ദേ,
ഉം?
നോക്കിയേ...
ഉം?
നിങ്ങള് കേക്കുന്നുണ്ടോ?
നീ പറയെടാ
നമ്മളൊരു ദിവസം ട്രെയിനില് പോവാണേ.
എപ്പോ?
പറഞ്ഞു തീര്ക്കട്ടെ.
ശരി.
നമ്മളൊരു ദിവസം ട്രെയിനില് പോവാണേ. ഞാനും, നിങ്ങളും മോളും. മദ്രാസീന്നു കോഴിക്കോട്ടേയ്ക്ക്. മോള്ടെ സ്വഭാവം അറിയാലോ. അടങ്ങിയിരിക്കില്ല. അവളിങ്ങനെ അടുത്തുള്ള ബെര്ത്തില് ഉള്ളവരോടൊക്കെ വര്ത്താനം പറഞ്ഞും കളിച്ചും നടക്കുകയാണ്.
ഈ കഥ ഒത്തിരി നേരം പിടിക്കുമോ?
ഞാനില്ല. ഞാന് പറയുന്നത് ഒന്ന് കേള്ക്കാന് പോലും നിങ്ങള്ക്ക് നേരമില്ല.
പോട്ടെ. നീ പറ.
ആ, അങ്ങനെ നമ്മള് ട്രെയിനില് പോവാണ്. നമ്മുടെഎതിരെയുള്ള സീറ്റ്ലിരിക്കുന്നത് ഒരു സ്ത്രീ. ഒരു നാല്പതു വയസു പ്രായം കാണും. വെളുത്ത നിറം. നല്ല കുലീനതയുള്ള മുഖം. സാധാരണ വിലകുറഞ്ഞ സാരീ വേഷം. മോള് അവരോടങ്ങ് കൂട്ടായി. അവര്ക്കും അവളെ വല്ലാതെ ഇഷ്ടമായി എന്നുതോന്നുന്നു. അവളെ പിടിച്ചു മടിയില് വെച്ചു.
ഈ കഥ നടന്നതോ, നടക്കാനിരിക്കുന്നതോ?
നടക്കാനിരിക്കുന്നത്.
ഓ കെ
മോളോടിത്രയോക്കെ കൂട്ടായതല്ലേ. ഞാന് പേരും വീടുമൊക്കെ ചോദിച്ചു.
അപ്പോഴല്ലേ....
എന്താ, എന്താ?
ആ പാവം സ്ത്രീയ്ക്ക് ആരുമില്ല.
ഹെ?
അതെന്നു. അവരുടെ ഭര്ത്താവും പതിനഞ്ചു വയസുള്ള മകനും ഒരു വര്ഷം മുന്പ് ഒരു ആക്സിടെന്റില് മരിച്ചു പോയെന്ന്നു.
കഷ്ടം തന്നെ.
അല്ലെ? എനിക്കും പാവം തോന്നി. അവര്ക്കാണെങ്കില് ബന്ധുക്കളു മില്ല.
ബന്ധുക്കള്ക്കെന്തു പറ്റി?
ഉം, അത് പിന്നെ. ആ, അവര് ചെറുപ്പത്തില് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചതാ. അത് കാരണം വീട്ടുകാര് അവരെ ഉപേക്ഷിച്ചു.
കുലീനയായ സ്ത്രീ വീട്ടുകാരെ ഉപേക്ഷിച്ചു ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയെന്നോ?
ഉം, ഛെ, അത് ശരിയല്ല. പോട്ടെ, അവര് അങ്ങനെ വെറുതെ ഒളിചോടിയതല്ല.
കേള്ക്കട്ടെ,
അവരുടെ അച്ഛനും അമ്മയും മരിച്ചു പോയതാ. ഇളയച്ചന്‍ അവരെ സ്ഥലത്തെ വൃത്തികെട്ടവനായ മുതലാളിക്ക് പണത്തിനു വേണ്ടി കാശ്ച്ച വെക്കാനിരുന്നതാ.
ഈ കൂടെ ഒളിചോടിയവാന്‍ സര്ക്കസ്സുകാരനാ ?
പോ, ഇത് സിനിമാക്കതയോന്നുമല്ല.
സോറി.
എന്നിട്ട് നിവര്ത്തിയില്ലാതെ ഈ പാവം കുലീനയായ സ്ത്രീ ഒളിച്ചോടി പോയി കല്യാണം കഴിച്ചു. അയാളും, അവര്‍ക്കുണ്ടായ മകനുമാണ് കഴിഞ്ഞ കൊല്ലം അക്സിടെന്റില് മരിച്ചു പോയത്. ഇപ്പോള്‍ അവര്ക്കാരുമില്ല.
മനസിലായി. ഇത് കേട്ട് മനസലിഞ്ഞു നീ അവരെ നമ്മുടെ വീട്ടിലേക്കു വിളിച്ചു. മോള്ക്കവരെയും അവര്ക്ക് മോളെയും ഇഷ്ടമായതാണല്ലോ. അവര് ജീവിതകാലം മുഴുവന് മദ്രാസില് നമ്മുടെ വീട്ടില് താമസിച്ചു. നീ ഓഫിസില് പോകുമ്പോള് മോളെനോക്കും. പാചകം ചെയ്യും, വീടും വൃത്തിയാക്കും.
അതെ. അത് തന്നെ. അമ്മുവിനെ അവര്ക്ക് ജീവനാണ്. അവള് എത്ര വാശിപിടിചാലും വയറു നിറയെ ഭക്ഷണം കഴിപ്പിക്കും. അവള്ടെ കൂടെ കളിക്കും. അവള്‍ക്കവര്‍ അമ്മമ്മെയെപ്പോലെ യാ.
കൊള്ളാം. അമ്മമ്മയായത് കൊണ്ട് കാശും കൊടുക്കണ്ടെല്ലോ
ഓ, ഞാനത്ര പിശുക്കിയോന്നുമല്ല.ഇപ്പൊ പിരിച്ചു വിട്ട മൂധേവിക്കു കൊടുക്കുന്നതിലും കൂടുതല് അവര്ക്ക് കൊടുക്കും. എന്റെ കുഞ്ഞിനെ നന്നായിനോക്കിയാല് മാത്രം മതി എനിക്ക്. പിന്നെ അവര് മരിക്കുന്നത് വരെ നമ്മള് നോക്കും. അസുഖം വരുമ്പോ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകും. എല്ലാവര്ക്കും ഡ്രസ്സ് എടുക്കുമ്പോ അവര്ക്കും എടുക്കും. നമ്മുടെ വീട്ടിലെ അംഗത്തെപ്പോലെ കാണും. അമ്മുവെങ്ങാനും അവരോടു തറുതല പറഞ്ഞാല് മേടിക്കും എന്റെ കയ്യീന്ന്.
കൊള്ളാം. പക്ഷെ ഒരു കുഴപ്പം.
ഉം?
തേര്ഡ് എ സി യില്പോകാന് കാശുണ്ടെങ്കില് അവര്ക്ക് വേലക്കാരിയായി വന്നുനില്ക്കേണ്ട കാര്യമെന്താ?
അത്, പിന്നെ, ആക്ച്വലി, അവരെ നമ്മള് ട്രെയിനില് വെച്ചല്ല കാണുന്നത്.
ഓ, മാറിയോ?
ഉം. നമ്മള് ആക്ച്വലി, കെ എസ ആര് ടി സി ബസില് പോയ്ക്കൊണ്ടിരിക്കുവാ. എന്റെ അടുത്തിരിക്കുന്നത് ഒരു സ്ത്രീ. ഒരു നാല്പതു വയസു പ്രായം കാണും. വെളുത്ത നിറം. നല്ല കുലീനതയുള്ള മുഖം. സാധാരണ വിലകുറഞ്ഞ സാരീ വേഷം. മോള് അവരോടങ്ങ് കൂട്ടായി. അവര്ക്കും അവളെ വല്ലാതെ ഇഷ്ടമായി എന്നുതോന്നുന്നു. അവളെ പിടിച്ചു മടിയില് വെച്ചു.
മനസിലായി. മനസിലായി. അവരുടെ കദന കഥ കേട്ട് മനസലിഞ്ഞു നീ അവരെ നമ്മുടെ വീട്ടിലേക്കു വിളിച്ചു. മോള്ക്കവരെയും അവര്ക്ക് മോളെയും ഇഷ്ടമായതാണല്ലോ. അവര് ജീവിതകാലം മുഴുവന് മദ്രാസില് നമ്മുടെ വീട്ടില് താമസിച്ചു. നീ ഓഫിസില് പോകുമ്പോള് മോളെനോക്കും. പാചകം ചെയ്യും, വീടും വൃത്തിയാക്കും.
അതെ. അത് തന്നെ.
കൊള്ളാം. പക്ഷെ ഒരു കുഴപ്പം.
ഉം?
ഏതെങ്കിലും കുലീനയായ സ്ത്രീ ട്രെയിനില് വെച്ചു ആദ്യമായി കാണുന്നവരോട് ജീവിത കഥ മുഴുവനും വിളംബുമോ? നീ കണ്ടു പിടിച്ച സ്ത്രീ കുലീനയല്ല.
അത്, പിന്നെ, ആക്ച്വലി, അവരല്ല നമ്മളോട് കഥ പറയുന്നത്.
ഓ, മാറിയോ?
ആ, നമ്മള് ബസില് വെച്ചു കാണുന്നത് അവരുടെ വകേലെ അമ്മായീടെ മോള്ടെ മോളെയാ. മോളെനോക്കാന് ആരുമില്ലെന്ന് ഞാന് പറഞ്ഞപ്പോള് അവരാണ് ഇവരുടെ കാര്യം പറഞ്ഞത്.
അത് കൊള്ളാം. എന്നിട്ട്?
അങ്ങനെ ഈ കുലീനയായ സ്ത്രീ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. മോള്ക്കവരെയും അവര്ക്ക് മോളെയും ഇഷ്ടമായതാണല്ലോ. അവര് ജീവിതകാലം മുഴുവന് മദ്രാസില് നമ്മുടെ വീട്ടില് താമസിച്ചു. ഞാന് ഓഫിസില് പോകുമ്പോള് മോളെനോക്കും. പാചകം ചെയ്യും, വീടും വൃത്തിയാക്കും.
ഉഗ്രനായിരിക്കുന്നു.
തീര്‍ന്നില്ല, അവര് നല്ല രുചിയായി പാചകം ചെയ്യം, ചിക്കനും, ഫിഷും ഹായ്, ഹായ്.
പച്ചക്കറികളോ ?
അതും, നല്ല രുചിയുള്ള അവിയലും തോരനും മെഴുക്കു പെരട്ടീം. പിന്നെ അവര്ക്ക് ഇടാലിയന്, ചൈനീസ്, ഇതെല്ലാം നന്നായി ഉണ്ടാക്കാനറിയാം.
അത്രയ്ക്ക് വേണോ.
പിന്നെന്താ. സ്വപ്നം കാണുമ്പോള് കുറയ്ക്കണോ?
വേണ്ട വേണ്ട. പിന്നെ?
പിന്നെ വൃത്തീടെ കാര്യത്തില് ഭയങ്കര നിര്‍ബന്ധമാ. എല്ലാടോം ഇപ്പോഴും അടിച്ചു വരി ഇടും. തുണിയൊക്കെ നല്ല വൃത്തിയായി അലക്കും. മോള്‍ക്ക് അവര് അമ്മമ്മെപ്പോലെയാ
എത്ര സുന്ദരമായ നടക്കാത്ത സ്വാര്‍ഥ സ്വപ്നം.
സ്വപ്നങ്ങളെല്ലാം സ്വാര്ഥമല്ലെ ?
അതെ, ഇത് പക്ഷെ നടക്കാതതുമാണ്. വല്ലവന്റേം കുഞ്ഞിനെ സ്വന്തം പോലെ സ്നേഹിക്കുന്ന, വൃത്തിയുടെ കാര്യത്തില് നിര്ബന്ധമുള്ള, നന്നായി പാചകം ചെയ്യന്ന, ആത്മാര്ഥതയുള്ള വേലക്കാരിയോ? സ്വപ്നം കാണുന്നതിനും ഒരു അതിരില്ലേ ?
ഉം. (ദീര്‍ഖ നിശ്വാസം)
നീ വിഷമിക്കേണ്ട കുട്ടാ. മോളെ നോക്കുന്ന ഭദ്രകാളി പോയ സ്ഥിതിയ്ക്ക്, രണ്ടു മാസം ഇവിടെ വന്നു നില്ക്കാന് ഞാന് അമ്മയോട് പറയാം. കേരളത്തീന്ന് ജോലിയ്ക്കൊരാളെ കിട്ടുമെന്ന പ്രതീക്ഷയെ വേണ്ടാ. രണ്ടു മാസം കഴിഞ്ഞാല് അവളെ നമ്മുക്ക് സ്കൂളില് ചേര്ക്കാമല്ലോ.
ഉം. (ദീര്‍ഖ നിശ്വാസം).
"Man U left 10>> Pecked by a chicken 6-1"
ReplyDelete