ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 23 August 2011

ആണുങ്ങളെ മനസിലാക്കാന്‍ ആര്‍ക്കേലും പറ്റുവോ?

സാധാരണ പെണ്ണുങ്ങളെയാണ് പ്രഹേളികയെന്നു വിശേഷിപ്പിയ്ക്കാറുള്ളത്.  പക്ഷെ എന്റെ അഭിപ്രായം തിരിച്ചാണ്. പെണ്ണുങ്ങള്‍ പാവങ്ങള്‍. അവരെ മനസിലാക്കാന്‍ ഒരു പാടുമില്ല. പക്ഷെ ആണുങ്ങളോ ? എന്ത് മാത്രം വിരോധാഭാസമാണ് അവരുടെ പ്രവര്‍ത്തികളില്‍ ! www.maayalokam.blogspot.com

കേടായ വാഷിംഗ് മെഷിന്‍  അഴിച്ചു കഷണം കഷണമാക്കി നന്നാക്കി വീണ്ടും ഫിറ്റു ചെയ്യാന്‍ അറിയാം. അടുക്കി വെച്ചിരിയ്ക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിരത്താതെ അടിയില്‍ നിന്നു ഒരെണ്ണം എടുക്കാന്‍ അറിയില്ല. 

പാതിരാത്രിയ്ക്ക് കുത്തിയിരുന്ന് ഫുട്ബോള്‍ മാച്ചു കാണും.  പക്ഷെ ഭാര്യയുടെ കൂടെ ഒരു ഹിന്ദി സിനിമാ കാണുമ്പോ ഉറക്കം സഹിയ്ക്കാന്‍ കഴിയില്ല. 

ഇരുപതു മീറ്റര്‍ അകലെ നിന്നു ക്രിക്കറ്റ്  സ്ടംപ് തെറിപ്പിയ്ക്കാന്‍ കഴിയും. പക്ഷെ തൊട്ടടുത്ത്‌ നിന്നു  ചവറ്റു കുട്ടയിലേക്ക് സാധനം ഇട്ടാല്‍ അത് കൃത്യമായും ചവറ്റു കുട്ടയ്ക്ക് പുറത്തു തന്നെ വീഴും. 

ഇന്ന് വരെ ഇറങ്ങിയിട്ടുള്ള എല്ലാ കാറുകളുടെയും എല്ലാ ഫീചെഴ്സും ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നെല്‍പ്പിച്ചു  ചോദിച്ചാലും ഓര്‍ത്തു പറയും, പക്ഷെ ഷോപ്പിംഗ്‌ ലിസ്റ്റിലെ ഒന്ന് രണ്ടു ഐറ്റം എന്തായാലും മറന്നിരിയ്ക്കും.   

ഓഫിസിലെ ഇഷ്യൂ എല്ലാം ഞാന്‍ തന്നെ സോള്‍വ് ചെയ്തു എന്ന് വീമ്പടിയ്ക്കും, പക്ഷെ കുഞ്ഞൊന്നു കരഞ്ഞാല്‍ വെപ്രാളപ്പെട്ട് ഭാര്യയെ വിളിയ്ക്കുംwww.maayalokam.blogspot.com

രണ്ടു മണിയ്ക്കൂര്‍ കുത്തിയിരുന്ന് പത്രം വായിയ്ക്കും. പക്ഷെ 'നിങ്ങളാ  പുതിയ ജ്വല്ലറിയുടെ പരസ്യം കണ്ടാരുന്നോ' എന്ന് ചോദിച്ചാല്‍ അന്തം വിട്ടു മിഴിച്ചിരിയ്ക്കും 

രണ്ടാം ക്ലാസിലെ സുഹൃത്തിന്റെ വീട്ടിലെ പട്ടി ഉണ്ടായ ദിവസം ഓര്‍ത്തിരിയ്ക്കും, പക്ഷെ ഭാര്യയുടെ ബെര്‍ത്ത്‌ ഡേ ഓര്‍ക്കില്ല. 
കല്യാണത്തിന് മുന്‍പ് മലമ്പനി വന്നാലും തന്നെ മാനേജു ചെയ്യും. കല്യാണശേഷം ഒരു സാദാ ജലദോഷം വന്നാല്‍, തന്നെ ഒന്നെണീറ്റു  നില്‍ക്കാന്‍ കൂടി കഴിയില്ല. ദിവസം മുഴുവന്‍ പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചു കിടക്കും. ഇടയ്ക്കിടയ്ക്ക് പുതപ്പിനുള്ളില്‍ നിന്നു 'അയ്യോ, അമ്മെ,' തുടങ്ങിയ ദീനരോദനങ്ങളും കേള്‍ക്കും.  

ചോകലെയ്റ്റ്, റോസാപ്പൂ, റ്റെഡ്ഢി  ബിയര്‍, ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും കല്യാണത്തിന് മുന്‍പും പിന്‍പും പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളായിരിയ്ക്കും. www.maayalokam.blogspot.com
  
രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലെ നൂലാമാലകള്‍ മനസിലാക്കും, പക്ഷെ, സ്വന്തം ഭാര്യ പിണങ്ങിയിരിയ്ക്കുന്നതെന്തിനു എന്ന് ഒരിയ്ക്കലും മനസിലാവില്ല. 

ദൂര യാത്ര പോകുമ്പോള്‍, കാറില്‍ പെട്രോള്‍ നിറയ്ക്കും, ടയറില്‍ ആവശ്യത്തിനു കാറ്റുണ്ടെന്നു  ഉറപ്പു വരുത്തും, ഫോണ്‍, ചാര്‍ജേര്‍, അടാപ്റ്റെര്‍, ലാപ് ടോപ്‌ ആദിയായവ പായ്ക്ക് ചെയ്യും. ടൂത്ത് ബ്രഷ് മറക്കും.
കല്യാണത്തിന് മുന്‍പ് സിനിമയ്ക്ക് കൂടെ ചെന്നില്ല എന്ന് പറഞ്ഞു വഴക്ക് കൂടും. കല്യാണ ശേഷം സിനിമയ്ക്ക് കൊണ്ടു പോകണമെന്ന് പറഞ്ഞതിന് വഴക്ക് കൂടും.

ഇനി നിങ്ങ പറ. ഈ ആണുങ്ങളെ മനസിലാക്കാന്‍ ആര്‍ക്കേലും പറ്റുവോ?

41 comments:

 1. വളരെ സിമ്പിള്‍ ആയി ഇതിന്റെ ഉത്തരം പറയാം... പെണ്ണുങ്ങളെ മനസ്സിലാക്കാന്‍ ആണുങ്ങള്‍ക്ക് കഴിയുന്നില്ല ( കുറച്ചു ഒകെ സംശയങ്ങള്‍ക്ക് ഉത്തരം അറിയില്ല, കല്യാണം കഴികതോണ്ട് ആകാം.)

  ReplyDelete
 2. മായാവീ, നമിച്ചു.
  പറഞ്ഞത് മിക്കതും വളരെ കറക്റ്റ്‌.
  (ചിലതൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതും ഉണ്ടേ...)

  ReplyDelete
 3. ചേച്ചി ആണുങ്ങളെ കൃത്യമായി മനസ്സിലാക്കിയല്ലോ..!!! :)

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. കലക്കീട്ടിണ്ട് ട്ടാ .. നര്‍മ ബോധം ഉള്ള പെണ്ണുങ്ങളെ കാണുന്നത് അപൂര്‍വാ.. നിങ്ങക്ക് അത് ഒരു രണ്ടു മൂന്ന് ക്വിന്റല്‍ ഉണ്ട് .. ഇസ്ടപ്പെട്ടു ... തുടര്‍ന്നും എഴുതുകാ,,,ചിരിച്ചി വശായി ..!! ചിരിച്ചു ചിരിച്ചു വാസുവിന് ഇനി ഇന്ന് ചെത്താന്‍ പറ്റൂന്നു തോന്നുണില്ല ... ഒരു ജ്യാതി നിരീക്ഷണങ്ങള്‍ തന്നെ .. !ഹ ! ഹ ! (ഇതൊക്കെ ആരെ ഉദ്ദശിച്ചാണ് എന്ന് മനസ്സിലായി .. അങ്ങേരു വായിച്ചു കാണുമെന്നു കരുതുന്നു ;-) )

  ReplyDelete
 6. മായാവീ എന്നെയങ്ങ് കൊല്ല്..വായിച്ചു മനസ്സ് നിറഞ്ഞു.ഇനി ചത്താലും വേണ്ടില്ല..:)))

  ReplyDelete
 7. ജീവനോടെ തന്നെ ഉണ്ടല്ലോ അല്ലെ :)

  ReplyDelete
 8. ആണുങ്ങളെ കളിയാക്ക്യാ അഹങ്കാരീ ...
  സംഗതി കലക്കി ട്ടാ !!

  ReplyDelete
 9. മായ ആണിനെ പറ്റി ഇത്രയൊക്കെ മനസിലാക്കിയില്ലേ? ഇതൊക്കെത്തന്നെ നമ്മൾ; പിന്നെ നമ്മെ മനസിലാക്കാൻ പറ്റില്ലെന്നു പറയുന്നതെന്തേ? പക്ഷെ ഇതു പോലെ വല്ലതും പെണ്ണുങ്ങളെ പറ്റി നമുക്ക് മനസിലാക്കാൻ പറ്റുന്നില്ലല്ലോ!ആണുങ്ങളുടെ വിധി!

  ReplyDelete
 10. ഹും.... ഗംഭീരായീ... നല്ലോം... സൂക്ഷിച്ചോളൂ......

  ReplyDelete
 11. ആണുങ്ങളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി മായാവി :-)

  ReplyDelete
 12. കലക്കി മായാവീ... കൊട് കൈ :))

  ReplyDelete
 13. രണ്ടാം ക്ലാസിലെ സുഹ്രുത്തിന്റെ വീട്ടിലെ പട്ടി ഉണ്ടായത് ഓര്‍ത്തിരിക്കുന്ന ആണുങ്ങള്‍ ഉണ്ടോ???? അതില്‍ മാത്രം വിശ്വാസം പോരാ....ബാക്കിയെല്ലാം സമ്മതിച്ചു..നമോവാഗം!

  ReplyDelete
 14. മറന്നു, ടൂത്ത് ബ്രഷു മറന്നു.

  ReplyDelete
 15. ഇഷ്ടപ്പെട്ടു.. ശരിക്കും... ഫോളോ ചെയ്യാന്‍ പറ്റുന്നില്ലല്ലോ അതെന്താ?

  ReplyDelete
 16. മായാവി കണ്ടിട്ടുള്ള ആണുങ്ങള്‍ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉള്ളവരായിരിക്കും.അങ്ങിനെയല്ലാത്തവരും ഉണ്ട് കേട്ടോ..

  സംഭവം എന്തായാലും വായിച്ചു ചിരിച്ചുമറിഞ്ഞു...

  ReplyDelete
 17. കമെന്റുകള്‍ക്കു നന്ദി. പലപ്പോഴും ആണുങ്ങള്‍ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നവരും, ചെറിയ, എന്നാല്‍ പ്രധാനപ്പെട്ട, കാര്യങ്ങളെ അറിയാന്‍ ശ്രമിയ്ക്കാതവരുമാനെന്നു എനിയ്ക്ക് തോന്നുന്നു. ഒരു പക്ഷേ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് അങ്ങനെ ആവണമെന്നില്ല. തിരിച്ചം.
  മൈലാഞ്ചി, ഫോളോ ചെയ്യാന്‍ പറ്റുന്നില്ലേ? email followers മുന്‍പും ഈ പരാതി പറഞ്ഞിട്ടുണ്ട്. google friend connect ഇലൂടെ ജോയിന്‍ ചെയ്തു നോക്കൂ. ചെലപ്പോ ശരിയാവുമായിരിയ്ക്കും.

  ReplyDelete
  Replies
  1. hi maya v,
   i like your posts very much.
   i am looking for a free lands malayalam dialog writer for my film.
   if you are interested pl get back to me.
   shibuanthikad@gmail.com
   ph:-09388844274

   Delete
 18. ശ്രീമതിയുടെ വക.....
  ടെണ്ടുൽക്കർ എത്ര റണ്ണടിച്ചു എന്ന് എപ്പൊ ചോദിച്ചാലും പറയും, കുഞ്ഞന്റെ കഴിഞ്ഞ പരീക്ഷയിലെ മാർക്ക് ചോദിച്ചാൽ കണ്ണുമിഴിച്ചിരിക്കും.
  ഓഫീസിൽ മണിക്കൂറുകളോളം മീറ്റിങ്ങിനിരിക്കാം, ഒന്ന് പരദൂഷണം കേൾക്കാൻ വിളിച്ചാൽ ഭയങ്കര ഉറക്കം.
  ഓഫീസിലെ കാര്യങ്ങൾ അപ്-ടു-ഡേറ്റ് ആണ്, വീട്ടിലെ ക്ലോക്ക് നിന്നിട്ട് മാസം ഒന്നുകഴിഞ്ഞു.

  ReplyDelete
 19. ഹി ഹി ഹി ..ഈ ആണുങ്ങളുടെ ഒരു കാര്യം.. :)

  ReplyDelete
 20. നിങ്ങള്‍ പറഞ്ഞത് പൂര്‍ണ്ണമായി സ്വീകരിച്ചിരിക്കുന്നു.
  ഈ ആണുങ്ങളെ മനസ്സിലാക്കാനെ പറ്റില്ല.

  ReplyDelete
 21. ഇതൊക്കെ ഒള്ളത് തന്ന എന്‍റെ മായാവിയെ....

  ReplyDelete
 22. ബ്ലോഗിണി സര്‍ഗ കുസുമങ്ങള്‍ എല്ലാം ഇത് വായിച്ചു കോള്‍മയിര്‍ കൊല്ലുകയാനല്ലോ
  പന്തീരാണ്ടു കൊല്ലം നിങ്ങടെ കൂടെ കിടന്നാലും നിങ്ങളെ മനസിലാക്കാന്‍ കയിയില്ല മക്കളേ

  ReplyDelete
 23. ഇപ്പോള്‍ മനസ്സിലായില്ലേ ആണുങ്ങള്‍ പാവങ്ങള്‍ ആണെന്ന്

  ReplyDelete
 24. പാച്ചു27 August 2011 at 11:02

  ആ ഐ ടി ക്കാരന്‍ പാവത്തിന് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോ പണി കൊടുക്കണമെന്നുള്ളത് നിര്‍ബന്ധമാ അല്ലെ ?

  ReplyDelete
 25. കടുത്ത കയ്യായിപ്പോയി..:-))

  ReplyDelete
 26. ദൈവമേ..
  ഈ പറഞ്ഞതൊക്കെ തമാശയായി എടുക്കാനും, പകരം ഇതുപോലുള്ള അന്പതിനായിരതി മുന്നൂറ്റി നാല്‍പ്പത്തെട്ടു എണ്ണം പറഞ്ഞ കാരണങ്ങള്‍ ഭാര്യമാരെക്കുരിച്ചു പറയാതിരിക്കാനുമുള്ള ആത്മസംയമനം എനിക്കും എന്നെപ്പോലുള്ള ഭര്‍ത്താക്കന്മാര്‍ക്കും കൊടുക്കണേ!!

  (ഓഫ്.. എഴുത്ത് ആസ്വദിച്ചു, അത് വേറെ കാര്യം)

  ReplyDelete
 27. ഞങ്ങൾ ഭാര്യമാരെ ശരിക്കും മനസ്സിലാക്കിയതു കൊണ്ടാണു ഇതൊക്കെ നിങ്ങളുടെ അടൂക്കേൽ തെറ്റായി ചേയ്യാൻ സാധിക്കുന്നതു !

  ചരിത്രാതീത കാലം മുതൽ നിങ്ങൾ ഭാര്യമാരുടെ ഫേവറേറ്റ് പാസ്റ്റ് റ്റൈം ഞങ്ങൾ ഭർത്താക്കന്മാരേ കുറ്റം പറയുന്നതു ആണു എന്നു അറിയാവുന്ന ഞങ്ങൾ, നിങ്ങളെ എംഗേജ്ഡ് ആക്കാനും, നിങ്ങൾക്കിഷ്ടപ്പെട്ട എന്വയോന്മെന്റ് ഒരുക്കിത്തരാനും ആണു നിങ്ങളുടെ അടൂക്കേൽ മാത്രം ഇങ്ങനെ ഒക്കെ പെരുമാറുന്നതു.
  നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതും അങ്ങനെ പ്രവർത്തിക്കുന്നതും ഞങ്ങൾ ഭർത്താക്കന്മാരുടെ മഹത്വം തന്നെയല്ലേ? ;)

  ഞങ്ങൾ ഭർത്താക്കന്മാരെ സമ്മതിക്കണം!

  ReplyDelete
 28. മായാലോകം ആണുങ്ങളെ ശരിക്കും മനസിലാക്കിയിരിക്കുന്നു, എന്നിട്ട് ആണുങ്ങൾ പ്രഹേളികയാണെന്ന്...

  ഓ... ഈ പെണ്ണുങ്ങൾ ഒരു പ്രഹേളിക തന്നെ...

  ReplyDelete
 29. ഇതെല്ലാം മനസ്സിലാക്കിയിട്ടും , ആണുങ്ങളെ മനസ്സിലാക്കാന്‍ പട്ടിയില്ലെന്നോ..?? ആരവിടെ...
  ഏതായാലും ഇതൊക്കെ ഉള്ളത് തന്നെ ...
  www.manulokam.blogspot.com

  ReplyDelete
 30. പറ്റിയില്ല എന്നാണു ഉദ്ദേശിച്ചത് ... ക്ഷമീര്... :-D

  ReplyDelete
 31. pacha paramartham

  ReplyDelete
 32. thakarthu
  thakarthu
  thakarthu
  thakarthu
  thakarthu

  ReplyDelete
 33. mmm ok aanu pennungalude side nu nokumpo ethonnumillathe avarkonnichu nadanna pattiny aakum so manasilakathavar engane parayum

  ReplyDelete
 34. " ആണിന് പറ്റുന്നതും , പെണ്ണിന് പറ്റാത്തതും "
  അതാണ്‌ കുറച്ചു കൂടി നല്ല തലക്കെട്ട്‌ .
  ആർക്കാണ്‌ കൂടുതൽ കാര്യങ്ങൾ നല്ലതുപോലെ ചെയ്യാൻ പറ്റുന്നതെന്ന് ഭവതി പറയാതെ തന്നെ പറഞ്ഞിട്ടുണ്ട് ...നന്ദി.
  സംശയം ഉണ്ടെങ്കിൽ എഴുതിയ ആൾ തന്നെ നന്നായി വായിച്ചു നോക്ക് .

  ReplyDelete
 35. ഹോ..ഈ പോസ്റ്റ്‌ ഉണ്ടാക്കിയ തല.സമ്മതിച്ചേ!!!!!!!!!!!ഹ ഹ ഹ .

  ReplyDelete

Related Posts Plugin for WordPress, Blogger...