ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 15 June 2011

ബലാല്‍സംഗം ചെയ്യാന്‍ പറ്റിയ പെണ്ണ്.
ബലാല്‍സംഗം യഥാര്‍ത്ഥത്തില്‍ ആരുടെ കുറ്റമാണ്? അത് ചെയ്ത ആണിന്റെയോ, അതോ, അതിനിനിടയാക്കിയ പെണ്ണിന്റെയോ?

സംഗതികളുടെ തുടക്കം ഇങ്ങനെയാണ്. രണ്ടു മാസം മുന്‍പ് കാനഡയിലൊരു പോലീസുകാരന്‍ 'തെറിച്ച പെണ്ണുങ്ങളെപ്പോലെ വേഷം കെട്ടി നടക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്' എന്ന് സ്വന്തം നല്ല മനസ് കൊണ്ടു  ചില പെണ്‍പിള്ളേരെ ഒന്നുപദേശിച്ചു. എന്നാല്‍ ഉപദേശിയുടെ നല്ല മനസു കാണാന്‍ ആ പിള്ളേര്‍ക്കായോ?  ഇല്ല. സംഭവം  ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും കാനഡയിലെയും  മറ്റു ചേച്ചിമാര്‍ ഏറ്റു പിടിച്ചു വലിയ പുകിലാക്കിയിരിക്കുകയാണ്. slutwalk എന്ന ഓമനപ്പേരുമിട്ടു  നൂറുകണക്കിന് പെണ്ണുങ്ങളാണ്   'തെറിച്ച പെണ്ണായി'  നടക്കാനുള്ള തന്റെ അവകാശത്തിനു വേണ്ടി സമരം ചെയ്യന്നത്. പെണ്ണിന്റെ വേഷവിധാനം എങ്ങനെയാണെങ്കിലും അത് ആണിന് അവളെ ബലാല്‍സംഗം ചെയ്യാനുള്ള ലയ്സന്‍സ് നല്‍കുന്നില്ല എന്നാണവരുടെ വാദം. പര്‍ദയിട്ട പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യരുത്, കുട്ടിപ്പാവാടയിട്ട പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാം, മൂടി വെയ്ക്കെണ്ടാതെല്ലാം പ്രദര്‍ശിപ്പിച്ചു നടക്കുന്ന അവര്‍ അതര്‍ഹിയ്ക്കുന്നുണ്ട് എന്ന ചിന്താഗതിയ്ക്കെതിരെയാണ് ഈ സമരം.  


ഈ ചേച്ചിമാരുടെ സമരത്തോട് ഞാനും ഐക്യധാര്ട്യം പ്രഖ്യാപിയ്ക്കുന്നു.   സ്ത്രീയുടെ വേഷവിധാനമാണ് ബാലാല്സങ്ങതിനു തന്നെ പ്രേരിപ്പിച്ചത് എന്ന പുരുഷന്റെ വാദം ഒരു വാദമല്ല. നാളെ സ്വന്തം പെങ്ങളെ അല്പ്പവസ്ത്ര ദാരിണിയായി കണ്ടാല്‍ അവന്‍ കേറി ബലാല്‍സംഗം ചെയ്തുകളയുമോ?  ഒരു പക്ഷെ അല്പ്പവസ്ത്രധാരിണിയായ പെണ്ണു തന്റെ ശ്രദ്ധ ആകര്ഷിയ്ക്കുവാന്‍ വേണ്ടിയാണ് അങ്ങനെ നടക്കുന്നതെന്നും അതിനാല്‍ അവള്‍ ചോദിച്ചു വാങ്ങിയതാണ് അതെന്നും പറയാം. പുരുഷന്മാര്‍ക്ക് എന്നത് പോലെ തന്നെ സ്ത്രീകള്‍ക്കും വസ്ത്രധാരണം പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയാകര്ഷിക്കാനുള്ള ഒരുപാധിയാണ്‌. പക്ഷെ  'എന്നെ കാണൂ, ദൂരെ നിന്നു എന്നെ ആരാധിയ്ക്കൂ; എന്നതിലപ്പുറം, എന്നെ കാണൂ, എന്റെ മേത്ത് കുതിര മറിയൂ'  എന്നൊരു സന്ദേശം അതിലില്ല. 'എന്നെ ആരാധിയ്ക്കൂ' എന്ന സന്ദേശം തന്നെ എല്ലാ അണ്ടനും അടകോടനും വേണ്ടിയുള്ളതല്ല. അവളുധേശിയ്ക്കുന്ന ആള്‍ക്ക്, അല്ലെങ്കില്‍ വിഭാഗത്തിന് മാത്രമുള്ളതാണ്. സ്നേഹിയ്ക്കുന്ന പുരുഷനല്ലാതൊരുവന്‍    ദേഹത്ത് സ്പര്‍ശിയ്ക്കുന്നതോളം അരോചകമായി സ്ത്രീകള്‍ക്ക് മറ്റൊന്നില്ല തന്നെ.        സ്വയം ഒരു മതിപ്പ് തോന്നാനും, സൌകര്യത്തിനു വേണ്ടിയും ഇണയുടെ കണ്ണില്‍ കുട്ടപ്പനായിരിയ്ക്കാന്‍ വേണ്ടിയും വിവിധ വസ്ത്രധാരണ രീതികള്‍ തിരഞ്ഞെടുക്കുന്നത് പുരുഷനും പതിവാണ്.  ജട്ടി മാത്രമിട്ട് വിജനമായ ബീച്ചില്‍ കുളിച്ചു കൊണ്ടിരുന്ന ആണിനെ മൂന്നു പെണ്ണുങ്ങള്‍ക്കൂടി  പീഡിപ്പിച്ചു എന്നൊരു വാര്‍ത്ത നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?  വസ്ത്രധാരണം ഒരു പ്രചോദനമാനെന്നു  ചില ബലാത്സംഗ പരിഷകള്‍ വാദിചേക്കാമെങ്കിലും ബലാത്സംഗ മനസ്ഥിതിയുള്ള പുരുഷന്‍, പെണ്ണു ചാക്കില്‍ മൂടി നടന്നാലും തഞ്ചാത്തിനു  കിട്ടിയാല്‍  തന്റെ കാമവെറി തീര്‍ക്കുമെന്നുള്ളത് തീര്‍ച്ചയാണ്.  ഭാവിയില്‍ ഇവര്‍ കോടതിയില്‍ തന്റെ ഭാഗത്തെ ന്യായങ്ങളായി എന്തൊക്കെ പറയുമെന്ന് ഞാന്‍ ആശങ്കപ്പെടുകയാണ്. അവള്‍ എന്നെ മോഹിപ്പിയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിച്ചു. അവള്‍ രാത്രിയില്‍ ആരുമില്ലാത്ത വഴിയില്‍ക്കൂടി തനിച്ചു യാത്ര ചെയ്തു, അവള്‍ തനിച്ചു ഒരു വീട്ടില്‍ താമസിയ്ക്കുകയായിരുന്നു, അവള്‍ എന്നില്‍ നിന്നു വാങ്ങിയ കടം തിരിച്ചു തന്നിട്ടില്ല, അവളുടെ കെട്ടിയവന്‍ എന്റെ ശത്രുവാണ്, അവള്‍ വെറും പണിക്കാരിയല്ലേ, പിന്നെ ഞാനെങ്ങനെ വികാരം അടക്കും?     

27 comments:

 1. ഞാനും എന്റെ ഐക്യധാര്ട്യം ഇവിടെ അറിയിക്കുകയാണ് :)

  ReplyDelete
 2. പ്രകോപനം എന്നത് ആപേക്ഷികമാണ്. വിദേശ രാജ്യത്തെ സ്ത്രീകള്‍ മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഒരു ട്രൌസറും കഴുത്തിറങ്ങിയ സ്ലീവ് ലെസ്‌ ടോപ്പുമിട്ടു നടന്നാല്‍ അത് അവിടെ പ്രകോപനപരമല്ല, വെറും സാധാരണ വേഷവിധാനം മാത്രം. ഇവിടെ അത് പ്രകോപനമായി. മുട്ടിനു മുകളില്‍ കൈയുള്ള ബ്ലൌസും ചുരിദാറും ഇവിടെ പ്രശ്നമല്ല, ഗള്‍ഫ്‌ രാജ്യങ്ങളില്‍ പലയിടത്തും കൈപ്പത്തിപോലും മുഴുവനായി വെളിയില്‍ കണ്ടാല്‍ കുഴപ്പമായി. നമ്മുടെ നാട്ടില്‍ തന്നെ ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. റെയിന്‍കോട്ട് ഇട്ട് സ്കൂട്ടറില്‍ നിന്നിറങ്ങുന്ന സ്ത്രീ അത് ഊരിമാറ്റുമ്പോള്‍ പുരുഷന്മാരുടെ നോട്ടം എങ്ങനെയാണെന്ന്. നേരേ നോക്കില്ല, കണ്ണിന്റെ കോണ് കൊണ്ട് ചരിഞ്ഞുനോക്കും. എല്ലാവര്‍ക്കും അറിയാം, അതിനടിയില്‍ അവരുടെ സാധാരണ വേഷം ഉണ്ടാവുമെന്ന്. എന്നാലും അവരുടെ കണ്ണില്‍ അത് ഒരു പെണ്ണ് തുണിയഴിയ്ക്കുന്നു എന്നതാണ്. ഇത് എനിക്ക് പലതവണ നേരിട്ട് അനുഭവമുള്ള കാര്യം. ഈ ആറ്റിറ്റ്യൂഡ് മാറാത്തിടത്തോളം നമ്മുടെ നാടും നന്നാവില്ല.

  ReplyDelete
 3. വസ്ത്രവും സ്ത്രീപീഡനവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നാണ്‌ തോന്നുന്നത് ..സ്ത്രീപീഡനത്തില്‍ ഒന്നാം സ്ഥാനം അഫ്ഗാനിസ്ഥാനും രണ്ടാമത് കോംഗോയും മൂന്നാമാത് പാകിസ്ഥാനും നാലാമത് ഇന്ത്യയും ആണത്രേ !! അപ്പൊ പിന്നെ വസ്ത്ര ധാരണവും പീഡനവും തമ്മിലുള്ള ബന്ധം നേരെ തിരിച്ചല്ലേ !!!? http://deshabhimani.co.in/newscontent.php?id=23861

  ReplyDelete
 4. ആണ് പെണ്ണിനെ കാണുന്നതും പെണ്ണ് ആണിനെ കാണുന്നതും വ്യതത്സ്മയിരിക്കും.

  രണ്ടു പെണ്ണുങ്ങള്‍, ഒരെണ്ണം മേല്‍പറഞ്ഞപോലെ മിനി ഡ്രെസ്സും മറ്റേതു ഫുള്‍ പര്‍ദയും ധരിച്ചു നില്‍ക്കുന്നു, സ്വാഭാവികമായും സാധാരണ ആണുങ്ങള്‍ ആദ്യം പറഞ്ഞ വകുപ്പ് നോക്കും ( എല്ലാവരും അങ്ങിനെയല്ലെങ്കില്‍ മാപ്പ്, ഞാന്‍ അങ്ങിനെയാണ് ) പക്ഷെ അത് ബലാത്സംഗം ചെയ്യാനാണ് എന്ന് ഞാന്‍ കരുതുന്നില്ല.

  സ്ത്രീ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ദ പിടിച്ചുപറ്റാനായി വേണ്ടി ചെയ്യുനതായി ആണ് എനിക്ക് തോനിയിട്ടുള്ളത്.

  ആരായാലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ അധികാരം ഉണ്ട്.

  ശക്തിയുള്ള ആള്‍ ജയിക്കും എന്ന തിയറി ആണ് എല്ലാവടെയും വിജയിക്കുന്നത് എന്ന് തോനുന്നു, അതായതു ബാലസന്ഗം ചെയ്യാന്‍ വരുന്ന സമയത്ത് സ്ത്രീക് പുരുഷനെ എതിര്‍ക്കാന്‍ ശക്തിയോ ബുദ്ദിയോ ഉണ്ടെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപെടാം എന്ന് തന്നയാണ് എനിക്ക് പറയാന്‍ ഉള്ളത്.

  ReplyDelete
 5. പെണ്ണിന്റെ പകുതി സമ്മതം എങ്കിലും ഇല്ലങ്കില്‍ ഒരു പെണ്ണിനെയും ബലാത്സംഗം ചെയ്യാന്‍ പറ്റില്ല. അല്ലെങ്കില്‍ അടിച്ചു വീഴിച്ചു അനങ്ങാന്‍ പറ്റാത്ത വിധമാക്കണം. അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍. ഇവിടെ നമ്മുടെ നാട്ടില്‍ ബസ്സിലും തിരക്കുള്ളിടത്തും ഉരുമല്‍ നേര്ച്ച നടത്തുന്ന ഞരമ്പു രോഗികള്‍ക്ക് ഇതൊന്നും ബാധകമല്ല. വേഷമോ രൂപമോ ഒന്നും.

  ReplyDelete
 6. 'slutwalk'നു അഭിവാദ്യങ്ങള്‍ !

  ReplyDelete
 7. “പെണ്ണിന്റെ പകുതി സമ്മതം എങ്കിലും ഇല്ലങ്കില്‍ ഒരു പെണ്ണിനെയും ബലാത്സംഗം ചെയ്യാന്‍ പറ്റില്ല“

  എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പ്രയോഗമെന്ന് മനസ്സിലാകുന്നില്ല :(

  ReplyDelete
 8. പെണ്ണിന്റെ വസ്ത്ര ധാരണമാണു ബലാല്‍സംഘത്തിന്റെ കാരണമെങ്കില്‍ ദുബായില്‍ ഉള്ള ഒരു ഫിലിപീനിയും നേരെ ചൊവ്വേ വീട്ടില്‍ എത്തില്ല..അപ്പോള്‍ വസ്ത്രം ബലാല്‍സംഘത്തിനു ഒരു പ്രശ്നമേ അല്ല....കാമ വെറിയും ഞരമ്പ് രോഗവും തന്നെയാ അതിന്റെ കാരണം,, "ജട്ടി മാത്രമിട്ട് വിജനമായ ബീച്ചില്‍ കുളിച്ചു കൊണ്ടിരുന്ന ആണിനെ മൂന്നു പെണ്ണുങ്ങള്‍ക്കൂടി പീഡിപ്പിച്ചു എന്നൊരു വാര്‍ത്ത നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? " ഞാന്‍ കേട്ടിട്ടില്ല..ഏതോ സിനിമയില്‍ കേട്ടിട്ടുണ്ട് 5 പെണ്പില്ലേര്‍ ഒരു പാല്‍ക്കാരന്‍ പയ്യനെ പീഡിപ്പിച്ചു കൊന്നെന്നു..സത്യാണോ എന്നെനിക്കറിയില്ലട്ടോ

  ReplyDelete
 9. nammude chavakkatte jetti piduthakkaran ithonnum kaanunnille

  ReplyDelete
 10. @വിനോദ്: പകുതി സമ്മതം കൊടുത്തിട്ടാണ് ബലാത്സംഘം ചെയ്യപ്പെടുന്നതെന്ന ചിന്ത “മൃഗീയം” ആണ്...... പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തില്‍ പലരും പതറി പോകുന്നു, ഷോക്കില്‍ ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ വരാം.... പറയുന്നതില്‍ ഒന്നും വിചാരിക്കരുത് ഇടിച്ച് കയറുന്നതും കഷണിച്ച് കയറുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട് :(

  ഓ.ടോ: കഴിഞ്ഞ ദിവസം വായിച്ചത്. അമേരിക്കയിലെ ടെക്സസില്‍ 77 വയസ്സുള്ള സ്ത്രീയെ കത്തി കാട്ടി ഭയപ്പെടുത്തി ബലാത്സംഘം ചെയ്യുന്നതിനിടയില്‍ 53കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു... ആ സ്ത്രീ പൂര്‍ണ മനസ്സോടെയാണ് സമ്മതം മൂളിയതെന്ന് വിനോദന്മാര്‍ പറയുമായിരിക്കും :)

  ReplyDelete
 11. പ്രകോപനം പല രീതിയില്‍
  പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും
  പുരുഷന്‍ സ്ത്രീയെ ആക്രമിക്കുന്നതിനു കാരണം ...
  കായികമായി ശക്തി കൂടുതല്‍ ഉള്ളതിനാല്‍ ...
  കായിക ശേഷി കൂടുതലുള്ള സ്ത്രീയെ കായിക ശേഷി കുറവുള്ള പുരുഷന്‍ ആക്രമിച്ചതായി കേട്ടിട്ടുണ്ടോ .....
  അപ്പോള്‍ പ്രശ്നം കായിക ക്ഷമത, മാനസികാവസ്ഥ .......
  വേണമോ വേണ്ടയോ എന്ന ചിന്തയില്‍ തീര്‍പ്പു കല്പ്പിക്കല്‍.....
  ചിലര്‍ക്ക് സാഹചര്യം കിട്ടിയാല്‍ തോന്നും ചിലര്‍ക്ക് സാഹചര്യം കിട്ടിയാലും തോന്നില്ല.
  ചുരുക്കി പറഞ്ഞാല്‍ ആരോഗ്യവും മാനസികാവസ്ഥയും സാഹചര്യവുമൊക്കെ അനുസരിച്ചിരിക്കും. ഒരേ സാഹചര്യം രണ്ടു തവണ വന്നാലും രണ്ടു രീതിയില്‍ തീരുമാനം എടുക്കുന്നവരുണ്ടാകും.
  ഞാന്‍ വായിച്ച ഒരു നോവലില്‍ നായിക നായകനെ പ്രകോപിപ്പിക്കാന്‍ ഡ്രസ്സ്‌ ഇടുന്നതിനു സഹായിക്കാന്‍ വിളിച്ചു.അയാള്‍ പുലിവാല്‍ പിടിക്കെന്ടെന്നു കരുതിയാവണം പ്രകോപനം അതിജീവിച്ചു സഹായിച്ചിട്ടു തിരിച്ചു വന്നു. കുറച്ചു കഴിഞ്ഞു ആ ഡ്രസ്സ്‌ മാറ്റി മറ്റൊന്ന് ധരിക്കാന്‍ വീണ്ടും സഹായിക്കാന്‍ വിളിച്ചു. ഇത്തവണ അയാള്‍ക്ക്‌ പ്രലോഭനം അതിജീവിക്കാന്‍ കഴിഞ്ഞില്ല. പെണ്ണുങ്ങള്‍ എല്ലാം അങ്ങിനെ ആണെന്നല്ല. മാനസികാവസ്ഥകള്‍ക്കനുസരിച്ചു പ്രതികരണങ്ങള്‍ മാരും എന്ന് പറഞ്ഞെന്നേയുള്ളൂ.

  ReplyDelete
 12. വസ്ത്ര ധാരണം ആണ് ബലാല്‍സംഗ കാരണം എങ്കില്‍ ഇവിടെയൊക്കെ ബലാല്‍സംഗം ഒഴിഞ്ഞ നേരം കാണില്ലല്ലോ!!
  ഇവിടെ റോഡില്‍ കൂടി അല്‍പ വസ്ത്രത്തോടെ സ്ത്രീകള്‍ നടക്കുന്നത് കണ്ടു ആദ്യമൊക്കെ അന്തം വിട്ടിട്ടുണ്ട്... പക്ഷെ ഇവിടെ ആരും അതൊന്നും ശ്രദ്ധിക്കാറു പോലും ഇല്ല... ഒരു പക്ഷെ ചെറുപ്പം മുതലേ ഇതൊക്കെ കണ്ടു കണ്ടു ഇവിടുത്തെ
  ആണ്‍ വര്‍ഗത്തിന് ബോറടിച്ചു കാണും. :)

  ReplyDelete
 13. അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ശ്രീക്കുട്ടാ, ആദ്യമെഴുതിയ കമെന്റു എന്തിനാണ് മായ്ച്ചതു? സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇവിടെയാരും താങ്കളെ സ്ത്രീവിധ്വേഷിയും ആഭാസനുമായി മുദ്ര കുത്തുകയില്ല. ചുമ്മാ ഒന്ന് പ്രകൊപിപ്പിയ്ക്കാന്‍ വേണ്ടി എഴുതിയതാനത് എന്നാണെന്റെ വിശ്വാസം.

  ReplyDelete
 14. ഈ തുണി പ്രശ്നം വല്ലാത്തൊരു പ്രശ്നാണെന്ന് തോന്നണില്ല. ചെയ്തതിനെ ന്യായീകരിക്കാന്‍ തുണിയുടെ മേല്‍ പഴിചാരുന്നൂന്ന് മാത്രം. പിന്നെ കേരളത്തിലെ പ്രശ്നം എന്ന് പറയുന്നത്... അവര്‍ക്കിതൊക്കെ ഒരു സുപ്രഭാതത്തില്‍ കാണുമ്പൊ ഒരുതരം ആവേശം കയറുന്നതാകാം. കുറേയാകുമ്പൊ ലിപി പറഞ്ഞ പോലെ ബോറടിതുടങ്ങും.

  @ഞാന്‍: എന്നിട്ടാ നോവലിന്‍‍റെ ക്ലൈമാക്സ് എന്തുവായിരുന്നു, അല്ലേല്‍ നോവലേതാണെന്നേലും.......... ;)

  ReplyDelete
 15. ഈ പോസ്റ്റിന് പൂര്‍ണ പിന്തുണ.
  വസ്ത്രധാരണത്തിന്റെ, ബലാല്‍സംഗത്തിന്റെ
  രാഷ്ട്രീയം പറയാനുള്ള ഈ ശ്രമത്തിനും.

  ലോ വേസ്റ്റ് ജീന്‍സ് നിരോധിച്ച ചാവക്കാട് പൊലീസിന്റെ നടപടിക്കെതിരെ
  പോസ്റ്റെഴുതിയതിന് (http://verutheorila.blogspot.com/2011/06/blog-post.html) ഇപ്പോഴും തെറി കേള്‍ക്കുന്ന ഒരാളെന്ന നിലയില്‍ അഭിവാദ്യങ്ങള്‍.

  ReplyDelete
 16. വസ്ത്ര ധാരണത്തിലൂടെയും നാം സ്ത്രീകളുടെ സംസ്കാരം വിലയിരുത്താരുണ്ട്. അടക്കവും ഒതുക്കവുമുള്ള പെണ്ണ് എന്നത് സ്ത്രീക്കൊലന്കാരം നല്‍കുന്ന വിശേഷണമാണ്.ആ വിശേഷണം ലഭിക്കാന്‍ പെണ്ണിന്റെ വസ്ത്ര ധാരണവും ഒരു കാരണമാണ് . പുരുഷന്റെ കണ്ണിനു കുളിര്‍മയേകാന്‍ പാകത്തില്‍ -"വസ്ത്രം ധരിച്ചിട്ടുണ്ടെന്ന്" -വരുത്തി തീര്‍ത്തു നടക്കുന്ന പെണ്ണിനെ ഭാര്യയാക്കാന്‍ ആണിന് ഇഷ്ടമില്ല!

  ReplyDelete
 17. നാനോയും ധരിച്ച്‌ ഫാഷൻ ഷോ റാംബിലൂടെ ക്യാറ്റ്‌ വോക്ക്‌ നടത്തുമ്പോൾ കൈയ്യടി കിട്ടുന്നത്‌ തുണിക്കാണോ തുണി ഇല്ലാത്തതിനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഇതേമാതിരി വേഷവും ധരിച്ച്‌ പെരുവഴിയിൽ നടന്നിട്ട്‌ മറ്റു വഴിപോക്കരെല്ലം താഴെ നോക്കി നടന്നുകൊള്ളണം എന്നു പറയുന്നതിനോട്‌ എനിക്ക്‌ യോജിക്കാനാകുന്നില്ല

  ReplyDelete
 18. @ വാനിയത്താന്‍ -പൂതി കൊള്ളാം.

  ReplyDelete
 19. വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
  വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും!!!

  (കവിവാക്യമാണേ...എന്നെ ഓടിച്ചിട്ടടിക്കരുത്)

  ReplyDelete
 20. ബ്ലോഗ്ഗര്‍മാര്‍ക്ക് പിരാന്താവുന്നതിന്റെ ലക്ഷണങ്ങള്‍ കമന്റുകളില്‍ നല്ലോണം കാണുന്നു..
  പിന്നെ.,
  ഒരു പെണ്ണിനെ സ്കര്ട്ടിട്ട് കണ്ടാലും പര്‍ദ്ദയിട്ട് കണ്ടാലും ഞാന്‍ ഒന്നും ചെയ്യൂല. ഞാനൊരു മാന്യനാ..ഭ ഹ.. ഭ ഹ ..

  ReplyDelete
 21. സൌന്ദര്യം ആസ്വദിക്കാന്‍ ഉള്ളതാനെന്നാണ് എന്റെ അഭിപ്രായം ;)

  വരാന്‍ അല്‍പ്പം താമസിച്ചു...നമ്മുടെ ഓണം കേറ മൂലയില്‍ ‍ നെറ്റ് ഒക്കെ ശ്ശി ബുദ്ധിമുട്ടാനേ

  ReplyDelete
 22. @Villagemaan : വളരെ നല്ല കാര്യം. അല്‍പ്പം അകലെ നിന്നു സൌന്ദര്യം ആസ്വദിച്ചോളൂ. മേത്ത് പിടിച്ചുള്ള ആസ്വാദനം വേണ്ട എന്നെ ഞാന്‍ പറയുന്നുള്ളൂ.

  ReplyDelete
  Replies
  1. അന്നേരം തുറിച്ചു നോക്കി എന്നും പറഞ്ഞു ഞങ്ങളെ മെക്കിട്ടു കേറും.

   Delete
 23. ഈ പോസ്റ്റിലെ ആശയത്തോട് നൂറുശതമാനവും യോജിക്കുന്നു.

  ReplyDelete
 24. Its not about dressing...lack of proper law and order

  ReplyDelete

Related Posts Plugin for WordPress, Blogger...