ചെറിയ ചെറിയ സന്തോഷങ്ങള്‍
(പ്രതെയ്കിച്ചൊരു ക്രമമില്ലാതെ)
******************************
മതിവരുവോളം കിടന്നുറങ്ങുന്നത്
രാവിലെകളില്‍ യേശുദാസിന്റെ മധുരശബ്ദം കേട്ടുണരുന്നത്.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ലൊരു ചൂട് ചായ കിട്ടുന്നത്
തിരക്കില്ലാതെ, വെപ്രാളമില്ലാതെ അത് കുടിയ്ക്കാന്‍ പറ്റുന്നത്.
ചുളിവു വീഴാത്ത, പുത്തന്‍ പേപ്പറിന്റെ മണമുള്ള പത്രം ആദ്യം വായിയ്ക്കാന്‍ കഴിയുന്നത്.
ജനല്‍ തുറക്കുമ്പോള്‍ ഇലകള്‍ തങ്ങി നിറഞ്ഞ ഒരു മരം കാണുന്നത്.