ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Saturday, 7 May 2011

പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍


പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ സ്പെക്ട്രം  കേസില്‍ ഡി എം കെ സുപ്രീമോയുടെ മകള്‍ കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 14 നു മാറ്റിവെച്ചിരിക്കുന്നു. എന്തിനു? കോടതിയുടെ അസൌകര്യം എന്തെന്ന് പത്രത്തില്‍ കണ്ടില്ല. ഈ തിയതിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ  ? ആരായാലും ആലോചിച്ചു പോകും. മേയ് 13 കഴിഞ്ഞാണല്ലോ മേയ് 14. അതുപോലെ കനിമൊഴിയുടെ പേര് പ്രതിപട്ടികയില്‍  ചേര്‍ത്തതും ഒരു 13 കഴിഞ്ഞാന്നു.   ഏപ്രില്‍ 13.

പണ്ട് തൊട്ടേ അപശകുനമായി കണക്കാക്കപ്പെടുന്ന നമ്പരാണ് 13. പതിമൂന്നാം  നമ്പര്‍  മുറിയില്‍  താമസിക്കാനും, പതിമൂന്നാം  തിയതിയില്‍ , പ്രത്യേകിച്ച് അത് വെള്ളിയാഴ്ചയാനെങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങാനും പേടിയുള്ളവര്‍   ഉണ്ട് .  പതിമൂന്നിനു ശുഭകാര്യങ്ങള്‍ നടത്തുന്ന പതിവ് മിക്കവര്‍ക്കുമില്ല.  യക്ഷികള്‍ പുറത്തിറങ്ങി നടക്കുന്ന നാളാണ് പതിമൂന്നു എന്ന് വരെ കേട്ടിട്ടുണ്ട്. അതുവല്ലതുമാണോ ഇനി കോടതിയുടെ തീരുമാനത്തിന് പിന്നില്‍?

നമ്മുടെ കോടതികള്‍ അന്ധവിശ്വാസികള്‍ ആണെന്നാണോ ഇതില്‍ നിന്ന് ധരിക്കേണ്ടത്?      
അതോ പതിമൂന്നിന്റെ കുടിലതയില്‍ വിശ്വാസമില്ലാത്തവര്‍ വിഡ്ഢികളാനെന്നോ  ?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...