ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?
Showing posts with label politics. Show all posts
Showing posts with label politics. Show all posts

Wednesday, 8 June 2011

ഈ മനസ്ഥിതി എന്ന് മാറും?



ഇന്ന് times of india യില്‍ കണ്ട വാര്‍ത്തയാണ്. സല്‍വ അല്‍ മുടെയ്റി   എന്നാ കുവൈറ്റ് വനിതാ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു ഒരു നല്ല മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ഒരിയ്ക്കല്‍ കുവൈറ്റ്‌ പാര്ലമെന്റിലെയ്ക്ക് മത്സരിച്ച സല്‍വയുടെ അഭ്പ്രായത്തില്‍, ലൈംഗികാവശ്യങ്ങള്‍ക്കായി  ഒരു അടിമയെ വാങ്ങുന്നതാണ്  ഏറ്റവും നല്ല മാര്‍ഗം.

Thursday, 19 May 2011

ആദാമിന്റെ മകന്‍ അബുവും കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാറും.




എന്തിലും ദോഷം കാണുന്നവരാണ് മലയാളികള്‍ എന്നൊരു പഴി പണ്ടേയുണ്ട്. ഒരുത്തന്‍ നന്നാവുന്നത് സഹിച്ചുകൂടാതവരാണെന്നും . ഈ പഴികളില്‍ സ്വല്പം കഴമ്പ് ഇല്ലാതെയില്ല. ഒരുത്തനൊരു ദേശീയ അവാര്‍ഡു  കിട്ടിയാല്‍ മലയാളി എന്ന നിലയില്‍ അതില്‍ സന്തോഷിക്കേണ്ടാതിനു പകരം ' ശെടാ, ഇവനിതെങ്ങനെ ഒപ്പിച്ചു' എന്നാണു മലയാളിയുടെ ചിന്താ. അത്തരത്തില്‍ ഉള്ളൊരു മലയാളിയായി തരംതാണ്കൊണ്ട്  ഒന്നുറക്കെ ചിന്തിക്കട്ടെ. 'കൊണ്ഗ്രെസ്സുകാരന്‍ സലിം കുമാരില്‍ നിന്നു ആദാമിന്റെ മകന്‍ അബുവിലേയ്ക്ക് എത്ര  ദൂരം?

Saturday, 7 May 2011

പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍


പതിമൂന്നിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ 



സ്പെക്ട്രം  കേസില്‍ ഡി എം കെ സുപ്രീമോയുടെ മകള്‍ കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 14 നു മാറ്റിവെച്ചിരിക്കുന്നു. എന്തിനു? കോടതിയുടെ അസൌകര്യം എന്തെന്ന് പത്രത്തില്‍ കണ്ടില്ല. ഈ തിയതിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ  ? ആരായാലും ആലോചിച്ചു പോകും. മേയ് 13 കഴിഞ്ഞാണല്ലോ മേയ് 14. അതുപോലെ കനിമൊഴിയുടെ പേര് പ്രതിപട്ടികയില്‍  ചേര്‍ത്തതും ഒരു 13 കഴിഞ്ഞാന്നു.   ഏപ്രില്‍ 13.

പണ്ട് തൊട്ടേ അപശകുനമായി കണക്കാക്കപ്പെടുന്ന നമ്പരാണ് 13. പതിമൂന്നാം  നമ്പര്‍  മുറിയില്‍  താമസിക്കാനും, പതിമൂന്നാം  തിയതിയില്‍ , പ്രത്യേകിച്ച് അത് വെള്ളിയാഴ്ചയാനെങ്കില്‍ രാത്രിയില്‍ പുറത്തിറങ്ങാനും പേടിയുള്ളവര്‍   ഉണ്ട് .  പതിമൂന്നിനു ശുഭകാര്യങ്ങള്‍ നടത്തുന്ന പതിവ് മിക്കവര്‍ക്കുമില്ല.  യക്ഷികള്‍ പുറത്തിറങ്ങി നടക്കുന്ന നാളാണ് പതിമൂന്നു എന്ന് വരെ കേട്ടിട്ടുണ്ട്. അതുവല്ലതുമാണോ ഇനി കോടതിയുടെ തീരുമാനത്തിന് പിന്നില്‍?

നമ്മുടെ കോടതികള്‍ അന്ധവിശ്വാസികള്‍ ആണെന്നാണോ ഇതില്‍ നിന്ന് ധരിക്കേണ്ടത്?      
അതോ പതിമൂന്നിന്റെ കുടിലതയില്‍ വിശ്വാസമില്ലാത്തവര്‍ വിഡ്ഢികളാനെന്നോ  ?

Saturday, 30 April 2011

രാജകീയ അടിമത്വം !

അങ്ങനെ ആയിരങ്ങള്‍ ആകാംക്ഷയടക്കി കാത്തിരുന്ന ആ അസുലഭ മുഹൂര്‍ത്തം വന്നു, തീര്‍ന്നു. ഇന്ഗ്ല്ലണ്ടിട്ന്റെ വില്ല്യം രാജകുമാരനും സാധാരണക്കാരിയായ കേറ്റ് മിടില്ടനും വിവാഹിതരായി. കണക്കുകളനുസരിച്ച് ലോകമെമ്പാടും 200 കോടി ജനങ്ങളാണ് ടിവിയിലൂടെയും നേരിട്ടും വിവാഹം കണ്ടത്. ബ്രിടന്റെ ഒരു മുന്‍ കോളനി എന്നാ നിലയ്ക്ക് ഇന്ത്യയ്ക്കും ഇന്നലെ അഭിമാന നിമിഷങ്ങളായിരുന്നു. പത്രങ്ങളെല്ലാം തന്നെ ഫ്രന്റ് പേജില്‍ വാര്‍ത്ത‍ ചിത്രമടക്കം റിപ്പോര്‍ട്ട്‌ ചെയ്തു. ഇടയ്ക്ക് ഏതോ ഒരു സള്‍ഫാന്റെ കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത് രസം കൊല്ലിയായി. പക്ഷെ അതിനുള്ള പിഴ തീര്‍ക്കാന്‍ മിക്ക പത്രങ്ങളും ഉള്ളിലൊരു പേജ് മൊത്തം രാജകീയ വിവാഹത്തിന് നീക്കിവെച്ചു. എല്ലാ ഇന്ത്യക്കാരും, കുറഞ്ഞപക്ഷം  മലയാളികളെങ്കിലും നിര്‍ബന്ധമായും, അറിഞ്ഞിരിക്കേണ്ട വിവാഹവിശേഷങ്ങള്‍ അവര്‍ പങ്കു വെച്ച്. അധിതികലെത്ര, ചെലവെത്ര, രാജകുമാരിയുടെ ഉടുപ്പിന്റെ നിറമെന്തു, വിലയെന്തു, നീളമെത്ര, അതില്‍ മുത്തൂകലെത്ര, രാജകുമാരിയുടെ തോഴിയുടെ ആന്റിയുടെ പട്ടിയുടെ മേത്ത് പൂടയെത്ര  അങ്ങനെ  അങ്ങനെ. ഇത് വായിച്ചു, ജനലക്ഷങ്ങള്‍ പുളകം കൊണ്ട്. വിവരക്കേടുകൊണ്ടു ഉണ്ടായിരുന്ന ലാജകുമാരന്മാരെയും ലാജകുമാരിമാരെയും പണ്ടേ തട്ടേല്‍ കേറ്റിയ നമ്മളിപ്പോള്‍ ആരായി? ജനനം എന്നാ യാഥാര്‍ശ്ചികത്വം മേന്മയായുള്ള, ചിരിക്കുമ്പോള്‍ ഉണ്ണിയപ്പം വായില്‍ വെച്ചിരിക്കുന്നതിനാല്‍ വാ അടയ്ക്കാന്‍ പറ്റുന്നില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു ലാജകുമാരെങ്കിലും നമുക്കുണ്ടായിരുന്ണേല്‍ കണ്ടവന്റെ കഥ കേട്ട് ആത്മനിര്‍വൃതി കൊല്ലെണ്ടിവരുമായിരുന്നോ ?    

'ഒരു ലാജകുമാരനെ കിട്ടിയിരുന്നേല്‍........................... ഒന്ന് കാലു നക്കാമായിരുന്നൂഊഊഊഊഉ...........


എന്റെ കുശുംബാണ് എന്നെ കൊണ്ട് ഇതെഴുതിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടാവും. നിങ്ങള്‍ക്കൊക്കെ എന്തുമാകാമല്ലോ  !  


Related Posts Plugin for WordPress, Blogger...