ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Wednesday, 14 September 2011

രാജകുമാരിയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവരുണ്ടോ?

ഇന്ന് എനിയ്ക്ക് മെയിലില്‍ കിട്ടിയതാണിത്. ഒരാഴ്ചയായെയുള്ളൂ
ഇ മെയില്‍ ഐടി ഉണ്ടാക്കീട്ട് . തോമസുകുട്ടി ഒണ്ടാക്കിതന്നതാ. ഒറ്റ ആഴ്ച തികഞ്ഞില്ല, അപ്പോതെയ്ക്കും ദേണ്ടെ.  വെറും പത്തൊന്‍പതു വയസുള്ള ഒരു കിളുന്നു പെണ്‍കുട്ടി, അതും ഒരു രാജകുമാരി! എന്റെ  സഹായം അഭ്യര്‍ഥിച്ചു കൊണ്ടു എഴുതിയിരിയ്ക്കുകയാണ്.  നിങ്ങളൊന്നു വായിച്ചു നോക്കണം. രാജകുമാരിയാണെങ്കിലും എന്നാ സ്നേഹവും വിനയവുമാ. ഇത്രേം നല്ല ഒരു രാജകുമാരിയെ ഞാനിന്നു വരെ കണ്ടിട്ടില്ല.
FROM : PRINCESS SANDRA JOANNSON
LOME TOGO
WEST AFRICA
PLEASE REPLY TO THIS MY DIRECT EMAIL (
princessjoannson1@freemail.hu)

DEAREST
I AM WRITING THIS MAIL TO YOU WITH TEARS AND SORROW FROM MY HEART WITH DUE RESPECT TRUST AND HUMANITY I APPEAL TO EXERCISE A LITTLE PATIENCE AND READ THIS MAIL I SEND TO YOU. AFTER GOING THROUGH YOUR PROFILE I BECOME INTERESTED IN DISCLOSING EVERYTHING ABOUT MYSELF TO YOU,I AM PRINCESS SANDRA JOANNSON.THE ONLY DAUGHTER OF LATE CHIEF AND LOLO. EVANS EDWARD JOANNSON.

PLEASE DEAREST, LET US REASON TOGETHER AND HAVE TRUST IN GOD, I AM SEEKING YOUR ASSISTANCE TO HELP ME TRANSFER MY INHERITANCE MONEY THE SUM OF ($2.3,000,00 US DOLLARS) TWO MILLION THREE HUNDRED THOUSAND UNITED STATE AMERICAN DOLLARS. INTO YOUR ACCOUNT.PLEASE IT IS MORE THAN URGENT BECAUSE OF MY LIFE IS IN DANGER.
DEAREST, I AM WILLING TO COMPENSAT YOU FOR YOUR EFFORT AFTER THE SUCCESSFUL TRANSFER OF MY INHERITANCE MONEY INTO YOUR ACCOUNT OVERSEAS.


THANKS.
YOURS IN GOD LOVE
PRINCESS SANDRA JOANNSON.

സാന്ദ്ര, നല്ല പേര്. സാന്ദ്ര ജോന്സണ്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്കാര്‍ലെറ്റ് ജോഹാന്സണ്‍ എന്ന് കേള്‍ക്കുന്ന പോലെ. രൂപവും   സ്കാര്‍ലെറ്റ് ജോഹാണ്സോന്റെ പോലെയായിരിയ്ക്കും.  ഈ ലോം ടോഗോ എന്ന് പറയുന്ന രാജ്യം ഞാനിതുവരെ മാപ്പില്‍ ശ്രദ്ധിച്ചിട്ടില്ല.  അല്ലെങ്കിലും പണ്ടേ ഞാന്‍ ജിയോഗ്രഫിയ്ക്ക് മോശമായിരുന്നു. ആ വത്സലട്ടീച്ചര് എത്ര തവണ എന്റെ തലയ്ക്കു  കിഴുക്കിയിരിയ്ക്കുന്നു. 'നീ ഒരു കാലത്തും ഗുണം പിടിയ്ക്കുകേലെടാ പൊട്ടാ' എന്ന് ക്ലാസ്സിന്റെ മുഴുവന്‍ മുന്നില്‍ വെച്ചു അവരെന്നോട് പറഞ്ഞില്ലേ. സാന്ദ്രയുടെ കയ്യ് പിടിച്ചു ഒരു കിടിലന്‍ കാറില്‍  അവരുടെ മുന്നിക്കൂടി എനിയ്ക്കൊരു ചെത്ത്‌ ചെത്തണം.  ഞാനിങ്ങനെ സ്ടയിലില്‍ സാന്ദ്രയുടെ കൂടെ നടക്കുന്നത് താണിയ്ക്കലെ മോളി കാണണം. രാത്രി മുഴുവന്‍ കുത്തിയിരുന്ന് ഞാന്‍ കഷ്ട്ടപെട്ടെഴുതിയ കത്ത് അവള് കൂട്ടുകാരികളെയെല്ലാം കാണിച്ചു, അതിനകത്തെ സ്പെല്ലിംഗ് മിസ്റ്റെയ്ക്കിന്റെ കാര്യം പറഞ്ഞു അവളുമാരെല്ലാം കൂടെ കവലേ നിന്നു ചിരിച്ചതോര്‍ക്കുമ്പോ ഇപ്പോഴും എനിയ്ക്ക് സഹിയ്ക്കുന്നില്ല. അതും പോരാഞ്ഞ് ആ അലവലാതി ജിതിഷ്, അവന്‍ അത് നാട് മുഴുവന്‍ പാട്ടാക്കിക്കളഞ്ഞു. അവനതു 
മനപ്പൂര്‍വം ചെയ്തതാ. മോളീടെമേല്‍ അവനു പണ്ടേ ഒരു കണ്ണുണ്ടായിരുന്നു. അവരിപ്പം ലൈനായി എന്നാ കേട്ടത്. എനിയ്ക്ക് പുല്ലാ. അവനും മോളിയുമെവിടെ കിടക്കുന്നു, ഞാനും സാന്ദ്രയുമെവിടെ കിടക്കുന്നു.   മോളീ ജിതിഷ്, എന്നാ പന്നന്‍ പേരാ. സാന്ദ്രാ ജോര്‍ജുകുട്ടിയുടെ അടുത്ത് വരുമോ അത്?
www.maayalokam.blogspot.com
കാര്യം എന്നെ കേട്ടണമെന്നോന്നും സാന്ദ്ര പറഞ്ഞിട്ടില്ല. പക്ഷെ DEAREST എന്ന് വിളിച്ചതും i want to disclose everything to you എന്ന് പറഞ്ഞതും പിന്നെ എന്നാത്തിനാ. ഈ disclose എന്ന് വെച്ചാല്‍ എന്താണെന്ന് എനിയ്ക്കറിയാന്‍ പാടില്ലേ. കൊച്ചു കള്ളി. എന്നാലും എന്റെ പ്രൊഫൈല് വായിച്ചു സ്നേഹം തോന്നിയെന്ന് പറയുമ്പോ എനിയ്ക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നുവാ. 'ജോര്‍ജുകുട്ടി മൂലംപ്ലാക്കല്‍' എന്ന് കേള്‍ക്കുമ്പോ തന്നെ പെണ്ണുങ്ങള്‍ക്ക്‌ സ്നേഹം തോന്നുമെന്ന് എനിയ്ക്കറിയാമായിരുന്നു.   എന്നാലും ഒരു രാജകുമാരി ! അമ്മച്ചി പറഞ്ഞത് ശരിയാ 'നോക്കിയിരുന്നോ, നിന്നെക്കെട്ടാന്‍ രാജകുമാരി വരുമെന്ന്'. എന്നാലും അന്നേരം അമ്മച്ചി അത് സ്നേഹത്തോടെ പറഞ്ഞതാണെന്ന് എനിയ്ക്ക് തോന്നിയില്ലായിരുന്നു.  അമ്മച്ചിയുടെ സ്നേഹത്തെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു.

ഈ ലോം ടോഗോന്നു പറയുന്നയിടം സൗദി പോലെയാരിയ്ക്കും. ഒത്തിരി എണ്ണക്കിണറുമായിട്ടു. ഈ $2.3,000,00 US DOLLARS എന്ന് പറയുമ്പോ ഒരു ഒന്നോന്നരക്കോടി രൂപ വരുമായിരിയ്ക്കും. ഒന്നരക്കോടി രൂപയെ! എന്റെ പുണ്യാളാ. അതും ബാങ്കിലിട്ടോണ്ട് അപ്പച്ചന്റെ മുന്നില്പ്പോയി എനിയ്ക്കൊന്നു നില്‍ക്കണം. ലക്ഷം രൂപ തികച്ചു കണ്ടിട്ടുണ്ടോ അപ്പച്ചനിന്നുവരെ? ഒരു ബൈക്ക് വാങ്ങാന്‍ കാശ് ചോദിച്ചിട്ട് അപ്പച്ചന്‍ എന്നാ തെറിയൊക്കെയാ പറഞ്ഞത്. ഈ പറമ്പിക്കെടന്നു   പോത്തിനെപ്പോലെ അധ്വാനിയ്ക്കുന്നത്  ഞാനാണെന്ന് പോലും അപ്പച്ചന്‍ മറന്നു. അപ്പച്ചന്റെ കയ്യില്‍ കാശില്ലാഞ്ഞിട്ടൊന്നുമല്ല. ആദ്യം തോമസുകുട്ടീടെ കോളേജു പഠിത്തം കഴിയട്ടെ എന്ന്. ഓ, അവനൊരു പടിത്തക്കാരന്‍. എന്നാ പടിത്തക്കാരനായാലെന്നാ, രാജകുമാരിയെ കെട്ടുന്നത് ഞാനല്ലേ. www.maayalokam.blogspot.com


ഇതിപ്പം എത്രയും പെട്ടന്ന് സാന്ദൃവിന്റെ പേരിലുള്ള കാശൊക്കെ അക്കൌണ്ടിലേയ്ക്ക് മാറ്റണമല്ലോ. എന്റെ അക്കൌണ്ടിലാണെങ്കില്‍ ആകപ്പാടെ പശുവിനെ മേടിയ്ക്കാന്‍ അപ്പച്ചന്‍ തന്ന കാശേയുള്ളൂ. ഒറ്റയാഴ്ചകൊണ്ട് അതിനകത്ത് കോടികള്‍ നിറയുന്ന കാര്യമോര്‍ക്കുമ്പോ എനിയ്ക്ക് കുളിര് കോരുന്നു. ഇപ്പൊ തന്നെ സാന്ദൃവിനു മെയിലയചേക്കാം. 

DEAR SANDRU,
MOL ONNU KONDUM VISHAMIKKENDAA.....................................................
...........................................................................MY ACCOUNT NUMBER IS ............................
ENNU SNEHATHODE
SWANTHAM
GEORGEKUTTICHAYAN.

12 comments:

  1. അപ്പോം മായയും കോടീശ്വരി.............. എല്ലാം ഒരു മായ !

    ReplyDelete
  2. എന്തും ഇന്‍സ്റ്റണ്റ്റ്‌ ആയി കിട്ടണം എന്നു വാശി പിടിക്കുന്ന ഈ ലോകത്ത്‌ ഇനിയും വരും ഇതു പോലെ സന്ദ്രമാര്‍ ...ഇരയെ തേടുന്ന കഴുകണ്റ്റെ കണ്ണുമായ്‌....... നന്നായ്‌ ഈ പോസ്റ്റ്‌,,,

    ReplyDelete
  3. മായാവി ഒടനേ കുപ്പിയിലാവാന്‍ ചാന്‍സുണ്ടല്ലോ....... ;)

    ReplyDelete
  4. പാച്ചു17 September 2011 at 08:01

    ചിരിക്കേണ്ടാ ! ചിരിക്കേണ്ടാ !....ഇതിനു തലവെച്ചു കൊടുക്കുന്ന "ടെക്കി"കളും, ഡോക്ടര്‍മാരുമുള്ള നാടാണ് നമ്മുടേത്‌ ...പിന്നെയാ പാവം ജോര്‍ജ്ജൂട്ടി

    ReplyDelete
  5. എന്റെ എത്ര കോടികളാ വെള്ളത്തില്‍ പോയത്...
    ഇങ്ങനെ എത്ര പേര്‍ എന്റെയും പിന്നാലെ വന്നതാ...

    ReplyDelete
  6. ഡോക്ടര്‍മാരും എഞ്ചിനീര്‍മാരും വരെ പറ്റിയ്ക്കപ്പെട്ടവരില്‍ ഉണ്ട്. പിന്നെയല്ലേ സാധാരണക്കാര്‍

    ReplyDelete
  7. ചൂണ്ടകള്‍ ജനിക്കുന്നതിങ്ങനെ

    ReplyDelete
  8. മായമേ, എനിക്കും ഇത് പോലെ ഒത്തിരി മെയില് വരുന്നുണ്ട്.. നടാഷ എന്നൊരു മൂപ്പത്തിയുടെ മെയില്‍ എനിക്ക് ഇശ്ശി പിടിച്ച മെയിലായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്ന് മനസ്സിലായാലും, അതില്‍ കൊണ്ട് തല വച്ചില്ലെങ്കില്‍ പിന്നെ നമ്മലെന്തോന്നു മലയാളികളാ??? :)

    ReplyDelete
  9. എനിക്ക് അകവുണ്ട് ഇല്ല ,,,,,,,,,,,,,,

    ReplyDelete

Related Posts Plugin for WordPress, Blogger...