ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday, 13 February 2012

വേണ്ടേ മീഡിയയ്ക്ക് ഒരു മോറല്‍ കോഡ്‌ ?


ഇന്നത്തെ പത്രത്തിലും കണ്ടു അത്തരമൊരു  ചിത്രം.  'ബൈക്കപകടത്തില്‍  മരിച്ച അയല്‍വാസികളായ സനോജ്, സുനീഷ് എന്നിവരുടെ മൃതദേഹം നാട്ടിലെ ത്തിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും'.  മിക്കവാറും എല്ലാ മരണവാര്‍ത്താ  റിപ്പോര്‍ട്ടിലും ഇത്തരമൊരു ചിത്രം കാണും. അലമുറയിട്ടു കരയുന്ന ബന്ധു മിത്രങ്ങള്‍ . മരണവാര്‍ത്തകളോടനുബന്ധിച്ചു ഇത്തരം പടങ്ങള്‍ കൊടുക്കെണ്ടതിന്റെ ആവശ്യകത എനിയ്ക്ക് മനസിലാകുന്നില്ല. 

Wednesday, 14 September 2011

രാജകുമാരിയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവരുണ്ടോ?

ഇന്ന് എനിയ്ക്ക് മെയിലില്‍ കിട്ടിയതാണിത്. ഒരാഴ്ചയായെയുള്ളൂ
ഇ മെയില്‍ ഐടി ഉണ്ടാക്കീട്ട് . തോമസുകുട്ടി ഒണ്ടാക്കിതന്നതാ. ഒറ്റ ആഴ്ച തികഞ്ഞില്ല, അപ്പോതെയ്ക്കും ദേണ്ടെ.  വെറും പത്തൊന്‍പതു വയസുള്ള ഒരു കിളുന്നു പെണ്‍കുട്ടി, അതും ഒരു രാജകുമാരി! എന്റെ  സഹായം അഭ്യര്‍ഥിച്ചു കൊണ്ടു എഴുതിയിരിയ്ക്കുകയാണ്.  നിങ്ങളൊന്നു വായിച്ചു നോക്കണം. രാജകുമാരിയാണെങ്കിലും എന്നാ സ്നേഹവും വിനയവുമാ. ഇത്രേം നല്ല ഒരു രാജകുമാരിയെ ഞാനിന്നു വരെ കണ്ടിട്ടില്ല.
FROM : PRINCESS SANDRA JOANNSON
LOME TOGO
WEST AFRICA
PLEASE REPLY TO THIS MY DIRECT EMAIL (
princessjoannson1@freemail.hu)

DEAREST
I AM WRITING THIS MAIL TO YOU WITH TEARS AND SORROW FROM MY HEART WITH DUE RESPECT TRUST AND HUMANITY I APPEAL TO EXERCISE A LITTLE PATIENCE AND READ THIS MAIL I SEND TO YOU. AFTER GOING THROUGH YOUR PROFILE I BECOME INTERESTED IN DISCLOSING EVERYTHING ABOUT MYSELF TO YOU,I AM PRINCESS SANDRA JOANNSON.THE ONLY DAUGHTER OF LATE CHIEF AND LOLO. EVANS EDWARD JOANNSON.

PLEASE DEAREST, LET US REASON TOGETHER AND HAVE TRUST IN GOD, I AM SEEKING YOUR ASSISTANCE TO HELP ME TRANSFER MY INHERITANCE MONEY THE SUM OF ($2.3,000,00 US DOLLARS) TWO MILLION THREE HUNDRED THOUSAND UNITED STATE AMERICAN DOLLARS. INTO YOUR ACCOUNT.PLEASE IT IS MORE THAN URGENT BECAUSE OF MY LIFE IS IN DANGER.
DEAREST, I AM WILLING TO COMPENSAT YOU FOR YOUR EFFORT AFTER THE SUCCESSFUL TRANSFER OF MY INHERITANCE MONEY INTO YOUR ACCOUNT OVERSEAS.


THANKS.
YOURS IN GOD LOVE
PRINCESS SANDRA JOANNSON.

Thursday, 25 August 2011

കന്യാസ്ത്രീകള്‍ക്കു ആത്മഹത്യ ചെയ്തു കൂടെ?

കടുത്തുരുത്തി കോവളം പൂങ്കുളം ഹോളി സ്പിരിറ്റ്‌ മഠത്തിലെ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സി മഠത്തിലെ ജലസംഭരണിയില്‍ മുങ്ങി മരിച്ച വാര്‍ത്ത വന്നത് ഓഗസ്റ്റ് പതിനേഴിനാണ്. മകളുടെ മരണത്തില്‍ സംശയമോന്നുമില്ലെന്നും ആരങ്കിലും മകളെ മനപ്പൂര്‍വം  അപായപ്പെടുതിയതാനെന്നു തോന്നിയാല്‍ നീതിയ്ക്കായി ഏതറ്റം വരെയും പോകുമെന്നും സിസ്റെരുടെ പിതാവ് പറഞ്ഞതായി അന്നത്തെ മനോരമ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതിനു ശേഷം വന്ന റിപ്പോര്‍ട്ടില്‍ സിസ്റെരുടെ മരണം ആത്മഹത്യയായി പോലീസ് സ്ഥിതീകരിച്ചതായാണ് പറഞ്ഞത്. പോസ്റ്റ്‌ മാര്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസ്റെരുടെ ദേഹത്ത് പരിക്കുകളോ  പിടിവലി നടന്നതിന്റെ ലക്ഷനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല.  ത്വക് സംബന്ധമായ അസുഖങ്ങളെക്കുറിച്ചു സിസ്റ്റര്‍ അസ്വസ്തയായിരുന്നെന്നു മഠം വാസികള്‍ പറയുകയുണ്ടായി.www.maayalokam.blogspot.com
    
പക്ഷെ ഇന്നത്തെ   മനോരമയില്‍ കാണുന്നത് സിസ്റെരുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു പിതാവ് ഐ ജി യ്ക്ക് പരാതി നല്‍കിയതായാണ്. കൊലപാതകമാനെന്നും, ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ളതായി സംശയിയ്ക്കുന്നെന്നും പരാതിയില്‍ പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ജലസംഭരണിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്നു സംശയമുണ്ട്‌. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും ത്വക് സംബന്ധമായ രോഗമുണ്ടായിരുന്നതായി അറിവില്ലെന്നും സിസ്റെരുടെ സഹോദരന്‍ പറഞ്ഞു.

Tuesday, 23 August 2011

ആണുങ്ങളെ മനസിലാക്കാന്‍ ആര്‍ക്കേലും പറ്റുവോ?

സാധാരണ പെണ്ണുങ്ങളെയാണ് പ്രഹേളികയെന്നു വിശേഷിപ്പിയ്ക്കാറുള്ളത്.  പക്ഷെ എന്റെ അഭിപ്രായം തിരിച്ചാണ്. പെണ്ണുങ്ങള്‍ പാവങ്ങള്‍. അവരെ മനസിലാക്കാന്‍ ഒരു പാടുമില്ല. പക്ഷെ ആണുങ്ങളോ ? എന്ത് മാത്രം വിരോധാഭാസമാണ് അവരുടെ പ്രവര്‍ത്തികളില്‍ ! www.maayalokam.blogspot.com

കേടായ വാഷിംഗ് മെഷിന്‍  അഴിച്ചു കഷണം കഷണമാക്കി നന്നാക്കി വീണ്ടും ഫിറ്റു ചെയ്യാന്‍ അറിയാം. അടുക്കി വെച്ചിരിയ്ക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിരത്താതെ അടിയില്‍ നിന്നു ഒരെണ്ണം എടുക്കാന്‍ അറിയില്ല. 

പാതിരാത്രിയ്ക്ക് കുത്തിയിരുന്ന് ഫുട്ബോള്‍ മാച്ചു കാണും.  പക്ഷെ ഭാര്യയുടെ കൂടെ ഒരു ഹിന്ദി സിനിമാ കാണുമ്പോ ഉറക്കം സഹിയ്ക്കാന്‍ കഴിയില്ല. 

ഇരുപതു മീറ്റര്‍ അകലെ നിന്നു ക്രിക്കറ്റ്  സ്ടംപ് തെറിപ്പിയ്ക്കാന്‍ കഴിയും. പക്ഷെ തൊട്ടടുത്ത്‌ നിന്നു  ചവറ്റു കുട്ടയിലേക്ക് സാധനം ഇട്ടാല്‍ അത് കൃത്യമായും ചവറ്റു കുട്ടയ്ക്ക് പുറത്തു തന്നെ വീഴും. 

ഇന്ന് വരെ ഇറങ്ങിയിട്ടുള്ള എല്ലാ കാറുകളുടെയും എല്ലാ ഫീചെഴ്സും ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നെല്‍പ്പിച്ചു  ചോദിച്ചാലും ഓര്‍ത്തു പറയും, പക്ഷെ ഷോപ്പിംഗ്‌ ലിസ്റ്റിലെ ഒന്ന് രണ്ടു ഐറ്റം എന്തായാലും മറന്നിരിയ്ക്കും.   

Monday, 25 July 2011

ഒരു മലയാളം ബ്ലോഗരുടെ ഇംഗ്ലീഷ് ലെറ്റര്‍.

 
may diyar mather,

hoppu yoo aar fayin theer. aiyaam fayin hiyaar. 

reesently, aai haav staarted a malayaalam blog. its neyim ees maayaalokam. navu, i haav seventi foloversu. aiyaam getting sam kamentu for mayi postsu. 

Thursday, 21 July 2011

മനസ്സില്‍ പറക്കുന്ന പട്ടങ്ങള്‍.

 
 
ആ കുട്ടി ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ചിരിയ്ക്കുകയെയില്ല. കണ്ണുകള്‍ നമ്മുടെ മുഖത്ത് തന്നെയായിരിയ്ക്കും. പക്ഷെ നോക്കുന്നത് നമ്മളെയല്ല എന്ന് തോന്നും. മിഥുനെ ട്യൂഷന്‍ പഠിപ്പിയ്ക്കാന്‍  പോകുന്നത് ഉമയ്ക്ക്‌ വലിയ ഇഷ്ട്ടമൊന്നുമില്ലായിരുന്നു.നന്നായി പഠിയ്ക്കുന്ന കുട്ടിയാണ്. പക്ഷെ ഇങ്ങനെയുണ്ടോ കുട്ടികള്‍? വലിയ മിടുക്കനാണെന്ന അഹങ്കാരമായിരിയ്ക്കും. സത്യത്തില്‍ അവനു ട്യൂഷന്റെ ആവശ്യമേയില്ല. പക്ഷെ, മിഥുന്റെ മമ്മി സമ്മതിയ്ക്കില്ല. പത്താം ക്ലാസില്‍ അവന്‍ റാങ്ക് വാങ്ങണമെന്നാണ് അവര്‍ പറയുന്നത്. കിട്ടുമായിരിയ്ക്കും. കണക്കു മാത്രമേ ഇത്തിരി മാര്‍ക്ക് കുറയുന്ന വിഷയമുള്ളൂ. മിഥുന്റെ മമ്മി ഒരു പാട് നിര്‍ബന്ധിച്ചതിനു ശേഷമാണ് വീട്ടില്‍പ്പോയി പഠിപ്പിയ്ക്കാന്‍ ഉമ  സമ്മതിച്ചത്. മറ്റു കുട്ടികള്‍ ഉമയുടെ വീട്ടില്‍ വരാരാണ് പതിവ്. 

Monday, 18 July 2011

പെണ്ണ് കാണാന്‍ പോകുന്നവര്‍ക്ക് ഒരു ഗൈട്‌

ദാമ്പത്യ മൂല്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് നല്ല ഒരു കുടുംബ ജീവിതത്തിനു ആദ്യം വേണ്ടത് നല്ല ഒരു പെണ്ണിനെ  കണ്ടു  പിടിയ്ക്കുക എന്നതാണ്. പെണ്ണ് കാണാന്‍ പോകുമ്പോള്‍, ഒറ്റക്കാഴ്ചയില്‍ പെണ്‍കുട്ടി നിങ്ങള്ക്ക് ചേരുന്നവളാണോ എന്ന് എങ്ങനെ അറിയും?  അവള്‍ സുശീലയാണോ, സാവിത്രിയാണോ, ശീലാവതിയാണോ എന്ന് എങ്ങനെ തീര്‍പ്പാക്കും?  വിഷമിയ്ക്കേണ്ട, നിങ്ങളുടെ പ്രിയപ്പെട്ട പുരുഷമാഗസിന്‍ 'ഇക്കിളിപ്പെണ്ണ്' നിങ്ങളുടെ സഹായത്തിനെത്തിയിരിയ്ക്കുന്നു. ww.maayalokam.blogspot.com

സ്ത്രീ മനശാസ്ത്രത്തില്‍ അമേരിയ്ക്കേന്നു ഉന്നത ബിരുദം നേടിയ പ്രശസ്ത സ്ത്രീ മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വട്ടക്കുഴി സദാശിവന്‍ രെട്ടി തയാറാക്കിയ  ഈ  മാര്‍ഗനിര്‍ദേശങ്ങള്‍ ‍സല്സ്വഭാവിയും അടക്കമൊതുക്കമുളളവളുമായ ഒരു പെണ്ണിനെ കണ്ടെത്തുവാന്‍ നിങ്ങളെ സഹായിയ്ക്കും.

Thursday, 23 June 2011

ഓര്‍മ്മകള്‍ ഉറങ്ങട്ടെ



ഒരു സര്ടിഫിക്കെട്ടിനു  വേണ്ടി പഴയ പെട്ടിയില്‍ തപ്പിയപ്പോഴാണു കോളേജിലെ ഓട്ടോഗ്രാഫ് ബുക്ക്‌ കയ്യില്‍ തടഞ്ഞത്. എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ കാലഖട്ടത്തിന്റെ ബാക്കിപത്രമാണാ ബുക്ക്‌. ഓര്‍മ്മകള്‍ ചിത്രശലഭങ്ങളെപ്പോലെയാണ്. പല വര്‍ണങ്ങളില്‍ , വലിപ്പത്തില്‍ . മനസ്സില്‍ ഒരു പുഞ്ചിരി വിരിയിയ്ക്കാന്‍ കഴിയുന്ന ചിത്ര ശലഭങ്ങള്‍ . പക്ഷെ അല്പപായുസ്സുക്കള്‍ .  ബോര്‍ഡില്‍ , മൊട്ടുസൂചിയാല്‍ തടവിലാക്കപ്പെട്ട ചിത്ര ശലഭങ്ങളെയെന്ന  പോലെ, ഒരിയ്ക്കലും കയ്മോശം വരാതെ, ഓര്‍മകളെ തടവിലാക്കിയിരിയ്ക്കുകയാണതില്‍ . ആ താളുകള്‍ ഒന്ന് മറിയ്ക്കുകയെ വേണ്ടു, ഞാന്‍ പഴയ കോളേജ്  വിദ്യാര്തിനിയാവാന്‍. 

Wednesday, 22 June 2011

കൊച്ചി ബാംഗ്ലൂര്‍ ആയാല്‍ .






കേരളമെന്ന ദൈവത്തിന്റെ സ്വന്തം  നാടിനെ അതിന്റെ സകല സാംസ്കാരിക തനിമയോടും കൂടെ നിലനിര്‍ത്തണമെന്ന വാശിയുള്ള സാംസ്കാരിക നായകന്മാര്‍ കൊച്ചിയിലുന്ടെന്നു ഇന്നത്തെ പത്രത്തില്‍ വായിച്ചറിഞ്ഞു.  രാത്രി ഡ്യൂടിയ്ക്ക്  ഐ ടി അനുബന്ധ സ്ഥാപനതിലെയ്ക്ക് പോകാന്‍ സുഹൃത്തായ യുവാവ്നോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചു മലയാള സംസ്കാരം  തകര്‍ക്കാന്‍ ശ്രമിച്ച    തസ്നി ബാനു എന്ന  യുവതിയെ ചില സാംസ്കാരിക നായകന്മാര്‍ തടയുകയും കൊച്ചിയ്ക്ക് ചീത്തപ്പെരുണ്ടാക്കി  വെയ്ക്കരുതെന്നു നല്ല ഭാഷയില്‍ ഉപദേശിയ്ക്കുകയും ചെയ്തു.

Thursday, 16 June 2011

ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളും




ഓഫിസിലെ ആവശ്യത്തിനു വേണ്ടി ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ച്  ഒരു ലേഖനമെഴുതുകയായിരുന്നു ഈയാഴ്ച. അതില്‍ ചേര്‍ക്കാന്‍ കുറച്ചു പടങ്ങള്‍ക്കായി ചുമ്മാ gm crops എന്ന് ഗൂഗിള്‍ ഇമെജസില്‍ ടൈപ്പ് ചെയ്തപ്പോള്‍   കിട്ടിയ ഫലങ്ങളില്‍ 95 % ഉം, ഒരു സയന്റിസ്റ്റ് എന്ന നിലയില്‍ വളരെ നിരാശപ്പെടുതുന്നവയായിരുന്നു. ചില സാമ്പിളുകള്‍ ഇതാ.

Wednesday, 15 June 2011

ബലാല്‍സംഗം ചെയ്യാന്‍ പറ്റിയ പെണ്ണ്.




ബലാല്‍സംഗം യഥാര്‍ത്ഥത്തില്‍ ആരുടെ കുറ്റമാണ്? അത് ചെയ്ത ആണിന്റെയോ, അതോ, അതിനിനിടയാക്കിയ പെണ്ണിന്റെയോ?

Monday, 13 June 2011

ചെറിയ ചെറിയ സന്തോഷങ്ങള്‍





ചെറിയ ചെറിയ സന്തോഷങ്ങള്‍ 
(പ്രതെയ്കിച്ചൊരു ക്രമമില്ലാതെ)


******************************















മതിവരുവോളം കിടന്നുറങ്ങുന്നത്


രാവിലെകളില്‍ യേശുദാസിന്റെ മധുരശബ്ദം കേട്ടുണരുന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ലൊരു ചൂട് ചായ കിട്ടുന്നത്

തിരക്കില്ലാതെ, വെപ്രാളമില്ലാതെ അത് കുടിയ്ക്കാന്‍ പറ്റുന്നത്. 

ചുളിവു വീഴാത്ത, പുത്തന്‍ പേപ്പറിന്റെ മണമുള്ള പത്രം ആദ്യം വായിയ്ക്കാന്‍ കഴിയുന്നത്‌.

ജനല്‍ തുറക്കുമ്പോള്‍ ഇലകള്‍ തങ്ങി നിറഞ്ഞ ഒരു മരം കാണുന്നത്.

Thursday, 9 June 2011

എന്ന് മോഹന്‍ലാലിനു സ്വന്തം ആരാധിക.




ലോകത്തെവിടെയാണെങ്കിലും ഒരു ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന മലയാളിയ്ക്ക്, തന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍   പിന്നെ ഏറ്റവും പ്രിയമുള്ളവര്‍ രണ്ടുപേരായിരിക്കും. യേശുദാസ് എന്ന ഗായകനും, മോഹന്‍ലാല്‍ എന്ന നടനും. ഒരാള്‍ ഭൂമിയിലേക്ക്‌ കണ്‍തുറന്നപ്പോള്‍  മുതല്‍ കേട്ടുതുടങ്ങിയ താരാട്ട്. മറ്റെയാള്‍ അറിവുവെച്ചപ്പോള്‍ മുതല്‍ മനസിലുള്ള നായകന്‍. 

തമിഴന്റെയും തെലുങ്കന്റെയും നായകനല്ല മലയാളിയുടെ നായകന്‍.  അയാള്‍ പത്തിരുപതു വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചു പപ്പടമാക്കുന്നില്ല. ഹെലികൊപ്റെരില്‍ നിന്നും ഓടുന്ന ട്രെയിനിന്റെ മുകളില്‍ ചാടിക്കയരുന്നില്ല. ബ്രെക്ടാന്‍സ് എന്ന പേരില്‍ കോമാളിത്തരം കാണിക്കുന്നില്ല. ചന്ദനക്കുറിയണിഞ്ഞ,  വെള്ളമുണ്ട് ചുറ്റിയ നായകന്‍. കുടുംബഭാരം ചുമക്കുന്ന, കഷ്ട്ടപ്പെടുന്ന, ആ കഷ്ട്ടപ്പാടിനിടയിലും നമ്മളെ ചിരിപ്പിക്കുന്ന, വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചെറിയ നായകന്‍. ആ നായകനായിരുന്നു മോഹന്‍ലാല്‍.

Wednesday, 8 June 2011

ഈ മനസ്ഥിതി എന്ന് മാറും?



ഇന്ന് times of india യില്‍ കണ്ട വാര്‍ത്തയാണ്. സല്‍വ അല്‍ മുടെയ്റി   എന്നാ കുവൈറ്റ് വനിതാ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു ഒരു നല്ല മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഒരിയ്ക്കല്‍ കുവൈറ്റ്‌ പാര്ലമെന്റിലെയ്ക്ക് മത്സരിച്ച സല്‍വയുടെ അഭ്പ്രായത്തില്‍, ലൈംഗികാവശ്യങ്ങള്‍ക്കായി  ഒരു അടിമയെ വാങ്ങുന്നതാണ്  ഏറ്റവും നല്ല മാര്‍ഗം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്?










സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ്? ആരെടാ ഇത് ചോദിച്ച പരമ വിഡ്ഢി എന്നാവും. അതെ, ഈ ഇന്ത്യാ മഹാരാജ്യത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണ് എന്ന് ചോദിയ്ക്കുന്നവന്‍ പരമ വിഡ്ഢി തന്നെ. ഇവിടുത്തെ പട്ടിയ്ക്കും പൂച്ചയ്ക്കും പോലുമറിയാം ആരാണ് സച്ചിനെന്ന്.

Tuesday, 7 June 2011

ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ പണിഷ് ചെയ്യണോ?




ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  പണിഷ് ചെയ്യണം. ആവശ്യം സാക്ഷാല്‍ സുകുമാര്‍ അഴിക്കൊടിന്റെയാണ്. കേരളം വംശ ദ്രോഹികളുടെ നാടാവുകയാണെന്നും ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ  'പണിഷ്' ചെയ്യണമെന്നും കേരള സംസ്കാരത്തിന്റെ മൊത്തം കുത്തകയെടുത്ത ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടിരിക്കുന്നു.  ഇംഗ്ലിഷില്‍ വിഷ് ചെയ്യുന്നവരെ 'ശിക്ഷിക്കണമെന്ന്' അദ്ദേഹം പറയാതതെന്തെന്നു എന്നോട് ചോദിക്കരുത്.

Saturday, 4 June 2011

പെണ്ണെഴുത്തും ആണെഴുത്തും



ശ്രീ വി എസ നൈപാളിന്റെ ചില കമെന്റുകളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. സര്‍ വിദ്യാധര്‍ സുരാജ്പ്രസാദ് നൈപാള്‍ ഇന്ത്യന്‍  വംശജനായ  ബ്രിട്ടീഷ്‌ പൌരനാണ്.   ഇന്ഗ്ലിഷ് സാഹിത്യത്തില്‍ നിലവിലുള്ള എഴുത്തുകാരില്‍ അഗ്രഗണ്യനായി കണക്കാക്കപ്പെടുന്ന നൈപാള്‍, ധാരാളം സാഹിത്യ പുരസ്കാരങ്ങളുടെ ജേതാവുമാണ്.  നോബല്‍ അടക്കം. അദ്ദേഹം റോയല്‍ ജിയോഗ്രാഫിക് സോസൈടിയ്ക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  ഏതെങ്കിലും സ്ത്രീ എഴുത്തുകാരിയെ തനിക്കു തുല്യയായി കണക്കാക്കുന്നുണ്ടോ എന്നാ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ   ഉത്തരം.  അവരുടെ ചപലമായ   ആഗ്രഹങ്ങളും വീക്ഷണങ്ങളും തനിക്കൊരിക്കലും മനസിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയിന്‍ ഒസ്ടെന്‍ പോലും തനിക്കു തുല്യയല്ല എന്നദ്ദേഹം കരുതുന്നു.

Thursday, 2 June 2011

നിങ്ങള്ക്ക് പൊതുവിജ്ഞാനമുണ്ടോ?












ഐ എ എസിന് തയാറെടുക്കുകയാണോ ? എങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ മനസാക്ഷിക്കനുസരിച്ച്  (ഉണ്ടെങ്കില്‍) ഉത്തരങ്ങളെഴുതൂ. നിങ്ങളുടെ പൊതുവിജ്ഞാനം അളക്കൂ.


Monday, 30 May 2011

അഗ്നിപരീക്ഷ




അങ്ങനെ ഞാന്‍ ആ സാഹസത്തിനു മുതിരുകയാണ്. അവിശ്വാസികളുടെ വായടയ്ക്കുക എന്നതാണെന്റെ ലക്‌ഷ്യം. നാലഞ്ചു ദിവസമായിട്ടു എനിക്ക് ചില മെയിലുകള്‍ കിട്ടുന്നുണ്ട്‌. ഞാന്‍ യഥാര്‍ത്ഥത്തില്‍ പെണ്ണാണോ എന്നാണവര്ക്കറിയേണ്ടത്. ബൂലോകത്തില്‍ക്കൂടി  വെറുതെ സര്‍ച്ചിപ്പോകുന്ന നെറ്റിസന്‍മാരെ പെണ്‍പേരില്‍  വലവീശാനിറങ്ങിയ കശ്മലനല്ലേ ഞാന്‍ എന്നാണവര്‍ ചോദിക്കുന്നത്? പെണ്ണാണെങ്കില്‍ ഇത് വരെ എന്തുകൊണ്ടൊരു പാചകക്കുറിപ്പ് പോസ്റ്റിയില്ല എന്നാണു ചോദ്യം. വളരെ പ്രസക്തമായ ചോദ്യം. പെണ്ണാണെങ്കില്‍ പാചകം അറിഞ്ഞിരിക്കണം, പാചകം ഇഷ്ടപ്പെടണം,  പാചകക്കുറിപ്പ് പോസ്റ്റിയിരിക്കണം. ശരിയാണ് ഞാനന്ഗീകരിക്കുന്നു.  എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ഇതാ ഞാനാ തെറ്റ് തിരുത്തുന്നു. 

എന്റെ വളരെ പ്രശസ്തമായ ഒരു പാചകക്കുറിപ്പാണിത്. ഞാന്‍ ചില്ലി ചിക്കന്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ഗോബി മന്‍ജൂരിയന്‍,

Thursday, 26 May 2011

പാവം പാവം ഐ ടി കാര്.





ഇന്നലെ എന്റെ കെട്ടിയവന്‍ വീട്ടില്‍ വന്നു കേറീപ്പോ മണി പത്തു.  അല്ലെങ്കിലും വലിയ മെച്ചമൊന്നുമായിരുന്നില്ല. എട്ടരയ്ക്ക് മുന്‍പേ അങ്ങെര്‍ വീട്ടില്‍ വന്ന ദിവസമുണ്ടായിട്ടില്ല. എന്നാലും പത്തു മണി? ഇനി കുറച്ചു നാളതേയ്ക്കു ഇങ്ങനെയായിരിക്കുമെന്നാണ് പറയുന്നത്.  ഓഫിസില്‍ ഭയങ്കര തിരക്കാണത്രേ. അദ്ദേഹം വന്നപ്പോഴതെയ്ക്ക് മോളുറങ്ങിപ്പോയി. building blocks വെച്ചുണ്ടാക്കിയ വീട് അച്ഛനെ കാണിക്കാനായി കാത്തിരുന്നു, അവസാനം അതും കെട്ടിപ്പിടിച്ചു അവളുറങ്ങി. അത്താഴം തണുത്ത് പോയി. പാവത്തിന് മടുപ്പ് കാരണം അത്താഴം കഴിക്കുകപോലും ചെയ്യാതെ അങ്ങ് കിടന്നുറങ്ങിയാല്‍ മതിയെന്നായിരുന്നു. 
Related Posts Plugin for WordPress, Blogger...