ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 10 May 2011

എന്റെ ദയട്ടിംഗ് പരീക്ഷണങ്ങള്‍ (പരീക്ഷകള്‍). My experiments with dietingപണ്ട്, എന്ന് വെച്ചാല്‍ ഒരു ആറ്‌ വര്ഷം മുന്‍പ്, ഞാന്‍ വെളുത്ത് മെലിഞ്ഞു ഒരു സുന്ദരിയായിരുന്നു. വെളുത്ത്, സുന്ദരി എന്നൊക്കെ പറയുന്നതിന് വിവാഹപരസ്യങ്ങളുടെ വിശ്വാസ്യതയെ ഉള്ളൂ. മെലിഞ്ഞിരുന്നുവെന്നത് സത്യമാണ്. കല്യാണം കഴിഞ്ഞിട്ടും, മോളുണ്ടായിട്ടും, വല്ലാതെ തടി കൂടിയിരുന്നില്ല. ജീന്‍സും ടോപ്പുമിട്ട് നടന്നാലും ആരും 'അയ്യേ' എന്ന് പറയില്ല. അങ്ങനെ സസന്തോഷം വിരാജിച്ചിരുന്ന കാലത്ത്, ഒരു മാസക്കാലം നാട്ടില്‍ എന്റെ വീട്ടില്‍ പോയി നില്‍ക്കേണ്ട സാഹചര്യമുണ്ടായി. കണവന്, വല്ലാത്ത നടുവേദന. അതിനു തിരുമ്മാന്‍ പോയതാണ്. ഐ ടി കാരനല്ലേ, ദിവസവും പതിമൂന്നു മണിക്കൂര്‍ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നാല്‍ ആര്‍ക്കും നടുവേദന വരും. അങ്ങോര്‍ തിരുമ്മി കെടക്കുന്നു. പ്രതെയ്കിച്ചു പണിയൊന്നുമില്ലതിരുന്നതിനാല്‍  ഞാന്‍ തിന്നും ടി വി കണ്ടും സമയം ചെലവഴിച്ചു. പത്താം ക്ലാസ് കഴിഞ്ഞതിനു  ശേഷം ആദ്യമായാണ് ഇത്രയും നാള്‍ അടുപ്പിച്ചു വീട്ടില്‍ നില്‍ക്കുന്നത്. അമ്മ നന്നായി പുന്നാരിച്ചു. ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, ഫിഷ്‌ ഫ്രൈ, കേക്ക്, പഫ്സ്, അങ്ങനെ പരമസുഖം. എനിക്ക് പച്ചക്കറി പണ്ടേ പിടുത്തമില്ല അങ്ങോരാനെങ്കില്‍ പച്ചക്കറിയുടെ ആളും. കല്യാണത്തിന് ശേഷം പുള്ളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറെ പച്ചക്കറി കഴിക്കേണ്ടിവന്നതിന്റെ കേടു അങ്ങ് തീര്‍ത്തു.

എല്ലാം കുശാലായിരുന്നു. പക്ഷെ തിരിച്ചു മദ്രാസില്‍ വന്നു നോക്കിയപ്പോള്‍ പഴയ ഡ്രസ്സ്‌ ഒന്നും പാകമല്ല. ജീന്‍സും ടോപ്പുമിട്ടാല്‍ കാണുന്നവര്‍ക്ക് ശ്വാസം മുട്ടും. ഇപ്പോഴാണെങ്കില്‍ പുതിയ ഒരു സാധനം വന്നിട്ടുണ്ട്. ലെഗ്ഗിങ്ങ്സ്. അത്തരമൊരെണ്ണം ഇടാമെന്ന് വെച്ചാല്‍, വിശ്വ വിഖ്യാത സാഹിത്യകാരന്‍  ബെര്‍ളി തോമസ്‌ പറഞ്ഞത്‌ പോലെ രണ്ടു കിലോയുടെ ഇറച്ചി അമ്പതു പൈസയുടെ കവറില്‍ ഇട്ട ഒരു ലുക്ക്‌. പോരാത്തെതിനു കണവന്റെ വക കളിയാക്കാലും. 'എന്തൊരു തടിയാടി ഇത്' അങ്ങോര്‍ തിരുമ്മും പത്യവും കഴിഞ്ഞു കുട്ടപ്പനായി വന്നിരിക്കുകയാണ്. അതായിരുന്നു അവസാനത്തെ പിടി വള്ളി. എട്ടുവീട്ടില്‍ പിള്ളമാരെപ്പോലെ (അയ്യോ അറിയത്തില്ലേ? പണ്ടത്തെ ഒന്‍പതാം ക്ലാസ്സിലെ മലയാളം രണ്ടാം പാര്‍ട്ടില്‍ ഉണ്ട്.)  ആളിക്കത്തുന്ന അഗ്നിക്ക് മുന്‍പില്‍ കയ്യ് പിടിച്ചു കൊണ്ട് (അടുപ്പേന്നു കുക്കര്‍ എടുത്തുമാറ്റിയപ്പോള്‍  അറിയാതെ പൊള്ളിപോയതാ)  ഞാന്‍ ശബധം ചെയ്തു. ഈ തടി ഞാന്‍ കുറയ്ക്കും, ഇത് സത്യം, സത്യം, സത്യം.

പക്ഷെ എങ്ങനെ? ഭക്ഷണം കഴിക്കാതിരിക്കാന്‍ എനിക്ക് പറ്റില്ല. പോട്ടെ, തടികുറയ്ക്കണമെങ്കില്‍ ചില ത്യാഗങ്ങളൊക്കെ വേണം. അങ്ങനെ ചോറ് കുറച്ചു. പച്ചക്കറി തീര്‍ത്തും വേണ്ടാന്നു വെച്ച്. പിന്നെ ജീവന്‍ കിടക്കേണ്ടേ, ഇത്തിരി ചിക്കന്‍, ഇത്തിരി മീന്‍, ശകേലം ചോക്ലേറ്റ്. ഇത്രയേ ഞാന്‍ കഴിക്കുന്നുല്ല്. ഒരു മാസം ഇങ്ങനെ പോയി. എന്നിട്ടും തടി കുറയുന്നില്ല. ഇതില്‍ക്കൂടുതല്‍ ത്യാഗമൊന്നും എന്നോട് ആവശ്യപ്പെടരുത്. വെള്ളിയാശ്ച്ച സിനിമ കാന്നുംബോഴത്തെ നാല് പാകെറ്റ് ലെയ്സും ഒരിക്കലും ഒഴിവാകാന്‍ പറ്റില്ല. പിന്നെ ഓഫീസിലെ ചായ സമയത്തെ വടയും ബജ്ജിയും. എട്ടു വര്‍ഷത്തെ ശീലം മാറ്റാനോ? എന്നയങ്ങു കൊല്ലരുതോ? 

ഇത് ശരിയാവുമെന്ന് തോന്നുന്നില്ല. ഭക്ഷണം കുറച്ചിട്ടുള്ള തടി കുറയ്ക്കല്‍ വേണ്ട. അമ്മയെങ്ങാനും കേട്ടാല്‍ എന്നെ വഴക്ക് വരെ പറയും. വേറെയെന്തെങ്കിലും  വഴി? സകല അറിവിന്റെം  കേദാരമായ ഇന്റര്‍നെറ്റ്‌ തന്നെ ശരണം. 'വിശക്കാതെ തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍'.  തപ്പി തപ്പി , അവസാനം കണ്ടു പിടിച്ചു. G. M. Diet. ജനറല്‍ മോട്ടോര്‍സ് കമ്പനിയുടെ ജീവനക്കാര്‍ക്ക് വേണ്ടി രൂപപ്പെടുത്തിയ ദയറ്റ്‌ ആണെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയൊരു സംഗതിയെക്കുറിച്ചു കേട്ടിട്ടേയില്ല എന്ന് ജനറല്‍ മോട്ടോര്‍സ്ഇന്റെ വക്താക്കള്‍ പറഞ്ഞുവെന്നും നെറ്റിലുണ്ട്. അത് നമ്മള്‍ ബോതെര്‍ ചെയ്യണ്ട കാര്യമില്ല.ഒരാഴ്ചത്തെ  കാര്യമേയുള്ളൂ. ഇത് ചെയ്‌താല്‍ നിശ്ചയമായും തടി കുറയുമെന്നാണ് ചെയ്തവരെല്ലാം പറയുന്നത്. ഒരാഴ്ച കൊണ്ട് നാല് മുതല്‍ ആറ്‌ കിലോ വരെ കുറയ്ക്കാം . ഇത് മതി . ഇത് തന്നെ മതി. ഏറ്റവും  രസം, നമ്മള്‍ പട്ടിണി കിടക്കുകയെ വേണ്ട. ദയറ്റ്‌ ചെയ്യുന്ന ഏഴു ദിവസവും പ്രത്യേക മെനു ഉണ്ട്. അതിലുള്ളത് എത്ര വേണമെങ്കിലും കഴിക്കാം.   ഉദാഹരണത്തിന്, ഒന്നാം ദിവസം പഴങ്ങളെ കഴിക്കാവു. അത് എത്ര വേണമെങ്കിലും കഴിക്കാം. രണ്ടാം ദിവസം പച്ചക്കറികള്‍ മാത്രം (ഇത് പാരയാവും, പക്ഷെ ഒറ്റ ദിവസത്തെ കാര്യമല്ലെയുല്ല്). മൂന്നാം ദിവസം, പഴങ്ങളും പച്ചക്കറികളും. നാലാം ദിവസം, പാലും ബനാനയും, അങ്ങനെ അങ്ങനെ. എത്ര ഈസി. എന്താ ദാസാ, എനിക്കീ ബുദ്ധി മുന്‍പേ തോന്നാത്തത്? 
വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റു കണ്ടു കണവന്‍ ചെറുതായി ഒന്ന് ഞെട്ടി. ആപ്പില്‍, ഓറഞ്ച്, വാട്ടര്‍ മെലോണ്‍, കാരറ്റ്, കാബേജു, ബീറ്റ് റൂട്ട്!

 ' ഇതെല്ലാം ആര്‍ക്കാ?'
'എനിക്ക് തന്നെ. എന്നെ തടിച്ചിയെന്നു വിളിച്ചു നിങ്ങള്‍ കളിയാക്കില്യില്ലേ. ഒറ്റയാഴ്ച കൊണ്ട് ഞാന്‍ മെലിഞ്ഞു സുന്ദരിയാകുന്നത്  നിങ്ങള്‍ കണ്ടോ'. 
'ഉം, കണ്ടത് തന്നെ'
കാണിച്ചു കൊടുക്കും ഞാന്‍. എല്ലാ അവിശ്വാസികളേയും. 
തിങ്കളാഴ്ച നല്ല ദിവസം.   ഇന്ന് ഫ്രുട്സു  മാത്രം. രാവിലെ ഒരു ആപ്പിള്‍ കഴിച്ചു. രാവുലെ അല്ലെങ്കിലും എനിക്ക്  വലിയ വിശപ്പോന്നുമില്ല. പതിനൊന്നു മണി. നല്ല മൊരുമോരാന്നിരിക്കുന്ന ഒരു വട കഴിക്കേണ്ട സമയമാ. പോട്ടെ, ഒറ്റ ആഴ്ച്ചതെയ്ക്കല്ലേ. ഒരു ഓറഞ്ചു ആവട്ടെ. പതിനൊന്നര. കര്‍ത്താവേ എനിക്ക് വിശന്നിട്ടു സഹിക്കുന്നില്ല. വീണ്ടും ആപ്പിള്‍. പന്ത്രണ്ടു മണി. വിശപ്പിന്റെ വിളി അതികഠിനം.  ആപ്പിള്‍ കാണുമ്പോള്‍ തന്നെ ശര്ദിക്കാന്‍  വരുന്നു.     കഷ്ടപ്പെട്ട്  ഒരു വാട്ടര്‍ മെലോണ്‍ പീസ്‌ കഴിച്ചു. എന്നിട്ടും വിശപ്പടങ്ങുന്നില്ല. ഒരു മണി. സുഹൃത്തുക്കള്‍ ലഞ്ചിന് പോകാന്‍ വിളിച്ചു. ഇല്ല ഞാനില്ല. വൈകുന്നേരത്തെ ചായയ്ക്കും എന്നെ വിളിക്കേണ്ട.ഞാന്‍ G. M. Diet ഇലാണ്. ഒരു കാര്യം തുടങ്ങിയാല്‍ ഞാന്‍ അതുപൂര്‍തിയാക്കിയിരിക്കും. അതാണ്‌ മായ. 

ഒന്നര. ഈശോ, എന്റെ ജീവിതത്തില്‍ ഇത്രയ്ക്ക് വിശന്നിട്ടില്ല. ഇനിയൊരു കഷണം ആപ്പിള്‍ കഴിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. 

രണ്ടു മണി. എന്റെ തലകറങ്ങുന്നു. ഞാനിങ്ങനെ പട്ടിണി കിടക്കുകയാനെന്നറിഞ്ഞാല്‍ എന്റെ അച്ഛനും അമ്മയും എത്ര സങ്കടപ്പെടും. എത്ര ഓമനിച്ചു വളര്ത്തിയതാ എന്നെ. 

രണ്ടേകാല്‍. എത്ര വിഡ്ഢിയാണ് ഞാന്‍. സ്ത്രീ സൌന്ദര്യം എങ്ങനെയാവനമെന്നുള്ള പുരുഷ മൂരാച്ചികളുടെ സങ്കല്‍പ്പത്തിന് അടിവരയിടാനാണോ ഞാന്‍ പട്ടിണി കിടക്കുന്നത്? എന്നിലെ നവയുഗ സ്ത്രീ എവിടെ?

രണ്ടര. എന്റെ സൌന്ദര്യം എന്റെ രൂപത്തിലാണോ? എന്റെ മനസിലല്ലേ. എന്നെ ഇഷ്ടപ്പെടെണ്ടവര്‍ എന്റെ മനസിനെ ഇഷ്ടപ്പെടട്ടെ. ഇത്തിരി തടിയുണ്ടെങ്കില്‍ എന്താ കുഴപ്പം? ജയഭാരതിക്കും ഷീലയ്ക്കും തടിയുണ്ടായിരുന്നില്ലേ? പിന്നെ, ഉം, ആഹാ,  സാക്ഷാല്‍ മോഹന്‍ലാലിന് തടിയില്ലേ. എന്നിട്ട് ഞാനിഷ്ടപ്പെടുന്നുണ്ടല്ലോ. തടിയുള്ള ആണുങ്ങളെ പെണ്ണുങ്ങള്‍ക്കിഷ്ടപ്പെടാമെങ്കില്‍   തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങള്‍ക്കിഷ്ടപ്പെട്ടലെന്താ   ?

രണ്ടേമുക്കാല്‍. സുഹൃത്തുക്കള്‍ കാണാതെ പുറകു വശത്തെ വാതിലിലൂടെ ക്യാന്ടേനിലെയ്കു.   

മേശമേല്‍ തലവെച്ചുരങ്ങുകയായിരുന്ന ക്യാന്റീന്‍കാരനെ   വിളിച്ചുനര്തി.    വല്ലതും കഴിക്കാന്‍ തരുമോ അണ്ണാ? 
ഇത്തിരി ചോറും സാമ്പാറും ബാക്കിയുണ്ടായിരുന്നു. ഞാന്‍ ജീവിതത്തില്‍ കഴിച്ചിട്ടിള്ളതില്‍ വെച്ച് ഏറ്റവും രുചിയുള്ള ചോറും സാമ്പാറും. 
വൈകുന്നേരം വീട്ടിലേക്കുള്ള വഴിയില്‍ ബേക്കറിയില്‍  നിന്നു രണ്ടു ചിക്കന്‍ പഫ്സും ചോക്ലേറ്റ് കേക്കും വാങ്ങി. ദയറ്റ്‌ ചെയ്തു തളര്ന്നതല്ലേ. അങ്ങോര്‍ വരുന്നതിനു മുന്‍പേ എല്ലാം കഴിച്ചു തീര്‍ത്തു, കൂട് വെയ്സ്റ്റു ബോക്സിലുമിട്ടു. 

വൈകുന്നേരം ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോള്‍ കണവന്റെ ചോദ്യം 

'ഞാന്‍ വിചാരിച്ചു നീ ഡായട്ടിങ്ങാനെന്നു?'

'ഞാന്‍ വെണ്ടാണ് വെച്ചു. ആരാ ചോദിക്കാന്‍? ഞാന്‍ ചെയ്യുന്നതിനും  പറയുന്നതിനുമെല്ലാം നിങ്ങടെ അനുവാദം വേണോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക്  സ്വാതന്ത്യമില്ലേ?'

'cool down.     വെയ്സ്റ്റു ബോക്സിലൊരു കേക്കിന്റെ കവറു കണ്ടു. എനിക്ക് വല്ലതും ബാക്കി വെച്ചിട്ടുണ്ടോ എന്നറിയാന്‍ ചോദിച്ചതാ'.  
  

8 comments:

 1. ENIKKUM SAME ORU EXPERIENCE UNDAYI.NAN ONE DAY MUZUVANAKKI.SECOND DAY RAVILE ENEETTU FULL VOMITTING.ACHANUM AMMAYUM KURE VAZAK PARANHU

  ReplyDelete
 2. Njan randamathe divasam rathri thanne sangathi avasanippichu... pakshe believe me... single day I lost 1.200 KG.
  It really works.

  ReplyDelete
 3. nalla rasamanu ningalude blog.nalla narmabodham.mathrubhumeelokke ezhuthallo

  ReplyDelete
 4. s]mfnNp sNNo......Rm³ XUnb\mb Hê ]pêj sIkcn Bé....Xoêam\nNp..C\n Cu s]¬ aqcmNnIfpsU hmç tI«p æShbÀ æd¡ms\mìw Rm\nÃ.shsW samlem Bcm[nIamÀ Fs¶ s{]ansNms«

  ReplyDelete
 5. polichu chechee....ini ee pen mooraachikaalude vaakk kett naan thadi kurakkooolaa...venel mohanlaal fans enne premichotte

  ReplyDelete

Related Posts Plugin for WordPress, Blogger...