ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday, 19 May 2011

ആദാമിന്റെ മകന്‍ അബുവും കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാറും.
എന്തിലും ദോഷം കാണുന്നവരാണ് മലയാളികള്‍ എന്നൊരു പഴി പണ്ടേയുണ്ട്. ഒരുത്തന്‍ നന്നാവുന്നത് സഹിച്ചുകൂടാതവരാണെന്നും . ഈ പഴികളില്‍ സ്വല്പം കഴമ്പ് ഇല്ലാതെയില്ല. ഒരുത്തനൊരു ദേശീയ അവാര്‍ഡു  കിട്ടിയാല്‍ മലയാളി എന്ന നിലയില്‍ അതില്‍ സന്തോഷിക്കേണ്ടാതിനു പകരം ' ശെടാ, ഇവനിതെങ്ങനെ ഒപ്പിച്ചു' എന്നാണു മലയാളിയുടെ ചിന്താ. അത്തരത്തില്‍ ഉള്ളൊരു മലയാളിയായി തരംതാണ്കൊണ്ട്  ഒന്നുറക്കെ ചിന്തിക്കട്ടെ. 'കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാരില്‍ നിന്നു ആദാമിന്റെ മകന്‍ അബുവിലേയ്ക്ക് എത്ര  ദൂരം?

സലിം കുമാര്‍ നല്ല നടന്‍ തന്നെയാണ് എന്നാണു എന്റെ അഭിപ്രായം.  അതിലുമുപരി, നല്ല വിവരമുള്ള മനുഷ്യനാനെന്നാണ് ഇന്റെര്‍വ്യൂ കണ്ടിട്ട് തോന്നിയിട്ടുള്ളത്. ഒരു കോണ്‍ഗ്രെസ്സുകാരി (മാര്‍ക്സിസ്റ്റു വിരോധി എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.  കോണ്‍ഗ്രസിനോട്  എനിക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ല)  എന്ന നിലയ്ക്ക് കോണ്‍ഗ്രെസ്സുകാരനായ സലിം കുമാറിനോട് എനിക്ക് കൂടുതല്‍ ഇഷ്ടമുണ്ട്. നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ നിരവധി കൊമെടി സീനുകള്‍ കണ്ടു തകര്‍ത്തു ചിരിച്ചിട്ടുമുണ്ട്. എന്നാലും ഒരു ദേശീയ അവാര്‍ഡിനുള്ള കോപ്പ് അവയ്ക്കുണ്ട് എന്നൊരിക്കലും തോന്നിയിട്ടില്ല. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്ടില്‍' സലിം കുമാര്‍ സീരിയസ് വേഷത്തിലായിരുന്നെങ്കിലും അഭിനയത്തില്‍ എന്തോ ഒരു പൊരുത്തക്കേടാണ്  തോന്നിയിട്ടുള്ളത്. 'ഇപ്പോള്‍ തമാശ പറയും ' എന്ന പ്രതീക്ഷയില്‍ അത് കണ്ടത് കൊണ്ടാവാം. പക്ഷെ, 'കേരള കഫേയിലെ' ബ്രിഡ്ജ് എന്ന ചെറു സിനിമയിലെ അഭിനയം തികച്ചും മിവകുറ്റതായിരുന്നു.   

ആദാമിന്റെ മകനില്‍ (സിനിമ ഞാന്‍ കണ്ടിട്ടില്ല) സീരിയസ് റോള്‍ ആണെന്നാണ്‌ വായിച്ചത്. ഒരു പക്ഷെ സലിം കുമാര്‍ അതില്‍ തന്റെ കൊമേഡിയന്‍ പരിവേഷം മാറ്റിവെച്ചു നന്നായി അഭിനയിച്ചിരിക്കും.


പക്ഷെ കഴിവും പ്രാവീണ്യവും മാത്രം പോര ഈ ഇന്ത്യ മഹാരാജ്യത്ത് അന്ഗീകാരങ്ങള്‍ നേടാന്‍ എന്നറിയാവുന്ന ഒരു മലയാളിയെന്ന നിലയ്ക്ക് ചോദിക്കട്ടെ,  'കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാരില്‍ നിന്നു ആദാമിന്റെ മകന്‍ അബുവിലേയ്ക്ക് എത്ര  ദൂരം? 

Anyway, ഒരു ടിപിക്കല്‍  മലയാളിയുടെ  കുശുമ്പ് മാറ്റി വെച്ചു സലിം കുമാറിന് അഭിനന്ദനങ്ങള്‍ നേരുന്നു.

ഹോ, എന്തായാലും ഷഷ്ടിപൂര്‍ത്തി , (അതോ സപ്തതിയോ) കഴിഞ്ഞ സൂപ്പെരുകള്‍ക്കും, ഞാനാണിവിടെ ശരിക്കും സൂപ്പെര്‍ എന്ന് പറഞ്ഞു നില്‍ക്കുന്ന, ആ കള്ള കല്യാണം കഴിച്ച  ക്രുദ്ധ രാജിനും കിട്ടിയില്ലല്ലോ. സമാധാനമായി. നാണംകെടട്ടെ  അവന്മാര്‍. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...