എന്താണ് നമ്മുടെ ഐ ഐ ടി കളില്‍ സംഭവിക്കുന്നത്.
നിതിന്‍ കുമാര്‍ റെടി എന്ന ഫൈനല്‍ ഇയര്‍ ഐ ഐ ടി മദ്രാസ് മെക്കാനിക്കല്‍ എന്ജിനീയറിംഗ് വിദ്യാര്‍ഥി കഴി ഞ്ഞ ബുധനാഴ്ച തന്റെ ഹോസ്റ്റല്‍ റൂമില്‍ തൂങ്ങി മരിച്ചു. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയായിരുന്ന നിതിന്‍, താന്‍ സുഹൃത്തുക്കളോടൊപ്പം മേയില്‍ പാസ്സാകുകയില്ല എന്നറിഞ്ഞാണ് ഈ കടും കൃത്യം ചെയ്തത്. നിതിന്റെ അവസാന വര്‍ഷ കൊഴ്സിന്റ്റ് ഭാഗമായ പ്രൊജക്റ്റ് പൂര്‍ത്തിയാകാതിരുന്നതിനാല്‍ അയാളുടെ പ്രോഫെസ്സര്‍ മണിവണ്ണന്‍ നിതിന്റെ വര്‍ക്ക് ആറ് മാസത്തേയ്ക്ക് നീട്ടുകയായിരുന്നു. മകന്റെ മരണത്തില്‍ തകര്‍ന്നു പോയ പിതാവ് ലക്ഷ്മണ മൂര്‍ത്തി രെട്ടി, ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പോലീസില്‍ പരാതി നല്‍കി.
ഈ വാര്‍ത്തയുടെ ഉള്ളൂകള്ളികള്‍ ഒന്നും അറിയാത്ത ഒരു ഔട്സൈടെര്‍ ആണെങ്കിലും, അഞ്ചുവര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം പൂര്‍ത്തിയാക്കിയ ഒരാള്‍ എന്ന നിലയില്‍ ഗവേഷണം എന്ന സാഹസത്തിനു മുതിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ജീവിതത്തെക്കുറിച്ച് ഒരു അവലോകനം എന്ന അവിവേകത്തിന് മുതിരുകയാണ്.
എം എസ് സിയുടെ ഭാഗമായുള്ള പ്രൊജക്റ്റ് ചെയ്യുവാന്‍ മലബാറിലെ ഒരു കേന്ദ്രസര്കാര്‍ സ്ഥാപനത്തില്‍ ചെര്‍ന്നാപ്പോഴാന് ഗവേഷണം എന്നത് എത്ര വലിയ ഒരു സാഹസമാനെന്നു മനസിലായത്.
ഒരു നാല്പതു വയസുള്ള ദിപാര്റ്റ്മെന്റ് ഹെഡ്. വലിയ വലിയ കാര്യങ്ങളെക്കുറിച്ചേ അദ്ദേഹം പറയൂ. അതിനു പക്ഷെ ചെയ്യുന്ന പണിയുമായി ഒരു ബന്ധവുമുണ്ടാകില്ല. മിക്കവാറും ഉച്ചയ്ക്ക് ഒരു മണിയാകുമ്പോള്‍ അദ്ദേഹത്തിന് ലെക്ച്ചരടിക്കുവാന്‍ മുട്ടും. വിളിക്കും തന്റെ കീഴിലുള്ള പണികാരെ (ഗവേഷണ വിദ്യാര്‍ഥികല്‍ എന്നത് ഒരു ഭംഗിക്ക് പറയുന്നതാണ്.) കസേരയിലിരുന്നു, മേശയിലേക്ക് കാലും നീട്ടി അദ്ദേഹം അറിവ് വിളംബാന്‍ തുടങ്ങും. അത്രയ്ക്കൊന്നും കോപ്പ് കയ്യിലില്ലാതതുകൊണ്ട് മിക്കവാറും കഴിഞ്ഞയാഴ്ച കേട്ടതുതന്നെയാവും ഇന്നും. നമ്മള്‍ നിന്ന് വേണം കേള്‍ക്കാന്‍. ഇരിക്കാന്‍ അദ്ദേഹം പറയില്ല. പറയാതെ ഇരുന്നൊരുവന്‍ വാണ ചരിത്രവുമില്ല. ഒരു രണ്ടു മൂന്നു മണിക്കൂര്‍ തുടരും ഇത്. ഇതിനിടയ്ക്ക് അദ്ദേഹത്തിന് വിഭവസമൃധമായ ഊണ് കാന്റീനില്‍ നിന്നും പ്യൂണ്‍ എത്തിക്കും. പൊരിച്ച മീന്‍ കൂട്ടി അദ്ദേഹം ചോറുന്നുന്നത് നോക്കി വീര്‍പ്പടക്കി നമ്മള്‍ വളിച്ച അറിവുഭക്ഷിച്ചു ത്രിപ്തരാകും. ഈ പുരാണം കഴിഞ്ഞു ഓടിചെല്ലുംപോലെക്കും ക്യാന്റീന്‍ അടച്ചിട്ടുണ്ടാകും. കീഴെയുള്ള പണിക്കാരുടെ ഉച്ചഭക്ഷണം മുട്ടിക്കുന്നത് അദ്ധേഹത്തിന്റെ ഒരു സ്ഥിരം വിനോദമായിരുന്നു.
ഒരു നാല്പതു വയസുള്ള ദിപാര്റ്റ്മെന്റ് ഹെഡ്. വലിയ വലിയ കാര്യങ്ങളെക്കുറിച്ചേ അദ്ദേഹം പറയൂ. അതിനു പക്ഷെ ചെയ്യുന്ന പണിയുമായി ഒരു ബന്ധവുമുണ്ടാകില്ല. മിക്കവാറും ഉച്ചയ്ക്ക് ഒരു മണിയാകുമ്പോള്‍ അദ്ദേഹത്തിന് ലെക്ച്ചരടിക്കുവാന്‍ മുട്ടും. വിളിക്കും തന്റെ കീഴിലുള്ള പണികാരെ (ഗവേഷണ വിദ്യാര്‍ഥികല്‍ എന്നത് ഒരു ഭംഗിക്ക് പറയുന്നതാണ്.) കസേരയിലിരുന്നു, മേശയിലേക്ക് കാലും നീട്ടി അദ്ദേഹം അറിവ് വിളംബാന്‍ തുടങ്ങും. അത്രയ്ക്കൊന്നും കോപ്പ് കയ്യിലില്ലാതതുകൊണ്ട് മിക്കവാറും കഴിഞ്ഞയാഴ്ച കേട്ടതുതന്നെയാവും ഇന്നും. നമ്മള്‍ നിന്ന് വേണം കേള്‍ക്കാന്‍. ഇരിക്കാന്‍ അദ്ദേഹം പറയില്ല. പറയാതെ ഇരുന്നൊരുവന്‍ വാണ ചരിത്രവുമില്ല. ഒരു രണ്ടു മൂന്നു മണിക്കൂര്‍ തുടരും ഇത്. ഇതിനിടയ്ക്ക് അദ്ദേഹത്തിന് വിഭവസമൃധമായ ഊണ് കാന്റീനില്‍ നിന്നും പ്യൂണ്‍ എത്തിക്കും. പൊരിച്ച മീന്‍ കൂട്ടി അദ്ദേഹം ചോറുന്നുന്നത് നോക്കി വീര്‍പ്പടക്കി നമ്മള്‍ വളിച്ച അറിവുഭക്ഷിച്ചു ത്രിപ്തരാകും. ഈ പുരാണം കഴിഞ്ഞു ഓടിചെല്ലുംപോലെക്കും ക്യാന്റീന്‍ അടച്ചിട്ടുണ്ടാകും. കീഴെയുള്ള പണിക്കാരുടെ ഉച്ചഭക്ഷണം മുട്ടിക്കുന്നത് അദ്ധേഹത്തിന്റെ ഒരു സ്ഥിരം വിനോദമായിരുന്നു.
ഇനി ഇദ്ദേഹത്തിന്റെ ഭാര്യ. പുള്ളിക്കാരിയാണ് ശരിക്കുള്ള മേധാവി. വകുപ്പിലെ ഏക സ്ഥിരം പോസ്ടായ പ്രൊജക്റ്റ് അസിസ്റ്റന്റ് ആക്കി അവരെ വാഴിച്ചിരിക്കുകയാണ് സാറ്. വകുപ്പ് പ്രകാരം ഗവേഷകരുടെ സഹായിയാന്നു പ്രൊജക്റ്റ് അസിസ്റ്റന്റ്. പക്ഷെ അക്കാര്യം ആയമ്മയോടു പറയാന്‍ ആര്‍കെങ്കിലും ധൈര്യം വരുമോ? കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് മൂപത്തിയാണ്. ആയമ്മയുടെ ബാഡ് ലിസ്ടില്പെട്ടാല്‍ നിങള്‍ തീര്‍ന്നു. പ്രായം കുറഞ്ഞ ചെറുപ്പക്കാരെയേ പുള്ളിക്കുപിടിക്കൂ. പെണ്ണുങ്ങളെ സ്വതവേ പിടുത്തമില്ല, സുന്ദരികളെ തീരെയും. നമ്മള്‍ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ടെന്നും തീരുമാനിക്കുന്നത് ആയമ്മയാണ്. എന്തെകിലുമോന്നു മുറുമുറുത്തു പോയാലോ, 'ഉടന്‍ മഹാദേവിയിടത് കയ്യാല്‍ അഴിഞ്ഞ വാര്‍പ്പൂങ്കുഴലോന്നോതുക്കി ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി പതിയോടൊരു പറച്ചിലാണ്. പിന്നെ നമ്മള്‍ ഗവേഷണവും പെട്ടിയിലാക്കി എന്ന് വണ്ടി കേറിയെന്നു ചോദിച്ചാല്‍ മതി.
സാറിന്റെ വീട് കേറിക്കൂടലിനു ഡിന്നര്‍ സെറ്റ്, സാറത്തിയുടെ ബെര്‍ത്ത് ഡേയ്ക്ക് സാരി, കൊച്ചിന്റെ പേരിടീലിനു കളിപ്പാട്ടം. അങ്ങനെ അങ്ങനെ ചെലവെത്ര. ഇതൊന്നും സാറ് പറഞ്ഞു മേടിക്കുന്നതല്ല. പക്ഷെ ഇത് ചെയ്യാത്തവരോന്നും സമയത്ത് ഗവേഷണം തീര്‍ത്തിട്ടില്ല. സാറ് കാശ് പറഞ്ഞു മേടിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. സാറ് സപ്പോര്ട് ചെയ്യുന്ന ഒരു അനാഥശാലയ്ക്ക് ഒരു സംഭാവന. എന്തൊരു ദാനശീലന്‍ എന്ന് തോന്നാന്‍ വരട്ടെ. അത് സാറ് സ്വന്തം പേരില്‍ കൊടുത്തു ടാക്സ് ഇളവു നേടും. കാശ് നമ്മുടെതും, പുണ്യവും ടാക്സ് റിടക്ഷനും സാറിനും. എന്തെങ്കിലും അപ്രീതിയുള്ളവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവിടെ കിടക്കും. അഞ്ചും പത്തും കൊല്ലം. ഇതിനകം ഗവേഷണ വിദ്യാര്‍ഥിയുടെ സര്‍ക്കാര്‍ സ്ട്യ്പന്റ്റ് തീര്‍ന്നിട്ടുണ്ടാകും. മൂന്നുകുട്ടികളുടെ തന്തയാകാനുള്ള പ്രായമായിട്ടും അപ്പനോടിരന്നു ഗവേഷിക്കെണ്ടിവരുമ്പോള്‍ ഇതു പുലിക്കുട്ടിയും പൂച്ചക്കുട്ടിയായി സാറിന്റെ കാല്‍ക്കീഴില്‍ ഒതുങ്ങും. പുറകെ വരുന്നവര്‍ക്ക് ഒരു പാഠമായി.
ഇത് ഒരു സ്ഥലത്തെ കഥ. ഇങ്ങനെ എതയെത കഥകള്‍. ശനിയാഴ്ച സാറും സാറത്തിയും സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടിയ നോക്കല്‍, വീട്ടിലേക്കു പച്ചക്കറി വാങ്ങിചോണ്ടുവരല്‍, അര മണിക്കൂര്‍ നമുക്ക് വേണ്ടി ലേറ്റായി ഇരുന്നാല്‍ വീട്ടിളുല്ലോര്‍ക്കു മൊത്തം സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പാര്‍സെല്, നമ്മുടെ കല്യാണം സാറത്തി വന്നലങ്കരിക്കണമെങ്കില്‍ സ്വര്‍ണ വള (ഞെട്ടരുത്. ഇത് സംഭവിച്ചതാണ്), അങ്ങനെയങ്ങനെ എന്തെല്ലാം. പി എച് ഡി സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കണമെങ്കില്‍ എന്നെയൊന്നു 'കാണണം' എന്ന് സുന്ദരികളായ ഗവേഷകകളോട് പറയുന്ന സാരന്മാരുമുണ്ട്.
നല്ലൊരു ഗൈഡിനെ കിട്ടിയില്ലെങ്കില്‍ പി എച് ഡി എന്ന് പറയ്ന്നത് ഒരു പുലിവാലാണ്. വിടാനും വയ്യ, വിടാതിരിക്കാനും വയ്യ. മിക്കവാറും മൂന്നു നാല് വര്ഷം ഗവേഷിക്കഴിയുംപോഴായിരിക്കും സാറ് പിടുത്തമിടുന്നത്. ഇത് ജീവിതമാണ്. പോട്ടുപുല്ലേ എന്ന് പറയാന്‍ മിക്കവര്‍ക്കും ധൈര്യം വരില്ല. പരാതിപ്പെടാനാണെന്ന് വെച്ചാല്‍ തെളിവെവിടെ? അത് വേണം ഇത് വേണം എന്നൊന്നും സാറ് നേരെ പറയില്ല. ഒക്കെ നമ്മള്‍ മനസിലാക്കി ചെയ്തോള്ളനം. പി എച് ഡി യുടെ ഒരു പ്രത്യേകതയെന്താന്നുവേച്ചാല്‍, ഇപ്പൊ കിട്ടിയ റിസള്‍ട്ട് പോര എന്ന് സാറ് പറഞ്ഞാല്പ്പിന്നെ അപ്പീലില്ല. അതുകൊണ്ട്, ഒന്നുകില്‍ പുതിയ റിസല്ടും കൊണ്ട് വരിക, അല്ലെങ്കില്‍ അടിയറവു പറഞ്ഞു കാലു നക്കുക.
എല്ലാ സാറന്മാരും ഇങ്ങനെയാണെന്നല്ല. പക്ഷെ, മറ്റൊരുത്തന്റെ മേല്‍ അധികാരം കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യുന്നവരാണ് കൂടുതലും. ഒരു തരം സാഡിസം. ഒന്നുനും കൊള്ളാത്ത തൊലിയന്മാരാന് കൂടുതലും ഇത് കാണിക്കുക. അവനവന്‍ കേമനാണെന്ന് സ്വയം വരുതിതീര്‍ക്കാന്‍ മറ്റുള്ളവനെ ചവുട്ടിയരയ്ക്കുക, കൊച്ചാക്കുക. വീട്ടില്‍ പെന്നുമ്പില്ലെടെ കയ്യില്‍നിന്നു ചട്ടുകംകൊണ്ട് കൊട്ട് മേടിച്ചിട്ട് ലാബില്‍ വന്നു പാവം സ്ടുടെന്റ്സിന്റെ തലയില്‍ കേറുക. കെട്ടിയിട്ട പട്ടിയെ അടിച്ചു വീറു കാണിക്കുന്ന ചെറ്റകള്‍.
മദ്രാസ് ഐ ഐ ടി യില്‍ സംഭവിച്ചത് ഇങ്ങനെയൊന്നാണോ എന്നറിയില്ല. കാര്യമറിയാതെ ഇതുനു വിധിയെഴുതാന്‍ ഞാനാളല്ല. ചെറ്റകളെ മാത്രമല്ല, നല്ല ഗൈടുകലെയും ഞാന്‍ കണ്ടിട്ടുണ്ട്. താന്‍ മേല്‍നോട്ടം വഹിക്കുന്ന റിസര്‍ച്ചിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമുള്ള ആളുകളെയും കണ്ടിട്ടുണ്ട്. ആദ്യത്തെ തിരിച്ചടിയില്‍ തന്നെ വാടിക്കൊഴിഞ്ഞു പോയ ഗവേഷകരേയും കണ്ടിട്ടുണ്ട്. ഇതിനെ സത്യം പുറത്തു വരുമെന്ന് പ്രത്യാശിക്കാം.
ഇന്ത്യയിലെ ചില ഭയങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് കളില്‍ ഒന്ന് രണ്ടു കൊല്ലം ഗവേഷിച്ചു അവസാനം യൂറോപ്പിലേക്ക് കെട്ടു കെട്ടേണ്ടി വന്ന ആള്‍ എന്നാ നിലക്ക് i vouch for ur this post. ഇമ്മാതിരി സമ്മാനങ്ങള്‍ കൊടുത്തുള്ള സോപ്പിംഗ് ആവശ്യമില്ലായിരുന്നെങ്കിലും സര്‍ സര്‍ എന്ന് വിളിച്ചു കാലും നക്കി നടന്നാലേ ചിലവന്മാര്‍ക്ക് തൃപ്തി വരുള്ളൂ , ചില ഗൈടുമാര്‍ പെണ്‍കുട്ടികളെ കീപ്പുകളെ പോലെ കൊണ്ട് നടക്കുനതു കണ്ടിട്ടുണ്ട്, സഹകരിച്ചു പോവുന്നവര്‍ക്ക് ചുരിദാരിന്റെയും ഷര്‍ട്ട് ന്റെയും കളര് വരെ യോഗ്യതായി നിശ്ചയിച്ചു മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച interviews ല ജോലിയും ഒപ്പിച്ചു കൊടുക്കുന്നതും കണ്ടിട്ടുണ്ട്, അത്യാവശ്യം പണിയും ശാസ്ത്രവും അറിയുന്ന ഗൈഡ് മാര്‍ക്കാവട്ടെ ആള്‍ക്കാരോട് പെരുമാരാനുമറിയില്ല. ഇതിനു അപവാദങ്ങളുണ്ടാവാം, കണ്ടിട്ടുമുണ്ട്. നമ്മുടെ സ്വന്തം ഗുരു പോലും നല്ലവനായിരുന്നു, പക്ഷെ 24x7 പണിയെടുക്കണം പിന്നെ എന്ത് ചെയ്താലും നമുക്കൊരു വോയിസ്-ഉം ഇല്ല, പണിയെടുപ്പിച്ച് കൊല്ലുന്നതിനു മുന്‍പേ രക്ഷപ്പെട്ടു ;)
ReplyDelete"Mata praises De Beek..>> After the beautiful assist"
ReplyDelete