ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday 30 May 2011

അഗ്നിപരീക്ഷ




അങ്ങനെ ഞാന്‍ ആ സാഹസത്തിനു മുതിരുകയാണ്. അവിശ്വാസികളുടെ വായടയ്ക്കുക എന്നതാണെന്റെ ലക്‌ഷ്യം. നാലഞ്ചു ദിവസമായിട്ടു എനിക്ക് ചില മെയിലുകള്‍ കിട്ടുന്നുണ്ട്‌. ഞാന്‍ യഥാര്‍ത്ഥത്തില്‍ പെണ്ണാണോ എന്നാണവര്ക്കറിയേണ്ടത്. ബൂലോകത്തില്‍ക്കൂടി  വെറുതെ സര്‍ച്ചിപ്പോകുന്ന നെറ്റിസന്‍മാരെ പെണ്‍പേരില്‍  വലവീശാനിറങ്ങിയ കശ്മലനല്ലേ ഞാന്‍ എന്നാണവര്‍ ചോദിക്കുന്നത്? പെണ്ണാണെങ്കില്‍ ഇത് വരെ എന്തുകൊണ്ടൊരു പാചകക്കുറിപ്പ് പോസ്റ്റിയില്ല എന്നാണു ചോദ്യം. വളരെ പ്രസക്തമായ ചോദ്യം. പെണ്ണാണെങ്കില്‍ പാചകം അറിഞ്ഞിരിക്കണം, പാചകം ഇഷ്ടപ്പെടണം,  പാചകക്കുറിപ്പ് പോസ്റ്റിയിരിക്കണം. ശരിയാണ് ഞാനന്ഗീകരിക്കുന്നു.  എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. ഇതാ ഞാനാ തെറ്റ് തിരുത്തുന്നു. 

എന്റെ വളരെ പ്രശസ്തമായ ഒരു പാചകക്കുറിപ്പാണിത്. ഞാന്‍ ചില്ലി ചിക്കന്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ഗോബി മന്‍ജൂരിയന്‍,

Thursday 26 May 2011

പാവം പാവം ഐ ടി കാര്.





ഇന്നലെ എന്റെ കെട്ടിയവന്‍ വീട്ടില്‍ വന്നു കേറീപ്പോ മണി പത്തു.  അല്ലെങ്കിലും വലിയ മെച്ചമൊന്നുമായിരുന്നില്ല. എട്ടരയ്ക്ക് മുന്‍പേ അങ്ങെര്‍ വീട്ടില്‍ വന്ന ദിവസമുണ്ടായിട്ടില്ല. എന്നാലും പത്തു മണി? ഇനി കുറച്ചു നാളതേയ്ക്കു ഇങ്ങനെയായിരിക്കുമെന്നാണ് പറയുന്നത്.  ഓഫിസില്‍ ഭയങ്കര തിരക്കാണത്രേ. അദ്ദേഹം വന്നപ്പോഴതെയ്ക്ക് മോളുറങ്ങിപ്പോയി. building blocks വെച്ചുണ്ടാക്കിയ വീട് അച്ഛനെ കാണിക്കാനായി കാത്തിരുന്നു, അവസാനം അതും കെട്ടിപ്പിടിച്ചു അവളുറങ്ങി. അത്താഴം തണുത്ത് പോയി. പാവത്തിന് മടുപ്പ് കാരണം അത്താഴം കഴിക്കുകപോലും ചെയ്യാതെ അങ്ങ് കിടന്നുറങ്ങിയാല്‍ മതിയെന്നായിരുന്നു. 

Wednesday 25 May 2011

ഒരു ബൂലോകാവലോകനം





മാന്യമഹാജനങ്ങളെ, മാക്കാച്ചിക്കുഞ്ഞുങ്ങളെ, ബൂലോകവാസികളെ, 


ഈയുള്ളവള്‍ ബൂലോകത്തില്‍ വന്നുപെട്ടിട്ടു ഒരു മാസം തികഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍, ഞാനെഴുതുന്ന കൂതറ പോസ്റ്റുകള്‍ വായിക്കുകയും, അരിശതോടെയാനെങ്കിലും കമെന്റുകള്‍ എഴുതുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. കഴിഞ്ഞ ഒരു മാസം ഈ ബ്ലോഗിന് ലഭിച്ച പ്രതികാരങ്ങള്‍, ശേ, പ്രതികരണങ്ങള്‍ പരിശോദിച്ച് ഞാന്‍ ചില നിഗമനങ്ങളിലെതിയിരിക്കുന്നു.  (ഞമ്മള്‍ ഒരു റിസര്‍ചര്‍ ആണേ. നിഗമനങ്ങളിലെത്ത്തുക  എന്നത് എന്റെ ഒരു ശീലമായിപ്പോയി. ഷമി)   

പീഡനത്തിനു പകരം വെയ്ക്കാന്‍




പീഡനം. എന്തൊരു അഴകുഴളന്‍ അറുവഷളന്‍ വാക്കാണ്‌. കണ്ട അണ്ടനും അടകോടനുമെല്ലാം വേണ്ടിടത്തും വേണ്ടാതിടതുമെല്ലാം എടുത്തിട്ടലക്കി ഇപ്പോള്‍ പീഡനമെന്നു കേട്ടാല്‍  പേടിയാവുമെന്ന സ്ഥിതിയായി. പീഡനമെന്നാല്‍  'മറ്റേത്' എന്ന അര്‍ഥം മാത്രമായി. അവളെ പീഡിപ്പിച്ചു, ഇവളെ പീഡിപ്പിച്ചു, വയസിയെ പീഡിപ്പിച്ചു, കുട്ടിയെ പീഡിപ്പിച്ചു. എവിടെയും പീഡനം തന്നെ. ഒരു നാലഞ്ചു വര്ഷം മുന്‍പ് ഇവരെയൊക്കെ 'നശിപ്പിക്കുകയായിരുന്നു'. കണ്ട തന്തയില്ലാത്തവനൊക്കെ അനുവാദമില്ലാതെ മേത്ത് കേറി മേഞ്ഞിട്ടു പോയാല്‍ പെണ്ണു 'നശിച്ചു പോയി'. അവളെപ്പിന്നെ വീട്ടിലും നാട്ടിലും കേറ്റാനോക്കുകില്ല.  ചോറ് വളിച്ചു പോകുന്നതുപോലെ, കളിപ്പാട്ടം പൊട്ടിപ്പോകുന്നത് പോലെ, ഒരിക്കലും നേരെയാക്കാന്‍ പറ്റാത്തവിധത്തില്‍ അവള്‍ നശിച്ചു  പോകുകയാണ്. 'ദൈവത്തെയോര്‍ത്ത്‌ മുതലാളീ എന്നെ നശിപ്പിക്കല്ലേ' എന്ന് എത്ര സിനിമകളില്‍ അവള്‍ കേണു. 'ഞാന്‍ നശിച്ചുപോയി രാജേട്ട, രാജേട്ടന്റെ ഭാര്യയാകാന്‍ ഇനി ഞാന്‍ യോഗ്യയല്ല' എന്ന കുറ്റസമ്മതത്തോടെ എത്ര സിനിമകളില്‍ അവള്‍ ആത്മഹത്യ ചെയ്തു. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിനോടു സമൂഹത്തിന്റെ കാഴ്ചപ്പാട് ഇതിലും നന്നായി വെളിവാക്കിയ ഒരു വാക്കില്ല. നശിച്ച വാക്ക്.

Tuesday 24 May 2011

ഇതാണോ ഇവിടുത്തെ നീതി?



ഇത് വലിയ സങ്കടമാണ്. വിജേഷ് വി നായര്‍ (പള്ളിക്കല്‍, നൂറനാട്, അടൂര്‍, കേരള) എന്നൊരു ചേട്ടന്‍ എന്റെ പല പോസ്റ്റുകളും ചിത്രങ്ങള്‍ സഹിതം മോഷ്ടിച്ച് തന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നു. http://vijeshvnayar.blogspot.com/ എന്നാല്‍ ഇത് താന്‍ മറ്റൊരാളുടെ ബ്ലോഗില്‍ നിന്നെടുത്തതാണ് എന്നൊരക്ഷരം മിണ്ടിയിട്ടില്ല. എന്റെ പേരോ, ബ്ലോഗിന്റെ പേരോ മെന്‍ഷന്‍ ചെയ്തിട്ടില്ല. ഞാന്‍ ബൂലോകത്തില്‍ പുതുമുഖമായത് കൊണ്ടു ചോദിക്കുകാ . ഇതാണോ ഇവിടുത്തെ നാട്ടുനടപ്പ്? ഇതാണോ ഇവിടുത്തെ നീതി? സങ്കടമുണ്ട് വിജേഷ് ചോട്ടാ.


തീര്‍ന്നില്ല, ചില പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്മുണ്ട് . ശ്രീമാന്‍ അനൂപ്‌ കുമാര്‍ പൊന്നാനിയുടെ വക. ആ പോസ്റ്റിനു അദ്ദേഹത്തിന് കൊട്ടകണക്കിനു ലയിക്കും കമെന്റും കിട്ടി. എഴുതിയ ഞാന്‍ ഊമ്ബെട്.പോസ്റ്റു ഫെയ്സ്ബുക്കിഇല്‍ പോസ്ടുന്നതില്‍ സന്തോഷമേയുള്ളൂ ചേട്ടാ. ഈ വിനീത കലാകാരിയെക്കൂടി ഒന്ന് മേന്റ്ഷന്‍ ചെയ്തിരുന്നേല്‍ കൃതാതാതായായേനെ. 

ഒരു പീഡനകഥ




അടുക്കളയില്‍ ഒരലര്‍ച്ചയും, 'തടുകു പൊതിനോ' എന്ന് കനത്തില്‍ എന്തോ വീഴുന്ന ശബ്ദവും കേട്ടു പത്രം വായനയില്‍ മുഴുകിയിരുന്ന തോമാച്ചന്‍ ഓടിച്ചെന്നു. ധാ കിടക്കുന്നു വീണിതല്ലോ ധരിത്രിയില്‍ , പ്രിയതമ, പ്രാണപ്രേയസി മറിയാമ്മ. അരികില്‍  അന്തംവിട്ടു കുന്തംമറിഞ്ഞു നില്‍ക്കുകയാണ് ആറുവയസുകാരി അന്നക്കുട്ടി.

സിനിമേലെ നായിക ഗര്‍ഭിണിയാവുമ്പോള്‍  മാത്രം ബോധം കെടുന്നത്‌ കണ്ടു ശീലമുള്ള തോമാച്ചന് മനസ്സില്‍ ഒരു ലഡ്ഡു, ശേ, ഇടി വെട്ടി. സ്കൂളിലെ ഫീസോക്കെ ഇപ്പൊ എന്നതാന്നാ. ഒരാണും ഒരു പെണ്ണും ധാരാളം മതിയാരുന്നു. എന്നാലും ഇത്ര ഉത്തരവാദിതമില്ലാതായിപ്പോയല്ലോ എന്റെ മറിയാമ്മേ നിനക്ക് എന്ന് ചിന്തിച്ചു തോമാച്ചന്‍ താനറിയാതെ തന്നെ അഖില ലോക പുരുഷമൂരാച്ചികളുടെ ഗണത്തില്‍ എത്തിപ്പെട്ടു.  

അമേരിക്കക്കാരെ, ഫ്രാന്സുകാരെ ഞങ്ങളെക്കണ്ട് പഠിച്ചൂടെ?


ഈ അമേരിക്ക, അമേരിക്ക എന്ന് പറഞ്ഞാല്‍ എന്തോ മഹാ സംഭവമാനെന്നാണ് മുന്‍പൊക്കെ ഞങ്ങള്‍ ധരിച്ചു വെച്ചിരുന്നത്.  ലോകം ഭരിക്കുന്ന രാജ്യമല്ലേ. അമേരിക്കയിലെ ഹോട്ടലിലെ എച്ചില്‍ കഴുകുന്നവനാനെങ്കിലും സന്തോഷമായിട്ട് പെമ്മക്കളെ കെട്ടിച്ചുവിടുമായിരുന്നു ഞങ്ങള്‍.  എത്രയെത്ര അമേരിക്കന്‍ സംരംഭങ്ങളെ ഞങ്ങള്‍ പ്രോത്സാഹിപ്പിചിരിക്കുന്നു. കെ എഫ് സി, മാക്‌ ഡോനാല്ട്സ് ഇവയൊക്കെ വിജയിക്കാനായി, എത്രയെത്ര കോഴികളെ ഞങ്ങള്‍ തിന്നിരിക്കുന്നു. പരിതസ്ഥിതിയും ജലക്ഷാമവും പരിഗണിക്കാതെ എത്ര ലിറ്റര്‍ കോള കുടിച്ചിരിക്കുന്നു.  വീട്ടില്‍ അമ്മയുണ്ടാക്കുന്ന ചോറും കറിയും തിന്നാതെ എത്ര ബര്‍ഗറും ലെയിസും ഞങ്ങള്‍ വലിച്ചു കേറ്റിയിരിക്കുന്നു. ഇതൊക്കെ നിങ്ങളോടുള്ള ബഹുമാനം ഒന്ന് കൊണ്ടു മാത്രമായിരുന്നു. ഫ്രാന്സുകാരോടും ഞങ്ങള്‍ക്ക് ബഹുമാനമായിരുന്നു. സത്യം പറഞ്ഞാല്‍ വെളുത്ത തൊലിയുള്ള എല്ലാവരോടും ഞങ്ങള്‍ക്ക് ബഹുമാനമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ ഒരു പോക്ക് വെച്ചിട്ട്, തുടര്‍ന്ന് ബഹുമാനിക്കുന്ന കാര്യം ഞങ്ങള്‍ക്കൊന്നാലോചിക്കണം. 

Thursday 19 May 2011

സന്തോഷകരമായ ജീവിതത്തിനു ചില മാര്‍ഗ രേഖകള്‍ (പെണ്ണുങ്ങള്‍ക്ക്‌)




1. വീട്ടിലെ ജോലികളില്‍ ഭര്‍ത്താവിനെയും പങ്കെടുപ്പിക്കുക. ഭാര്യയും ഭര്‍ത്താവും ഒരു പോലെ വീട്ടുകാര്യങ്ങളില്‍ താല്പര്യം കാണിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തും. രാവിലെ പുതപ്പു മടക്കിവെയ്ക്കുക, തലേന്നത്തെ പത്രം എടുത്തു വെയ്ക്കുക തുടങ്ങിയ ഭാരിച്ച പണികള്‍ അദ്ദേഹത്തിന് നല്‍കാം (ആണുങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യമുണ്ടല്ലോ). പാചകം, ക്ലീനിംഗ്, അലക്ക്, കുട്ടിയെനോക്കല്‍ തുടങ്ങിയ ചെറു ജോലികള്‍ മതി നിങ്ങള്‍ക്ക്.

2. ഭര്‍ത്താവ് വീട്ടില്‍ ചെയ്യുന്ന സഹായങ്ങള്‍ മനസറിഞ്ഞു അഭിനന്ദിക്കുക. അന്ഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.  പുതപ്പ്‌ മടക്കി വെയ്ക്കുന്നതിന് പകരം അദ്ദേഹം തലയിണയുടെ അടിയില്‍ ചുരുട്ടി വെച്ചിരിക്കുകയാനെങ്കില്‍ 'എന്ത് മിടുക്കനാണെന്റെ ചേട്ടന്‍' എന്ന് പറഞ്ഞു ഒരു ചുംബനമാകാം. ഓര്‍ക്കുക, നിങ്ങളില്‍ നിന്ന് അദ്ദേഹമത് പ്രതീക്ഷിക്കുന്നുണ്ട്.

ആദാമിന്റെ മകന്‍ അബുവും കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാറും.




എന്തിലും ദോഷം കാണുന്നവരാണ് മലയാളികള്‍ എന്നൊരു പഴി പണ്ടേയുണ്ട്. ഒരുത്തന്‍ നന്നാവുന്നത് സഹിച്ചുകൂടാതവരാണെന്നും . ഈ പഴികളില്‍ സ്വല്പം കഴമ്പ് ഇല്ലാതെയില്ല. ഒരുത്തനൊരു ദേശീയ അവാര്‍ഡു  കിട്ടിയാല്‍ മലയാളി എന്ന നിലയില്‍ അതില്‍ സന്തോഷിക്കേണ്ടാതിനു പകരം ' ശെടാ, ഇവനിതെങ്ങനെ ഒപ്പിച്ചു' എന്നാണു മലയാളിയുടെ ചിന്താ. അത്തരത്തില്‍ ഉള്ളൊരു മലയാളിയായി തരംതാണ്കൊണ്ട്  ഒന്നുറക്കെ ചിന്തിക്കട്ടെ. 'കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാരില്‍ നിന്നു ആദാമിന്റെ മകന്‍ അബുവിലേയ്ക്ക് എത്ര  ദൂരം?

Wednesday 18 May 2011

പച്ചതവളകള്‍ എവിടെ?




എന്റെ കുട്ടികാലം ഒരു ഗ്രാമത്തിലായിരുന്നു. ഒരു പാട് കവുങ്ങുകളും കൊക്കൊകളും കശുമാവും തെങ്ങുകളുമുള്ള ഒരു പറമ്പിന്റെ നടുവിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ താമസിച്ചു. പറമ്പിലൂടെ ഒരു ചെറിയ തോടൊഴുകുന്നു. അതില്‍ നെറ്റീക്കണ്ണനും  പരലും ഞണ്ടുകളും. പിടിക്കാന്‍ എളുപ്പമുള്ളതു നെറ്റീക്കണ്ണനെയാണ്. അത് തോടിന്റെ ഒഴുക്ക് കുറഞ്ഞ അരികുകളില്‍ പമ്മി നില്‍ക്കുകയെ ഉള്ളൂ. തോര്‍ത്തില്‍പ്പോലും  പരലിനെ പിടിക്കാന്‍ പ്രയാസമാണ്. അയലത്തെ കുട്ടന്‍ ചേട്ടന് പോലും.     

പറമ്പിന്റെ  മറ്റേ വശത്ത് ഒരു വലിയ പാറക്കെട്ട്. ഞങ്ങള്‍ കുട്ടികളുടെ വക ഒത്തിരി നാടകങ്ങള്‍ അരങ്ങേറിയ പാറക്കെട്ടാണത്. പറമ്പ് മുഴുവന്‍ കാട്ടുകൊന്നയും മുയല്ചെവിയനും  മറ്റു കാട്ടുപൂക്കളും. രാവിലത്തെ ഭക്ഷണം കഴിഞാല്‍ 'ടയിക്ക്' എന്ന വളര്‍ത്തു പട്ടിയുമോത്തു  ഞങ്ങള്‍ പറമ്പിലേക്ക് ഇറങ്ങുകയായി. ഉച്ചയൂണിനു അമ്മ വിളിക്കുന്നത്‌ കേട്ടാലും വീട്ടിലേയ്ക്ക് തിരിച്ചു വരാന്‍ മടിയാണ്. 

ആ പറമ്പ് ഒരു അദ്ഭുതലോകമായിരുന്നു.

Tuesday 17 May 2011

ഒരു ടിപിക്കല്‍ ആണ്‍ സ്വപ്നം!



   
എന്റെ ഒരു ദിവസം. 
*********************************
പ്രഭാത സൂര്യന്റെ കിരണങ്ങള്‍ മുറിയില്‍ എത്തിനോക്കുന്നു. മറ്റൊരു ദിവസം. നെറ്റിയില്‍ ഒരു നനുത്ത സ്പര്‍ശം. അവളാണ്. കുളിച്ചു ഈറനണിഞ്ഞു നെറ്റിയില്‍ ചന്ദനക്കുറിയുമായി. 
'എട്ടനെനീക്കുന്നില്ലേ, ഒന്‍പതു മണിയായി.' www.maayalokam.blogspot.com
'നീയിങ്ങോട്ടോന്നു  വന്നെ പെണ്ണെ'
അവളെ പിടിച്ചു മാറോടണച്ചു
'ശ്യോ, ഈ എട്ടെന്റെ ഒരു കാര്യം'.  നാണത്തില്‍ അവള്‍ കുതറി മാറി.
'വന്നു ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കുന്നെ'.
ആവി പറക്കുന്ന അപ്പവും ചിക്കന്‍ കറിയും. അവള്‍ വെജിട്ടെരിയനാണ്. എന്നാലും എനിക്കിഷ്ടമുള്ളതെ ഈ വീട്ടില്‍ ഉണ്ടാക്കു.www.maayalokam.blogspot.com
വേഗം പല്ല് തെക്ക്. ബ്രഷും പെസ്ടുമായി അവള്‍ .
ഇന്നും തേക്കണോ?
വേണം വേണം. ഓഫീസില്‍ പോകാനുള്ളതല്ലേ. 
എന്നാല്‍ ഇന്ന് നീ തേപ്പിച്ചു തന്നാല്‍ മതി.
ശരി. 
അങ്ങനെ പല്ല് തേച്ചു. 
കുളിക്കാന്‍ വെള്ളം ചൂടാക്കി ഇട്ടിട്ടുണ്ട് ഏട്ടാ. ഞാനീ ഷര്‍ട്ട് ഒന്ന്  ഇസ്തിരിയിടട്ടെ. 
വെള്ളത്തിന്‌ നല്ല പാകത്തിന് ചൂട്. എന്റെ ഇഷ്ടങ്ങള്‍ അവള്‍ക്കു നല്ല കൃത്യമാണ്.
ഉച്ചയ്തെക്കുള്ള ചോറും അവിയലും മീന്‍ വറുത്തതും തോരനും പായ്ക്ക് ചെയ്തില്ലേ.
ചെയ്തു. ഇതാ ചേട്ടാ പൊതി. മുഴുവനും കഴിക്കണേ. 
വൈകുന്നേരം ഞാന്‍ വരുമ്പതെയ്ക്കും പഴംപൊരി ഉണ്ടാക്കി വെക്കില്ലേ ?
അതെന്തിനാ ചേട്ടന്‍ പ്രതെയ്കിച്ചു ചോദിക്കുന്നത്? പഴംപൊരി മാത്രം മതിയോ, ഉണ്ണിയപ്പവും വേണോ?
ഇന്ന് പഴംപൊരി മതി.www.maayalokam.blogspot.com
സൂക്ഷിച്ചു  പോണേ ചേട്ടാ. കാറില്‍ എ സി ഇടാന്‍ മറക്കല്ലേ. ചൂടാ.
ഉം. നീ പാത്രം മുഴുവനും കഴുകി, വീടും വൃത്തിയാക്കി സമയത്തിന് ചെല്ലണം ഓഫിസില്‍.
ശരി ചേട്ടാ. 
അത് പോലെ വൈകുന്നേരം വന്നിട്ട് ഞാന്‍ വരുന്നതിനു മുന്‍പേ തന്നെ, അലക്കാനുള്ളതെല്ലാം തീര്‍ത്തു അതാഴവുമൊരുക്കി കുളിച്ചു സുന്ദരിയായിരിക്കണം.    ഐ പി എല്‍ കാണുന്നതിനിടയ്ക്ക് നീ ആ ജോലി ഈ ജോലി എന്നല്ലാം പറഞ്ഞു ടി വി യുടെ മുന്പില്‍ക്കൂടി നടന്നാല്‍ എനിക്ക് ബുദ്ധിമുട്ടാകും. 
ശരി ചേട്ടാ.  എല്ലാ ജോലിയും ഞാന്‍ ചേട്ടന്‍ വര്ന്നതിനു മുന്‍പേ തന്നെ തീര്‍ക്കാം.
നെറ്റിയില്‍ ഒരു നനുത്ത ചുംബനത്തോടെ അവള്‍ യാത്രയാക്കി. അവള്‍ എത്ര  ഭാഗ്യവതിയാണ്. എന്നെപ്പോലെയോരുതനെയല്ലേ അവള്‍ക്കു ഭര്‍ത്താവായി കിട്ടിയത്. 
www.maayalokam.blogspot.com
****************************************

Monday 16 May 2011

ചില നടക്കാത്ത സ്വപ്‌നങ്ങള്‍.




ദേ

ഉം?
നോക്കിയേ...
ഉം?
നിങ്ങള് കേക്കുന്നുണ്ടോ?
നീ പറയെടാ 
നമ്മളൊരു ദിവസം ട്രെയിനില് പോവാണേ.
എപ്പോ
പറഞ്ഞു തീര്ക്കട്ടെ.
ശരി

നമ്മളൊരു ദിവസം ട്രെയിനില് പോവാണേഞാനുംനിങ്ങളും മോളുംമദ്രാസീന്നു കോഴിക്കോട്ടേയ്ക്ക്മോള്ടെ സ്വഭാവം അറിയാലോഅടങ്ങിയിരിക്കില്ലഅവളിങ്ങനെ അടുത്തുള്ള ബെര്ത്തില് ഉള്ളവരോടൊക്കെ വര്ത്താനം പറഞ്ഞും കളിച്ചും നടക്കുകയാണ്.

 കഥ ഒത്തിരി നേരം പിടിക്കുമോ?
ഞാനില്ലഞാന് പറയുന്നത് ഒന്ന് കേള്ക്കാന്  പോലും നിങ്ങള്ക്ക് നേരമില്ല
പോട്ടെനീ പറ

അങ്ങനെ നമ്മള് ട്രെയിനില് പോവാണ്നമ്മുടെഎതിരെയുള്ള സീറ്റ്ലിരിക്കുന്നത് ഒരു സ്ത്രീഒരു നാല്പതു വയസു പ്രായം കാണുംവെളുത്ത നിറംനല്ല കുലീനതയുള്ള മുഖംസാധാരണ വിലകുറഞ്ഞ സാരീ വേഷംമോള് അവരോടങ്ങ് കൂട്ടായിഅവര്ക്കും അവളെ വല്ലാതെ ഇഷ്ടമായി എന്നുതോന്നുന്നുഅവളെ പിടിച്ചു മടിയില് വെച്ചു.

Sunday 15 May 2011

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍.




1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.   

2. രാവിലെ  എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ,  ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.  

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍  വഴക്ക് പ്രതീക്ഷിക്കാം.

Tuesday 10 May 2011

എന്റെ ദയട്ടിംഗ് പരീക്ഷണങ്ങള്‍ (പരീക്ഷകള്‍). My experiments with dieting



പണ്ട്, എന്ന് വെച്ചാല്‍ ഒരു ആറ്‌ വര്ഷം മുന്‍പ്, ഞാന്‍ വെളുത്ത് മെലിഞ്ഞു ഒരു സുന്ദരിയായിരുന്നു. വെളുത്ത്, സുന്ദരി എന്നൊക്കെ പറയുന്നതിന് വിവാഹപരസ്യങ്ങളുടെ വിശ്വാസ്യതയെ ഉള്ളൂ. മെലിഞ്ഞിരുന്നുവെന്നത് സത്യമാണ്. കല്യാണം കഴിഞ്ഞിട്ടും, മോളുണ്ടായിട്ടും, വല്ലാതെ തടി കൂടിയിരുന്നില്ല. ജീന്‍സും ടോപ്പുമിട്ട് നടന്നാലും ആരും 'അയ്യേ' എന്ന് പറയില്ല. അങ്ങനെ സസന്തോഷം വിരാജിച്ചിരുന്ന കാലത്ത്, ഒരു മാസക്കാലം നാട്ടില്‍ എന്റെ വീട്ടില്‍ പോയി നില്‍ക്കേണ്ട സാഹചര്യമുണ്ടായി. കണവന്, വല്ലാത്ത നടുവേദന. അതിനു തിരുമ്മാന്‍ പോയതാണ്. ഐ ടി കാരനല്ലേ, ദിവസവും പതിമൂന്നു മണിക്കൂര്‍ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നാല്‍ ആര്‍ക്കും നടുവേദന വരും. അങ്ങോര്‍ തിരുമ്മി കെടക്കുന്നു. പ്രതെയ്കിച്ചു പണിയൊന്നുമില്ലതിരുന്നതിനാല്‍  ഞാന്‍ തിന്നും ടി വി കണ്ടും സമയം ചെലവഴിച്ചു. പത്താം ക്ലാസ് കഴിഞ്ഞതിനു  ശേഷം ആദ്യമായാണ് ഇത്രയും നാള്‍ അടുപ്പിച്ചു വീട്ടില്‍ നില്‍ക്കുന്നത്. അമ്മ നന്നായി പുന്നാരിച്ചു. ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, ഫിഷ്‌ ഫ്രൈ, കേക്ക്, പഫ്സ്, അങ്ങനെ പരമസുഖം. എനിക്ക് പച്ചക്കറി പണ്ടേ പിടുത്തമില്ല അങ്ങോരാനെങ്കില്‍ പച്ചക്കറിയുടെ ആളും. കല്യാണത്തിന് ശേഷം പുള്ളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറെ പച്ചക്കറി കഴിക്കേണ്ടിവന്നതിന്റെ കേടു അങ്ങ് തീര്‍ത്തു.

എല്ലാം കുശാലായിരുന്നു. പക്ഷെ തിരിച്ചു മദ്രാസില്‍ വന്നു നോക്കിയപ്പോള്‍ പഴയ ഡ്രസ്സ്‌ ഒന്നും പാകമല്ല. ജീന്‍സും ടോപ്പുമിട്ടാല്‍ കാണുന്നവര്‍ക്ക് ശ്വാസം മുട്ടും. ഇപ്പോഴാണെങ്കില്‍ പുതിയ ഒരു സാധനം വന്നിട്ടുണ്ട്. ലെഗ്ഗിങ്ങ്സ്. അത്തരമൊരെണ്ണം ഇടാമെന്ന് വെച്ചാല്‍, വിശ്വ വിഖ്യാത സാഹിത്യകാരന്‍  ബെര്‍ളി തോമസ്‌ പറഞ്ഞത്‌ പോലെ രണ്ടു കിലോയുടെ ഇറച്ചി അമ്പതു പൈസയുടെ കവറില്‍ ഇട്ട ഒരു ലുക്ക്‌. പോരാത്തെതിനു കണവന്റെ വക കളിയാക്കാലും. 'എന്തൊരു തടിയാടി ഇത്' അങ്ങോര്‍ തിരുമ്മും പത്യവും കഴിഞ്ഞു കുട്ടപ്പനായി വന്നിരിക്കുകയാണ്. അതായിരുന്നു അവസാനത്തെ പിടി വള്ളി. എട്ടുവീട്ടില്‍ പിള്ളമാരെപ്പോലെ (അയ്യോ അറിയത്തില്ലേ? പണ്ടത്തെ ഒന്‍പതാം ക്ലാസ്സിലെ മലയാളം രണ്ടാം പാര്‍ട്ടില്‍ ഉണ്ട്.)  ആളിക്കത്തുന്ന അഗ്നിക്ക് മുന്‍പില്‍ കയ്യ് പിടിച്ചു കൊണ്ട് (അടുപ്പേന്നു കുക്കര്‍ എടുത്തുമാറ്റിയപ്പോള്‍  അറിയാതെ പൊള്ളിപോയതാ)  ഞാന്‍ ശബധം ചെയ്തു. ഈ തടി ഞാന്‍ കുറയ്ക്കും, ഇത് സത്യം, സത്യം, സത്യം.

അങ്ങനെ എനിക്കുമൊരു ഫോളൊവര്‍ !




എന്റെ ബ്ലോഗിങ്ങ് ജീവിതത്തിലെ (ആകെ പതിനഞ്ചു  ദിവസത്തെ ആയുസാനുള്ളതെങ്കിലും) ഒരു സുപ്രധാന ദിവസമാണ് ഇന്ന്. ഇതാ എനിക്കുമൊരു ഫോളോവര്‍. ശ്രീമാന്‍ സരീഷ്. നന്ദി സരീഷ്. തുടര്‍ന്നും പോസ്റ്റുകള്‍ അടിച്ചുവിടുവാന്‍ ഇതെനിക്ക് പ്രചോദനമാകുന്നു. തുടക്കകാരിയായ ഒരു ബ്ലോഗ്ഗെര്‍ക്ക് ഇതെത്ര ആത്മവിശ്വാസം പകരുന്നുവെന്നു പറയാതെ വയ്യ. വെറുതെ എഴുതി വിടുന്നതില്‍  ഒരു രസവുമില്ല. ആരെങ്കിലും അത് വായിക്കണം, തെറിയാണെങ്കില്‍ പോലും രണ്ടു കമെന്റ് എഴുതണം (എന്ന് വെച്ച് തെറി തന്നെ എഴുതിവിടാമെന്നു കരുതരുത് കേട്ടോ. ഞാന്‍ മോടെരറ്റ് ചെയ്യുന്നുണ്ട്.).എന്നാലെ തുടര്‍ന്ന് എഴുതാന്‍ തോന്നു. നിങ്ങളെല്ലാവരും ശ്രീമാന്‍ സരീഷിന്റെ മാതൃക പിന്തുടര്‍ന്ന് ഈ എളിയ കലാകാരിയെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യന്നു. (സരീഷ്, നിങ്ങള്‍ അബദ്ധത്തില്‍ ജോയിന്‍ ചെയ്തതാണെങ്കില്‍ അത് പരസ്യമായി പറയുകയും ബ്ലോഗ്ഗില്‍ നിന്നു പിന്‍വലിയുകയും  ചെയ്യരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു, കാലുപിടിക്കുന്നു, പ്ലീസ്, പ്ലീസ്, പ്ലീസ്, പ്ലീസ്, പ്ലീസ്) 

Monday 9 May 2011

എന്താണ് നമ്മുടെ ഐ ഐ ടി കളില്‍ സംഭവിക്കുന്നത്‌.

എന്താണ് നമ്മുടെ ഐ ഐ ടി കളില്‍ സംഭവിക്കുന്നത്‌.

നിതിന്‍ കുമാര്‍ റെടി എന്ന ഫൈനല്‍ ഇയര്‍  ഐ ഐ ടി മദ്രാസ് മെക്കാനിക്കല്‍ എന്ജിനീയറിംഗ് വിദ്യാര്‍ഥി കഴിഞ്ഞ ബുധനാഴ്ച തന്റെ ഹോസ്റ്റല്‍ റൂമില്‍ തൂങ്ങി മരിച്ചു.  ഫൈനല്‍ ഇയര്‍   വിദ്യാര്‍ഥിയായിരുന്ന  നിതിന്‍, താന്‍ സുഹൃത്തുക്കളോടൊപ്പം മേയില്‍ പാസ്സാകുകയില്ല എന്നറിഞ്ഞാണ്   ഈ കടും കൃത്യം ചെയ്തത്. നിതിന്റെ അവസാന വര്‍ഷ കൊഴ്സിന്റ്റ് ഭാഗമായ പ്രൊജക്റ്റ്‌  പൂര്‍ത്തിയാകാതിരുന്നതിനാല്‍ അയാളുടെ പ്രോഫെസ്സര്‍ മണിവണ്ണന്‍  നിതിന്റെ വര്‍ക്ക് ആറ്‌ മാസത്തേയ്ക്ക് നീട്ടുകയായിരുന്നു.     മകന്റെ മരണത്തില്‍ തകര്‍ന്നു പോയ പിതാവ് ലക്ഷ്മണ മൂര്‍ത്തി രെട്ടി, ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് പോലീസില്‍ പരാതി നല്‍കി. 

ഈ വാര്‍ത്തയുടെ ഉള്ളൂകള്ളികള്‍ ഒന്നും   അറിയാത്ത ഒരു ഔട്സൈടെര്‍  ആണെങ്കിലും, അഞ്ചുവര്‍ഷം കഷ്ടപ്പെട്ട് ഗവേഷണം പൂര്‍ത്തിയാക്കിയ ഒരാള്‍  എന്ന നിലയില്‍   ഗവേഷണം എന്ന സാഹസത്തിനു മുതിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ജീവിതത്തെക്കുറിച്ച്  ഒരു അവലോകനം  എന്ന അവിവേകത്തിന് മുതിരുകയാണ്.

എം എസ് സിയുടെ ഭാഗമായുള്ള പ്രൊജക്റ്റ്‌ ചെയ്യുവാന്‍ മലബാറിലെ ഒരു കേന്ദ്രസര്കാര്‍ സ്ഥാപനത്തില്‍ ചെര്‍ന്നാപ്പോഴാന് ഗവേഷണം എന്നത് എത്ര വലിയ ഒരു സാഹസമാനെന്നു   മനസിലായത്.

Saturday 7 May 2011

പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍


പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ 



സ്പെക്ട്രം  കേസില്‍ ഡി എം കെ സുപ്രീമോയുടെ മകള്‍ കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 14 നു മാറ്റിവെച്ചിരിക്കുന്നു. എന്തിനു? കോടതിയുടെ അസൌകര്യം എന്തെന്ന് പത്രത്തില്‍ കണ്ടില്ല. ഈ തിയതിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ  ? ആരായാലും ആലോചിച്ചു പോകും. മേയ് 13 കഴിഞ്ഞാണല്ലോ മേയ് 14. അതുപോലെ കനിമൊഴിയുടെ പേര് പ്രതിപട്ടികയില്‍  ചേര്‍ത്തതും ഒരു 13 കഴിഞ്ഞാന്നു.   ഏപ്രില്‍ 13.

പണ്ട് തൊട്ടേ അപശകുനമായി കണക്കാക്കപ്പെടുന്ന നമ്പരാണ് 13. പതിമൂന്നാം  നമ്പര്‍  മുറിയില്‍  താമസിക്കാനും, പതിമൂന്നാം  തിയതിയില്‍ , പ്രത്യേകിച്ച് അത് വെള്ളിയാഴ്ചയാനെങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങാനും പേടിയുള്ളവര്‍   ഉണ്ട് .  പതിമൂന്നിനു ശുഭകാര്യങ്ങള്‍ നടത്തുന്ന പതിവ് മിക്കവര്‍ക്കുമില്ല.  യക്ഷികള്‍ പുറത്തിറങ്ങി നടക്കുന്ന നാളാണ് പതിമൂന്നു എന്ന് വരെ കേട്ടിട്ടുണ്ട്. അതുവല്ലതുമാണോ ഇനി കോടതിയുടെ തീരുമാനത്തിന് പിന്നില്‍?

നമ്മുടെ കോടതികള്‍ അന്ധവിശ്വാസികള്‍ ആണെന്നാണോ ഇതില്‍ നിന്ന് ധരിക്കേണ്ടത്?      
അതോ പതിമൂന്നിന്റെ കുടിലതയില്‍ വിശ്വാസമില്ലാത്തവര്‍ വിഡ്ഢികളാനെന്നോ  ?

Friday 6 May 2011

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു ഗൈട്‌.

ഇന്ദുവിന്റെ മരണം നല്‍കുന്ന പാഠം 

കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് എന്‍ ഐ ടി യില്‍   ഗവേഷണ വിദ്യാര്‍ഥിയായിരുന്ന ഇന്ദുവിന്റെ മരണമാന്നു പത്രങ്ങളുടെ പ്രധാന വിഷയം. ഇന്ദുവിനെ, കോഴിക്കോടുനിന്നും തിരുവനന്തപുരത്തെക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നും കാണാതാവുകയായിരുന്നു.  ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ദുവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. അന്ന് തൊട്ടു പത്രങ്ങള്‍ ആഖോഷിക്കുകയാന്നു.   ഇന്ദു ആത്മഹത്യ ചെയ്തതന്നോ, അതോ ഒപ്പമുണ്ടായിരുന്ന എന്‍ ഐ ടി യിലെ തന്നെ അധ്യാപകനായ ഡോക്ടര്‍ സുഭാഷ് തള്ളിയിട്ടു കൊന്നതാണോ ? ഇന്ദുവും സുഭാഷും പ്രേമത്തിലായിരുന്നോ, ഒരുമിച്ചു താമസിച്ചോ, അതൊരു ത്രികോണ പ്രേമകതയായിരുന്നോ ? അഭ്യൂഹങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇപ്പോഴാണെങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനും വിട്ടു. ഇതിന്റെ സത്യാവസ്ഥ എനിക്കറിയില്ല. അപ്ക്ഷേ, യഥാര്‍ത്ഥത്തില്‍ അതൊരു ആത്മഹത്യയാനെങ്കില്‍, ഡോക്ടര്‍ സുഭാഷ് നിരപരാധിയാണെങ്കില്‍, ഈ സംഭവം ആ മനുഷ്യന്റെ ജീവിതം തന്നെ തകര്തല്ലോ എന്ന ചിന്തയാണ് ഇതെഴുതുവാന്‍ കാരണം. 

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു ഗൈട്‌.

1. നിങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം എന്ത് തന്നെയാണെങ്കിലും അതിന്റെ കാരണം വൃത്തിയായി വെള്ള കടലാസില്‍ എഴുതി മുറിയിലോ ബാഗിനുള്ളിലോ പോലീസിനു കണ്ടെടുക്കാന്‍ പാകത്തില്‍ വയ്ക്കുക. രാമന്‍ നിങ്ങളെ ചതിച്ചതിന്നു ഗോപിയെ പോലീസ് പിടിക്കാന്‍ ഇടവരുത്തരുത് (നാലാം ക്ലാസിലെ ഇംഗ്ലീഷ് ഗ്രാമര്‍ ബുക്കില്‍   നിന്നും കടെമെടുതതാണ് പേരുകള്‍. രാമനും ഗോപിയും എന്നെ കൊല്ലാന്‍ വരരുത്). പോയിന്റ്‌ നമ്പര്‍ സെവെനും നയനും ഈ റുളിന്റെ പരിധിയില്‍ വരില്ല.

2. ആത്മഹത്യ ചെയ്യാന്‍ അവനവന്റെ വീടിന്റെ സ്വകാര്യത തിരഞ്ഞെടുക്കുക. അല്ലേല്‍ത്തന്നെ വൈകിയോടുന്ന ട്രെയിനിനു തല വച്ച് ആയിരക്കനക്കിനാളുകളുടെ പ്രാക് വാങ്ങിക്കെട്ടരുത്.

3. സ്വകാര്യ വാഹനങ്ങളുടെ മുന്നില്‍ചാടി ആത്മഹത്യ ചെയ്യരുത്. അത് ആക്സിടെന്റായി തെറ്റിദ്ധരിക്കപ്പെടുകയും പാവം സ്വകാര്യവാഹന ഉടമ ജയിലിലാകുകയും ചെയ്യും. പോകുന്ന പോക്കിന് നിരപരാധികള്‍ക്കിട്ടു പണിയരുത്. ഇനി അങ്ങനെ തന്നെ ആത്മഹത്യ ചെയ്യണമെന്നു നിര്‍ബന്ധമാണെങ്കില്‍ സീ പോയിന്റ്‌ നമ്പര്‍ വണ്‍.

4. പൊതുസ്ഥലങ്ങളില്‍ ആത്മഹത്യ ചെയ്യരുത്. ഉദാഹരണത്തിന് കോളേജ് ക്ലാസ് റൂമില്‍ (അങ്ങനെ സംഭവിച്ചിട്ടുണ്ട്.). ആ സ്ഥലം വീണ്ടും ഉപയോഗിക്കേണ്ടിവരുന്ന പൊതുജനതെക്കുറിച്ചു ഒന്ന് ആലോചിച്ചു  നോക്കിയേ.

5. മരണശേഷം പെട്ടുന്നു കണ്ടുപിടിക്കപെടാവുന്ന സ്ഥലം തിരഞ്ഞെടുക്കുക.  വീട്ടുകാര്‍ക്ക്  അവസാനമായി നിങ്ങളുടെ മുഖമൊന്നു കാണാന്‍ കഴിയട്ടെ. മരിച്ചു നാല് ദിവസം കഴിഞ്ഞാല്‍ ശരീരം ജീര്‍ണിക്കും.

6. വീട്ടുടമയോട് എന്തെങ്കിലും പകയുണ്ടെങ്കില്‍ മാത്രം വാടകവീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യക.

7. പഠിക്കാത്ത കാരണത്തിന് മൊബൈല്‍ അച്ഛന്‍ പിടിച്ചുവച്ചതിന്റെ പ്രതികാരമായിട്ടാണ് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെങ്കില്‍ കാരണക്കുരിപ്പ് എഴുതേണ്ട കാര്യമില്ല. നിങ്ങലെപ്പോലോരാളെ വളര്ത്തിയതിനുള്ള ശിക്ഷ അച്ഛന്‍ നിങ്ങള്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അനുഭവിച്ചിട്ടുണ്ട്. കൂടുതല്‍ ശിക്ഷിക്കേണ്ട.

8. ഇടയ്ക്കിടയ്ക്ക് ആത്മഹത്യ ചെയ്യണമെന്നു തോന്നുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് കല്യാണം കഴിക്കുന്നതിനു മുന്‍പേ വേണം. വെറുതെ ഒരു പെണ്ണിനെ വിധവയാക്കുകയും അവള്‍ടെ കൊച്ചുങ്ങള്‍ക്ക്‌ അപ്പനില്ലതാക്കുകയും ചെയ്യരുത്.

9. ഏതെങ്കിലുമൊരു പെണ്ണ് പ്രേമം നിരസിച്ചതിന്റെ തീവ്ര ദുഖത്തിലാണ് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെങ്കില്‍ അവള്‍ടെ  പേര് വെളിപ്പെടുത്തേണ്ട കാര്യമില്ല. സീ പോയിന്റ്‌ നമ്പര്‍ സെവെന്‍.    

10. ആത്മഹത്യ   ചെയ്യാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളെ സ്നേഹിക്കുന്നവരെ ഓര്‍ക്കുക. ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതുകൊണ്ടോ മാര്‍ക്ക് കുറഞ്ഞതിനു തല്ലിയത് കൊണ്ടോ മാതാപിതാക്കള്‍ക്ക് സ്നേഹമില്ല എന്നര്‍ത്ഥമില്ല എന്ന് മനസിലാക്കുക.  ഇനി കാശാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ സോമാലിയായിലെ കുട്ടികളെ ഓര്‍ക്കുക. പ്രണയമാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ അവളോരുത്തി മാത്രമല്ല ഈ ലോകതുള്ളതെന്നോര്‍ക്കുക. ആരെങ്കിലും നിങ്ങളെ ചതിച്ചതാനെങ്കില്‍ ഇതുകൊണ്ട് നിങ്ങളുടെ ലോകം അവസാനിക്കില്ല എന്ന് മനസിലാക്കുക. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ മുകളിലുള്ള നിയമങ്ങള്ക്കനുസൃതമായി ആത്മഹത്യ ചെയ്യുക. The world perhaps is better without you!

Sunday 1 May 2011

Bugged on a Monday morning


I am totally bugged. Monday morning coffee is my first break in two days. I am working mother with a small kid, no maid, a husband working 13 hours a day. Saturday and Sunday are the busiest of days in the week for me. Sweeping, moping, washing the clothes, cleaning the house, the tasks are endless. Like I said, Monday morning coffee is my first break in two days. I like to be alone during this time, taking my time over the coffee. Mentally preparing myself for another week’s battle. I need this time alone. If you think you don’t like to be alone, try getting married. you will change your view.
Lunch and evening coffee, I have with my friends, a group of young mothers, and I quite enjoy these occasions. We discuss our kids. ‘What appu did, what ammu did, you won’t believe what kavya did’ etc etc. we dissect our husbands, we talk movie, politics, our culinary battles, current news and errant mother-in-laws. I love that. But mornings, I like to be left alone.
One new girl has joined some other department a month back. For some reason, she has decided I am friend material. She waylays me on my trips to the canteen for my morning coffee and imposes herself on me. Now don’t get your hackles up. I too thoroughly disapproves of this American notion of privacy- ‘ I won’t disturb you, you won’t disturb me’ stuff. I like to have friends, and I don’t mind it when they butt in my affairs. But something about this girl irritates me. May be it’s her fake American accent. She had been in US for sometime. She is not married and no kid. And she has no idea about the current Indian topics. We have nothing to talk about except she and her work, and America this and America that. That too in this fake accent I have come to totally dislike. I really don’t know how to shake off this girl. I am getting really bugged as day after day my precious little time in the morning is destroyed this way. What do I do? I tried introducing her to others, but she has been unable to stick to any of them. May be I should cancel my coffee break altogether.

ഒരു മധുര പ്രണയത്തിന്റെ ഓര്‍മയ്ക്ക്

മോളെയുംകൊണ്ട് പാര്‍ക്കിലിരിക്കുകയായിരുന്നു  ഞാന്‍.  മന്നുവാരിക്കളിയാണ് അവളടെ  പരിപാടി.  ഞാനടുത്ത് ഒരു ബെഞ്ചിലിരുന്നു പ്രപഞ്ചത്തിലെ ഖോരപ്രശ്നങ്ങല്ലെക്കുരിച്ചു   മനനം ചെയ്യും. 'ഇന്ന് എന്ത് കറിയുണ്ടാക്കണം, നാളെരാവിലെ ദോശ മതി. പുട്ട് അവള്‍ക്കിഷടമില്ല. രാത്രി കിടക്കുന്നതിനു മുന്‍പ് എലിപ്പെട്ടി വയ്ക്കാന്‍ മറക്കരുത്. കള്ള എലി എന്റെ വാഷിംഗ്‌ മെഷിന്റെ വയറെല്ലാം കടിച്ചു പറിച്ചു. അലക്കാന്‍ ഹെല്പ് ചെയ്യാന്‍ പറഞ്ഞാല്‍ അതിയാന്‍ കേള്‍ക്കുമോ? '    

ഇടയ്ക്കൊന്നു പരിസരം നോക്കിയപ്പോളുണ്ട്, മൂന്നു പയ്യന്മാര്‍. ഒരു പതിമൂന്നു വയസ്സില്‍ കൂടില്ല. അതിലൊരുത്തന്‍ നല്ല കുട്ടപ്പനായി ഡ്രസ്സ്‌ ചെയ്തിരിക്കുന്നു. നെറ്റിയിലേക്ക് വീഴുന്ന മുടി ഇടയ്ക്കിടയ്ക്ക് കൊതിയോതുക്കുന്നു. ഏതോ സിനിമയിലെ പോസ്റ്റര്‍ പോലെ ഒരു കയ്യ് മതിലില്‍ താങ്ങി ജയനെപ്പോലെ, മതില്‍ വീഴാതിരിക്കാന്‍ പിടിച്ചുനിര്തിയിരിക്കുന്ന പോലെ നില്‍പ്പ്. ഇടയ്ക്ക് പോസുമാറ്റി കയ്യുകെട്ടി കാല്‍ പുറകില്‍ മതിലില്‍ തൊട്ടു വയ്ക്കുന്നു. ആകപ്പാടെ ഒരു പ്രേംനസീര്‍ ലുക്ക്‌ മുഖത്ത്. ശെടാ, ഇതെന്തു തമാശ എന്ന് ഞാന്‍ ചുറ്റും നോക്കി. അപ്പോഴല്ലേ,  തൊട്ടടുത്ത്‌ ഓവര്‍ മേയ്ക്ക് അപ്പ്‌ ചെയ്ത ഒരു പെണ്‍കുട്ടി ഷട്ടില്‍  കളിക്കുന്നു.     അപ്പോള്‍ ഇതാണ് പ്രേംനസീര്‍ ലുക്ക്‌ ഇന്റെ കാരണം. അവളൊന്നു നോക്കാന്‍ വേണ്ടി അവന്‍ 'ഞാന്‍ കാറ്റ് കൊള്ളുകയല്ലേ '  എന്ന മട്ടില്‍ കോര്‍ട്ടിന്റെ പലഭാഗത്തായി ജയന്‍ സ്റ്റൈലില്‍ പോയിനില്‍ക്കുന്നു.    അവളോ? പെരുംകള്ളി. പെന്നുങ്ങളോളം പൂത്ത കള്ളികള്‍ ലോകത്തില്ല.പയ്യന്റെ രോഗം അവള്‍ക്കു നന്നായി അറിയാം. എന്നാലും ഒന്നും തനിക്കു മനസിലാകുന്നില്ല എന്നാ മട്ടിലാണ് അവള്‍ടെ നില്‍പ്പ്. അവള്‍ ഷട്ടില്‍ കളിക്കുന്നു, അത് നിലത്തു വീഴുമ്പോള്‍ അയ്യോ എന്ന് ചിണുങ്ങുന്നു. അനാവശ്യമായി ചിരിക്കുന്നു. കൂട്ടുകാരിയോട് സംസാരിക്കുകയെന്ന വ്യാജേന അവനെ ഒളിഞ്ഞു നോക്കുന്നു. 

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സ്കൂള്‍ മൈതാനം ഞാനോര്‍ത്തുപോയി.കാലമില്ലാത്ത, കളങ്കമില്ലാത്ത പ്രണയം. ഇന്നലെ മൊട്ടായി, ഇന്ന് വിരിഞ്ഞു, നാളെ വാടിപ്പോകുന്ന ഭംഗിയുള്ള ഒരു പൂവുപോലെ. ഇത് കൌമാരക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്നത്. പ്രായവും പക്വതയും നല്‍കുന്ന നിസ്വംഗതയ്ക്കിടയിലും  ചുണ്ടില്‍ ഒരു ചിരിവിരിയിക്കാന്‍ കഴിയുന്ന മധുരതരമായ ഒരു ഓര്‍മ.      
Related Posts Plugin for WordPress, Blogger...