ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Saturday, 30 April 2011

രാജകീയ അടിമത്വം !

അങ്ങനെ ആയിരങ്ങള്‍ ആകാംക്ഷയടക്കി കാത്തിരുന്ന ആ അസുലഭ മുഹൂര്‍ത്തം വന്നു, തീര്‍ന്നു. ഇന്ഗ്ല്ലണ്ടിട്ന്റെ വില്ല്യം രാജകുമാരനും സാധാരണക്കാരിയായ കേറ്റ് മിടില്ടനും വിവാഹിതരായി. കണക്കുകളനുസരിച്ച് ലോകമെമ്പാടും 200 കോടി ജനങ്ങളാണ് ടിവിയിലൂടെയും നേരിട്ടും വിവാഹം കണ്ടത്. ബ്രിടന്റെ ഒരു മുന്‍ കോളനി എന്നാ നിലയ്ക്ക് ഇന്ത്യയ്ക്കും ഇന്നലെ അഭിമാന നിമിഷങ്ങളായിരുന്നു. പത്രങ്ങളെല്ലാം തന്നെ ഫ്രന്റ് പേജില്‍ വാര്‍ത്ത‍ ചിത്രമടക്കം റിപ്പോര്‍ട്ട്‌ ചെയ്തു. ഇടയ്ക്ക് ഏതോ ഒരു സള്‍ഫാന്റെ കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത് രസം കൊല്ലിയായി. പക്ഷെ അതിനുള്ള പിഴ തീര്‍ക്കാന്‍ മിക്ക പത്രങ്ങളും ഉള്ളിലൊരു പേജ് മൊത്തം രാജകീയ വിവാഹത്തിന് നീക്കിവെച്ചു. എല്ലാ ഇന്ത്യക്കാരും, കുറഞ്ഞപക്ഷം  മലയാളികളെങ്കിലും നിര്‍ബന്ധമായും, അറിഞ്ഞിരിക്കേണ്ട വിവാഹവിശേഷങ്ങള്‍ അവര്‍ പങ്കു വെച്ച്. അധിതികലെത്ര, ചെലവെത്ര, രാജകുമാരിയുടെ ഉടുപ്പിന്റെ നിറമെന്തു, വിലയെന്തു, നീളമെത്ര, അതില്‍ മുത്തൂകലെത്ര, രാജകുമാരിയുടെ തോഴിയുടെ ആന്റിയുടെ പട്ടിയുടെ മേത്ത് പൂടയെത്ര  അങ്ങനെ  അങ്ങനെ. ഇത് വായിച്ചു, ജനലക്ഷങ്ങള്‍ പുളകം കൊണ്ട്. വിവരക്കേടുകൊണ്ടു ഉണ്ടായിരുന്ന ലാജകുമാരന്മാരെയും ലാജകുമാരിമാരെയും പണ്ടേ തട്ടേല്‍ കേറ്റിയ നമ്മളിപ്പോള്‍ ആരായി? ജനനം എന്നാ യാഥാര്‍ശ്ചികത്വം മേന്മയായുള്ള, ചിരിക്കുമ്പോള്‍ ഉണ്ണിയപ്പം വായില്‍ വെച്ചിരിക്കുന്നതിനാല്‍ വാ അടയ്ക്കാന്‍ പറ്റുന്നില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു ലാജകുമാരെങ്കിലും നമുക്കുണ്ടായിരുന്ണേല്‍ കണ്ടവന്റെ കഥ കേട്ട് ആത്മനിര്‍വൃതി കൊല്ലെണ്ടിവരുമായിരുന്നോ ?    

'ഒരു ലാജകുമാരനെ കിട്ടിയിരുന്നേല്‍........................... ഒന്ന് കാലു നക്കാമായിരുന്നൂഊഊഊഊഉ...........


എന്റെ കുശുംബാണ് എന്നെ കൊണ്ട് ഇതെഴുതിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടാവും. നിങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ  !  


1 comment:

  1. ഇതിനും മാത്രം ആഘോഷിക്കാന്‍ എന്താ ഉള്ളതെന്ന് ഞാന്‍ കുറെ ആലോചിച്ചു. പിന്നെ വിചാരിച്ചു ഓരോരുത്തരും അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങളിലല്ലേ കോണ്‍സെന്‍ട്രേറ്റു ചെയ്യുന്നത്. അത് കൂടുതല്‍ മൈന്റാക്കണ്ട എന്ന്. അതോടെ എനിക്കും ഒരു സമാധാനം ആയി

    ReplyDelete

Related Posts Plugin for WordPress, Blogger...