ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 8 June 2011

ഈ മനസ്ഥിതി എന്ന് മാറും?ഇന്ന് times of india യില്‍ കണ്ട വാര്‍ത്തയാണ്. സല്‍വ അല്‍ മുടെയ്റി   എന്നാ കുവൈറ്റ് വനിതാ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു ഒരു നല്ല മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഒരിയ്ക്കല്‍ കുവൈറ്റ്‌ പാര്ലമെന്റിലെയ്ക്ക് മത്സരിച്ച സല്‍വയുടെ അഭ്പ്രായത്തില്‍, ലൈംഗികാവശ്യങ്ങള്‍ക്കായി  ഒരു അടിമയെ വാങ്ങുന്നതാണ്  ഏറ്റവും നല്ല മാര്‍ഗം.
  തികഞ്ഞ മാന്യരും മത വിശ്വാസികളും ഊര്‍ജ്വസ്വലരുമായ കുവൈറ്റി പുരുഷന്മാര്‍ വഴിതെറ്റി പോകുന്നത് ഇതുവഴി തടയാമത്രേ. ഈ അടിമകളെ എവിടെ നിന്ന് വാങ്ങണമെന്നും പുള്ളിക്കാരി നിര്‍ദേശിക്കുന്നുണ്ട്.    മറ്റു രാജ്യങ്ങളിലെ യുദ്ധത്തടവുകാരായ പെണ്ണുങ്ങളെ ഇങ്ങനെ വാങ്ങാം. ഉദാഹരണത്തിന്, ചെച്നിയന്‍ യുദ്ധത്തില്‍ തടവുകാരാക്കപ്പെട്ട റഷ്യന്‍ പെണ്ണുങ്ങളെ ഇങ്ങനെ വാങ്ങാവുന്നതാണ്. പട്ടിണി കിടന്നു മരിയ്ക്കുന്നതിലും അവര്‍ക്ക് നല്ലത്, മാന്യനായ ഒരു കുവൈറ്റ്‌ പുരുഷന്റെ ലൈംഗിക അടിമയാവുന്നതാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകയും ടി വി അവതാരകയുമായ സല്‍വ കരുതുന്നു. ഇതില്‍ യാതൊരു തെറ്റുമില്ല, പ്രശ്നമില്ല, ഹറാമുമല്ല. പിന്നെ  ഇത്തരം ലൈംഗിക അടിമകളോട് ചില ദാക്ഷ്യന്യങ്ങള്‍ കാണിക്കാനും സല്‍വ ഒരുക്കമാണ്. മിനിമം പതിനഞ്ചു  വയസായവരെ  അടിമയാക്കിയാല്‍ മതി. 

ഈ സ്ത്രീയ്ക്ക് ഭ്രാന്താണോ? ഇതൊക്കെ എന്താണ്?  ഇങ്ങനെയൊക്കെ ചിന്തിയ്കാന്‍ തന്നെ എങ്ങനെ കഴിയുന്നു? അതും സ്ത്രീകള്‍ക്ക് ?   ഇവരൊക്കെ ഇതു യുഗത്തിലാണ്? പുരുഷന്റെ സന്തോഷ പ്രാപ്തി മാത്രമാണ് തന്റെ ജിവിത ലക്ഷ്യമെന്നു കരുതുന്ന ഇത്തരം സ്ത്രീകള്‍ പുരോഗമന ചിന്തയുടെ ചോര വലിച്ചു കുടിയ്ക്കുന്ന അട്ടകളാണ്. സ്വന്തം അവകാശങ്ങള്‍ സ്ത്രീകള്‍ തന്നെ തിരിച്ചറിയുന്നില്ലെങ്കില്‍ സമൂഹം എന്നത് തിരിച്ചറിയും? ഈയടുത് സൌദിയില്‍ ഒരു സ്ത്രീ വാഹനമോടിയ്ക്കാനുള്ള അവകാശത്തിനു വേണ്ടി ചെറുതെങ്കിലും ഒരു പ്രതിഷേധം നടത്തി. അപ്പോള്‍ത്തന്നെ സദാചാര പോലിസ് അവളെ കയ്യോടെ പിടിച്ചു ജെയിലിലിട്ടു, ഇനി ഒരു പ്രശ്നവുമുണ്ടാക്കില്ലെന്നു എഴുതിയും വാങ്ങി. മനാല്‍ അല്‍ ഷെരീഫ് എന്ന ആ യുവതിയുടെ ലക്‌ഷ്യം വിജയം കണ്ടില്ലെങ്കിലും സ്ത്രീകളുടെ അവകാശ പ്രാപ്തിയ്കായുള്ള സമരത്തില്‍ ഒരു പുതിയ കാല്‍വെയ്പ്പായി അത്. ഒരു വശത്ത് മനാലിനെപ്പോലുള്ളവര്‍ പുരോഗമനത്തിന് വേണ്ടി വാദിയ്ക്കുമ്പോള്‍, മറുവശത്ത്
സലവയെപ്പോലുള്ള തേരട്ടകള്‍ അതിന്റെ ജീവ ശ്വാസം വലിച്ചു കുടിയ്ക്കുന്നു. 

സ്ത്രീയുടെ ശരിയ്ക്കുള്ള ശത്രു ആരാണ്? സമൂഹമോ, പുരുഷനോ, വ്യവസ്ഥിതിയോ, അവള്‍ തന്നെയോ? 

20 comments:

 1. This comment has been removed by the author.

  ReplyDelete
 2. കൊള്ളാം...
  സംഗതി സത്യമാണെങ്കില്‍ ആ പെണ്ണുമ്പിള്ളയ്ക്ക് സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഇസ്‌ലാമിനെപ്പറ്റിയും ഹറാം ഹലാലുകളെപ്പറ്റിയുമെല്ലാമുള്ള അറിവ് അപാരം തന്നെ...!

  ഒരു വക സാമ്പത്തികശേഷിയുള്ള പുരുഷന്മാരെപ്പോലും (അവര്‍ വിവാഹം കഴിക്കേണ്ട സ്ത്രീകളെയും) വിവാഹജീവിതത്തിന് അപ്രാപ്തരാക്കിത്തീര്‍ക്കുമാറ് ഇസ്‌ലാമിലെ മഹര്‍ സമ്പ്രദായത്തിന് വിചിത്രവും അപകടകരവുമായ വ്യാഖ്യാനം ചമച്ചിരിക്കുന്നൊരു സ്ഥിതിയുണ്ട് എല്ല അറബ് നാടുകളിലും. അത് നിര്‍ത്താന്‍ നിയമം കൊണ്ടുവരട്ടെ ആദ്യം.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. മാസത്തില്‍ പതിനഞ്ചു ദിവസം (?) പുരുഷന്മാര്‍ എന്തുചെയ്യും എന്ന് ചോദിച്ച പ്രമുഖനായ ഒരു മത-സാംസ്കാരിക നേതാവ് ഇവിടെ ഈ കേരളത്തില്‍ ഉണ്ടായിരുന്നു...!!!

  ReplyDelete
 5. അവരെ കുറ്റം പറയാന്‍ പറ്റില്ല. ആ മതത്തില്‍/ സംസ്കാരത്തില്‍ ഇതൊക്കെ അനുവദനീയമാണ്.

  ReplyDelete
  Replies
  1. അതെയോ rapture വര്‍ഗീയത പറയുന്നതൊക്കെ കൊള്ളാം.....താങ്കളുടെ ഉദ്ദേശം വളരെ വളരെ മോശം ആയി പ്പോയി...ഇതിനെതിരെ കുറെ ആള്‍ക്കാര്‍ hindu ക്കല്കെതിരെ പറയും കുറെ പേര്‍ christian ക്കെതിരെ പറയും ...അങ്ങനെ ഇവിടെ ഒരു യുദ്ധ ക്കളം ഉണ്ടാക്കാനുള്ള താങ്കളുടെ ശ്രമം വളരെ മോശം ആയി പ്പോയി....സമാധാനം ആയി കഴിയുന്ന മതങ്ങള്ക്കിടയില്‍ സ്പര്‍ധ ഉണ്ടാകി മുതലെടുപ്പ് നടത്തുന്ന ...mf hussian രക്ഷപെട്ടെങ്ങിലും ...തൊടുപുഴയിലെ വാധ്യര്‍ക്ക് കിട്ടിയത് കണ്ടല്ലോ അല്ലെ.....innocent ...ശ്രീനിവാസന്‍ ഓടു പറയുന്ന പോലെ .....താങ്ങള്‍ ഇങ്ങനെ തന്നെ മുന്‍പോട്ടു പോകുക ...നന്നാവരുത് .....ഇങ്ങനെ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന വാധ്യാരേയും ഹുസ്സൈനെയും പോലൊരു മനുഷ്യന്‍ താങ്ങളും ആയി മാറട്ടെ ..എന്ന് ആശംസിക്കുന്നു ....

   Delete
 6. സ്വന്തം ഭര്‍ത്താവിന്റെയോ മകന്റെ സ്വഭാവ ദുഷ്യത്ത്തില്‍ നിന്നും ഉണ്ടായ മാനസികമായ ഒരു വിഭ്രാന്തിയില്‍ പറഞ്ഞു പോയ വാക്കുകള്‍ അത്ര മാത്രം .. ഒരു മത ചിഹ്നം ധരിച്ചവരോ, നാമ ധാരികളോ വിളിച്ചു പറയുന്നതെന്തും ആ മതത്തിന്റെ നിയമങ്ങളായി സമുഹം പരിഗണിച്ചിരുന്നുവെങ്കില്‍ മത നിയമങ്ങള്‍ മാറ്റി എഴുതുന്നതുന്‍ മാത്രമേ നേരം കാണുകയുള്ളൂ. കാലികമായി തോന്നുന്ന്വേന്കിലും അതിന്റെ നിയമ വശങ്ങളെ പറ്റി തീര്‍ത്തും അന്ജതയാണ് ഈ പ്രസ്താവനയുടെ കാതല്‍. sh@do/F/luv പറഞ്ഞത് തീര്ത്തുമ് പ്രസക്തം.

  ReplyDelete
 7. ഒന്നാമത് പെണ്ണെന്ന വര്‍ഗ്ഗത്തിനേ ബുദ്ധിയിതേവരെ ശരിക്കുറച്ചിട്ടില്ല. തലയില്‍ കളിമണ്ണും നിറച്ചുനടക്കുന്ന ഇതേപോലുള്ള വട്ടത്തികള്‍ പറയുന്ന ജത്പനങ്ങള്‍ എന്നാത്തിനാണ് ശ്രദ്ധിക്കാനേ പാടില്ല..സമത്വം..തുല്യത്.. സംവരണം..ചുമ്മാത കിടന്ന്‍ തൊള്ളകീറിയാമാത്രം പോരാ..അതിനുള്ള യോഗ്യത കൂടി വേണം...

  ReplyDelete
 8. ശ്രീക്കുട്ടാ, എന്നെ ഒരു കൊലപാതകിയാക്കരുത്.

  ReplyDelete
 9. ഹും .. "പുരോഗതിയുടെ " ലക്ഷണം ആണല്ലോ.. വീണ്ടും അടിമത്വം.. അതും എന്തിനാന്നു നോക്കിയേ.. ആ പെണ്ണുമ്പിള്ള ക്ക് എന്തോ കുഴപ്പം ഉണ്ട്. ..

  ReplyDelete
 10. @ ശ്രീക്കുട്ടന്‍ : "ഒന്നാമത് പെണ്ണെന്ന വര്‍ഗ്ഗത്തിനേ ബുദ്ധിയിതേവരെ ശരിക്കുറച്ചിട്ടില്ല"

  - ആണരശുലോകത്ത് നിങ്ങളുടെ ഒക്കെ സന്തോഷത്തിന് വേണ്ടി അല്പം മന്ദബുദ്ധിയായി അഭിനയിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. കാരണം ശാരീരികമായി ഞങ്ങള്‍ അല്പം വീക്ക്‌ തന്നെയാ. അത് ദൈവം കല്‍പ്പിച്ചു തന്നിരിക്കുന്നത് എന്തിനാണെന്ന് അറിയുമോ? അതിലെങ്കിലും നിങ്ങള്‍ക്ക് അല്പം മേല്‍ക്കോയ്മ തന്നില്ലെങ്കില്‍ ദൈവനീതി ഇല്ലാതായി പോവുമല്ലോ എന്ന് പേടിച്ചാ.

  ReplyDelete
 11. ഇത് ആ പെണ്ണുമ്പിള്ളയുടെ വിടുവായത്തം ആണെന്ന് കരുതിയാല്‍ മതി..വെറുതെ മതത്തിനെയും സ്ത്രീ സമൂഹത്തെയും ഒന്നും ഇതില്‍ വലിച്ചിടേണ്ട.

  ReplyDelete
 12. ശരിയാണ് ദുബായ്ക്കാരാ... ഇത് കണ്ടില്ലേ - "ഒരിയ്ക്കല്‍ കുവൈറ്റ്‌ പാര്ലമെന്റിലെയ്ക്ക് മത്സരിച്ച സല്‍വയുടെ അഭ്പ്രായത്തില്‍, ..."
  അടുത്ത തവണയും അവര്‍ മത്സരിക്കുന്നുണ്ടാവും. അതിനു ഒരു ഓളം, അത്ര തന്നെ.

  ReplyDelete
 13. @ ശ്രീക്കുട്ടന്‍ - >>സമത്വം..തുല്യത്.. സംവരണം..ചുമ്മാത കിടന്ന്‍ തൊള്ളകീറിയാമാത്രം പോരാ..അതിനുള്ള യോഗ്യത കൂടി വേണം...<<
  ഈ പറഞ്ഞ യോഗ്യതകള്‍ ഒന്ന് പറഞ്ഞു തന്നാല്‍ വല്യ ഉപകാരം !!
  നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ മായാവി....

  ReplyDelete
 14. thank you lipi, soni, ഒരു ദുബായിക്കാരന്‍,ഏപ്രില്‍ ലില്ലി,ശ്രീക്കുട്ടന്‍, Jefu Jailaf, Rapture, sh@do/F/luv.

  നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ശ്രീക്കുട്ടാ, വഴക്കുണ്ടാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാനല്ലേ ?

  ദുബായിക്കാരന്‍,Jefu Jailaf, sh@do/F/luv. - i agree with you.

  ReplyDelete
 15. ഇതില്‍ കൂടുതല്‍ എന്ത് പുരോഗമനം വേണം!!!!!? ആ ചേച്ചിയോന്നു ജയിച്ചു കേറിക്കോട്ടെ.. പുരുഷന്മാര്‍ വഴി തെറ്റി പോകുന്നതും തടയും, സ്ത്രീകള്‍ പട്ടിണി കിടന്നു മരിക്കുന്നതും തടയും. ഒരു വെടിക്ക് രണ്ടു പക്ഷി!!!!

  ReplyDelete
 16. ഞാന്‍ വഴിതെറ്റിപ്പോകാന്‍ വല്ലാതെ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പുരുഷന്‍ ആണ്.. വഴിതെറ്റരുത് എന്ന് ആഗ്രഹമുണ്ടെങ്കിലും തെറ്റാതിരിക്കുന്നത് അത്ര എളുപ്പമല്ല എന്ന് തോന്നുന്നു.. ഇപ്പോള്‍ സല്‍വയുടെ അഭിപ്രായം കണ്ടപ്പോള്‍ സമാധാനമായി.. സല്‍വ സുന്ദരി തന്നെ.. എന്‍റെ ലൈംഗിക അടിമയാകാന്‍ സല്‍വയെ ഞാന്‍ ക്ഷണിക്കുന്നു.. സല്‍വയ്ക്ക് പതിനഞ്ചു വയസ്സൊക്കെ പണ്ടേ കഴിഞ്ഞല്ലോ..!! ഇത്തരമൊരു അടിമയെ വയ്ക്കാന്‍ പാകത്തിന്‍ നല്ല സാമ്പത്തികവും എനിക്കുണ്ട്..പ്രിയപ്പെട്ട സല്‍വാ, വരൂ.. ഞാന്‍ കാത്തിരിക്കുന്നു..

  ReplyDelete
 17. കല്യാണി19 February 2012 at 12:23

  അറബി രാജ്യങ്ങളില്‍ മതവും രാഷ്ട്രീയവും കൂടികലര്‍ന്നിരിക്കുന്നു. സ്ത്രീകളെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എങ്ങനെ നല്ല ഭാര്യയും അമ്മയും ആകാം എന്നാണ്‌. സ്ത്രീകള്‍ വായിക്കുന്നതും പഠിക്കുന്നതും പുരുഷന്മാരുടെ ശരിയും സദാചാരവും ആണ്. അവിടെ വിഷയങ്ങളെല്ലാം തയ്യാറാക്കുന്നത് പുരുഷ മതമേധാവികളാണ്. ഉദാഹരണമായി എന്നെ വിദ്യാലയത്തില്‍ സ്ത്രീ പുരുഷന്റെ ഉപഭോഗ വസ്തുവാണ് എന്ന് പഠിപ്പിച്ചാല്‍ എനിക്ക് അതുമാത്രമാണ് ശരി. സ്ത്രീകളുടെ അവകാശത്തെപറ്റി അവര്‍ക്കറിയില്ല. ഈ അറബി സ്ത്രീകള്‍ മണ്ണിനെയും ദൈവത്തെയും സ്വന്തമാക്കിവച്ചിരിക്കുന്ന പുരുഷന്മാരുടെ കാഴ്ചപ്പാട് മാത്രം ശരി എന്ന് വിശ്വസിക്കുന്നു.

  ReplyDelete

Related Posts Plugin for WordPress, Blogger...