ഇന്നത്തെ പത്രത്തിലും കണ്ടു അത്തരമൊരു ചിത്രം. 'ബൈക്കപകടത്തില്‍ മരിച്ച അയല്‍വാസികളായ സനോജ്, സുനീഷ് എന്നി വരുടെ മൃതദേഹം നാട്ടിലെ ത്തിച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ ബ ന്ധുക്കളും നാട്ടുകാരും'. മിക്കവാറും എല്ലാ മരണവാര്‍ത്താ റിപ്പോര്‍ട്ടിലും ഇത്തരമൊരു ചിത്രം കാണും. അലമുറയിട്ടു കരയു ന്ന ബന്ധു മിത്രങ്ങള്‍ . മരണവാര്‍ത്തകളോടനുബന്ധിച്ചു ഇ ത്തരം പടങ്ങള്‍ കൊടുക്കെണ്ടതിന് റെ ആവശ്യകത എനിയ്ക്ക് മനസിലാകു ന്നില്ല.
മായാലോകം
ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?
Monday, 13 February 2012
Wednesday, 14 September 2011
രാജകുമാരിയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവരുണ്ടോ?
ഇന്ന് എനിയ്ക്ക് മെയിലില്‍ കിട്ടിയതാണിത്. ഒരാഴ്ചയായെയുള്ളൂ
ഇ മെയില്‍ ഐടി ഉണ്ടാക്കീട്ട് . തോമസുകുട്ടി ഒണ്ടാക്കിതന്നതാ. ഒറ്റ ആഴ്ച തികഞ്ഞില്ല, അപ്പോതെയ്ക്കും ദേണ്ടെ. വെറും പത്തൊന്‍പതു വയസുള്ള ഒരു കിളുന്നു പെണ്‍കുട്ടി, അതും ഒരു രാജകുമാരി! എന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ടു എഴുതിയിരിയ്ക്കുകയാണ്. നിങ്ങളൊന്നു വായിച്ചു നോക്കണം. രാജകുമാരിയാണെങ്കിലും എന്നാ സ്നേഹവും വിനയവുമാ. ഇത്രേം നല്ല ഒരു രാജകുമാരിയെ ഞാനിന്നു വരെ കണ്ടിട്ടില്ല.
FROM : PRINCESS SANDRA JOANNSON
LOME TOGO
WEST AFRICA
PLEASE REPLY TO THIS MY DIRECT EMAIL (princessjoannson1@freemail.hu)
DEAREST
I AM WRITING THIS MAIL TO YOU WITH TEARS AND SORROW FROM MY HEART WITH DUE RESPECT TRUST AND HUMANITY I APPEAL TO EXERCISE A LITTLE PATIENCE AND READ THIS MAIL I SEND TO YOU. AFTER GOING THROUGH YOUR PROFILE I BECOME INTERESTED IN DISCLOSING EVERYTHING ABOUT MYSELF TO YOU,I AM PRINCESS SANDRA JOANNSON.THE ONLY DAUGHTER OF LATE CHIEF AND LOLO. EVANS EDWARD JOANNSON.
PLEASE DEAREST, LET US REASON TOGETHER AND HAVE TRUST IN GOD, I AM SEEKING YOUR ASSISTANCE TO HELP ME TRANSFER MY INHERITANCE MONEY THE SUM OF ($2.3,000,00 US DOLLARS) TWO MILLION THREE HUNDRED THOUSAND UNITED STATE AMERICAN DOLLARS. INTO YOUR ACCOUNT.PLEASE IT IS MORE THAN URGENT BECAUSE OF MY LIFE IS IN DANGER.
DEAREST, I AM WILLING TO COMPENSAT YOU FOR YOUR EFFORT AFTER THE SUCCESSFUL TRANSFER OF MY INHERITANCE MONEY INTO YOUR ACCOUNT OVERSEAS.
THANKS.
YOURS IN GOD LOVE
PRINCESS SANDRA JOANNSON.
LOME TOGO
WEST AFRICA
PLEASE REPLY TO THIS MY DIRECT EMAIL (princessjoannson1@freemail.hu
DEAREST
I AM WRITING THIS MAIL TO YOU WITH TEARS AND SORROW FROM MY HEART WITH DUE RESPECT TRUST AND HUMANITY I APPEAL TO EXERCISE A LITTLE PATIENCE AND READ THIS MAIL I SEND TO YOU. AFTER GOING THROUGH YOUR PROFILE I BECOME INTERESTED IN DISCLOSING EVERYTHING ABOUT MYSELF TO YOU,I AM PRINCESS SANDRA JOANNSON.THE ONLY DAUGHTER OF LATE CHIEF AND LOLO. EVANS EDWARD JOANNSON.
PLEASE DEAREST, LET US REASON TOGETHER AND HAVE TRUST IN GOD, I AM SEEKING YOUR ASSISTANCE TO HELP ME TRANSFER MY INHERITANCE MONEY THE SUM OF ($2.3,000,00 US DOLLARS) TWO MILLION THREE HUNDRED THOUSAND UNITED STATE AMERICAN DOLLARS. INTO YOUR ACCOUNT.PLEASE IT IS MORE THAN URGENT BECAUSE OF MY LIFE IS IN DANGER.
DEAREST, I AM WILLING TO COMPENSAT YOU FOR YOUR EFFORT AFTER THE SUCCESSFUL TRANSFER OF MY INHERITANCE MONEY INTO YOUR ACCOUNT OVERSEAS.
THANKS.
YOURS IN GOD LOVE
PRINCESS SANDRA JOANNSON.
Thursday, 25 August 2011
കന്യാസ്ത്രീകള്‍ക്കു ആത്മഹത്യ ചെയ്തു കൂടെ?
കടുത്തുരുത്തി കോവളം പൂങ്കുളം ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സി മഠത്തിലെ ജലസംഭരണിയില്‍ മുങ്ങി മരിച്ച വാര്‍ത്ത വന്നത് ഓഗസ്റ്റ് പതിനേഴിനാണ്. മകളുടെ മരണത്തില്‍ സംശയമോന്നുമില്ലെന്നും ആരങ്കിലും മകളെ മനപ്പൂര്‍വം അപായപ്പെടുതിയതാനെന്നു തോന്നിയാല്‍ നീതിയ്ക്കായി ഏതറ്റം വരെയും പോകുമെന്നും സിസ്റെരുടെ പിതാവ് പറഞ്ഞതായി അന്നത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു ശേഷം വന്ന റിപ്പോര്‍ട്ടില്‍ സിസ്റെരുടെ മരണം ആത്മഹത്യയായി പോലീസ് സ്ഥിതീകരിച്ചതായാണ് പറഞ്ഞത്. പോസ്റ്റ് മാര്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസ്റെരുടെ ദേഹത്ത് പരിക്കുകളോ പിടിവലി നടന്നതിന്റെ ലക്ഷനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ത്വക് സംബന്ധമായ അസുഖങ്ങളെക്കുറിച്ചു സിസ്റ്റര്‍ അസ്വസ്തയായിരുന്നെന്നു മഠം വാസികള്‍ പറയുകയുണ്ടായി.www.maayalokam.blogspot.com
പക്ഷെ ഇന്നത്തെ മനോരമയില്‍ കാണുന്നത് സിസ്റെരുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു പിതാവ് ഐ ജി യ്ക്ക് പരാതി നല്‍കിയതായാണ്. കൊലപാതകമാനെന്നും, ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ളതായി സംശയിയ്ക്കുന്നെന്നും പരാതിയില്‍ പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ജലസംഭരണിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നെന്നു സംശയമുണ്ട്. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും ത്വക് സംബന്ധമായ രോഗമുണ്ടായിരുന്നതായി അറിവില്ലെന്നും സിസ്റെരുടെ സഹോദരന്‍ പറഞ്ഞു.
Tuesday, 23 August 2011
ആണുങ്ങളെ മനസിലാക്കാന്‍ ആര്‍ക്കേലും പറ്റുവോ?
സാധാരണ പെണ്ണുങ്ങളെയാണ് പ്രഹേളികയെന്നു വിശേഷിപ്പിയ്ക്കാറുള്ളത്. പക്ഷെ എന്റെ അഭിപ്രായം തിരിച്ചാണ്. പെണ്ണുങ്ങള്‍ പാവങ്ങള്‍. അവരെ മനസിലാക്കാന്‍ ഒരു പാടുമില്ല. പക്ഷെ ആണുങ്ങളോ ? എന്ത് മാത്രം വിരോധാഭാസമാണ് അവരുടെ പ്രവര്‍ത്തികളില്‍ ! www.maayalokam.blogspot.com
കേടായ വാഷിംഗ് മെഷിന്‍ അഴിച്ചു കഷണം കഷണമാക്കി നന്നാക്കി വീണ്ടും ഫിറ്റു ചെയ്യാന്‍ അറിയാം. അടുക്കി വെച്ചിരിയ്ക്കുന്ന ഷര്‍ട്ടുകള്‍ എല്ലാം നിരത്താതെ അടിയില്‍ നിന്നു ഒരെണ്ണം എടുക്കാന്‍ അറിയില്ല.
പാതിരാത്രിയ്ക്ക് കുത്തിയിരുന്ന് ഫുട്ബോള്‍ മാച്ചു കാണും. പക്ഷെ ഭാര്യയുടെ കൂടെ ഒരു ഹിന്ദി സിനിമാ കാണുമ്പോ ഉറക്കം സഹിയ്ക്കാന്‍ കഴിയില്ല.
ഇരുപതു മീറ്റര്‍ അകലെ നിന്നു ക്രിക്കറ്റ് സ്ടംപ് തെറിപ്പിയ്ക്കാന്‍ കഴിയും. പക്ഷെ തൊട്ടടുത്ത് നിന്നു ചവറ്റു കുട്ടയിലേക്ക് സാധനം ഇട്ടാല്‍ അത് കൃത്യമായും ചവറ്റു കുട്ടയ്ക്ക് പുറത്തു തന്നെ വീഴും.
ഇന്ന് വരെ ഇറങ്ങിയിട്ടുള്ള എല്ലാ കാറുകളുടെയും എല്ലാ ഫീചെഴ്സും ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നെല്‍പ്പിച്ചു ചോദിച്ചാലും ഓര്‍ത്തു പറയും, പക്ഷെ ഷോപ്പിംഗ് ലിസ്റ്റിലെ ഒന്ന് രണ്ടു ഐറ്റം എന്തായാലും മറന്നിരിയ്ക്കും.
Monday, 25 July 2011
Thursday, 21 July 2011
മനസ്സില്‍ പറക്കുന്ന പട്ടങ്ങള്‍.
ആ കുട്ടി ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ചിരിയ്ക്കുകയെയില്ല. കണ്ണുകള്‍ നമ്മുടെ മുഖത്ത് തന്നെയായിരിയ്ക്കും. പക്ഷെ നോക്കുന്നത് നമ്മളെയല്ല എന്ന് തോന്നും. മിഥുനെ ട്യൂഷന്‍ പഠിപ്പിയ്ക്കാന്‍ പോകുന്നത് ഉമയ്ക്ക് വലിയ ഇഷ്ട്ടമൊന്നുമില്ലായിരുന്നു.നന്നായി പഠിയ്ക്കുന്ന കുട്ടിയാണ്. പക്ഷെ ഇങ്ങനെയുണ്ടോ കുട്ടികള്‍? വലിയ മിടുക്കനാണെന്ന അഹങ്കാരമായിരിയ്ക്കും. സത്യത്തില്‍ അവനു ട്യൂഷന്റെ ആവശ്യമേയില്ല. പക്ഷെ, മിഥുന്റെ മമ്മി സമ്മതിയ്ക്കില്ല. പത്താം ക്ലാസില്‍ അവന്‍ റാങ്ക് വാങ്ങണമെന്നാണ് അവര്‍ പറയുന്നത്. കിട്ടുമായിരിയ്ക്കും. കണക്കു മാത്രമേ ഇത്തിരി മാര്‍ക്ക് കുറയുന്ന വിഷയമുള്ളൂ. മിഥുന്റെ മമ്മി ഒരു പാട് നിര്‍ബന്ധിച്ചതിനു ശേഷമാണ് വീട്ടില്‍പ്പോയി പഠിപ്പിയ്ക്കാന്‍ ഉമ സമ്മതിച്ചത്. മറ്റു കുട്ടികള്‍ ഉമയുടെ വീട്ടില്‍ വരാരാണ് പതിവ്.
Subscribe to:
Posts (Atom)