ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday, 13 February 2012

വേണ്ടേ മീഡിയയ്ക്ക് ഒരു മോറല്‍ കോഡ്‌ ?


ഇന്നത്തെ പത്രത്തിലും കണ്ടു അത്തരമൊരു  ചിത്രം.  'ബൈക്കപകടത്തില്‍  മരിച്ച അയല്‍വാസികളായ സനോജ്, സുനീഷ് എന്നിവരുടെ മൃതദേഹം നാട്ടിലെ ത്തിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും'.  മിക്കവാറും എല്ലാ മരണവാര്‍ത്താ  റിപ്പോര്‍ട്ടിലും ഇത്തരമൊരു ചിത്രം കാണും. അലമുറയിട്ടു കരയുന്ന ബന്ധു മിത്രങ്ങള്‍ . മരണവാര്‍ത്തകളോടനുബന്ധിച്ചു ഇത്തരം പടങ്ങള്‍ കൊടുക്കെണ്ടതിന്റെ ആവശ്യകത എനിയ്ക്ക് മനസിലാകുന്നില്ല. ആര്‍ക്കാണ് ഇത്തരം പടങ്ങള്‍ കാണാന്‍  താല്പര്യം? അകാത്തില്‍ ‍ ഉറ്റവര്‍  മരിച്ചവരുടെ ദുഖത്തിലേയ്ക്ക്  കടന്നു കയറി ഇത്തരം ചിത്രങ്ങളെടുക്കുന്നത്  ഒരുതരം മനോരോഗമല്ലേ? രാവിലത്തെ ചായയോടൊപ്പമുള്ള  പത്രംവായനയില്‍   ഇത്തരം ചിത്രങ്ങളും കാണാന്‍  ജനം താല്പര്യപ്പെടുന്നുവെന്നു വിചാരിയ്ക്കുന്നതും ഒരു മനോരോഗമല്ലേ ? ആന ആളുകളെ ചവിട്ടിക്കൊല്ലുന്ന ചിത്രം, വാഹനാപകടത്തില്‍ ആളുകള്‍  മരിച്ചു കിടക്കുന്ന ചിത്രം, അമ്മയുടെ മൃതദേഹത്തിനരികില്‍   കുഞ്ഞുങ്ങള്‍ കരഞ്ഞു കൊണ്ടു നില്‍ക്കുന്ന  ചിത്രം, മരിച്ച മകനെ കെട്ടിപ്പിടിച്ചു അമ്മ വാവിട്ടു കരയുന്ന ചിത്രം, അങ്ങനെ  തീവ്രദുഖത്തിന്റെ  ചിത്രങ്ങള്‍ എന്നും  പത്രത്തോടൊപ്പം നമ്മുടെ മുന്നിലെത്തുന്നു. മരണമേല്പ്പിയ്ക്കുന്ന ആഘാതവും  ദുഖവും അതേപടി വായനക്കാരിലെയ്ക്കെത്തിയ്ക്കുക എന്നതാണോ ഈ ചിത്രങ്ങള്‍ കൊണ്ടു ഉദ്ധെശിയ്ക്കുന്നത് ?  പക്ഷെ എന്തിനാണ് വാര്‍ത്തകളെ ഇത്തരത്തില്‍ emotionalize ചെയ്യുന്നത്? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരത്തിലൊരു ചിത്രം ആദ്യമായി ഒരു പ്രമുഖ പത്രത്തിന്റെ ഫ്രെണ്ട് പേജില്‍ കണ്ടതോര്‍ക്കുന്നു. വാഹനാപകടത്തില്‍ മരിച്ച സ്മിത എന്ന പെണ്‍കുട്ടിയുടെ ചിത്രം. അപകടത്തില്‍  ആ പെണ്‍കുട്ടി വാഹനത്തിനടിയില്‍ പെട്ട് പോയി. അവള്‍ മരിയ്ക്കുന്നതിന്  തൊട്ടു  മുന്‍പ് ദയനീയതയോടെ നോക്കുന്ന ഒരു ക്ലോസ്‌ അപ് ചിത്രമാണ്  ഫ്രെണ്ട് പേജില്‍ വന്നത്. കുട്ടിയായിരുന്നത് കൊണ്ട്, വല്ലാത്തൊരാഘാതമാണ്  ആ ചിത്രം എന്നിലുണ്ടാക്കിയത്. മരിയ്ക്കാന്‍ പോകുന്ന ഒരാളുടെ മുഖം. ആ ചിത്രം കാണുന്ന അവളുടെ പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ ആലോചിച്ചു എനിയ്ക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല. ഒരുപാട് പ്രതിഷേധങ്ങളാണ്  ആ ചിത്രത്തിനെതിരെ ഉണ്ടായത്. അന്ന് ജനങ്ങള്‍ക്ക്‌ മനസ് മരവിച്ചു കഴിഞ്ഞിരുന്നില്ല. പത്രം ഖേദം പ്രകടിപ്പിച്ചുവെന്നാണ് ഓര്‍മ.
 
കാലം കഴിഞ്ഞ് പോയി. അന്നത്തെ കുട്ടിയല്ല ഞാന്‍. . അന്യരുടെ ദുഃഖങ്ങള്‍ കണ്ടു മനസ് മരവിച്ചുപോയി.സ്വന്തമല്ലാത്ത ഒരു ദുഖവും ഇപ്പോള്‍ എന്റെ മനസിനെ കലുഷിതമാക്കാറില്ല.  ഓസ്കാര്‍  വൈല്‍ട് പറഞ്ഞത് പോലെ 'Most people are other people. Their thoughts are someone else's opinions, their lives a mimicry, their passions a quotation.'
 
ഇപ്പോള്‍  ഇത്തരം പടങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കും, 'തെണ്ടികള്‍, അന്യന്റെ ദുഃഖം വിട്ടു കാശുണ്ടാക്കുന്ന ചെറ്റകള്‍'. അലമുറയിട്ടു കരയുന്ന ബന്ധുക്കള്‍ എന്ന അടിക്കുറിപ്പുള്ള ചിത്രത്തില്‍ സംശയത്തോടെ നോക്കും - പത്രത്തില്‍ എന്റെ മുഖവും വരട്ടെ എന്ന വ്യാമോഹത്തോടെ എത്തിനോക്കുന്ന ഒരു  നാട്ടുകാരനുണ്ടോ അതില്‍ , ഫോട്ടോയെടുക്കുമല്ലോ  എന്ന ചിന്തയോടെ ഉത്സാഹിച്ചു കരയുന്ന ഒരയല്‍ക്കാരിയുണ്ടോ, കാഴ്ചക്കാരുടെ സാന്നിധ്യത്തില്‍ വെപ്രാളപ്പെട്ട് വസ്ത്രങ്ങള്‍ നേരെയാക്കിയിടുന്ന അമ്മായിയുണ്ടോ?, നാളെ ഈ ഫോട്ടോയിലെ ചിലരെങ്കിലും അതിരാവിലെ പത്രത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുമോ? പ്രമുഖരുടെ സംസ്ക്കാര ചടങ്ങുകളില്‍ ഇത്രയുംപേര്‍ വരുന്നത് അവിടവരുന്ന സിനിമാതാരങ്ങളെ കാണാനല്ലേ? സാംസ്കാരികനായകന് റീത്ത് വെച്ചു പ്രാര്‍ഥിച്ചു  നില്‍ക്കുന്ന താരത്തിനു പിന്നില്‍ ‍ നില്‍ക്കുന്നയാള്‍ ക്യാമറയെ നോക്കി ചിരിയ്ക്കുകയാണോ?
 
അന്യരുടെ ദുഃഖങ്ങള്‍ മനസിലാക്കാന്‍ ‍ കഴിയുമായിരുന്ന കുട്ടിയില്‍ നിന്നും 'ഞാനും എന്റെ ഫാമിലിയും' എന്ന കാഴ്ചപ്പാടുള്ളവീട്ടമ്മയായുള്ള എന്റെ മാറ്റം സ്വാഭാവികമായിരുന്നോ അതോ മാധ്യമങ്ങളുടെ സംഭാവനയോ?  
 
വേണ്ടേ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു മോറല്‍ കോഡ്‌ ? പുതിയ തലമുറയുടെ പ്രതികരണശേഷി നഷ്ട്ടപ്പെടാതിരിയ്ക്കാന്‍, അവരില്‍  cynicism നിറയാതിരിയ്ക്കാന്‍,  മറ്റുള്ളവരുടെ ദുഖങ്ങളെ ലാഘവത്തോടെ കാണാതിരിയ്ക്കാന്‍ ?
 
ഇത്തരം ചിത്രങ്ങള്‍ ‍ ഇനി കൊടുക്കുകയില്ല  എന്ന് എല്ലാ മാധ്യമങ്ങളും ഒരുമിച്ച് ഒരു തീരുമാനമെടുതിരുന്നെങ്കില്‍ ‍.................................

21 comments:

 1. മോറൽ കോഡൊന്നും വേണ്ട. ഇത്തരം വാർത്തകളോടും ചിത്രങ്ങളോടും നമുക്കുള്ള അനിഷ്ടം ഇങ്ങനെ പരസ്യമായി പ്രകടിപ്പിച്ചാൽ മതി. മാധ്യമപ്രവർത്തകർ സ്വയം ചിന്തിച്ച് തീരുമാനമെടുക്കട്ടെ. പത്രങ്ങളുടെ ഒന്നാം പേജ് അപൂർവ്വമായി മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നതാണ്‌ സത്യം. തലക്കെട്ടുകളും ചിത്രങ്ങളും കാണുമ്പോൾത്തന്നെ മനംമടുക്കും.

  ReplyDelete
 2. മീഡിയാ രാക്ഷസരൂപം പൂണ്ടു നില്ക്കു കയാണ്.മറ്റുള്ളവരൊക്കെ അവര് പറയുന്നതുപോലെ നടക്കണം.അവര്‍ അവര്ക്ക് തോന്നിയപോലെ ചെയ്യും എന്നാണ് ലൈന്‍.

  ReplyDelete
 3. മുമ്പൊന്നും ഇങ്ങിനെയായിരുന്നില്ല മാധ്യമങ്ങള്‍.

  ReplyDelete
 4. ജനത്തിന് ഇഷ്ട്ടമാനെന്നുള്ള തെറ്റി ധാരണന ആവും ഇതിന്റെ പിന്നില്‍ :(

  ReplyDelete
 5. നല്ല പോസ്റ്റ്‌. ഇവിടെ പറഞ്ഞ trailor ഇന് അടിയില്‍ പെട്ട പെണ്‍കുട്ടിയുടെ ദയനീയ മുഖം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍ക്കുന്നു. അത് പോലെ ആലുവ കൂട്ടകൊല.അത് ഫ്രന്റ്‌ പേജില്‍ തന്നെ കലോര്‍ ഫോടോയിലാണ് വന്നത്. നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്യുക,അതായിരിക്കും ലക്‌ഷ്യം.

  ലണ്ടന്‍ സ്പ്ഫോടങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു ചിത്രങ്ങളും അവിടുത്തെ മുഖ്യധാര പത്രങ്ങളില്‍ വന്നില്ല എന്ന് വായിച്ചിരിന്നു. ഇപ്പൊ കുറെയൊക്കെ മാറ്റങ്ങള്‍ നമ്മുടെ പത്രങ്ങള്‍ക്കും ഉണ്ട് . പക്ഷെ ഇതിനു പത്രങ്ങള്‍ മാത്രമാണോ ഉത്ടരവാദി? ഒരു അപകട മരണമോ ആത്മഹത്യയോ നടന്ന വീട്ടില്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ ശവസംകര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നത് എന്തിനാണ്? അതൊക്കെ തന്നെ പത്രങ്ങളും ചെയ്യുന്നു.

  ReplyDelete
 6. nalla post
  anyarude dhukavum nissahayathayum vitt kaasakkunnavark manasantharamundakatte.....

  ReplyDelete
  Replies
  1. ബഹു: മാതൃഭൂമി പത്രാധിപര്‍ക്ക്,
   കഴിഞ്ഞ ദിവസം (ഒക്ടോ: 21) മാതൃഭൂമി പത്രം കൊച്ചി എഡിഷന്‍മൂന്നാം പേജ് കണ്ടു ഞെട്ടിയ ഒരു വായനക്കാരനാണ് ഞാന്‍. ആലുവ കൂട്ടകൊലയ്ക്കുപയോഗിച്ച കത്ത്തികളുടെ വര്‍ണചിത്രം അതില്‍ കൊടുത്തിരുന്നു!!! എന്ത് വാര്ത്താ പ്രാധാന്യമാണ് ആ ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കുട്ടുന്നില്ല. മാതൃഭൂമിയെ പോലെ കുല മഹിമയുള്ള ഒരു പത്രം പേജ്:3 യില്‍ ആയാലും ഇത്ര തരം താഴരുത്. പലപ്രാവശ്യവും മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന (പ്രത്യേകിച്ചും അക്രമവും കൊലപാതകവും ആയി ബന്ധപ്പെട്ട) ചിത്രങ്ങള്‍ അതിരാവിലെ പത്രം വായിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് മനസീകാസ്വസ്ത്യം ഉലവക്കുന്നവ ആണെന്ന് പറയാതെ വയ്യ. മുഖത്ത് കത്തി കുത്തി തറച്ചിരിക്കുന്ന ചിത്രം ഒരിക്കല്‍ മാതൃഭൂമി മുഖ പേജില്‍ പ്രസിദ്ധികരിക്കുകയുണ്ടായല്ലോ? അതിനുശേഷം രാവിലെ പത്രം വായിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത വ്യക്തിയാണ്‌ ഞാന്‍. എന്നാല്‍ അത് പിന്നീട് മാറ്റുകയുണ്ടായി. ഇന്നലത്തെ ചിത്രം കണ്ടപ്പോള്‍ കുറ്റബോധം തോന്നി.

   http://jossysviewpoint.blogspot.in

   Delete
 7. എന്ത് പണ്ടാരടക്കിയാലും
  പത്രം വായിക്കാനും
  അതു കഴിഞ്ഞിങ്ങനെ
  അരിശം കൊണ്ടു പുകയാനും
  ആളുള്ളിടത്തോളം
  ഇങ്ങനെയൊക്കെയാവും.

  ReplyDelete
 8. നല്ല ലേഖനം, നല്ല ലേഖനങ്ങളും കഥകളും നല്ല ബ്ലോഗ്ഗര്‍ മാരെയും നല്ല ബ്ലോഗുകളെയും കണ്ടെത്തുവാനുള്ള എന്റെ പ്രയാണത്തിന്റെ ആദ്യ മൈല്‍ക്കുറ്റി ഇതുതന്നെയവട്ടെ. (കൂടുതല്‍ വായിക്കുക http://chakyarinmalayalam.blogspot.in/2012/05/blog-post_26.html.)

  ചാക്യാര്കൂത്ത്തിലൂടെ ,
  സ്നേഹപൂര്‍വ്വം,

  ബ്ലോഗര്‍ മോന്‍

  ReplyDelete
 9. മീഡിയകളുടെ പരിധി എത്രത്തോളമാവാം എന്നതിനെ കുറിച്ച് എന്നും ചര്‍ച്ചകളാണ്. ഇവിടെ വേണ്ടത് മീഡിയകളുടെ സ്വയം നിയന്ത്രണമാണ് . അവര്‍ തീരുമാനിക്കട്ടെ..ഹല്ല പിന്നെ ?

  ReplyDelete
 10. അപ്പറഞ്ഞത്‌ ന്യായം.. :)

  ReplyDelete
 11. Hey, here's a little something for you :)
  http://crazyanu90.blogspot.in/2012/07/versatile-blogger.html

  ReplyDelete
 12. Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions. Earn points for referring your friends and exchange your points for cool gifts.

  ReplyDelete
 13. Nice blig .
  Liked the very title of the blog.
  Pictures added are also suitable .
  Keep posting .
  All the best

  ReplyDelete
 14. I would highly appreciate if you guide me through this. Thanks for the article…
  Nice One...
  For Tamil News Visit..
  https://www.maalaimalar.com/ | https://www.dailythanthi.com/

  ReplyDelete
 15. https://maayalokam.blogspot.com/2012/02/blog-post.html?showComment=1600600803066#c965594473349599035

  ReplyDelete
 16. Follow football news And the cool thing here.
  ติดตาม ข่าวสารฟุตบอล และที่เด็ดได้ที่นี้
  "ซานโช่-ฮาแลนด์" พร้อมล่าตุง ไฟร์บวร์ก

  ReplyDelete

Related Posts Plugin for WordPress, Blogger...