ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?
Monday, 25 July 2011
Thursday, 21 July 2011
മനസ്സില്‍ പറക്കുന്ന പട്ടങ്ങള്‍.
ആ കുട്ടി ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ചിരിയ്ക്കുകയെയില്ല. കണ്ണുകള്‍ നമ്മുടെ മുഖത്ത് തന്നെയായിരിയ്ക്കും. പക്ഷെ നോക്കുന്നത് നമ്മളെയല്ല എന്ന് തോന്നും. മിഥുനെ ട്യൂഷന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നത് ഉമയ്ക്ക് വലിയ ഇഷ്ട്ടമൊന്നുമില്ലായിരുന്നു.നന്നായി പഠിയ്ക്കുന്ന കുട്ടിയാണ്. പക്ഷെ ഇങ്ങനെയുണ്ടോ കുട്ടികള്‍? വലിയ മിടുക്കനാണെന്ന അഹങ്കാരമായിരിയ്ക്കും. സത്യത്തില്‍ അവനു ട്യൂഷന്റെ ആവശ്യമേയില്ല. പക്ഷെ, മിഥുന്റെ മമ്മി സമ്മതിയ്ക്കില്ല. പത്താം ക്ലാസില്‍ അവന്‍ റാങ്ക് വാങ്ങണമെന്നാണ് അവര്‍ പറയുന്നത്. കിട്ടുമായിരിയ്ക്കും. കണക്കു മാത്രമേ ഇത്തിരി മാര്‍ക്ക് കുറയുന്ന വിഷയമുള്ളൂ. മിഥുന്റെ മമ്മി ഒരു പാട് നിര്‍ബന്ധിച്ചതിനു ശേഷമാണ് വീട്ടില്‍പ്പോയി പഠിപ്പിയ്ക്കാന്‍ ഉമ സമ്മതിച്ചത്. മറ്റു കുട്ടികള്‍ ഉമയുടെ വീട്ടില്‍ വരാരാണ് പതിവ്.
Monday, 18 July 2011
പെണ്ണ് കാണാന്‍ പോകുന്നവര്‍ക്ക് ഒരു ഗൈട്
ദാമ്പത്യ മൂല്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് നല്ല ഒരു കുടുംബ ജീവിതത്തിനു ആദ്യം വേണ്ടത് നല്ല ഒരു പെണ്ണിനെ കണ്ടു പിടിയ്ക്കുക എന്നതാണ്. പെണ്ണ് കാണാന്‍ പോകുമ്പോള്‍, ഒറ്റക്കാഴ്ചയില്‍ പെണ്‍കുട്ടി നിങ്ങള്ക്ക് ചേരുന്നവളാണോ എന്ന് എങ്ങനെ അറിയും? അവള്‍ സുശീലയാണോ, സാവിത്രിയാണോ, ശീലാവതിയാണോ എന്ന് എങ്ങനെ തീര്‍പ്പാക്കും? വിഷമിയ്ക്കേണ്ട, നിങ്ങളുടെ പ്രിയപ്പെട്ട പുരുഷമാഗസിന്‍ 'ഇക്കിളിപ്പെണ്ണ്' നിങ്ങളുടെ സഹായത്തിനെത്തിയിരിയ്ക്കുന്നു. ww.maayalokam.blogspot.com
സ്ത്രീ മനശാസ്ത്രത്തില്‍ അമേരിയ്ക്കേന്നു ഉന്നത ബിരുദം നേടിയ പ്രശസ്ത സ്ത്രീ മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ വട്ടക്കുഴി സദാശിവന്‍ രെട്ടി തയാറാക്കിയ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സല്സ്വഭാവിയും അടക്കമൊതുക്കമുളളവളുമായ ഒരു പെണ്ണിനെ കണ്ടെത്തുവാന്‍ നിങ്ങളെ സഹായിയ്ക്കും.
Subscribe to:
Posts (Atom)
