ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Thursday 25 August 2011

കന്യാസ്ത്രീകള്‍ക്കു ആത്മഹത്യ ചെയ്തു കൂടെ?

കടുത്തുരുത്തി കോവളം പൂങ്കുളം ഹോളി സ്പിരിറ്റ്‌ മഠത്തിലെ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സി മഠത്തിലെ ജലസംഭരണിയില്‍ മുങ്ങി മരിച്ച വാര്‍ത്ത വന്നത് ഓഗസ്റ്റ് പതിനേഴിനാണ്. മകളുടെ മരണത്തില്‍ സംശയമോന്നുമില്ലെന്നും ആരങ്കിലും മകളെ മനപ്പൂര്‍വം  അപായപ്പെടുതിയതാനെന്നു തോന്നിയാല്‍ നീതിയ്ക്കായി ഏതറ്റം വരെയും പോകുമെന്നും സിസ്റെരുടെ പിതാവ് പറഞ്ഞതായി അന്നത്തെ മനോരമ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതിനു ശേഷം വന്ന റിപ്പോര്‍ട്ടില്‍ സിസ്റെരുടെ മരണം ആത്മഹത്യയായി പോലീസ് സ്ഥിതീകരിച്ചതായാണ് പറഞ്ഞത്. പോസ്റ്റ്‌ മാര്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസ്റെരുടെ ദേഹത്ത് പരിക്കുകളോ  പിടിവലി നടന്നതിന്റെ ലക്ഷനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല.  ത്വക് സംബന്ധമായ അസുഖങ്ങളെക്കുറിച്ചു സിസ്റ്റര്‍ അസ്വസ്തയായിരുന്നെന്നു മഠം വാസികള്‍ പറയുകയുണ്ടായി.www.maayalokam.blogspot.com
    
പക്ഷെ ഇന്നത്തെ   മനോരമയില്‍ കാണുന്നത് സിസ്റെരുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു പിതാവ് ഐ ജി യ്ക്ക് പരാതി നല്‍കിയതായാണ്. കൊലപാതകമാനെന്നും, ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ളതായി സംശയിയ്ക്കുന്നെന്നും പരാതിയില്‍ പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ജലസംഭരണിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്നു സംശയമുണ്ട്‌. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും ത്വക് സംബന്ധമായ രോഗമുണ്ടായിരുന്നതായി അറിവില്ലെന്നും സിസ്റെരുടെ സഹോദരന്‍ പറഞ്ഞു.
സിസ്റ്റര്‍ മേരി ആന്‍സി അവിടെ നില്‍ക്കട്ടെ. ഇതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ ഇതില്‍ അഭിപ്രായം പറയുന്നില്ല. പക്ഷെ ഈ വാര്‍ത്ത ആദ്യം കണ്ടപ്പോഴും, അതിനു ശേഷം ഇതാത്മഹത്യയാണെന്ന  പോലീസ് റിപ്പോര്‍ട്ട് കണ്ടപ്പോഴും എനിയ്ക്ക് തോന്നിയിരുന്നു, അധികം താമസിയാതെ ഇത് കൊലപാതകമാണെന്ന സംശയവുമായി ആരെങ്കിലും രംഗത്ത് വരുമെന്ന് (ആരുടേയും ഉദ്ധേശശുദ്ധിയെ സംശയിക്കുന്നില്ല ). ഒരു സാധാരണ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് പോലെയല്ല ഒരു കന്യാത്രീ ആത്മഹത്യ ചെയ്യുന്നത്. സാധാരണ സ്ത്രീകള്‍ക്ക് എന്തെല്ലാം പ്രശ്നങ്ങളാണ്. കുടിയനായ ഭര്‍ത്താവ്, സ്ത്രീധനത്തിന് വേണ്ടി വഴക്കിടുന്ന അമ്മായിയമ്മ, മുടിയനായ മകന്‍, കടക്കെണി. അതെ, ഇത്തരം പ്രശ്നങ്ങളുള്ള ഒരാള്‍ ആത്മഹത്യ ചെയ്‌താല്‍ അതില്‍ സംശയിയ്ക്കാനോന്നുമില്ല. അതുപോലെയാണോ ഒരു കന്യാസ്ത്രീ. അവര്‍ക്കെന്തു പ്രശ്നങ്ങള്‍ ? രാവിലെ എഴുന്നേല്‍ക്കുക, പള്ളിയില്‍ പോവുക, ജോലിയുള്ള കന്യാസ്ത്രീയാണെങ്കില്‍ ജോലിയ്ക്ക് പോവുക. തിരിച്ചു വന്നു മഠത്തിലെ അല്ലറ ചില്ലറ പണികള്‍ ചെയ്യുക, വീണ്ടും പ്രാര്തിയ്ക്കുക, കിടന്നുറങ്ങുക. ഇത്തരം അല്ലലില്ലാത്ത ജീവിതം നയിയ്ക്കുന്ന ഒരാള്‍ എന്തിനു ആത്മഹത്യ ചെയ്യണം? വളരെ ന്യായമായ സംശയം.www.maayalokam.blogspot.com

ഒരു ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലായിരുന്നു എന്റെ സ്കൂള്‍, പ്രീ ഡിഗ്രീ വിദ്യാഭ്യാസം. ധാരാളം കന്യാസ്ത്രീകളെ കാണുകയും പരിചയപ്പെടുകയും ചെയ്തു അക്കാലത്ത്. വിരലിലെണ്ണാവുന്ന മുഖങ്ങളെ ഇപ്പോള്‍ ഓര്‍മയുള്ളൂ. ചിരിക്കുന്ന മുഖങ്ങള്‍. മറന്നവയായിരുന്നു അധികവും.  നിരാശയോ, നിസ്സംഗതയോ, ലോകത്തോട്‌ വെറുപ്പോ പ്രതിഫലിയ്ക്കുന്ന മുഖങ്ങളായിരുന്നു അവയത്രെയും.  ആരോര്ത്തിരിയ്ക്കും, , അത്തരം ആളുകളെ? പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍, അത്തരക്കാരായിരുന്നു കൂടുതലും, എന്നത് ഒരു ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്. കന്യാസ്ത്രീകളുടെ ജീവിതം ഒരു പൂമെത്തയോന്നുമല്ല. വിലക്കുകളുടെ ഒരു ലോകമാണ് അത്. എം എസ് സിയ്ക്ക് പഠിയ്ക്കുമ്പോള്‍ എന്റെ ക്ലാസ്സില്‍ ഒരു കന്യാസ്ത്രീയും ഒരു ബ്രതെരുമുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ക്ലാസിനു ശേഷം ഞങ്ങള്‍ ഗാങ്ങായി അടുത്തുള്ള കടയില്‍ പോയി ചായ കഴിയ്ക്കും. ബ്രതെരും കൂടെ വരും.  സിസ്റെര്‍ക്ക് വലിയ ആഗ്രഹമുണ്ട് ഒരിയ്ക്കലൊന്നു വരണമെന്ന് (അവര്‍ വെറും ഇരുപത്തഞ്ചു വയസുള്ള ഒരു ചെറുപ്പക്കാരിയായിരുന്നു). ഒരു ദിവസം ഞങ്ങള്‍ നിര്‍ബന്ധിച്ചു കൂട്ടി കൊണ്ടുപോയി. പിറ്റേ ദിവസം പ്രിന്സിപ്പലച്ചന്‍ വിളിച്ചു അവരെ. നന്നായി വഴക്കും കേട്ടു. അച്ഛനും കന്യാസ്ത്രീയും തുല്യരല്ല. 'ഒരു കന്യാസ്ത്രീ ഇങ്ങനെ ചെയ്യാമോ' എന്ന അധൃശ്യമായ വിലക്ക് എല്ലാ മേഖലകളിലും അവരെ പിന്തുടരുന്നു. 
പ്രീ ഡിഗ്രിയ്ക്ക് ഞാന്‍ ത്രിശൂര്‍ സെന്റ്‌ മേരീസിലാണ് പഠിച്ചത്. ആ രണ്ടു വര്ഷം പരിചയപ്പെട്ട കന്യാസ്ത്രീകളില്‍  രണ്ടു പേരുടെ  മുഖമേ ഓര്‍മയുള്ളൂ. എപ്പോഴും പ്രസസ്ന്ന മുഖത്തോട് കൂടെ കാണുന്ന ഒരു ചെറിയ സ്ത്രീ. ഒരു ചെറിയ കുരുവിയ ഓര്‍മ്മിപ്പിച്ചു അവര്‍. ഒരു നിമിഷം അടങ്ങിയിരിയ്ക്കാതെ ചിലച്ചു കൊണ്ടു പാറി നടക്കുന്ന ഒരു ചെറിയ കുരുവി.   മറ്റെയാള്‍, 'ലോകത്തിലെ ഏറ്റവും വലിയ ദുഖിത   ഞാനാണെന്ന' മുഖഭാവവുമായി ഒരാള്‍. ഒരിയ്ക്കലും അവര്‍ ചിരിച്ചു കണ്ടിട്ടില്ല. ഒരു ദുശകുനമാണ് അവരെന്ന് വിശ്വസിച്ചിരുന്നു ഞാന്‍. അവരെ കണ്ടാല്‍ നമ്മുടെ സന്തോഷവും കൂടി പോകും. ഈ രണ്ടു വ്യക്തികളും തമ്മിലുള്ള അന്തരമാണ് രണ്ടാമത്തെയാളെ നോട്ടു ചെയ്യാന്‍ കാരണം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം കുരുവിയെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചു. അത് സിസ്റ്റര്‍ ജെസ്മിയാണ്. അവര്‍ക്കെന്തു സംഭവിച്ചുവെന്ന് അറിയാമല്ലോ. മറ്റെയാള്‍ ഇപ്പോഴും ആ മഠത്തില്‍ തന്നെ കാണണം. ഒരിയ്ക്കലും ചിരിയ്ക്കാതെ.www.maayalokam.blogspot.com

കന്യാസ്ത്രീകളുടെ ജീവിതം പൂമെത്തയല്ല. അതറിഞ്ഞിട്ടും ആ ജീവിതം സ്വീകരിയ്ക്കാനും അതില്‍ സന്തോഷം കണ്ടെത്താനും  കഴിയുന്നവരോട് അളവറ്റ ആദരവുണ്ട്. പക്ഷെ, അതറിഞ്ഞിട്ടു തന്നെയാണോ എല്ലാവരും കന്യാസ്ത്രീകളാവുന്നത്?  കത്തോലിയ്ക്ക സഭയ്ക്ക് ഇത്രയധികം കന്യാസ്ത്രീകളെ ലഭിച്ചത് കര്താവിലുള്ള നമ്മുടെ അളവറ്റ വിശ്വാസം കൊണ്ടല്ല. മലയാളിയുടെ ആരെയും വെല്ലുന്ന പ്രാക്ടിയ്ക്കല്‍ ബുദ്ധിയാണ് അത്. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍, ലോകമെന്താനെന്നു അറിയാത്ത പ്രായത്തില്‍ 'അപ്പച്ചനും അമ്മച്ചിയും നേര്ന്നതുകാരണം'  കന്യാസ്ത്രീയായിതീര്‍ന്ന ഒരുപാട് പേരുണ്ട്. 'ഇതായിരുന്നില്ല എന്റെ വഴി' എന്ന് തിരിച്ചറിഞ്ഞിട്ടു കാര്യമില്ല. തിരിച്ചു വരാന്‍ കഴിയാത്ത ഒരു വഴിയാണത്.  മഠം വിട്ടു വന്ന കന്യാസ്ത്രീകള്‍ക്കു  സന്തോഷമായി ജീവിയ്ക്കാനുള്ള ഒരു സാഹചര്യമാണോ നമ്മുടെ സമൂഹത്തിലുള്ളത്? സിസ്റ്റര്‍ ജെസ്മി സന്തോഷവതിയാണോ? ആര്‍ക്കറിയാം?
ഒരു മനുഷ്യന് വിഷമം വന്നാല്‍, അത് തീര്‍ക്കാന്‍ മനുഷ്യന്‍ തന്നെ വേണം. കര്‍ത്താവ്‌ പോര. കത്തായി, സ്വാന്തന വചസായി, ഒരു നോട്ടമായി, ആലിംഗനമായി   ..... മനുഷ്യന്‍ തന്നെ വേണം. അല്ലെങ്കില്‍ പിന്നെ you should be bordering on schizophrenia.
കന്യാസ്ത്രീകള്‍ തമ്മിലുള്ള സൌഹൃദങ്ങളെ മഠങ്ങള്‍ നിരുത്സാഹപ്പെടുതുന്നുവെന്നു സിസ്റ്റര്‍ ജെസ്മിയുടെ ഒരു അഭിമുഖത്തില്‍ വായിച്ചിട്ടുണ്ട്. ഏകാന്തതയാണ് ഏറ്റവും വലിയ ദുഃഖം. അങ്ങനെയോരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയാല്‍ അതില്‍ അസ്വഭാവികമായി എന്തുണ്ട് ? പ്രാര്തിയ്ക്കാന്‍ മാത്രമല്ല, ആത്മഹത്യ ചെയ്യാനും, കന്യാസ്ത്രീകള്‍ക്കു കാരണങ്ങള്‍ പലതുണ്ട്. ആ കാരണങ്ങള്‍ മനസിലാക്കാതെ പലപ്പോഴും സഭയെ അടിയ്ക്കാനുള്ള ഒരു വടിയായി അത് ദുരുപയോഗം ചെയ്യപ്പെടുന്നു. വീക്ഷണങ്ങള്‍ മാറ്റുവാന്‍ സമയമായി. സഭയുടെതും, നമ്മുടെതും. www.maayalokam.blogspot.com

25 comments:

  1. വളരെ നന്നായി ..എന്ത് കൊണ്ട് അവര്ര്‍ക്ക്‌ ആ വേഷം വലിച്ചെറിഞ്ഞു സാധാരണ സ്ത്രീ ആയി ജീവിച്ചു കൂടാ?..

    ReplyDelete
  2. ആചാര്യന്‍, താങ്കളുടെ ചോദ്യത്തിനുള്ള മറുപടി പോസ്റ്റില്‍ തന്നെയുണ്ട്‌.

    ReplyDelete
  3. പറഞ്ഞ മിക്കകാര്യങ്ങളും വളരെ ശരിയാണ്. ധാരാളം തൊഴുത്തില്‍കുത്ത് നിലനില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് കന്യാസ്ത്രീമഠങ്ങളില്‍ അന്നും ഇന്നും ഉള്ളത്. നേരിട്ട് അറിയുന്ന പലരുടെയും അനുഭവങ്ങള്‍. എന്റെ കൂടെ പഠിച്ചിരുന്ന ഒരു കന്യാസ്ത്രീ ക്ലാസിലിരുന്ന് എന്നും ഉറക്കമായിരുന്നു. മഠത്തിലെ ജോലികളും പ്രാര്‍ഥനയും കഴിഞ്ഞ് പഠിക്കാനുള്ള സമയം അവക്ക് നന്നേ കുറവായിരുന്നു. വലിയ കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വലിയ പ്രാധാന്യം ഇന്നുമുണ്ട് മിക്കയിടത്തും, മറ്റുള്ളവരെ തീരെ വിലയില്ലാതെ ട്രീറ്റ്‌ ചെയ്യുന്നു. പിന്നെ ആചാര്യന്‍ ചോദിച്ചത് കാര്യങ്ങള്‍ തീരെ അറിയാത്തത് കൊണ്ടാണ്. അച്ചനാവാന്‍ സെമിനാരിയില്‍ പോയിട്ട് തിരികെ വരുന്ന ഒരാള്‍ക്ക്‌ സമൂഹത്തില്‍ വില കൂടുതലാണ്, ഇന്നും. എന്നാല്‍ കന്യാസ്ത്രീ ആവാന്‍ പോയിട്ട് തിരികെ വന്നാല്‍, ഉടുപ്പൂരി, മഠംചാടി എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ആണ് അവരെ കാത്തിരിക്കുന്നത്. എനിക്കറിയുന്ന ചില കേസുകള്‍, വിവാഹം കഴിച്ചുവിടാന്‍ പണമില്ലാത്തത്കൊണ്ട് പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ ആവാന്‍ നിര്‍ബന്ധിക്കുന്ന വീട്ടുകാരുണ്ട്. സഹിക്കാന്‍ പറ്റാതെ തിരികെ വരട്ടെ എന്ന് ചോദിക്കുമ്പോള്‍, വന്നാല്‍ സംരക്ഷിക്കാന്‍ പറ്റില്ലെന്ന് പറയുന്നവരും ഉണ്ട്. അപ്പോള്‍ എന്തും സഹിച്ച് അവിടെത്തന്നെ കഴിയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

    ReplyDelete
  4. എഴുതിയത് നന്നായി.പക്ഷെ അക്ഷര പിശാശു വായനയുടെ സുഖം കളയുന്നു.

    ReplyDelete
  5. ഈ സിസ്റ്റര്‍ ജെസ്മി ആരാണ് ?

    ReplyDelete
  6. ജീവനുള്ള എന്തിനും ആത്മഹത്യ ചെയ്യാം
    അതിനു കഴിവുണ്ടെങ്കില്‍
    പക്ഷെ
    പരാജയപ്പെടാന്‍ പാടില്ല.

    ReplyDelete
  7. ‍@ ഫെനില്‍,
    ഈ സിസ്റ്റര്‍ ജെസ്മി ആരാണ്?

    എനിക്കു തോന്നുന്നു ഇന്ത്യയുടെ "പ്രധാനമന്ത്രിണി" ആണെന്നു..

    ReplyDelete
  8. Very True....Even Europe has been escaped from the catholic dark age..I know a few nun teachers..
    Nuns are humans..They too have humane feelings...its not a sin....what a world

    ReplyDelete
  9. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ പലതുണ്ട്. ആ കാരണങ്ങള്‍ ഭൂരിഭാഗവും മഠവും സഭയുമായും ബദ്ധപ്പെട്ടതാണ്... അതിനാൽ തന്നെ ആത്മഹത്യായാണെങ്ങിലും അതിന്റെ ഉത്തരവാദികൾ ക്രൂശിക്കപ്പെടുന്നതിൽ ന്യായവുമുണ്ട്... മാത്രവുമല്ല സഭയുടെ കഴിഞ്ഞകാല നടപടികൾ അങ്ങനെയൊരു സംശയം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്... മാനസികപീഡനം തന്നെ ധാരളമല്ലേ...

    1... 18 ന് വയസ്സിന് മുൻപ് മഠത്തിൽ ചേർക്കുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം...
    2... കന്യാസ്ത്രിയെന്നത് പ്രേഷിതപ്രവർത്തകർ എന്ന് പുനർനാമകരണം ചെയ്യുക...
    3... പുരോഹിതരേയും പ്രേഷിതപ്രവർത്തകരേയും വിവാഹം കഴിക്കാൻ അനുവദിക്കുക...
    4... മഠങ്ങൾ / ആശ്രമങ്ങൾ ഇടവകയുടെ കീഴിൽ നിലനിർത്തുക... വിശ്വാസികളുടെ സ്ഥാപനം വിശ്വാസികളും കാണട്ടെ, അവരും കൂടി ഭരിക്കട്ടെ...

    ReplyDelete
  10. സ്വയം ആഗ്രഹിച്ച് ആ വഴി തിരഞ്ഞെടുക്കുന്നവര്‍ മാത്രം ആയിരുന്നുവെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  11. well written ..

    Off:mafe keyman :)

    ReplyDelete
  12. എന്ത് പറയാന്‍ ?

    ReplyDelete
  13. മായാ... വളരെ നന്നായിരിക്കുന്നു... വിഷയം എന്താണെന്നു അറിഞ്ഞു തന്നെ എഴുതിയിരിക്കുന്നു.. അഭിനന്ദങ്ങളോടെ ആശംസകള്‍

    ReplyDelete
  14. കാലത്തിനൊപ്പിച്ച്‌ കോലങ്ങള്‍ മാറ്റീടില്‍ കാലക്കേടില്ലാതെ ജീവിച്ചിടാം


    നല്ല വിഷയം നന്നായ്‌ ഉള്‍കൊണ്ടു

    ReplyDelete
  15. വളരെ ശരിയാണ് ഈ പോസ്റ്റിലെ പരാമര്‍ശവിഷയം

    ReplyDelete
  16. a very important and real issue....You should show humanity to them..since they are human beings.....

    ReplyDelete
  17. a very important and real issue....You should show humanity to them..since they are human beings.....

    ReplyDelete
  18. കന്യസ്തീമാരുടെ കാര്യം വളരെ കഷ്ടമാണ്. ഒരു 20 വയസ്സെങ്കിലും ആവാതെ ഇപ്പണിക്ക്‌ യുവതികളെ ഇറക്കരുത്

    ReplyDelete
  19. പാവം കന്യാസ്ത്രീകള്‍...

    ReplyDelete

Related Posts Plugin for WordPress, Blogger...