ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 26 May 2011

പാവം പാവം ഐ ടി കാര്.





ഇന്നലെ എന്റെ കെട്ടിയവന്‍ വീട്ടില്‍ വന്നു കേറീപ്പോ മണി പത്തു.  അല്ലെങ്കിലും വലിയ മെച്ചമൊന്നുമായിരുന്നില്ല. എട്ടരയ്ക്ക് മുന്‍പേ അങ്ങെര്‍ വീട്ടില്‍ വന്ന ദിവസമുണ്ടായിട്ടില്ല. എന്നാലും പത്തു മണി? ഇനി കുറച്ചു നാളതേയ്ക്കു ഇങ്ങനെയായിരിക്കുമെന്നാണ് പറയുന്നത്.  ഓഫിസില്‍ ഭയങ്കര തിരക്കാണത്രേ. അദ്ദേഹം വന്നപ്പോഴതെയ്ക്ക് മോളുറങ്ങിപ്പോയി. building blocks വെച്ചുണ്ടാക്കിയ വീട് അച്ഛനെ കാണിക്കാനായി കാത്തിരുന്നു, അവസാനം അതും കെട്ടിപ്പിടിച്ചു അവളുറങ്ങി. അത്താഴം തണുത്ത് പോയി. പാവത്തിന് മടുപ്പ് കാരണം അത്താഴം കഴിക്കുകപോലും ചെയ്യാതെ അങ്ങ് കിടന്നുറങ്ങിയാല്‍ മതിയെന്നായിരുന്നു. 

ഇത് എന്റെ കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല. ഐ ടി യില്‍ ജോലിചെയ്യുന്ന മിക്കവാറും പേരുടെ സ്ഥിതി ഇതാണ്. സത്യം പറഞ്ഞാല്‍ എന്റെ സ്ഥിതി മെച്ചമാണ്. സുഹൃത്ത്‌ പറയാറുണ്ട്‌ അവളുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി രാത്രി പത്തു മണിയ്ക്ക് ശേഷമാണ് വീട്ടില്‍ വരുന്നതെന്ന്. സ്കൂളിലും കോളേജിലും വലിയ അലമ്പിനൊന്നും  പോകാതെ കഷ്ട്ടപ്പെട്ടു പഠിച്ചു നല്ല മാര്‍ക്ക് വാങ്ങി പാസായ നമ്മുടെ സമൂഹത്തിലെ creme' de la creme' ഇനാണ് ഈ സ്ഥിതിയെന്നോര്‍ക്കണം. ദിവസം പത്തു മുതല്‍ പതിനഞ്ചു മണിക്കൂര്‍ വരെ ജോലി. ടെന്‍ഷന്‍, പ്രെഷര്‍.   ശരിയാണ്. നല്ല ശമ്പളം കിട്ടുന്നുണ്ട്‌. കൂടെ നടുവേദനയും സ്പോണ്ടിലൈടിസും  മറ്റു ശാരീരിക പ്രശ്നങ്ങളും ബോണസായും കിട്ടുന്നുണ്ട്‌.   എന്നാപ്പിന്നെ ഇതെല്ലാം ഇട്ടെരിഞ്ഞിട്ടു നാട്ടിപ്പോയി വല്ല കപ്പകൃഷിയെങ്ങാന്‍ ചെയ്തൂടെയെന്നു ഈ പ്രശ്നങ്ങളൊന്നുമില്ലാത്ത    ചിലരെങ്കിലും ചോദിക്കും. കപ്പകൃഷി നടത്തണമെങ്കില്‍ ആദ്യം അതിനു സ്ഥലം വേണം. അത് കാര്‍ന്നോന്മാര്‍ സമ്പാതിചിട്ടുണ്ടാകണം.   അല്ലാതെ പുതുതായി സ്ഥലം മേടിക്കാന്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും കഴിയില്ല. പിന്നെ പറമ്പില്‍ പണിയാന്‍ ആളുവേണം. കേരളത്തില്‍ ന്യായമായ കൂലിയ്ക്ക് പറമ്പില്‍ പണിയ്ക്ക് ആളെ ഏര്‍പ്പാടാക്കിതരുന്നവര്‍ക്ക് ഒരു സ്വര്‍ണമാല എന്റെ സ്വന്തം വകയായിട്ട് തരുന്നതാണ്. പോട്ടെ, ആളെയും കിട്ടിയെന്നു വിചാരിക്കുക. ഇട്ടാവട്ട സ്ഥലത്ത് കപ്പകൃഷി നടത്തി ശരാശരിയിലും കൂടിയ നിലവാരത്തില്‍ കുടുംബ പുലര്‍ത്താന്‍ കഴിയുന്ന എത്ര പേരുണ്ട്?  രണ്ടോമൂന്നോ ഏക്കര്‍ റബര്‍ ഉള്ളവര്‍ക്ക് പോലും വെട്ടുകൂലി കഴിഞ്ഞു കയ്യില്‍ മിച്ചം കഷ്ടിയാണ്‌. 

എന്തുകൊണ്ട് നമ്മള്‍ ഇത്ര പണിയെടുക്കേണ്ടി വരുന്നു? onsite പോയിട്ടുള്ളവര്‍ പറയാറുണ്ട്‌. ഇന്ത്യാക്കാരും ചൈനാക്കാരുമോഴിച്ചുള്ളവര്‍ എട്ടു മണിക്കൂര്‍ കഴിയുമ്പോ പെട്ടിയും തൂക്കി വീട്ടില്‍പോകുമെന്ന്. അവര്‍ക്കൊക്കെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നല്ല നിശ്ചയമാണ്. മലയാളിയുടെ വിപ്ലവവീര്യമെല്ലാം കേരളത്തിലേയുള്ളൂ. അതിനു പുറത്തു അവര്‍ കഴുതകളെപ്പോലെ  പണിയെടുക്കും.  കണവന്‍ എപ്പോഴും പറയുന്നത് കേള്‍ക്കാം, deadline, deadline എന്ന്. എല്ലാ ആഴ്ചയും മിനിമം ഒരു  deadline ആണ്. ആരാണ് ഈ deadline ഉണ്ടാക്കുന്നത്‌? ഇവരൊക്കെ  ജോലി ചെയ്യുന്ന കമ്പനി. ഒരു പുതിയ പ്രൊജക്റ്റ്‌ അടിച്ചെടുക്കാന്‍ വേണ്ടി കുറഞ്ഞ ചെലവില്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍ ജോലി തീര്‍ക്കാം എന്ന് ഏല്‍ക്കും. എന്നിട്ട് പാവം എമ്പ്ലോയീസിനെ ഇട്ടു രാവും പകലുമില്ലാതെ പണിയെടുപ്പിക്കും. ഇതിനൊന്നും ഇവിടെ ഒരു നീതിയും നിയമവുമൊന്നുമില്ലേ? അറിയാഞ്ഞിട്ടു ചോദിക്കുക (ശരിക്കും അറിയാഞ്ഞിട്ടു തന്നെ). ഉള്ള എമ്പ്ലോയീസിന്റെ എണ്ണവും, അവരുടെ കമ്പനി നിയമപ്രകാരമുള്ള working hours ഉം കണക്കിലെടുത്ത് വേണ്ടേ പ്രോജെക്ടുകള്‍ക്ക് കൊട്ടേഷന്‍ നല്‍കാന്‍?   ഇപ്പൊ പത്തു ജോലിക്കാര്‍ എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന കമ്പനിയാണെങ്കില്‍ 800 man hours വേണ്ടിവരുന്ന ജോലിയ്ക്ക് കമ്പനി മിനിമം പത്തു ദിവസമെങ്കിലും അനുവദിക്കെണ്ടേ? ( കണക്കു ശരിയാണല്ലോ അല്ലെ?). അതിനു പകരം, ഞങ്ങള്‍ അഞ്ചു  ദിവസം കൊണ്ടു തീര്‍ത്തു തരാം എന്നേറ്റു ജോലിക്കാരെക്കൊണ്ട് പതിനാറു മണിക്കൂര്‍ പണിയെടുപ്പിക്കുന്നത് ന്യായമാണോ? ഇക്കാര്യതിനൊക്കെ ഇവിടെ വല്ല നിയമവുമുണ്ടോ? ഇല്ലെങ്കില്‍ ഉണ്ടാവേണ്ടതല്ലേ? 'നിനക്ക് മനസില്ലെങ്കില്‍ പൊയ്ക്കോടാ' എന്ന ലൈനില്‍ മുന്നേറാന്‍ കമ്പനികളെ അനുവദിക്കണോ?  

11 comments:

  1. എല്ലാം സാരി അല്ലെങ്കിലും , ചില സത്യങ്ങള്‍

    ReplyDelete
  2. കാര്യം ഒക്കെ ശരിയാ ..പക്ഷെ ഈ സായിപ്പന്മാര്‍ മുഴുവന്‍ ഇങ്ങനെ കൃത്യം സമയം നോക്കി പണി നിര്‍ത്തി വീട്ടില്‍ പോയതോകൊന്ടാ അവിടുത്തെ പണി ഒക്കെ നമ്മുടെ ഇങ്ങോട്ട് വരുന്നത്. നമ്മളും അങ്ങനെ തൊടങ്ങിയാല്‍ ഈ കമ്പനി എല്ലാം ഇവിടെനിന്നു കൂടും കുടുക്കയും എടുത്തു അടുത്ത സ്ഥലത്ത് പോകും.

    ReplyDelete
  3. onsite പോയ എക്സ്പീരിയന്‍സ് എനിക്കും ഉണ്ട്. ഞാന്‍ മനസിലാക്കിയ സത്യം പറയാം. അവിടെ 8 മണിക്കൂര്‍ പണിയും കഴിഞ്ഞു സായിപ്പ് പെട്ടിയും തൂക്കി വീട്ടില്‍ പോകും, സത്യം. ബട്ട്‌ അയാള് ആ 8 മണിക്കൂര്‍ വൃത്തി ആയി പണി ചെയ്യും. ബ്ലോഗ്‌ വായന, സിനിമ കഥ പറച്ചില്‍ ഒക്കെ പിന്നീട്. professionalism വളരെ കൂടുതലുമാണ് . ഇവിടെ വര്‍ക്ക്‌ ചെയ്യുമ്പോള്‍ തന്നെ നാട്ടില്‍ പോയി കപ്പ
    കൃഷി നടത്തുന്നതിനെ പട്ടി കൂടി ചിന്തിക്കുന്നു നമ്മള്‍. അതായതു ആകപ്പാടെ കണ്‍ഫ്യൂഷന്‍. 8 മണിക്കൂര്‍ കൊണ്ട് ചെയ്യവുന്നതിനെ 16 മണിക്കൂര്‍ ആക്കി മാറ്റുന്നത് നമ്മുടെ മനോഭാവം ആണ്. (ഇത്ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത് ഓഫീസില്‍ വെച്ചാണ്‌, :-)

    ReplyDelete
  4. Ayyada, nattilu nyamaya koolikku alkare erppadakkunnavarkku swarnamala vagnanum cheythu alalle? ettu manikkour kaikottetuthu kilakkyunnavan vaangunna kooli annyayam! Kettiyavan randu manikkoor thamasichetthiyaal manushyavakasha lankhanam. Kollam nagaratile madhyavarga veettammayude dharmika vyathakalu.

    ReplyDelete

Related Posts Plugin for WordPress, Blogger...