഴുത്തിലും കാണ്‌കയില്ലേ? ഇതില്‍ ഇതാണ് മികച്ചത് എന്നാ കാര്യത്തില്‍ മാത്രമേ എനിക്ക് നൈപാളുമായി അഭിപ്രായ വിത്യാസമുള്ള്. 

പുരുഷന്മാര്‍ 'ചവറു' എന്നെഴുതിതള്ളുന്ന പലതും ലോകജനതയുടെ പാതിയോ അതില്‍ക്കൂടുതലോ വരുന്ന ഒരു വിഭാഗത്തെ സംബന്ധിച്ച് മികച്ച രചനകളാനെന്നുള്ളത്  ഒരു വസ്തുതയാണ്. അതിനെ ചവറെന്നു എഴുതി തള്ളുന്നത് പുരുഷന്റെ വീക്ഷണത്തിന്റെ കുഴപ്പമാണ്.   മഹായുദ്ധങ്ങളെക്കുറിച്ചും, വിപ്ലവങ്ങളെക്കുരിച്ചും എഴുതുന്നവര്‍ അടുക്കളയില്‍, പര്‍ധയ്ക്കുള്ളില്‍, തടവിലാക്കപ്പെടുന്ന മനസുകളിലെ വിപ്ലവങ്ങള്‍ അറിയുന്നില്ല. ഒരു ജനതയുടെ മുഴുവന്‍ കഥയെഴുതിയാലെ നോവലിന് കനം വരൂ എന്നവര്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞിന്റെ കണ്ണുനീരിനു എത്ര കനമുണ്ടെന്നു ഒരു പെണ്ണെഴുത്ത്‌കാരിക്കറിയാം, അവളുടെ വായനക്കാര്‍ക്കറിയാം. സ്ത്രീ എഴുതുകാരോളം വൈവിധ്യമുണ്ടോ പുരുഷ എഴുത്തുകാരുടെ എഴുത്തിനു? അവളുടെ കഥാപാത്രങ്ങള്‍ പ്രണയത്തിനു വേണ്ടി ദാഹിയ്ക്കും, പ്രതികാര ദുര്‍ഗയാവും, ചെരുപ്പുകളും വസ്ത്രങ്ങളും കണ്ടു മോഹിയ്ക്കും, സ്വന്തം തടിയെക്കുറിച്ച് വേവലാതിപ്പെടും, സമൂഹത്തിനെതിരെ പോരാടും, ചിറകറ്റു പോയ കിളിക്കുഞ്ഞിനെ രക്ഷിയ്ക്കും, വഴിതെറ്റുന്ന മകനെയോര്‍ത്ത് കണീര്‍ വാര്‍ക്കും, ചന്ദ്രനില്‍ പോകണമെന്ന് മോഹിയ്ക്കും, ഇനിയും കല്യാണം കഴിയാത്ത പെണ്മക്കളെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടും. പുരുഷന്റെ ലോകം എത്ര ഇടുങ്ങിയതാണ്. സ്ത്രീയുടെ ലോകത്തിനു പരിമിധികളില്ല. കാരണം, അവള്‍ക്കു സ്വപ്നം കാണാനും അറിയാം. 

അവളുടെ കഥാപാത്രങ്ങള്‍, ലോകത്തിന്റെ മുഴുവനും ദുഃഖം ചുമലിലെറ്റുന്നില്ല. സ്വന്തം ദുഃഖങ്ങള്‍ തന്നെ അവര്‍ക്ക് ധാരാളമുണ്ട്. അതുപക്ഷേ ചിലര്‍ക്ക് മനസിലായെന്നു വരില്ല. കാരണം ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ സങ്കടങ്ങളും സന്തോഷങ്ങളും ചപലതയാണ്. അവനവന്റെതില്‍ നിന്ന് വ്യത്യസ്തമാണ് എന്ന ഒരു കാരണം കൊണ്ട് മാത്രം പാതി ലോകത്തിന്റെ വികാരങ്ങള്‍  അവര്‍ പുച്ചിച്ചു  തള്ളുന്നു.

അതെ, ആണെഴുത്തും പെണ്ണെഴുത്തും ഉണ്ട്. ഇതിലേതാണ് മികച്ചതെന്നെഴുതി ആണുങ്ങളുടെ മനസ് ഞാന്‍ വിഷമിപ്പിക്കുകയില്ല. കാരണം, പെണ്ണുങ്ങള്‍ അങ്ങനെയല്ല.

22 comments:

  1. ഇത്ര പെട്ടെന്ന് വായിച്ചു കഴിഞ്ഞോ? ഞാന്‍ പോസ്ടിയിട്ടു കയ്യെടുതത്തെ ഉള്ളല്ലോ.
    എന്തായാലും, thank you very much. i wanted to write quite a lot. but lost my patience writing manglish. it takes an effort to get the spelling right

    ReplyDelete
  2. I like both MT & Madhavikutty

    ReplyDelete
  3. >>സ്ത്രീയുടെ ലോകത്തിനു പരിമിധികളില്ല. കാരണം, അവള്‍ക്കു സ്വപ്നം കാണാനും അറിയാം<<

    പുരുഷന്റെ ലോകത്തിനു പരിമിധികള്‍ ഉണ്ടോ ? അവനു സ്വപ്നം കാണാന്‍ അറിയില്ലേ ? അതോ സ്വപ്നം സ്ത്രീയുടെ മാത്രം കുത്തക ആണോ ?

    >>അതെ, ആണെഴുത്തും പെണ്ണെഴുത്തും ഉണ്ട്. ഇതിലേതാണ് മികച്ചതെന്നെഴുതി ആണുങ്ങളുടെ മനസ് ഞാന്‍ വിഷമിപ്പിക്കുകയില്ല. കാരണം, പെണ്ണുങ്ങള്‍ അങ്ങനെയല്ല<<

    മികച്ച എഴുത്ത് എന്ന ഒന്നേ ഉള്ളു എന്നാണ് ഞാന്‍ കരുതുന്നത്. അത് ആണായാലും പെണ്ണായാലും ..ഇനി പെണ്ണുങ്ങള്‍ എഴുതുന്നതാണ് മികച്ചത് എന്നാണു ഉദ്ദേശിക്കുന്നതെങ്കില്‍...അങ്ങനെ വിചാരിച്ചോളൂ.. അതൊരു കുറ്റമല്ല ! (its not a crime എന്ന് ഇംഗ്ലീഷില്‍ പറയും)



    പിന്നെ പെണ്ണുങ്ങള്‍ എന്ത് ചവര്‍ എഴുതിയാലും ഫയങ്കരം, ഫീകരം എന്നൊക്കെ പറഞ്ഞു ആള്‍ക്കാര്‍ ചാടിവീഴുകല്ലേ !

    വില്ലേജ് ഗേള്‍ എന്ന് പറഞ്ഞു ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന് സീരിയസ് ആയി ആലോചിക്കുന്നു ! കമന്റുകള്‍ കുറവ്..ഫോല്ലോവേര്സ് പോര !

    ReplyDelete
  4. ശ്രീ വി എസ് നായ്പോളിന്റെ കൃതികള്‍ ഞാന്‍ വായിച്ചിട്ടില്ല. ഇനി അവസരം കിട്ടിയാല്‍ വായിക്കുന്നും ഇല്ല. ഓരോ വാക്കിലും അഹങ്കാരം തുളുമ്പുന്ന ഒരു മഹാന്റെ കൃതികള്‍ വായിച്ചു സായൂജ്യം അടയണ്ട എന്നതുകൊണ്ട്‌ തന്നെ. മായ പറഞ്ഞ ചില കാര്യങ്ങളോട് ജോജിക്കുന്നു...ചിലതിനോട് വിയോജിപ്പും . എഴുത്തിനു ലിംഗ വിവേചനം വേണോ? നല്ല കൃതികള്‍ എഴുതുന്നത്‌ ആണായാലും പെണ്ണായാലും കൊച്ചു കുട്ടിയായാലും ..അതിനെ അംഗീകരിക്കുക . ആര്‍ക്കാണ് വൈവിധ്യത്തോടെ എഴുതാന്‍ കഴിയുക എന്ന് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. അത്രത്തോളം വായിച്ചിട്ടുണ്ട് എങ്കിലേ അഭിപ്രായം പറയാന്‍ ആവു. ഞാനൊട്ടു അത്രയ്ക്ക് വായിച്ചിട്ടും ഇല്ല. എന്നാലും വായിച്ചതില്‍ വൈവിധ്യത്തോടെ എഴുതുന്ന സ്ത്രീ സാഹിത്യകാരികളും പുരുഷ സാഹിത്യകാരന്മാരും ഉണ്ട്. (ഇതൊക്കെ എന്റെ മാത്രം അഭിപ്രായം ആണേ... )

    ReplyDelete
  5. വില്ലേജ്‌ മാന്‍, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. "പെണ്ണുങ്ങള്‍ എന്ത് ചവര്‍ എഴുതിയാലും ഫയങ്കരം, ഫീകരം എന്നൊക്കെ പറഞ്ഞു ആള്‍ക്കാര്‍ ചാടിവീഴുകല്ലേ!" മായാലോകത്തിലെ എഴുത്ത് ആണെഴുത്തോ പെണ്ണെഴുത്തോ എന്ന് (അതായത്, ആണ് എഴുതിയതാണോ പെണ്ണ് എഴുതിയതാണോ എന്ന്) വായിക്കുന്നവര്‍ക്ക് സംശയം തോന്നുന്നത് കൊണ്ട് ഇവിടെ ആള്‍ക്കാര്‍ കുറവാണ്. ഞാനിത് പറയാന്‍ കാരണം ഇതുവരെയും കണ്ട ധാരാളം ബ്ളോഗുകളില്‍ ഏറ്റവും രസകരമായി എഴുതുന്ന പത്തു ബ്ലോഗുകള്‍ (എല്ലാ വിഭാഗത്തിലും) എടുത്താല്‍ അതില്‍ ആദ്യത്തെ അഞ്ചില്‍ ഈ ബ്ലോഗ്‌ ഉണ്ടാവും. പക്ഷേ പുരുഷവിരുദ്ധചിന്തകള്‍ ഇടയ്ക്ക് കാണുമ്പോള്‍ ഇവിടെ കയറാന്‍ പലരും മടിക്കും. മനസ്സ് കൊണ്ട് യോജിക്കുന്നെങ്കിലും പലതും തുറന്നു സമ്മതിക്കാന്‍ മടിയുള്ളവരാണ് പൊതുവേ പുരുഷന്മാര്‍. അത് ഈഗോയുടെ പ്രശ്നം. സ്ത്രീയുടെ കഴിവുകള്‍ സമ്മതിച്ചുതരാനും അവര്‍ക്ക് മടിയാണ്. ഒരു സ്ത്രീ എഴുതുന്ന അതേ കാര്യം പുരുഷന്റെ പേര് വച്ച് എഴുതിയാല്‍ അത് അംഗീകരിക്കാന്‍ ആളുണ്ടാവും, സ്ത്രീയുടെ പേര് വച്ച് എഴുതിയാല്‍ പൊലിപ്പിക്കാന്‍ ആളുണ്ടാവും, പക്ഷേ ഒരിക്കലും അംഗീകരിക്കില്ല.

    ReplyDelete
  6. ലോകത്ത് ഇന്നോളം ഒരു പുരുഷനും സ്ത്രീകളെ ശരിക്ക് മനസിലാക്കിയിട്ടില്ല. സ്ത്രീകൾ പുരുഷനെയും. മനസിലാക്കിയാൽ മനുഷ്യവർഗ്ഗത്തിനു പിന്നെ നിലനില്പില്ല.ഹഹഹ! അതുകൊണ്ട് പെണ്ണെഴുത്തും ആണെഴുത്തും രണ്ടും രണ്ടുതന്നെന്നാണ് ഈയുള്ളവനവർകളുടെ അഭിപ്രായം.എന്നാൽ രണ്ടിലും നല്ലെഴുത്തും ചവറെഴുത്തും ഉണ്ട്. നല്ലതും ചീത്തയും എഴുത്തിൽ മാത്രമല്ല; ഏതു കര്യത്തിലുമുണ്ട്. ഒരു സ്ത്രീയ്ക്ക് മാത്രം എഴുതാൻ കഴിയുന്നതും, ഒരു പുരുഷനുമാത്രം എഴുതാൻ കഴിയുന്നതുമായ എത്രയോ കാര്യങ്ങളൂണ്ട്. ജൈവികമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം വിസ്മരിച്ചുകൊണ്ടുള്ള സ്ത്രീസ്വാതന്ത്ര്യ വാദങ്ങളെയും ഈ വിരൾത്തുപുകൾ നിരാകരിക്കുന്നുവെന്ന് അറിയിക്കട്ടെ!

    ReplyDelete
  7. എല്ലാ ആണുങ്ങള്‍ക്കും ഒരേപോലെ എഴുതാന്‍ കഴിയുമോ?
    എല്ലാ പെണ്ണൂങ്ങള്‍ക്കും ഒരേപോലെ എഴുതാന്‍ കഴിയുമോ?

    ReplyDelete
  8. @ സോണി

    >>പലതും തുറന്നു സമ്മതിക്കാന്‍ മടിയുള്ളവരാണ് പൊതുവേ പുരുഷന്മാര്‍.<<

    അതൊക്കെ സോണിയുടെ വെറും തോന്നലാണ്. ചിലപ്പോള്‍ സോണി അങ്ങനെ ഉള്ള ആണുങ്ങളെ മാത്രമേ കണ്ടിട്ടുണ്ടാവൂ!

    പിന്നെ ഈഗോ..അതെന്താ പുരുഷന് മാത്രമേ ഈഗോ ഉള്ളോ ? അതോ അത് പുരുഷന് മാത്രം വരാവുന്ന ഒരു സാധനമോ ?

    ReplyDelete
  9. ആണെഴുതിയാലും , പെണ്ണെഴുതിയാലും ഉദാത്തമായവ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട് .പിന്നെ പെണ്ണെഴുത്തിന്റെ ഇനത്തില്‍ പെടുന്നതില്‍ കൂടുതലും ചവറുകളാണെന്നത് മറ്റൊരു കാര്യം...

    ReplyDelete
  10. @ Villagemaan : ഈ ചോദ്യങ്ങള്‍ താങ്കള്‍ ചോദിക്കാന്‍ വേണ്ടി മാത്രം ചോദിച്ചതാണെന്നേ എനിക്ക് തോന്നുന്നുള്ളൂ. ഇതിനൊക്കെ ഉത്തരവും താങ്കള്‍ക്ക് തന്നെ അറിയാം. അതുകൊണ്ട് ഞാന്‍ മറുപടി പറയുന്നില്ല. പിന്നെ ഒരുകാര്യം, ഈ രണ്ടു സമീപനങ്ങളും അവര്‍ക്ക് സ്ത്രീകളോട് മാത്രമേയുള്ളൂ. എന്ന് കരുതി എല്ലാവരും അങ്ങനെയാണെന്ന് ഞാന്‍ പറഞ്ഞില്ല, പറയുകയുമില്ല.

    ReplyDelete
  11. @ sony...ചോദിയ്ക്കാന്‍ വേണ്ടി മാത്രം ചോദിച്ചതല്ല...പൊതുവേ ആണുങ്ങള്‍ "എല്ലാം" അങ്ങനെ ആണ്..ഇങ്ങനെ ആണ്..അങ്ങനെയേ ആയിരികൂ എന്നൊരു തോന്നല്‍ നിലവിലുണ്ട്. അത് ശരിയല്ല എന്നെ ഉദ്ദേശിച്ചുള്ളൂ.

    പിന്നെ ഉത്തരം.. അത് എനിക്ക് അറിയാം....അത് താങ്കള്‍ ഉദ്ദേശിക്കുന്ന ഉത്തരം ആകണം എന്നില്ലലോ..

    ഒരു വാഗ്വാദത്തിനു ഞാന്‍ ഇല്ല...എന്റെ രണ്ടു മറുപടിയില്‍ എന്റെ ഭാഗം ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു.

    നല്ല ദിവസം ആശംസിച്ചു കൊണ്ട്..

    ReplyDelete
  12. @ Villagemaan : ഒരാളുടെ മനസ്സില്‍ അഭിപ്രായങ്ങളും നിഗമനങ്ങളും രൂപപ്പെട്ടു വരുന്നത് പ്രധാനമായും അയാളുടെ സ്വന്തം അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും കൊണ്ടാണ്. എനിക്ക് താങ്കളുടെ മനസ്സില്‍ കയറി ഇരുന്നോ താങ്കള്‍ക്കു എന്റെ നിലയില്‍ നിന്നോ ചിന്തിക്കുക സാധ്യമല്ല. അതിനാല്‍ വാഗ്വാദത്തിന് ഞാനും ഇല്ല. വീണ്ടും കാണാം.

    ReplyDelete
  13. വഴക്കുണ്ടാക്കാതെ എല്ലാപേരും പോയിക്കിടന്നുറങ്ങിയേ...
    പെണ്ണെഴുത്താണ് കൂടുതല്‍ നല്ലത്...അല്ലേ?...
    ഏയ്..
    ആണോ?...
    ആയിരിക്കും.

    ReplyDelete
  14. പോസ്റ്റിനു കമെന്റ് എഴുതിയ എല്ലാവര്ക്കും നന്ദി.
    സോണി, രസകരമായി എഴുതുന്ന പത്തു ബ്ലോഗില്‍ എന്റേത് പെടും എന്ന പ്രശംസയ്ക്ക് സ്പെഷ്യല്‍ താങ്ക്സ്.
    പാച്ചു, 'പിന്നെ പെണ്ണെഴുത്തിന്റെ ഇനത്തില്‍ പെടുന്നതില്‍ കൂടുതലും ചവറുകളാണെന്നത് മറ്റൊരു കാര്യം...' എന്ന് പറഞ്ഞല്ലോ, ഇത് തന്നെയാണ് ഞാന്‍ പറഞ്ഞത് അവനവനു മനസിലാകാത്ത വികാരങ്ങളെ ചവറെന്നു വിളിയ്ക്കുന്നെന്നു.

    വിലെജു മാന്‍, ആന്‍ഡ്‌ സോണി, മര്യാദയുടെ അതിര്‍ വരമ്പുകള്‍ പാലിച്ചു കൊണ്ടുള്ള തര്‍ക്കം നന്നായിരുന്നു. തുടര്‍ന്നും ഇത്തരം ആരോഗ്യകരമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

    എല്ലാവരോടുമായി, ബ്ലോഗറിന്റെ കമെന്റ് സിസ്ടേം ആണോ, disquis ആണോ മെച്ചം? disquis ഇല്‍ ഒരാള്‍ക്ക്‌ സ്പെസിഫികായി അയാളെഴുതിയതിന്റെ താഴെത്തന്നെ മറുപടി എഴുതാമെന്ന ഗുണമുണ്ട്. മാറ്റണോ?

    എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete
  15. ആണും,പെണ്ണും രണ്ടല്ലേ.....?

    അപ്പോള്‍ എഴുത്തും രണ്ടാവട്ടെ.!!!

    അല്ല. രണ്ടെന്നെയാ..............................

    ReplyDelete
  16. പാട്ട് കൊള്ളില്ലേലും റിയാലിടി ഷോയില്‍ പാടുന്ന പെണ്ണ് കൊള്ളാമെങ്കില്‍ സൌണ്ട് മ്യൂട്ട് ആക്കി അവളുടെ ചന്തം നോക്കിയിരിക്കാം ..അതുപോലെ പെണ്ണുങ്ങള്‍ എഴുതിയ ചവര്‍ പുസ്തകങ്ങളുടെ പുറം ചട്ടയും നോക്കിയിരിക്കാന്‍ പറ്റുമോ? അതാ പറയുന്നത് പെണ്ണെഴുതിയത് കൊണ്ട് ചവര്‍ ചവറല്ലാതാകില്ല..ആണായാലും പെണ്ണായാലും എഴുത്ത് നന്നാണെങ്കില്‍ വായിക്കാം..

    ReplyDelete
  17. ഒരു നല്ല വായനക്കാരന് എഴുതിയത് പെണ്ണാണോ ആണാണോ എന്ന് എളുപ്പത്തില്‍ മനസിലാകും എന്ന് തന്നെയാണ് എന്‍റെയും വിശ്വാസം.
    പക്ഷെ ആണെഴുത്താണോ പെണ്ണെഴുത്താണോ മികച്ചതെന്ന തര്‍ക്കത്തിന്‍റെ യാതൊരാവശ്യവും ഇല്ല,കാരണം രണ്ടിലും നല്ലതും
    ചവറും കാണാറുണ്ട്‌.... :))

    ReplyDelete
  18. ലിപി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..

    ReplyDelete

Related Posts Plugin for WordPress, Blogger...