ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday 13 June 2011

ചെറിയ ചെറിയ സന്തോഷങ്ങള്‍





ചെറിയ ചെറിയ സന്തോഷങ്ങള്‍ 
(പ്രതെയ്കിച്ചൊരു ക്രമമില്ലാതെ)


******************************















മതിവരുവോളം കിടന്നുറങ്ങുന്നത്


രാവിലെകളില്‍ യേശുദാസിന്റെ മധുരശബ്ദം കേട്ടുണരുന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ലൊരു ചൂട് ചായ കിട്ടുന്നത്

തിരക്കില്ലാതെ, വെപ്രാളമില്ലാതെ അത് കുടിയ്ക്കാന്‍ പറ്റുന്നത്. 

ചുളിവു വീഴാത്ത, പുത്തന്‍ പേപ്പറിന്റെ മണമുള്ള പത്രം ആദ്യം വായിയ്ക്കാന്‍ കഴിയുന്നത്‌.

ജനല്‍ തുറക്കുമ്പോള്‍ ഇലകള്‍ തങ്ങി നിറഞ്ഞ ഒരു മരം കാണുന്നത്.
ആ മരത്തില്‍ ഒരു കിളി കൂട് കൂട്ടുന്നത്‌.

എപ്പോഴും വൃത്തിയായി കിടക്കുന്ന വീട്.

ബാല്‍ക്കണിയുടെ ഇട്ടാവട്ടത്തില്‍ നില്‍ക്കുന്ന എന്റെ റോസാചെടി പൂക്കുന്നത്.

എന്റെ കുഞ്ഞിന്റെ ചിരി.

പിണക്കത്തിന് പകരമായി ഒരു പൂവ് കിട്ടുന്നത്. 

ചോക്ലേറ്റ് 

മകള്‍ വയറു നിറച്ചു ഭക്ഷണം കഴിയ്ക്കുന്നത്.

സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത്.

ബീച്ച്. കടല്‍ , തിര, മണല്‍ ,ബലൂണ്‍ . 

ആറുമാസത്തിനു ശേഷം വീണ്ടും കാണുമ്പോള്‍ , എത്ര തടിച്ചിരുന്നാലും ' നീ മെലിഞ്ഞു പോയി' എന്നമ്മ പറയുന്നത്.  

എത്ര വളര്‍ന്നാലും എന്നും അച്ഛന്റെയും അമ്മയുടെയും കുഞ്ഞുമോളായിരിക്കുന്നത്.  

അമ്മയുണ്ടാക്കിയ ഭക്ഷണം.

ബഷീര്‍ , എം ടി, മാധവിക്കുട്ടി.

കോളേജിലെ ഓട്ടോഗ്രാഫ് ബുക്ക്‌

അവിചാരിതമായി കാണുന്ന ഒന്നാം ക്ലാസിലെ സുഹൃത്ത്‌  .

ദിവസത്തിന്റെ തിരക്കെല്ലാം കഴിഞ്ഞ് അങ്ങേരോടൊപ്പം ഒരു പഴയ മോഹന്‍ലാല്‍ ചിരിപ്പടം വീണ്ടും കാണുന്നത്. 

മഴ.
*****************************************************************************************

20 comments:

  1. പ്രധാനപ്പെട്ട ഒന്നു മറന്നു..


    " എന്റെ വര" ബ്ലോഗ്ഗ് വായിക്കാതിരിക്കുന്നത്!

    ReplyDelete
  2. നന്നായിട്ടുണ്ട് കേട്ടോ.

    "രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ലൊരു ചൂട് ചായ കിട്ടുന്നത്"..

    സത്യത്തില്‍ ആരാ ചായ ഉണ്ടാക്കിത്തരുന്നത്???????????????ഹ..ഹാ.....

    ReplyDelete
  3. നൗഷാദ്: നൌഷാദിന് തെറ്റി. 'എന്റെ വര' ബ്ലോഗ്‌ വായിയ്ക്കുന്നത്. അതും ഒരു സന്തോഷമാണ്.

    ReplyDelete
  4. ശ്രീക്കുട്ടാ, ചിലത് ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള സന്തോഷങ്ങളാണ്.

    ReplyDelete
  5. ബാല്ക്കനീല്‍ നില്‍ക്കുന്ന റോസാ ചെടിയുടെ "തന്നെ" പൂ പിണക്കം മാറ്റാന്‍ കിട്ടിയാലാതെ അവസ്ഥയോ ?

    ReplyDelete
  6. villagemaan, എങ്കില്‍, കണവന് 'എന്റെ ചില ചെറിയ ചെറിയ അബദ്ധങ്ങള്‍ ' എന്നൊരു പോസ്റെഴുതാന്‍ വകയായി.

    ReplyDelete
  7. @ മായാ- "ഹാവൂ...സന്തോഷമായ്!

    ടാങ്ക്സ്...."(ദിലീപ്)
    !

    ReplyDelete
  8. നന്നായി ഈ സന്തോഷങ്ങള്‍. എന്നും ഉണ്ടാകട്ടെ...

    ReplyDelete
  9. same enikkum ...njaanum beachinte aaradhikayaanu...:)))

    ReplyDelete
  10. കൂടെ, ഡാഷ്ബോര്‍ഡ്‌ തുറക്കുമ്പോള്‍ മായാലോകത്തിലെ ഒരു പോസ്റ്റ് കാണുന്നതും...

    ReplyDelete
  11. 'കണവന്‍ ഭക്ഷണം ഉണ്ടാക്കിതരുന്നത് '......'ഓഫീസ് സമയത്ത് ബ്ലോഗില്‍ കുത്തിക്കുറിക്കുന്നത്'..... ഇതൊക്കെ എന്താ വിട്ടുകളഞ്ഞേ?

    ReplyDelete
  12. കൊള്ളാല്ലോ... :) എന്നും ഇതിലേതെങ്കിലും ഒരു സന്തോഷമെങ്കിലും ഉണ്ടാവട്ടെ.... :)

    ReplyDelete
  13. കമെന്റിയ എല്ലാവര്‍ക്കും നന്ദി.
    പാച്ചു: കണവന്‍ ഭക്ഷണം ഉണ്ടാക്കിതരുന്നതോ? എന്റെ കണവനോ? ചിരിച്ചു ചിരിച്ചു എനിയ്ക്ക് മതിയായി. അറ്റകയ്ക്കു ഹോട്ടലില്‍ പോയി ഒരു ബിരിയാണി വാങ്ങിത്തരും. പിന്നെ, .'ഓഫീസ് സമയത്ത് ബ്ലോഗില്‍ കുത്തിക്കുറിക്കുന്നത്'. ഉം. അതൊരു സന്തോഷം തന്നെ. അതിലും സന്തോഷമാണ് നിങ്ങടെയൊക്കെ കമെന്റു കാണുന്നത്.

    ലിപി : നന്ദി. ഇത്തരം സന്തോഷങ്ങള്‍ ലിപിയ്ക്കും ആശംസിയ്ക്കുന്നു.

    സോണി: ഇന്ന് രാവിലത്തെ എന്റെ പ്രധാന സന്തോഷം താങ്കളുടെ കമെന്റാണ്.

    മുല്ല, firefly, പാപ്പാത്തി, പ്രതേയ്കം നന്ദി.

    ReplyDelete
  14. എനിക്കും സന്തോഷം ഉള്ള കാര്യങ്ങള്‍ തന്നെ ഇതെല്ലാം.. :) പിന്നെ മായലോകത്തില്‍ പുതിയ പോസ്റ്റ്‌ കാണുന്നതും ഒരു സന്തോഷമാണ് :)

    ReplyDelete
  15. മകളെ, നമ്മുടെ സന്തോഷം ഒരു നല്ല പരിധി വരെ നമ്മളുണ്ടാക്കുന്നതാണ്.
    വെട്ടത്താന്‍

    ReplyDelete
  16. മായാവികള്‍ എല്ലാം മായയല്ലെന്നറിയുന്നത്‌ ........!!!

    ReplyDelete

Related Posts Plugin for WordPress, Blogger...